Tuesday, November 13, 2007

ബൂലോഗരേ ഓര്‍മ്മയുണ്ടെങ്കില്‍ ഒന്നു പറഞ്ഞുതരൂ.

ബൂലോഗരുടെ സഹായം തേടുന്നു, വീണ്ടും

ബൂലോഗര്‍ പോസ്റ്റിടുമ്പോഴും കമന്റ്‌ ചെയ്യുമ്പോഴും അനുശാസിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ് കുറേ കാര്യങ്ങള്‍ ഞാന്‍ പലരുടെയും പോസ്റ്റുകളില്‍കൂടെയും കമന്റുകളില്‍ കൂടെയും വായിച്ചിട്ടുണ്ട്. പക്ഷേ അത്‌ എവിടെയൊക്കെയാണെന്ന്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല.
അക്കാര്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ അതെവിടെയണെന്ന്‌ ഒരു ലിങ്ക്‌ തന്ന്‌ സഹായിച്ചാല്‍ നന്നായിരുന്നു. ഒരു നല്ല കാര്യത്തിന് വേണ്ടിയാണെന്ന്‌ ഉറപ്പ് തരാം

Buzz ല്‍‌ പിന്തുടരുക

97 comments:

  1. അങ്കിള്‍ said...

    ബൂലോഗര്‍ പോസ്റ്റിടുമ്പോഴും കമന്റ്‌ ചെയ്യുമ്പോഴും അനുശാസിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ് കുറേ കാര്യങ്ങള്‍ ഞാന്‍ പലരുടെയും പോസ്റ്റുകളില്‍കൂടെയും കമന്റുകളില്‍ കൂടെയും വായിച്ചിട്ടുണ്ട്. പക്ഷേ അത്‌ എവിടെയൊക്കെയാണെന്ന്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല.
    അക്കാര്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ അതെവിടെയണെന്ന്‌ ഒരു ലിങ്ക്‌ തന്ന്‌ സഹായിച്ചാല്‍ നന്നായിരുന്നു. ഒരു നല്ല കാര്യത്തിന് വേണ്ടിയാണെന്ന്‌ ഉറപ്പ് തരാം

  2. Shaf said...

    ഞാനും കൂടി ഒന്ന് കേട്ടോട്ടെ..ഒരു കസേരകിട്ടിയാല്‍ നമ്മളിവിടെ ഇരുന്നോളാം..
    :)-Shaf

  3. ക്രിസ്‌വിന്‍ said...

    ബെര്‍ളി തമാശയായി പറഞ്ഞ ചില
    സത്യങ്ങള്‍
     

  4. അങ്കിള്‍ said...

    ബൂലോഗര്‍ പോസ്റ്റിടുമ്പോഴും കമന്റ്‌ ചെയ്യുമ്പോഴും അനുശാസിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ് കുറേ കാര്യങ്ങള്‍ ഞാന്‍ പലരുടെയും പോസ്റ്റുകളില്‍കൂടെയും കമന്റുകളില്‍ കൂടെയും വായിച്ചിട്ടുണ്ട്. പക്ഷേ അത്‌ എവിടെയൊക്കെയാണെന്ന്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല.
    അക്കാര്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ അതെവിടെയണെന്ന്‌ ഒരു ലിങ്ക്‌ തന്ന്‌ സഹായിച്ചാല്‍ നന്നായിരുന്നു

    ബെര്‍ലിയുടെ ലിങ്ക്‌ തന്നതിന് ക്രിസ്‌വിന് നന്ദി.

  5. Anonymous said...

    ഞാനും എവിടെയൊ കണ്ടിട്ടുണ്ടു. നോക്കി പറയാം..

  6. അങ്കിള്‍ said...

    താഴെ കൊടുത്തിരിക്കുന്നത്‌ അഞ്ചല്‍ക്കാരന്‍, വക്രബുദ്ധിയുടെ തകിടിമുത്തന്‍ എന്ന് ബ്ലോഗി കൊടുത്തിരുന്ന കമന്റാണ്. എന്റെ അറിവിലേക്കായി അതിവിടെ പകര്‍ത്തി വയ്ക്കുന്നു:

    “ഒരിക്കല്‍ ഇതേ വിഷയം ബൂലോകസമക്ഷം സമര്‍പ്പിച്ചവനാണ് ഞാന്‍‍. ബൂലോകത്ത് നിന്നും കിട്ടിയ മറുപടിയില്‍ നിന്നും ആ വിഷയം തന്നെ ബാലിശമായിരുന്നുവെന്ന തിരിച്ചറിവില്‍ ആ പോസ്റ്റ് തന്നെ ഞാന്‍ ഡിലീറ്റ് ചെയ്തു. ആ പോസ്റ്റില്‍ ഏകദേശം 40 ഓളം പ്രതികരണങ്ങള്‍ വന്നിരുന്നു. ഡിലീറ്റി കഴിഞ്ഞപ്പോള്‍ ആ പോസ്റ്റ് ഡിലീറ്റരുതായിരുന്നുവെന്നും അതിലുണ്ടായ ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും ആ പോസ്റ്റും അതിലേറെ അതിന്റെ പ്രതികരണങ്ങളും ഇതേ വിഷയം ഇനി ഉയര്‍ന്ന് വരുമ്പോള്‍ ഒരു റെഫറന്‍സ് ആകുമെന്നുമൊക്കെ പറഞ്ഞ് കമന്റുകള്‍ വന്നിരുന്നു. യഥാര്‍ദ്ധത്തില്‍ ആ പോസ്റ്റ് ഡിലീറ്റിയത് തെറ്റായി പോയിയെന്ന് ഇപ്പോള്‍ തോന്നുന്നു. താങ്കളുടെ എല്ലാ സംശയങ്ങള്‍ക്കും ആ പോസ്റ്റും പ്രതികരണങ്ങളും നിവാരണ മാര്‍ഗ്ഗമായേനെ. എങ്കിലും ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളെ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്:
    1. എനിക്ക് കമന്റുകള്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമുമ്പ് ഞാന്‍ എത്രപേര്‍ക്ക് കമന്റുകള്‍ നല്‍കുന്നുവെന്ന് ചിന്തിക്കുക. അതായത് മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക എന്ന ജീസസ് വാക്യം ഓര്‍ക്കുക.
    2. വായിക്കുന്നവരെല്ലാവരും കമന്റണമെന്നില്ല. കമന്റുന്നവരെല്ലാവരും വായിക്കണമെന്നുമില്ല. കമന്റുകളുടെ എണ്ണം സമം വായിച്ചവരുടെ എണ്ണമെന്നത് തെറ്റായ ഫോര്‍മുലയാണ്. എഴിതികൊണ്ടെയിരിക്കുക. നല്ലത് സ്വീകരിക്കപ്പെടുമെന്നെതില്‍ ബൂലോകത്ത് തര്‍ക്കമേതുമില്ല.
    3. എഴുതുന്നതെല്ലാവരും വായിക്കണമെന്നും വായിക്കുന്നവരെല്ലാവരും കമന്റണമെന്നും വാശിപിടിക്കാന്‍ കഴിയില്ലല്ലോ?

    4. കമന്റുകളായിരിക്കരുത് പോസ്റ്റുകളുടെ ഉന്നം. കമന്റുകള്‍ക്ക് വേണ്ടി പോസ്റ്റാതിരിക്കുക. അതായത് കമന്റുകള്‍ ഇടാന്‍ പറ്റാത്ത രീതിയിലാണ് ബ്ലോഗുകളുടെ നിര്‍മ്മിതിയെന്നായിരുന്നെങ്കില്‍ നാം പോസ്റ്റിടുമായിരുന്നില്ലേ എന്ന് സ്വയം ചോദിക്കുക. ഉത്തരം പോസ്റ്റിടുമായിരുന്നുവെന്നാണെങ്കില്‍ നമ്മുക്ക് വീണ്ടും പോസ്റ്റാം അല്ലായെന്നാണെങ്കില്‍ ഇപ്പണി നമ്മുക്ക് പറ്റിയതല്ലെന്ന് സ്വയം മനസ്സിലാക്കാം.

    ഞാനന്ന് എനിക്ക് കിട്ടിയ തല്ലുകളെയല്ലാം കൂടി ഇങ്ങിനെയങ്ങ് സംഗ്രഹിച്ചു. പിന്നിടിതുവരെ കമന്റുകളെ ലാക്കാക്കി പോസ്റ്റിയിട്ടില്ല. മനസ്സില്‍ തോന്നുന്നത് പടച്ചു വിടുന്നു. പലതും ചവറുകളാണെന്ന് സ്വയമറിയാം. ചിലരൊക്കെ വായിക്കുന്നു. വായിക്കുന്ന ചിലര്‍ കമന്റിടുന്നു. വായിക്കാതെ ചിലര്‍ കമന്റ് മാത്രമിട്ടു പോകുന്നു.
    അത്രതന്നെ.

    എഴുതുകവീണ്ടും. നല്ലതെങ്കില്‍ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. ബൂലോകത്ത് നന്നായി എഴുതുകയും നിരന്തരം ഇടപെടുകയ്യും ചെയ്യുന്ന നിരവധി അനുഗ്രഹീതരുണ്ട്. അവരുടെയൊന്നും പേരെടുത്ത് പറയുന്നില്ല. പക്ഷേ അവരുടെയൊക്കെയും സാനിദ്ധ്യമാണ് ബൂലോകത്തെ ഇത്രയും സജീവമാക്കുന്നത്. അവര്‍ക്കൊക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടുന്നെങ്കില്‍ അതവരുടെ എഴുത്തിന്റെ സുഖം കൊണ്ടു തന്നെയെന്നതില്‍ തര്‍ക്കമില്ല. അതല്ലാതെ ഇവിടെ ഇതുവരെ മാഫിയയും ലോബിയിംഗും ഒന്നുമില്ല ചങ്ങാതീ....”

