മന്ത്രിമാര്‍ക്കുള്ള വെബ്സൈറ്റുകള്‍ - വെറും പറ്റിപ്പ്
പ്രീയ വായനക്കരേ,
വളരെയധികം കൊട്ടിഘോഷിച്ചു കൊണ്ടാണ് രണ്ടുദിവസം മുമ്പ് എല്ലാ മന്ത്രിമാര്‍ക്കും വെവ്വേറെ വെബ് സൈറ്റുകള്‍ ഉണ്ടാക്കി ഉല്‍ഘാടനം ചെയ്തത്. എന്റെ അനുഭവം വായിക്കൂ:
ഗതാഗത മന്ത്രി ഇന്നലെ മോട്ടോര്‍ വെഹികിള്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു ‘പൌരാവകാശ രേഖ’ പ്രകാശനം ചെയ്ത വിവരം എല്ലാ ദൃശ്യമാധ്യമങ്ങളിലും കണ്ടു, ഇന്നത്തെ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തെല്ലാമാണ് അതിനകത്തുള്ളതെന്നറിയാന്‍ , ഏതെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് തപ്പിനോക്കി. കണ്ടില്ല. പ്രത്യേകിച്ചും, www.motorvehiclesdepartment.com -ല്‍. കണ്ടില്ല. അപ്പോഴാണ് ഗതാഗത മന്ത്രിക്ക് വേണ്ടി പുതിയ വെബ്സൈറ്റു തുടങ്ങിയ വിവരം ഓര്‍മ്മവന്നത്. www.minister-transport.kerala.gov.in
വിവരാവകാശരേഖ വെബ്സൈറ്റില്‍കൂടി പ്രസിദ്ധീകരിക്കണമെന്ന ഒരു അഭ്യര്‍ത്ഥന മെയില്‍ വഴി അയക്കാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ‘എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന’ ഒരു എറര്‍ മെസ്സേജ അല്ലാതെ മെയില്‍ അയക്കാന്‍ സാധിക്കുന്നില്ല. ആകപ്പാടെ മൂന്നു കോളങ്ങളാണ്‍ ആ ഇ മെയിലില്‍ ഉള്ളത്. അതു മുഴുവന്‍ കൊടുത്തിട്ടും സംഗതി ശരിയാവുന്നില്ല. മന്ത്രിയെ കാര്യമൊട്ട് അറിയിക്കാനും കഴിയുന്നില്ല. 'Mail to minister' എന്ന സംവിധാനം അവിടെ ഒരുക്കിയിരിക്കുന്നതു ആരുടെ കണ്ണില്‍ പൊടിയിടാനാണ്.
3 comments:
അങ്കിള്‍,
ഇവിടെ കുറെ ഫോണ്‍ നമ്പരുകള്‍ ലഭ്യമാണ്. അതില്‍ വിളിച്ചാല്‍ ചിലപ്പോള്‍ ശിങ്കിടികളിലാരെങ്കിലും മറുപടി തരും. അത് വോയിസ് റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കാം. ഭരണസുതാര്യതയാണല്ലോ വിവരാവകാശ ലഷ്യം.
പൊതുജനം കഴുതകളല്ലേ? ഇതാണ് ജനാധിപൈത്യം.....
വെള്ളായണി
ദിവസേന എത്ര എത്ര പ്രസ്താവനകളു? പേട്ട - കൈതമുക്കു റോഡിലൂടെ മുൻ മന്ത്രി ശ്രീ പങ്കജാക്ഷന്റെ വീടുവരെ ചെന്നുനോക്കിയാൽ വിവരമറിയാം. ഓണത്തെ സ്വീകരിക്കുന്നത് ചെളിയഭിഷേകം കൊന്ടായലല്ലെ ജനകീയമാവുള്ളു.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..