  7. Cibu C J (സിബു) said...

    ഒരു ഓഫ് പരാതി: പുതുമുഖക്കാര്‍ വരുമ്പോള്‍ ബ്ലോഗന്നൂരിന് പരിചയപ്പെടുത്തുന്ന ഒരു കമന്റ് ഇടാറുണ്ടല്ലോ.. അതില്‍ വായനാലിസ്റ്റുകളെ പറ്റി പറയാത്തത്‌ കഷ്ടമാണ്. ഇന്ന്‌ വായനാലിസ്റ്റുകളാണ് ഇവിടം പരിചയമില്ലാത്തൊരാള്‍ക്ക് ബ്ലോഗിലെ നല്ല രചനകള്‍ കണ്ടുപ്പിടിക്കാന്‍ നല്ലത്‌ - ഗൂഗിള്‍ സെര്‍ച്ച് അല്ലേ അല്ല.

  8. അങ്കിള്‍ said...

    പ്രിയ സിബു,

    വായനാലിസ്റ്റുകളെപറ്റി സിബുതന്നെ പലയിടത്തും എഴുതിയത്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. അതില്‍ നിന്നും എനിക്ക്‌ മനസ്സിലായത്‌ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടപെട്ട ബ്ലോഗുകള്‍/പോസ്റ്റുകള്‍ ഏതെല്ലാമെന്ന്‌ പറഞ്ഞുകൊടുക്കുന്ന ഒരു ലിസ്റ്റാണെന്നാണ്.

    മറ്റുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട പോസ്റ്റ്‌ ചൂണ്ടിക്കാണിച്ച്‌ അതിലോട്ട്‌ പോകുന്നതിനേക്കാള്‍ പുതിയ പോസ്റ്റുകള്‍ സ്വയം വായിച്ച്‌ നല്ലതേതെന്ന്‌ തിരഞ്ഞെടുക്കുന്നതല്ലേ ഭേദം. അതുകൊണ്ടാണ് ആരുടേയും പക്ഷം പിടിക്കാതെ ഗൂഗില്‍ സേര്‍ച്ച്‌ ചെയ്ത്‌ പുതിയ പോസ്റ്റുകളെ കണ്ടുപിടിക്കേണ്ട ഒരു മാര്‍ഗ്ഗം (ഇഞ്ചിയുടെ ഒരു കമന്റില്‍ നിന്നും കിട്ടിയത്‌) നവാഗതര്‍ക്ക്‌ ഞാന്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നത്‌. എനിക്ക്‌ നല്ലതായത്‌ മറ്റൊരാളെകോണ്ട്‌ വായിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ശരിയാണോ? അല്ലെന്നാണ് എന്റെ പക്ഷം. അതുകൊണ്ടാണ് ആരുടേയും പക്ഷം പിടിക്കാതെ നവാഗതര്‍ സ്വയം തീരുമാനിക്കട്ടേയെന്ന്‌ ഞാനും കരുതിയത്‌.

    പുതിയ പോസ്റ്റുകളെ കണ്ടുപിടിക്കാനുള്ള എളുപ്പമാര്‍ഗ്ഗമേ എനിക്കറിയാവു. പുതിയ ബ്ലോഗ്ഗുകളെ (മലയാളം) കണ്ടുപിടിക്കാനുള്ള എളുപ്പമാര്‍ഗ്ഗം എനിക്കറിയില്ല. അറിയാമായിരുന്നെങ്കില്‍ എന്നും അവരെ കണ്ടുപിടിച്ച്‌ സ്വഗതം പറഞ്ഞേനേ. എന്തെന്നാല്‍, റിട്ടയര്‍ ചെയ്ത എനിക്ക്‌ ധാരാളം സമയമുണ്ട്‌.

    എന്റെ പോസ്റ്റുകള്‍ എപ്പോഴെങ്കിലും ഒന്നു നോക്കിയിട്ടുണ്ടോ. ആരുടേയെങ്കിലും ഷെയേര്‍ഡ് ലിസ്റ്റില്‍ അതിലൊരെണ്ണം കയറിക്കൂടുമെന്ന്‌ സിബുവിനു തോന്നുന്നുണ്ടോ. അതാണ് ബൂലോഗം. ആദ്യം എനിക്കതറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഗ്രൂപ്പുകളില്‍ ചേരാതിരുന്നാല്‍, പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാതിരുന്നാല്‍ ബ്ലോഗ്ഗ്‌ സമ്മര്‍ദ്ധത്തില്‍ നിന്ന്‌ വിമുക്തനാകാമെന്ന്‌ ഞാനും പഠിച്ചു.

    സിബു എന്തു പറയുന്നു. താങ്കള്‍ ഇപ്പോഴും എന്റെ വരമൊഴിഗുരു തന്നെയാണ്.

  9. Cibu C J (സിബു) said...

    അങ്കിള്‍ പറഞ്ഞതുപോലെ പെര്‍ഫക്റ്റ് ന്യൂട്രലാവുകയാണോ ഒരു പുതുമുഖത്തിന് ഉപകാരമാവുക എന്നെനിക്ക്‌ സംശയമുണ്ട്. ഒരു ഉദാഹരണത്തിന് യാത്രയ്ക്കിടയില്‍ അങ്കിള്‍ ഒരു വടക്കന്‍ മലയാളിയെ കണ്ടു എന്നിരിക്കട്ടേ. അയാളോട് സംസാരിക്കുന്ന കൂട്ടത്തില്‍ അയാള്‍ ചോദിക്കുന്നു - മലയാളത്തില്‍ അനേകം നല്ല മാഗസിനുകള്‍ ഇറങ്ങുന്നു എന്ന്‌ കേട്ടിട്ടുണ്ട്. എവിടെയാണ് ഞാന്‍ തുടങ്ങേണ്ടത് എന്ന്‌. മാതൃഭൂമി, മനോരമ, കളിക്കുടുക്ക മുതല്‍ കൊച്ചുപുസ്തകം വരെയുള്ള ഒരു പുസ്തകക്കട കാണിച്ചുകൊടുത്ത്‌, ഞാന്‍ ഒന്നും താങ്കള്‍ക്ക് സെലക്റ്റ് ചെയ്തുതരില്ല. എല്ലാം വായിച്ചുനോക്കി കണ്ടുപിടിച്ചോളൂ എന്ന്‌ പറയുമോ .. അതോ മാതൃഭൂമിയും മനോരമയും വളരെ പോപ്പുലറാ‍ണ് മറിച്ചുനോക്കൂ. സമയമുണ്ടെങ്കില്‍ ബാക്കിയുള്ളതും നോക്കതിരിക്കേണ്ട എന്ന്‌ പറയുമോ? എന്റെ പക്ഷം, രണ്ടാമത്തെയാണ് അയാള്‍ പ്രതീക്ഷിക്കുന്നത്‌ എന്നാണ്. ഇതുപോലെ തന്നെ ബൂലോഗത്തിലെത്തുന്ന ഏതൊരു പുതുമുഖവും. ബൂലോഗത്തേ പറ്റി കുറേ നല്ലകാര്യങ്ങള്‍ കേട്ട് അതൊന്ന്‌ പരീക്ഷിക്കാനാണ് എത്തുന്നത്‌. അതുകൊണ്ട്, ബൂലോഗത്തില്‍ പോപ്പുലറായ കുറച്ചു പോസ്റ്റുകള്‍ കാണിച്ചുകൊടുത്ത്‌ അവിടേ നിന്ന്‌ തുടങ്ങൂ എന്നു പറയുകയല്ലേ വേണ്ടത്‌. കാരണം അയാള്‍ അവിടെ അവസാനിപ്പിക്കരുതല്ലല്ലോ. നേരെ ഗൂഗിള്‍ സെര്‍ച്ച് കാട്ടിക്കൊടുത്താല്‍ അതാവും സംഭവിക്കുക.

    അങ്കിളിന്റെ മാത്രമല്ല, എന്റേയും ഷെയേര്‍ഡ് ലിസ്റ്റില്‍ കയറിക്കൂടുന്നത്‌ അപൂര്‍വ്വമാണ്. എന്തായാലും അവിടെ ഒട്ടും പോപ്പുലറല്ല എന്റെ ബ്ലോഗ്. അതില്‍ എനിക്കും പരാതിയില്ല. അതിനുവേണ്ടിയുമല്ല ഞാനും എഴുതുന്നത്‌. വായനാലിസ്റ്റ് എന്നത്‌ ഗ്രൂപ്പുകളിയാണ് എന്നത്‌ ആരൊക്കെയോ പറഞ്ഞുപരത്തുന്ന തെറ്റിദ്ധാരണയാണ്. ജനാധിപത്യം ഗ്രൂപ്പുകളിയാണ് എന്നു് വരുത്തിത്തീര്‍ക്കുമ്പോലെ ഒരു ആടിനെ പട്ടിയാക്കല്‍. തീര്‍ച്ചയായും ഇന്ന്‌ ആര്‍ക്കൊക്കെ വായനാലിസ്റ്റുണ്ടോ അവരുടെ അഭിപ്രായങ്ങള്‍ വായനാലിസ്റ്റുകളില്‍ പ്രതിഫലിക്കും. നിങ്ങളുടെ വായനാഭിരുചി വായനാലിസ്റ്റുകളില്‍ എത്തുന്നില്ലേ എങ്കില്‍ നിങ്ങളും വായനാലിസ്റ്റ് തുടങ്ങൂ. മറിച്ചുപറയുന്നത്‌, വോട്ടു് ചെയ്യാതെയിരിക്കുന്ന ആള്‍ തന്റെ അഭിരുചിക്കനുസരിച്ചുള്ള ഗവര്‍ണ്മെന്റ് വരുന്നില്ല എന്ന്‌ പരാതിപ്പെടുന്നതുപോലെ വൈരുധ്യാത്മകമാണ്.

    പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനുള്ള പൈപ്പ് ഞാന്‍ ഓടിക്കുന്നുണ്ടല്ലോ.. ഇവിടെ നോക്കൂ. ഇതുവരെയുണ്ടായിട്ടുള്ള ബ്ലോഗുകളൊക്കെ അവിടെ കാണാം (അവരെല്ലാവരും പുതിയ ബ്ലോഗര്‍മാരായിക്കൊള്ളണമെന്നില്ലാട്ടോ).

  10. Inji Pennu said...

    അങ്കിളേ
    അങ്കിളിന്റെ ബ്ലോഗ് വായനാലിസ്റ്റില്‍ കടന്നുകൂടണമെന്ന് അങ്കിള്‍ ആഗ്രഹിക്കുന്നുണ്ടോ? അതിനു ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ. വായനാലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്ന ഒരാള്‍ക്കെങ്കിലും താത്പര്യം തോന്നണം. ഇത്രമാത്രം.

    ഞാന്‍ കാണുന്ന ഒരു തമാശ, എന്റെ പോസ്റ്റ് വായനാലിസ്റ്റില്‍ വന്നില്ല, അതുകൊണ്ട് അത് ഗ്രൂപ്പ് ആണെന്നുള്ള ഒരു തെറ്റിദ്ധാരണ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് മുന്‍പൊക്കെ എനിക്ക് കമന്റ് കിട്ടുന്നില്ല അത് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് ആരോപിച്ച പോലെയാണ്.

    സിബുവാണല്ലോ വായനാലിസ്റ്റ് തുടങ്ങാന്‍ ഇത്രയും താത്പര്യം ആദ്യം മുതലേ എടുത്ത കക്ഷി. സിബുവിന്റെ ഒന്നോ രണ്ടോ പോസ്റ്റ് ഒഴികെ മറ്റൊന്നും എഴു‍പതോളം വായനാലിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആരുടേതിലും കണ്ടിട്ടില്ല. അങ്ങിനെയാണെങ്കില്‍ സിബു നിരാശനാവേണ്ട കാലമായി. ഒരു കാര്യം ആരോപിക്കുമ്പോള്‍ കുറച്ച് ചിന്തിക്കുക കൂടി ചെയ്തെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവാറുണ്ട്.

    ഒരു കാര്യം അങ്കിളേ. നല്ല വായനയാണ് ലക്ഷ്യം എങ്കില്‍ ഇതുപോലെയൊന്നിനും ചെവിക്കൊടുക്കില്ല. മറിച്ച് കൂട്ടായ്മ സൌഹൃദം ഇതു പോലെയുള്ള കാര്യങ്ങളാണ് ബ്ലോഗ് കൊണ്ട് ലക്ഷ്യമെങ്കില്‍ ഇതുപോലെയുള്ള ഗോസിപ്പുകള്‍ക്ക് ചെവിക്കൊടുത്തേ മതിയാവൂ. ചോയ്സ് ഈസ് യുവേര്‍സ്! ബ്ലോഗ് കൊണ്ട് എന്താണ് വേണ്ടത് എന്ന് ഓരോരുത്തരും സ്വയം ചോദിച്ച് ഉത്തരം കണ്ട്ത്തേണ്ടതുണ്ട്.

    ബൂലോഗര്‍ പോസ്റ്റ് ഇടുമ്പോഴും കമന്റ് ചെയ്യുമ്പോഴും അനുശാസിക്കുന്നതെന്തിനു? സെറ്റിങ്ങ്സ് ആണ് ഉദ്ദേശിച്ചതെങ്കില്‍ വക്കാരിയുടേയും ആദിയുടെയും പോസ്റ്റുകളുണ്ട്. അല്ലെങ്കില്‍ ദേവരാഗത്തിന്റെ ബൂലോഗ മനശാസ്ത്രം ഉണ്ട്. അല്ലെങ്കില്‍ വായനാലിസ്റ്റുകളെക്കുറിച്ച് സിബു വിക്കിയിലും പോസ്റ്റിലും എഴുതിയിട്ടുണ്ട്.

  11. sreeni sreedharan said...

    അങ്കിളേ,
    ഞാന്‍ ബ്ലോഗിങ് തുടങ്ങുന്ന സമയത്ത് ഇതേപോലൊരു ചോദ്യം വിശ്വേട്ടനോട് ചോദിച്ചിരുന്നു. അന്ന് വിശ്വേട്ടന്‍ പറഞ്ഞത്, “ഒരു നാല്ക്കവലയില്‍, ആളുകളുടെ മുന്നില്‍ നമുക്ക് വിളിച്ച് പറയാമെന്ന് തോന്നുന്നത് ഇവിടേം പറയാം!” എന്നായിരുന്നു.

  12. Unknown said...

    അങ്കിളേ ഇത്രകാലമായിട്ടും ബ്ലോഗ് ചെയ്യാനുള്ള സെറ്റപ്പിനെ പറ്റി അങ്കിളിന് മനസ്സിലായില്ലേ? :-D

  13. Mr. K# said...

    അങ്കിള്‍ പോസ്റ്റിലൂടെ ചോദിച്ച കാര്യത്തിന്റെ ഏറ്റവും നല്ല ഉത്തരം പച്ചാളം പറഞ്ഞത് തന്നെ.

  14. അഞ്ചല്‍ക്കാരന്‍ said...

    പുതിയ ബ്ലോഗറന്മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍ എന്ന പേരില്‍ കരീം മാഷ് ക്ലബ്ബില്‍ രണ്ടായിരത്തി ആറ് ഓഗസ്റ്റ് മുപ്പതാം തീയതി ഒരു പോസ്റ്റ് ഇട്ടിരുന്നു. പേര് സൂചിപ്പിക്കുന്നതിനും അപ്പുറം എല്ലാ ബ്ലോഗറന്മാരും പാലിക്കാന്‍ ശ്രമിക്കേണ്ട സാമാന്യ മര്യാദകളുടെ ഒരു സംഗ്രഹമായിരുന്നു ആ പൊസ്റ്റ്.

    സഭാ കമ്പത്തില്‍ നിന്നും വിമോചിതരാകാന്‍ തുടക്കക്കാര്‍ക്ക് ഈ പോസ്റ്റ് ഉതകും.

    അങ്കിളിന്റെ ചോദ്യത്തിനുള്ള ഏറ്റവും നല്ല ഉത്തരം കരീം മാഷിന്റെ ഈ പോസ്റ്റ് ആയിരിക്കും എന്ന് തോന്നുന്നു.

  15. അങ്കിള്‍ said...

    പ്രീയ ഇഞ്ചി,

    എനിക്കുതന്ന ഉപദേശങ്ങള്‍ക്ക്‌ ഒരുപാടൊരുപാട്‌ നന്ദി. പോസ്റ്റ് ഒരിക്കല്‍ കൂടി വായിച്ചു നോക്കി, ഞാന്‍. രണ്ട്‌ മാസം മുമ്പിട്ട ഒരു പോസ്റ്റാണത്‌. ഉപദേശം തരാന്‍ വേണ്ടി ഒന്നും ഞാനെഴുതിയതായി കണ്ടില്ല. എന്നാലും തന്ന ഉപദേശങ്ങള്‍ക്ക്‌ വീണ്ടും വീണ്ടും നന്ദി.

    പുതിയതും പഴയതുമായ ബ്ലോഗ്ഗര്‍മാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില ശീലങ്ങള്‍ വേണ്ടതാണെന്ന്‌ തോന്നിയിരുന്നു. ഉദാഹരണമായി പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ‘ഓഫ്‌ ടോപിക്ക്‌‘ എന്നതു കൂടി ഉപയോഗിക്കുന്നത്‌ നന്നാ‍യിരിക്കും. സിബു ഇവിടെ ചെയ്തിരിക്കുന്നതു പോലെ. ഇഞ്ചി അങ്ങനെ ചെയ്യാത്തതു കൊണ്ട് പരാതിയൊന്നുമില്ല, കേട്ടോ. ഇപ്പം മനസ്സിലായില്ലേ ‘അനുശാസനം’ എന്ന വാക്ക്‌ എന്തുകൊണ്ട്‌ എന്റെ പോസ്റ്റില്‍ കടന്നു കൂടി എന്ന്‌. ഈ ബ്ലോഗിന്റെ തലക്കെട്ടിന്റെ താഴെ ഒന്നു രണ്ട്‌ വാചകങ്ങള്‍ ഞാനെഴുതി ചേര്‍ത്തിട്ടൂണ്ട്. പ്രതികരണങ്ങളെ പറ്റി എനിക്കുള്ള നിലപാടെന്തെന്ന്‌ അതില്‍നിന്നും വ്യക്തമാണ്.

    എന്നാല്‍ എന്റെ തന്നെ മറ്റൊരു ബ്ലോഗ്ഗായ ‘സര്‍ക്കാര്‍ കാര്യം മുറപോലെ’ ഇതു പോലെയല്ല. അവിടെ മാന്യ വായനക്കാര്‍ ഉണ്ടാകണമെന്ന്‌ ഞാനാശിക്കുന്നു. സര്‍ക്കാരിനെയും സാമാജികന്മാരെയും അറിയിച്ചിട്ടും നമ്മുടെ ഖജനാവ്‌ ചോര്‍ച്ച എങ്ങനെയെല്ലം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന്‌ വെളിപ്പെടുത്തുന്ന കുറേ കഥകളാണവിടെ. സര്‍ക്കാര്‍ ഫയലുകളില്‍ ഉറങ്ങിക്കിടക്കുന്ന അക്കര്യങ്ങള്‍ ബൂലോഗര്‍ അറിയണമെന്ന്‌ നിര്‍ബന്ധമുള്ളതു കൊണ്ടങ്ങനെ ചെയ്യുന്നു.

    അഞ്ചല്‍കാരനും പച്ചാളവും മാത്രമാണ് എന്റെ പോസ്റ്റ് വായിച്ച്‌ ഉദ്ദേശം മനസ്സിലാക്കി പ്രതികരിച്ചിരിക്കുന്നത്‌. അവര്‍ക്ക് നന്ദി.

    ദില്‍ബൂ: കഴിഞ്ഞ ഒരുകൊല്ലം കൊണ്ട്‌ എല്ലാമല്ലെങ്കിലും അത്യാവശ്യം വേണ്ട സെറ്റിംഗ്സ്‌ എന്തൊക്കെയെന്ന്‌ പഠിച്ച്‌ വെച്ചിട്ടുണ്ട്‌. ഇവിടെ ഈ പോസ്റ്റിട്ടത്‌ അതിനു വേണ്ടിയായിരുന്നില്ല: നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട്‌ പുതിയ ബ്ലോഗ്ഗര്‍ മാരെ കണ്ടുപിടിച്ച്‌ ഞാന്‍ കമന്റിടാറുണ്ട്. സ്വാഗതമോതികൊണ്ട് ഒറ്റവരിയിലുള്ള കമന്റ്‌ അല്ല അത്‌. മലയാളം ബ്ലോഗിനെയും ബ്ലോഗ്ഗര്‍മാരെയും പറ്റി അറിഞ്ഞിരിക്കേണ്ടതും, നവാഗതര്‍ അത്യവശ്യം പാലിക്കേണ്ട ശീലങ്ങളെപ്പറ്റിയും കൂടി വിവരിച്ചുകൊണ്ടുള്ള കുറച്ച്‌ ദീര്‍ഘമായ ഒരു കമന്റാണ് ഞാനിടാറുള്ളത്‌. അതില്‍ കൂട്ടിചേര്‍ക്കാന്‍ എന്തെങ്കിലും കൂടി കിട്ടുമോയെന്നറിയാനാണ് ഈ പോസ്റ്റുകൊണ്ടുദ്ദേശിച്ചത്‌. രണ്ടു മാസം മുമ്പാണത്‌. ഇപ്പോള്‍ സിബു ഒരു ഓഫ്‌ കമന്റിട്ടതിനു ശേഷം ആള്‍ക്കൂട്ടം എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല.

    കുതിരവട്ടനും നന്ദി.

  16. Viswaprabha said...

    പച്ചാളക്കുട്ടന്‍ പറഞ്ഞത് ഒരിക്കല്‍കൂടി ശരിവെക്കുന്നു. അതുപോലെത്തന്നെ പണ്ട് കരീം മാഷ് ബൂലോഗക്ലബ്ബില്‍ എഴുതിയിട്ട, അഞ്ചല്‍‍ക്കാരന്‍ ചൂണ്ടിക്കാണിച്ച പോസ്റ്റും. ബൂലോഗക്ലബ്ബില്‍ തന്നെ വലതുവശത്തുകൊടുത്തിട്ടുള്ള ലിങ്കുകളും ദേവന്‍ എഴുതിയിട്ടുള്ള ബൂലോഗവിചാരം എന്ന സീരിയലും പുതിയ ബ്ലോഗര്‍മാര്‍ക്ക് വായിച്ചുനോക്കാവുന്നതാണ്.

    കൂടെ ഇത്രയും കൂടി: പെട്ടെന്ന് തോന്നുന്നതെല്ലാം അതേപടി ഒരുമിച്ച് എഴുതുകയാണ്.

    A. പോസ്റ്റ് ചെയ്യുമ്പോള്‍

    ഏതെങ്കിലും ഒരു വിഷയം നമ്മുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ആയി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കാവുന്ന/ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍:

    1. എന്റെ ബ്ലോഗിന് വ്യക്തമായ ഒരു വിഷയമുണ്ടോ? ആ വിഷയവുമായി ഈ പോസ്റ്റ് താഥാദ്മ്യം പ്രാപിക്കുന്നുണ്ടോ?

    അഥവാ തന്റെ ബ്ലോഗിന്റെ പ്രധാന വിഷയവുമായി ഒട്ടും യോജിച്ചുപോവാത്ത ഒന്നാണെങ്കില്‍, താന്‍ കൂടി അംഗമായ മറ്റൊരു പൊതുബ്ലോഗിലോ അല്ലെങ്കില്‍ തന്റെ തന്നെ വേറൊരു ബ്ലോഗിലോ പോസ്റ്റു ചെയ്യുന്നതാവുമോ കൂടുതല്‍ യുക്തം?

    2. ഈ എഴുതുന്ന പോസ്റ്റിന്റെ കാലികപ്രസക്തി എന്താണ്? ഒരു ദിവസം? ഒരാഴ്ച?ഒരു മാസം? ഒരു വര്‍ഷം? 10 വര്‍ഷം? 100 വര്‍ഷം?

    അഥവാ വളരെ താല്‍ക്കാലികമായ പ്രസക്തിയേ ഉള്ളൂ വിഷയത്തിന് എങ്കില്‍ താരതമ്യേന കൂടുതല്‍ കമന്റുകള്‍ അതും പെട്ടെന്നുതന്നെ പ്രതീക്ഷിക്കുന്നുണ്ടാവും ലേഖകന്‍. നേരേ മറിച്ച് വളരെക്കാലം പ്രസക്തിയുള്ള ഒരു പോസ്റ്റിന് കമന്റുകള്‍ ചൂടോടെ തന്നെ പ്രതീക്ഷിക്കേണ്ടതില്ല.

    ആകമാനം ഒരു ബ്ലോഗ് മേന്മയുള്ളതായിത്തീരുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ദീര്‍ഘകാലപ്രസക്തി ഉണ്ടാവുമ്പോഴാണ്. അത്തരം പോസ്റ്റുകള്‍ വര്‍ഷങ്ങള്‍ക്കുശേഷവും വായനക്കാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇത്തരം പോസ്റ്റുകളില്‍ കമന്റുകള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കേണ്ടതില്ല. എന്തായാലും വിലപ്പെട്ട കമന്റുകള്‍ അവിടെയും പോസ്റ്റിന്റെ മൂല്യം കൂട്ടും. ഒരു വേളയ്ക്കുശേഷം (ഒരു മാസം, ഒരു വര്‍ഷം, 10 വര്‍ഷം...) ഇതേ പോസ്റ്റ് സ്വയം വായിച്ചുനോക്കുമ്പോള്‍ തനിക്ക് കൂടുതല്‍ അഭിമാനം തോന്നിപ്പിക്കുന്നതാവണം ഓരോ പോസ്റ്റും. മറിച്ച് “അയ്യ്യേ, വേണ്ടിയിരുന്നില്ല” എന്നു പിന്നീട് തോന്നിപ്പിക്കാവുന്ന അവസ്ഥ നന്നല്ല.

    3. അത്യുക്തിയോ അസത്യമോ അറിയാതെയെങ്കിലും തന്റെ പോസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടോ? എന്നെങ്കിലും ഒരു ദിവസം താന്‍ എഴുതിയിട്ടത് തനിക്കുതന്നെ വിഴുങ്ങേണ്ട അവസ്ഥ വരുമോ?

    4. അറിയാതെയെങ്കിലും ആരെങ്കിലും (വളരെ അടുത്ത ഓഫ് നെറ്റ് സുഹൃത്ത്, ഇന്റര്‍നെറ്റ് സുഹൃത്ത്, സഹബ്ലോഗര്‍, സഹപ്രവര്‍ത്തകന്‍, യാദൃശ്ചികമായി വന്നെത്തുന്ന വായനക്കാരന്‍) ഈ പോസ്റ്റ് വായിച്ച് “ഇത് എന്നെക്കുറിച്ചുകൂടിയാണ്, എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ചു മാത്രമാണ്” എന്നു (നാം വാസ്തവത്തില്‍ ഉദ്ദേശിക്കാതെ തന്നെ) തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ടോ?

    5.താന്‍ എഴുതിയിട്ടിരിക്കുന്നത് അതേ അര്‍ത്ഥത്തില്‍ തന്നെയാണോ മറ്റുള്ളവര്‍ വായിച്ചുമനസ്സിലാക്കുന്നുണ്ടാവുക? അതോ താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളും ഉപപത്തികളും തന്റെ എഴുത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവുമോ?

    5. വായിക്കാനിടവരുന്ന (പ്രായം, വിദ്യാഭ്യാസം, സ്വദേശം, രാഷ്ട്രീയം, മതം തുടങ്ങി) വ്യത്യസ്തരായ ആളുകളില്‍ ഈ പോസ്റ്റ് താന്‍ ഉദ്ദേശിച്ച പ്രതികരണങ്ങളാണോ ഉണ്ടാക്കുക? അതോ അവരില്‍ ആരെയെങ്കിലും (നമുക്കുദ്ദേശമില്ലാതെത്തന്നെ) വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാന്‍ ഇടവരുത്തുമോ?

    6. എപ്പോഴെങ്കിലും സ്വകാര്യമായി ആരില്‍നിന്നെങ്കിലും (ചാറ്റ്/ മെയില്‍ / ഫോണ്‍/ നേരിട്ടുള്ള സംഭാഷണം വഴി )അറിയാനിടവന്ന വസ്തുതകള്‍ അവരുടെ സമ്മതമില്ലാതെ തന്റെ പോസ്റ്റിലൂടെ പുറത്തുവരാന്‍ ഇടയാവുന്നുണ്ടോ?

    7. താന്‍ പ്രസിദ്ധീകരിക്കുന്ന ഈ പോസ്റ്റ് ആരെയാണ് മുഖ്യമായും സ്വാധീനിക്കാന്‍ പോകുന്നത്? അത് തന്റെ തന്നെ സ്വയം സംതൃപ്തിക്കുവേണ്ടിയാണോ? തന്റെ സുഹൃദ്‌വലയങ്ങള്‍ക്കുള്ളില്‍ മികച്ചുനില്‍ക്കാനോ വികാരങ്ങള്‍ പങ്കുവെക്കാനോ ആണോ? മറ്റു ബ്ലോഗര്‍മാര്‍ക്ക് പൊതുവായി വായിക്കുവാനോ പ്രതികരിക്കാനോ പഠിച്ചുമനസ്സിലാക്കാനോ ആണോ? അതോ സമൂഹത്തിനെത്തന്നെ (മലയാളിയെ, മലയാളഭാഷയെ, സര്‍ക്കാരിനെ, ഉപഭോക്താവിനെ, നവകമ്പ്യൂട്ടര്‍ സാക്ഷരനെ, മാദ്ധ്യമപ്രതിനിധിയെ...) ബോധവല്‍ക്കരിക്കാനോ വിമര്‍ശിക്കാനോ ക്രിയാത്മകമായി തിരുത്താനോ ആണോ?

    ഉദ്ദിഷ്ടവായനക്കാരുടെ മണ്ഡലം കൂടുംതോറും നമുക്ക് പോസ്റ്റില്‍നിന്നും സ്വന്തം പ്രഭാവവും വ്യക്തിപരമായ ഇടപെടലുകളും കുറച്ചുകുറച്ചുകൊണ്ടുവരേണ്ടിവരും. അഥവാ എഴുത്തുകാരന്‍ എന്ന നിലയില്‍ കൂടുതല്‍ നിസ്സംഗനായി, സാക്ഷീഭാവത്തോടെ മാറിനില്‍ക്കേണ്ടി വരും.

    8. എന്തുതരത്തിലുള്ള പിന്മൊഴികള്‍ (കമന്റുകള്‍) ആണ് ഈ പോസ്റ്റിനു മറുപടിയും അനുബന്ധവുമായി വരാവുന്നതായി പ്രതീക്ഷിക്കുന്നത്? നീണ്ട ഒരു ചര്‍ച്ചയ്ക്കു വഴിവെക്കാവുന്നതും പോസ്റ്റിട്ട ആള്‍ക്ക് തന്റെ ശ്രദ്ധയും സമയവും ധാരാളമായി മാറ്റിവെക്കേണ്ടതുമായ ഒരു വിഷയമാണോ ഇത്? അതിനു തക്ക സമയം തനിക്കിപ്പോഴുണ്ടോ? ഗോളി എറിഞ്ഞുകൊടുക്കുന്ന പന്തിനെപ്പോലെ അതിന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് ജാഗരൂകനായി നില്‍ക്കേണ്ടി വരുമോ? അതോ നിസ്സംഗനായ ഒരു റെഫറിയെപ്പോലെ വെറുതെ പന്തു മൈതാനത്തിലിറക്കിയാല്‍ മതിയോ? പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും വരാവുന്ന കമന്റുകള്‍ തന്റെ മനോനിലയേയും അതുവഴി അന്നന്നത്തെ വ്യക്തിജീവിതത്തേയും ബാധിക്കുമോ?

    9. പോസ്റ്റിലെ ആശയങ്ങള്‍ക്കോ വാക്കുകള്‍ക്കോ നാം അറിയാതെ തന്നെ അസഭ്യമോ കുറ്റകരമോ ആയ വ്യാഖ്യാനങ്ങള്‍ ഉണ്ടാവാനിടയുണ്ടോ? വ്യംഗ്യമായോ പ്രാദേശികവ്യതിയാനങ്ങള്‍ മൂലമോ അക്ഷര-വ്യാകരണപ്പിശകുകള്‍ മൂലമോ പോസ്റ്റ് താന്‍ വാസ്തവത്തില്‍ ഉദ്ദേശിക്കാത്ത ദ്രോഹങ്ങള്‍ എഴുത്തുകാരനോ വായനക്കാരനോ ചെയ്യുന്നുണ്ടാവുമോ? ഏതെങ്കിലും കോടതിക്കേസിലോ മാനനഷ്ടക്കേസിലോ ചെന്നുപെടാന്‍ തക്ക അപരാധങ്ങള്‍ തന്റെ പോസ്റ്റില്‍ അടങ്ങിയിട്ടുണ്ടോ?

    10. വേറൊരു മാനസികാവസ്ഥയില്‍ ( പിറ്റേന്ന്, അല്ലെങ്കില്‍ വീട്ടിലെ വാട്ടര്‍ സപ്പ്ലൈ പുനഃസ്ഥാപിക്കുമ്പോള്‍, അല്ലെങ്കില്‍ ലഹരിയി ഇറങ്ങിയ ഒരു സമയത്ത്, ഓഫീസില്‍ ഇത്ര തിരക്കില്ലാത്തപ്പോള്‍, വേറൊരു ബ്ലോഗറോടുള്ള ക്രോധം ആറിത്തണുക്കുമ്പോള്‍, ......) ഇതേ പോസ്റ്റ് ഇതുപോലെത്തന്നെ പ്രസിദ്ധീകരിക്കുവാന്‍ താന്‍ തയ്യാറാവുമോ?

    B. കമന്റിടുമ്പോള്‍

    1. ഈ കമന്റിടാന്‍ ഞാന്‍ ചെലവാക്കുന്ന സമയം എനിക്കു തന്നെ പ്രയോജനപ്രദമാണോ? അതു കൂടാതെ, എഴുത്തുകാരനോ എനിക്കു പിന്‍പേ വരുന്ന വായനക്കാരനോ ഈ കമന്റ് എന്തെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമോ?

    2. താന്‍ ഇടാന്‍ പോകുന്ന കമന്റ് ഒന്നുകില്‍ പോസ്റ്റിലെ ഉള്ളടക്കത്തിന്റെ മൂല്യം അനുകൂലമായോ പ്രതികൂലമായോ വര്‍ദ്ധിപ്പിക്കുമോ?

    3. താന്‍ കമന്റ് എഴുതി പ്രതികരിക്കുന്നത് പോസ്റ്റിനോടോ അതോ മുന്‍പ് വേറെ ആരോ ഇട്ട, പ്രസക്തി അറ്റുപോയ വേറൊരു കമന്റിനോടോ ?

    4. സാമാന്യമായി വായനക്കാര്‍ തന്നില്‍ അര്‍പ്പിക്കുന്ന ധാരണകളുമായി ഈ കമന്റ് ഒത്തുചേര്‍ന്നുപോവുമോ? തന്റെ വ്യക്തിത്വത്തിന് പിന്നീട് അപമാനം വരുത്തിവെക്കാവുന്ന ശൈലിയോ അര്‍ത്ഥമോ അത്തരം ഘടകങ്ങളോ കമന്റിലുണ്ടോ?

    5. അനോണിയായി കമന്റിടുമ്പോള്‍, അഥവാ ഒരു നിമിഷം ചിന്തിക്കുക: ഇതേ കമന്റ് സനോണിയായി താന്‍ ഇടുമായിരുന്നുവോ? ഉണ്ടെങ്കില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് തനിക്കു നേരിടേണ്ടി വരിക? അഥവാ ആര്‍ക്കെങ്കിലും തന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി മനസ്സിലായാല്‍ തനിക്കെന്തുമാത്രം നഷ്ടം ഉണ്ടാകാം?

    തനിക്കുണ്ടെന്നു താന്‍ വിചാരിക്കുന്ന നന്മ തല്‍ക്കാലം മാറ്റിവെച്ചിട്ടാണോ ഈ കമന്റ് ഇടാന്‍ പോകുന്നത്?

    6. തന്റെ കമന്റു വഴി ഈ പോസ്റ്റിനോ അതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ചര്‍ച്ചയ്ക്കോ സാരമായ വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ ഇടയുണ്ടോ? അതല്ലെങ്കില്‍ ഏതെങ്കിലും തെറ്റിദ്ധാരണകളോ വിഷയത്തില്‍ നിന്നുമുള്ള വ്യതിചലനങ്ങളോ നീക്കുവാനോ അതോ പുതുതായി ഉണ്ടാകുവാനോ ഈ കമന്റു വഴിവെയ്ക്കുമോ?

    7. വസ്തുതകള്‍ക്കു നിരക്കുന്ന, ആധികാരികമായി രേഖകള്‍ എടുത്തുകാട്ടാവുന്ന കാര്യങ്ങളാണോ താന്‍ എഴുതാന്‍ പോവുന്നത്?

    8. വളരെ നീണ്ടതും പ്രസക്തവുമായ കമന്റാണെങ്കില്‍, (പ്രത്യേകിച്ച് അതിന്റെ മൂലാധാരമായ പോസ്റ്റ് പിന്നീട് മാച്ചുകളയാന്‍ / തിരുത്താന്‍ കൂടുതല്‍ സാദ്ധ്യതയുള്ളതാണെങ്കില്‍,) അത് പോസ്റ്റിനുകീഴെ സമര്‍പ്പിക്കുന്നതിനുപകരം, പ്രത്യേകം ഒരു പുതിയ പോസ്റ്റ് ആയി ബാക്ക് ലിങ്ക് സഹിതം സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാവുമോ ഉചിതം?

    9. ഈ കമന്റ് വളരെയധികം ആളുകള്‍ വായിക്കാന്‍ (മറുമൊഴി, ഫീഡുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വഴി...) സാദ്ധ്യതയുള്ളതാണോ? അതോ അത്തരം വായനയ്ക്കുപരി, ഗൌരവമല്ലാത്ത ഒരു തിരുത്തലോ ചൂണ്ടിക്കാണിക്കലോ ആണോ തന്റെ കമന്റിലൂടെ ഉദ്ദേശിക്കുന്നത്?

    10. ശരിയ്ക്കും ഈ കമന്റ് ഇടേണ്ട ആവശ്യമുണ്ടോ? അതോ ഒന്നും മിണ്ടാതിരിക്കലാണോ നല്ലത്?

    C. ബ്ലോഗെഴുതാത്തവന് കമന്റിടാന്‍ അര്‍ഹതയുണ്ടോ?

    തീര്‍ച്ചയായും. എഴുതിയ കമന്റിന്റെ ഉള്ളടക്കം അര്‍ത്ഥസമ്പുഷ്ടവും സോദ്ദേശ്യവും ആണെങ്കില്‍ ഏതു വായനക്കാരനും കമന്റിടാനുള്ള അര്‍ഹത, ക്ഷമിക്കണം, അധികാരം, ഉണ്ട്. നിങ്ങള്‍ പോസ്റ്റ് എഴുതുന്നത് വേറെ ഏതെങ്കിലും എഴുത്തുകാരനുവേണ്ടിയല്ല. അവന്റെ ഉള്ളിലെ വായനക്കാരനുവേണ്ടി ആയിരിക്കണം. അവന്‍ കമന്റ് എഴുതുന്നത് വായനക്കാരന്‍ എന്ന നിലയ്ക്കും. കൂട്ടത്തില്‍ അവനും ഒരു നല്ല എഴുത്തുകാരനാണെങ്കില്‍, അഥവാ അങ്ങനെ ആയിത്തീരുന്നുണ്ടെങ്കില്‍ നിങ്ങളുടേയും മറ്റു വായനക്കാരുടേയും മഹാഭാഗ്യം എന്നു മാത്രം കരുതിയാല്‍ മതി.

    D. വായനാലിസ്റ്റുകള്‍

    കിട്ടുന്നതെല്ലാം അന്യോന്യം പങ്കുവെയ്ക്കപ്പെടുന്ന ഒരു ഗ്രാമ്യസംസ്കാരത്തില്‍ വായനാലിസ്റ്റുകള്‍ നല്ലതാണ്. പക്ഷേ അതിനാഗരികമായാണ് നമ്മുടെ ഇടപെടലുകള്‍ എങ്കില്‍ അതിന്റെ ജനാധിപത്യസ്വഭാവം പെട്ടെന്നുതന്നെ ചോര്‍ന്നുപോവും.

    ഏറ്റവും നല്ല വീഡിയോ ക്യാമറ ഏതാണ് എന്ന് നിങ്ങള്‍ നിങ്ങളുടെ ഓഫീസ് ബോയിയോട് (അല്ലെങ്കില്‍ സാങ്കേതികമായി വളരെയൊന്നും അറിയാത്ത ഒരു സുഹൃത്തിനോട്) ചോദിച്ചുവെന്നിരിക്കട്ടെ. സോണി എന്നു പറയും അവന്‍. വാസ്തവത്തില്‍ അതു പറയാന്‍ തക്ക ആധികാരികമായ അറിവോടെയല്ല പലപ്പോഴും അവന്‍ അതു പറയുന്നത്. പലേടത്തുനിന്നും കേട്ടത് അങ്ങനെയാണ്. അതുകൊണ്ട് പറഞ്ഞു എന്നു മാത്രം. ഇതേ ചോദ്യം ഒരു ഇന്റര്‍നെറ്റ് സൈറ്റിലെ (സാധാരണ ഉപഭോക്താക്കള്‍ക്കിടയിലുള്ള) റിവ്യൂ ഫോറത്തില്‍ ചോദിച്ചെന്നിരിക്കട്ടെ. ഏകദേശം ഇതുപോലെത്തന്നെയുള്ള ഒരുത്തരമാവും ലഭിയ്ക്കുക. ആദ്യം വന്ന കുറച്ചു റിവ്യൂകള്‍ നോക്കി കൂടുതല്‍ പേര്‍ അതേ ക്യാമറ വാങ്ങുന്നു. താന്‍ തെരഞ്ഞെടുത്തതാണ് ഏറ്റവും നല്ലത് എന്ന് സ്വയം ന്യായീകരിച്ചുകൊണ്ടേയിരിക്കാന്‍ മനുഷ്യന് സ്വതസ്സിദ്ധമായ ഒരു പ്രവണതയുണ്ട്. റിവ്യൂ വായിച്ച് പുതിയതായി ക്യാമറ വാങ്ങിയവര്‍ കൂടുതല്‍ റിവ്യൂകള്‍ സൃഷ്ടിക്കുന്നു. മിക്കവാറും കൂടുതല്‍ അനുഭാവമുള്ളവ! വാസ്തവത്തില്‍ വേറൊരു കമ്പനിയുടെ ക്യാമറ ഉപയോഗിച്ചുനോക്കാനുള്ള സാദ്ധ്യത പോലും അവര്‍ക്കു കിട്ടിയിട്ടുണ്ടാവില്ല പലപ്പോഴും. ക്രമേണ ഇതൊരു പോസിറ്റീവ്‌ലി റീജെനെറേറ്റിങ്ങ് ഫീഡ്‌ബാക്ക് ആയി മാറുന്നു.

    ഒന്നോ രണ്ടോ പേര്‍ ശുപാര്‍ശ ചെയ്ത് വായനാലിസ്റ്റില്‍ ഇട്ട ഒരു പോസ്റ്റ് ഉണ്ടെന്നു വിചാരിക്കുക. ഒരു വായനാലിസ്റ്റില്‍ ആദ്യം കണ്ണില്‍ പെട്ടതുകൊണ്ട് അത് കൂടുതല്‍ വായനാലിസ്റ്റുകളില്‍ ചെന്നുപെട്ടു എന്നും വിചാരിക്കുക. യദൃശ്ചയാ അതിനേക്കാളും മികച്ച ഒരു പോസ്റ്റ് ആരുടേയും കണ്ണില്‍ പെടാത്തതുകൊണ്ടുമാത്രം ആ ലിസ്റ്റുകളില്‍ വന്നില്ലെന്നും വിചാരിക്കുക.

    അത്തരം ഒരു ഘട്ടത്തില്‍ ആദ്യത്തെ പോസ്റ്റിന് രണ്ടാമത്തെ പോസ്റ്റിനേക്കാള്‍ ഒരു അനര്‍ഹമായ മുന്‍‌തൂക്കം (undue advantage) ലഭിയ്ക്കുന്നുണ്ട്. പിന്നീട് കൂടുതല്‍ ആളുകള്‍ ആദ്യത്തെ പോസ്റ്റില്‍ ചെന്നെത്തിപ്പെടാനും അതുകൊണ്ടു തന്നെ അതു കൂടുതല്‍ ലിസ്റ്റുകളില്‍ കേറിവരാനും അതേ സമയം രണ്ടാമത്തെ ബ്ലോഗ്/പോസ്റ്റ് എന്നെന്നേക്കുമായി തമസ്കൃതമാകുവാനും സാദ്ധ്യത കൂടിക്കൂടി വരും.

    അത്തരം ഒരവസ്ഥയില്ലാതിരിക്കണമെങ്കില്‍, ഒന്നുകില്‍ വായനാലിസ്റ്റുകള്‍ വ്യാപകമായി എല്ലാവരും ഉപയോഗിച്ചുതുടങ്ങണം. അവയ്ക്ക് പ്രകടമായ രാഷ്ട്രീയമോ തത്വശാസ്ത്രമോ ഉണ്ടാവണം. അതല്ലെങ്കില്‍, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന തരത്തില്‍ എല്ലാ തരം താല്‍പ്പര്യങ്ങളിലും നിര്‍ഭയമായി നിഷ്പക്ഷമായി ഇടപെടാന്‍ കഴിയുന്ന, അതിന് സമയം നീക്കിവെക്കാന്‍ കഴിയുന്ന, ചാര്‍ട്ടേര്‍ഡ് ബ്ലോഗ് റീഡര്‍മാര്‍ ഉണ്ടാവണം.

    ആദ്യത്തേത് എല്ലാ ബ്ലോഗര്‍മാര്‍ക്കും കൂടി ആലോചിക്കാവുന്ന വിഷയമാണ്. രണ്ടാമത്തേത് നടക്കില്ല. എന്തൊക്കെ പറഞ്ഞാലും നാം മലയാളികളല്ലേ? വര്‍ഗ്ഗസ്വഭാവം നമ്മള്‍ കാട്ടിയിരിക്കും. നമ്മില്‍ ഒരുത്തനും എനിക്കു മുന്നേ ചട്ടിയില്‍ നിന്നും പുറത്തു ചാടണ്ട. ഞാന്‍ സമ്മതിക്കില്ല.

    NB. എനിക്കുമുണ്ട് ഒരു വായനാലിസ്റ്റ്! വേണോ? പക്ഷേ ദഹനക്കേടു പിടിക്കും. 2500-ല്‍ കൂടുതല്‍ ബ്ലോഗുകളും അതിലെ പോസ്റ്റുകളും ഉണ്ട് അതില്‍. തീരെ അസംസ്കൃതം. പക്ഷേ അതില്‍ പല്ലി മുറിച്ചിട്ട വാലുപോലെ, വവ്വാല്‍ ചപ്പിയിട്ട പനങ്കുരു പോലെ കിടക്കുന്ന ഷോര്‍ട്ട്-ഫീഡ് ആയവ ഒഴികെ ബാക്കിയെല്ലാം എല്ലാം എനിക്കു പ്രിയപ്പെട്ടവ! അതില്‍നിന്നും വിദഗ്ദമായ ഫില്‍ട്ടറുകളിലൂടെ (എന്റെയോ എന്റെ ചാറ്റ് മേറ്റിന്റെയോ പേരല്ല ഫില്‍ട്ടറുകളില്‍) ഞാന്‍ എന്റെ വായനക്ക് അര്‍ഹത നേടുന്ന ബ്ലോഗുകളില്‍ ചെന്നെത്തുന്നു.

    ചിലപ്പോള്‍ അന്നു ചെത്തിയ കള്ളുപോലെ, അന്നു തന്നെ.

    ചിലപ്പോള്‍ മാസങ്ങള്‍ക്കുശേഷം,

    ആണ്ടുകള്‍ തപസ്സുചെയ്തിരുന്ന് വീര്യവും ഗുണവും വരിച്ച ശ്രേഷ്ഠമായ വീഞ്ഞുപോലെ,

    മൊത്തി മൊത്തി,

    വായനയുടെ ലഹരിയില്‍ ഞാന്‍ ആറാടുന്നു...

    കൂട്ടുവരുന്നോ കുടിച്ചുകൂത്താടാന്‍‍?

  17. Viswaprabha said...
    This comment has been removed by the author.
  18. അങ്കിള്‍ said...

    അല്ലാ ഇതാര്, വിശ്വമോ. ജീവിച്ചിരിപ്പുണ്ടോ. അതോ, ആവശ്യം വരുമ്പോള്‍ മാത്രം അവതരിക്കുമോ?. ഏതായാലും, ഞാന്‍ ആഗ്രഹിച്ചതെല്ലാം വിശ്വത്തിന്റെ കമന്റിലുണ്ട്‌. വേണ്ടതു ചെയ്തോളാം. നന്ദി, നന്ദി.

  19. Anonymous said...

    അങ്കിളേ ഓഫ് ടോപ്പിക്.
    ViswaPrabha വിശ്വപ്രഭ said...
    This post has been removed by the author.
    January 24, 2008 2:41 PM
    ഇത് ഏതെങ്കിലും അഗ്രിഗേറ്ററില്‍ കിട്ടുമോ?

  20. Cibu C J (സിബു) said...

    വിശ്വം 2500 ബ്ലോഗുകള്‍ അഗ്രിഗേറ്റ് ചെയ്തിരിക്കുന്ന ഫീഡാണോ പുതുതായി ബ്ലോഗന്നൂര് വണ്ടിയിറങ്ങിയ ആള്‍ക്ക് വച്ചുനീട്ടുന്നത്‌? അതിനേക്കാള്‍ ഭേദം അങ്കിള്‍ പറഞ്ഞ ഗൂഗിള്‍ സെര്‍ച്ച് തന്നെ. അത്‌ ഷോര്‍ട്ട് ഫീഡ് മോശം എന്ന് എഴുത്തിനെ അതിന്റെ എഴുത്തുകാരന്‍ വന്ന ദിശനോക്കി കൊള്ളുകയും തള്ളുകയും ചെയ്യുന്നില്ലല്ലോ.

    പുതുമുഖത്തിന്റെ വായനാശീലം എങ്ങനെയെന്നു കണ്ടുപിടിക്കുന്ന മാജിക്ക് സൊലൂഷന്‍ ആരുടെ പക്കലാണ് ഉള്ളതെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം. ഭൂമിയില്‍ ഒന്നും പെര്‍ഫെക്റ്റല്ല. വായനാലിസ്റ്റും അങ്ങനെ തന്നെ. ചോദ്യം, നിങ്ങള്‍ക്ക് പരിചയമില്ലാത്ത പുതുമുഖത്തിന് നിങ്ങളെങ്ങനെ ബ്ലോഗന്നൂരിനെ പറ്റി ഒരവലോകനം കൊടുക്കും എന്നാണ്. എന്റെ ഉത്തരമാണ് vayanalist.blogspot.com. അങ്കിളിന്റെ ഉത്തരമാണ് ഗൂഗിള്‍ സെര്‍ച്ച്. ബാക്കിയുള്ളവരുടെ ഉത്തരങ്ങള്‍ എന്താണെന്നറിയാനും താല്പര്യമുണ്ട്.

    എന്തായാലും, ബൂലോഗത്തിലെ എല്ലാ കാര്യങ്ങളെ പറ്റിയും ഒന്നോടിച്ച് പ്രതിപാദിക്കുന്ന അങ്കിളിന്റെ വരവേല്‍പ്പ് കമന്റില്‍ വായനാലിസ്റ്റുകളെ പതിപാദിക്കാത്തത് ഗ്രൂപ്പിസമായേ എനിക്ക് കാണാനാവൂ.

  21. Inji Pennu said...

    വിശ്വത്തിന്റെ വാ‍യനാലിസ്റ്റുകളെക്കുറിച്ചുള്ളത് തികച്ചും ബാലിശമായൊരു വ്യൂവാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റ് ഞാന്‍ ഷേര്‍ ചെയ്യുന്നത് എല്ലാം എന്റെ വായനാ ഇഷ്ടം അറിഞ്ഞുകൊണ്ടുള്ള ഒരാളായിരിക്കും സബ്സ്ക്രൈബ് ചെയ്യുക. അത് എന്റെ വായനാലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചുകൊണ്ടായിരിക്കും. അല്ലാതെ അന്ധമായിരിക്കില്ല്യ. അങ്ങിനെ അന്ധമായി എല്ലാ വായനാലിസ്റ്റും സബ്സ്ക്രൈബ് ചെയ്തതുകൊണ്ട് എന്ത് ഗുണം? ഇഷ്ടപ്പെട്ട വായനായണ് ഇവിടെ മെയിന്‍ കാര്യം തന്നെ.

    എന്ന് വെച്ചാല്‍ മുന്‍പൊക്കെ പിന്മൊഴി ഉണ്ടായിരുന്നപ്പോള്‍ ഇന്നയാളു കമന്റ് മാത്രം നോക്കി വായിച്ചവരുണ്ടായിരുന്നല്ലോ? അതുപോലെ തന്നെയല്ലേ ഉള്ളൂ ഇതും? ഇതില്‍ എന്താണ് നാഗരികതയും ജനാധിപത്യവും ഗ്രാമീണതയും?

    മികച്ച കൃതി അല്ലാത്തതിനു അനര്‍ഹമായ മുന്‍തൂക്കം എങ്ങിനെ കിട്ടുന്നു? മനസ്സിലായില്ല? അത് A,B എന്ന രണ്ട് വായനാലിസ്റ്റിന്റെ മാത്രം സബ്സ്ക്രിപ്ഷന്‍ അല്ല്ലേ? അവരുടെ ഇഷ്ടമല്ലേ? അത് തന്നയല്ലേ ജനാധിപത്യം? അതല്ല ഇന്ന കൃതിക്ക് മുന്‍തൂക്കം കിട്ടണം എന്ന വാശിയല്ലേ
    ജനാധിപത്യവിരുധം?

    ലോകര്‍ മുഴുവന്‍ വായനാലിസ്റ്റ് ഉണ്ടാക്കിയാലേ കാര്യമുള്ളൂ എന്നൊക്കെ എങ്ങിനെ പറയാം? അങ്ങിനെ യാതൊരു നിര്‍ബന്ധവുമില്ല. ഒരുമാതിരി വായനയില്‍ താത്പര്യം ഉള്ളവരൊക്കെ പത്തോ അന്‍പതോ പേര് വായനാലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ നിന്ന് തന്നെ പഴ്യ മുങ്ങിക്കിടന്ന പോസ്റ്റുകള്‍ മുതല്‍ പുതിയ പുതിയ പോസ്റ്റുകള്‍ വരെ മുടങ്ങാതെ മിസ്സ് ആവാതെ വായിക്കാന്‍ സാധിക്കുന്നുവെന്നുള്ളത് ചില്ലറ കാര്യമല്ല. അനോണി ആന്റണി, വെള്ളെഴുത്ത്, നമതും വാഴ്വും കാലം -- ഈ മൂന്ന് അസ്സല്‍ ബ്ലോഗുകള്‍ കൊണ്ടാടിയത് വായനാലിസ്റ്റുകളാണ്. വായനാലിസ്റ്റ് കാണാത്ത പലര്‍ക്കും അനോണി ആന്റണിയുണ്ടെന്ന് പോലും അറിഞ്ഞത് കുട്ടിച്ചാത്തന്റെ ഒരു പോസ്റ്റിന്റെ കമന്റുകളിലൂടെ മാത്രമാണ്. അവര്‍ മൂന്ന് പേരും കമന്റിടുന്നവരല്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് അധികം കമന്റ് കിട്ടാറുമില്ല. അതുകൊണ്ട് തന്നെ അവരെ ആരും കണ്ടുമില്ല. എന്നാല്‍ അവരുടെ മിക്ക പോസ്റ്റുകളും വായനാലിസ്റ്റുകളില്‍ ഉണ്ടയിരുന്നു താനും. അതില്‍ നിന്ന് തന്നെ വ്യക്തമാണ് വായനാലിസ്റ്റിന്റെ വായനയ്ക്കുള്ള ഗുണം.

  22. Anonymous said...

    inji എന്താ ഇവിടെ പ്രൂവ് ചെയ്യാന്‍ ശ്രമിക്കണെ? അനോണിയാന്റണിയെ വായനാലിസ്റ്റുകള്‍ കൊണ്ടാടി എന്നോ?
    അനോണിയാന്റണി മറുമൊഴിയിലൂടെ കമന്റുകള്‍തിരിച്ചുവിട്ടിരുന്ന ആളാണ്. അനോണിയാന്റണിയെ കൊണ്ടാടിയത് മറുമൊഴിയാണെന്ന് മറുമൊഴിക്കാര്‍ വന്നു പറഞ്ഞാല്‍?

    പാവം അനോണീയാന്റണി. അദ്ദേഹത്തെ പൊതുസ്വത്തായി നമുക്ക് പ്രഖ്യാപിച്ചാലോ?

  23. Ziya said...

    പോസ്റ്റുകളും കമന്റുകളും ചെയ്യുമ്പോള്‍ ഒരു ബ്ലോഗര്‍ ശ്രദ്ധിക്കേണ്ട ധാര്‍മ്മികമായ വശങ്ങളും സാമാന്യ മര്യാദകളും വിശ്വപ്രഭ മാഷ് വളരെ ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. തീര്‍ച്ചയായും പുതിയ ബ്ലോഗര്‍മാര്‍ക്ക് വേണ്ടിയെങ്കിലും ഇത് ഒരു പോസ്റ്റാക്കണമെന്ന് മാഷോട് അഭ്യര്‍ത്ഥിക്കുന്നു.

    വായനാലിസ്റ്റുകള്‍ ഗ്രൂപ്പു കളിക്കും പക്ഷപാതിത്വത്തിനും എത്ര കണ്ട് അതീതമാണ് എന്ന കാര്യം ഇനിയും കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

    വിശ്വപ്രഭമാഷ് പറഞ്ഞപോലെ , ഇപ്പോള്‍ ജീ റ്റോക്കിലെ സുഹൃത്തുക്കളെല്ലാം ഓട്ടോമാറ്റിക്കായി ആഡ് ചെയ്യപ്പെടുമെന്നതിനാല്‍ ആയിരക്കണക്കിനു പോസ്റ്റുകളാന് എന്റെ റീഡറില്‍ ഉള്ളത്. ഷോര്‍ട്ടും ഫുള്ളും എല്ലാം കൂടി. അതില്‍ നിന്ന് എനിക്ക് വേണ്ടത് സംസ്കരിച്ചെടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു. വേണ്ടാത്ത ആള്‍ക്കാരെ ഒഴിവാക്കാനും (ഹൈഡ്) ഇഷ്‌ടമുള്ള പോസ്റ്റുകള്‍ കണ്ടു പിടിച്ച് ഷെയര്‍ ചെയ്യാനും ...സോറി എനിക്ക് സമയമില്ല. ഒരു പാട് തിരക്ക് വേറെയുണ്ട്.

  24. Inji Pennu said...

    അനോണി ആന്റണിയോ, വെള്ളെഴുത്തോ, നമതോ ഏതെങ്കിലും മൊഴിയിലോട്ട് തിരിച്ച് വിട്ടാലും ഇല്ലെങ്കിലും കാര്യം അതല്ല ബൂലോകരനേ. എന്നു വെച്ചാല്‍ കമന്റുകള്‍ തിരിച്ചു വിടുന്ന വഴി പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല എന്ന് തന്നെ. അതുകൊണ്ട് തന്നെ പുതിയ ബ്ലോഗര്‍ വരുമ്പോള്‍ അവരവരുടെ മെയില്‍ ഐഡിയിലോട്ട് മാത്രം കമന്റുകള്‍ വെച്ചാല്‍ (എല്ലാ ഇതര ഭാഷാ ബ്ലോഗുകളിലും ചെയ്യുന്ന പോലെ) എഴുതുന്നത് നല്ലതാണെങ്കില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ഫീഡ് ഓണാണെങ്കില്‍ ശ്രദ്ധിക്കപ്പെടും. സ്റ്റഫ് ആണ് മുഖ്യം എന്ന്. അത്രേയുള്ളൂ. അങ്ങിനെ ഒരു കമന്റ് അഗ്രിഗേഷന്‍ കൊണ്ടേ പുതുമുഖര്‍ ശ്രദ്ധിക്കപ്പെടൂ എന്ന് ആദ്യം മുതല്‍ക്കേ നിലനിന്നിരുന്ന വാദം ശരിയല്ലായെന്ന് പ്രൂവ് ചെയ്തു എന്ന്. അത്രേയുള്ളൂ. കമന്റിടാത്തവര്‍ക്കും ജീവിച്ചു പോവാന്‍ പറ്റുന്നു എന്നുള്ളത് ചില്ലറക്കാര്യമല്ലല്ലോ.

    വായനാലിസ്റ്റുകള്‍ കൊണ്ടാടിയത് എന്ന് ഉദ്ദേശിച്ചത് ഞാന്‍ ഈ മൂന്ന് ബ്ലോഗിലേ മിക്ക നല്ല പോസ്റ്റുകളും കണ്ടത് വായനാലിസ്റ്റ് വഴിയാ‍ണ് എന്ന്. അത്രേയുള്ളൂ.

    ജീ ടോക്കിലെ ഫ്രന്‍സ് എല്ലാം അപ്പോള്‍ വായനാലിസ്റ്റ് ഉപയോഗിച്ചു തുടങ്ങിയെന്ന് തോന്നുന്നു. വളരെ നല്ല കാര്യം. അതുകൊട്ണാവുമത്രയധികം വന്നതും.
    അങ്ങിനെയെങ്കില്‍ അവരെല്ലാം ആ വിക്കിയിലും കൂടി അവരവരുടെ ലിങ്ക് ഇട്ടെങ്കില്‍ സിബുവിന്റെ vayanalist.blogspot.com എന്ന സൈറ്റില്‍ അഗ്രിഗേറ്റ് ആയി വരും.

    ഇഷ്ടപ്പെടാത്ത വായനാലിസ്റ്റ് ഗൂഗിള്‍ ടോക്കിലുണ്ടെങ്കില്‍ hide എന്ന ഓപ്ഷനുണ്ട്. ബ്ലോക്ക് എന്ന ഓപ്ഷന്‍ ഗൂഗിള്‍ ടോക്കിലുള്ളതുപോലെ തന്നെ വായനാലിസ്റ്റുനു മാത്രം ഹൈഡ് എന്ന ഓപ്ഷനുണ്ട്. സമയമില്ലാത്തവരെ കരുതിയാണത്.

    വായനാലിസ്റ്റും ഗ്രൂപ്പുകളിയില്‍ പെടാം. നോ സംശയം! അപ്പോള്‍ അതിനാണ് ആ അത്തിഭയങ്കര ഗ്രൂപ്പ് കളിക്കുന്ന ആളുടെ വായനാ ലിസ്റ്റ് നമ്മള്‍ unsubscribe ചെയ്യുന്നത്. സിമ്പിള്‍ കാര്യം!

  25. sreeni sreedharan said...

    വായനാ ലിസ്റ്റ് (ഗുഗിള്‍ റീഡര്‍ അല്ലെ ഉദ്ദേശ്ശിക്കുന്നത്?) ഉപയോഗിച്ചു നോക്കികൊണ്ടിരിക്കുവാണ്. മൊത്തത്തില്‍ പിടി കിട്ടിയിട്ടില്ല.
    ഇഞ്ചീ,
    എഴുതുന്നത് നല്ലതാണെങ്കില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ഫീഡ് ഓണാണെങ്കില്‍ ശ്രദ്ധിക്കപ്പെടും. ഇതെങ്ങനെ നല്ല സ്റ്റഫ് ആണോന്ന് സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കും?
    അതോ എനിക്ക് വായിച്ചതു മനസിലാവാഞ്ഞിട്ടൊ?

  26. അങ്കിള്‍ said...

    എനിക്ക്‌ ഒരു ബ്ലോഗറുടെ പോസ്റ്റുകള്‍ ഏതാണ്ടെല്ലാം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ ആ ബ്ലോഗറുടെ URL, blogarithm.com ല്‍ പോയി subscribe ചെയ്യുന്നു. അതിനു ശേഷം ആ ബ്ലോഗര്‍ പുതിയ പോസ്റ്റിട്ടാല്‍ ബ്ലോഗരിതം എന്നെ ഈമെയില്‍ വഴി അറിയിക്കുന്നു. ഞാന്‍ പോയി വായിക്കുന്നു. സിമ്പിള്‍. നിങ്ങളാരെങ്കിലും ബ്ലോഗരിതം ട്രൈ ചെയ്തിട്ടൂണോ? ഈ ബ്ലോഗരിതത്തില്‍ കൊടുത്തിരിക്കുന്നതെല്ലാം എന്റെ വായനാലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. മറ്റുള്ളവര്ക്ക്‌ ഇഷ്ടപ്പെട്ടത്‌ എന്നെക്കൂടി വായിപ്പിക്കുകയല്ലിവിടെ ചെയ്യുന്നത്‌. എനിക്കിഷ്ടപ്പെട്ട ബ്ലോഗര്‍മാരുടെ ലിസ്റ്റ് ഞാന്‍ തന്നെ ബ്ലോഗരിതത്തില്‍ സൂക്ഷിക്കുന്നു.


    അതുപോലെ ഇതിനെക്കാള്‍ നല്ലോരു പോസ്റ്റ് അഗ്രിഗേറ്ററോ?

  27. sandoz said...

    അങ്കിളേ....
    പോസ്റ്റിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍-
    ടെലിഫോണ്‍ പോസ്റ്റാണെങ്കില്‍ വലിയ കുഴപ്പമില്ല.ഒരു മൂന്ന് മൂന്നര അടിയുടെ കുഴി മതിയാകും.പോസ്റ്റ് നാട്ടി കഴിഞാല്‍ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കണം.അല്ലേല്‍ പോസ്റ്റ് വാടി പോകും.
    ഇനി ഇലക്ട്രിക് പോസ്റ്റാണെങ്കില്‍ അങനെ വലിയ ശ്രദ്ധയൊന്നും കൊടുക്കണ്ട.
    ചുമ്മ അങ് കുഴിച്ചിട്ടാല്‍ മതി.തന്നെ വളര്‍ന്നോളും.
    ഇടക്ക് സങ്കടം തോന്നിയാല്‍ ഫാക്ടം ഫോസ് 20:20 നൂറ് ഗ്രാം വിതറുക.തീര്‍ന്നു.പോസ്റ്റ് തഴച്ച് വളരുന്നത് അങ്കിളിനു കാണാന്‍ പറ്റും.

    ഇനി കമന്റിന്റെ കാര്യം-
    ഈ മാതിരി അലമ്പ് കേസിനൊന്നും ഞാന്‍ അഭിപ്രായം പറയൂല്ലാ...

    എന്നാലും അങ്കിള്‍‍ ഞങളോട് ലിങ്ക് ചോദിച്ചല്ലോ..മോശമായി പ്പോയി...

    [വായനാ ലിസ്റ്റ് ഇതുവരെ ആത്മഹത്യ ചെയ്തില്ലേ...]

  28. അങ്കിള്‍ said...

    സാഡോസേ, നട്ടുച്ചക്കും അക്ഷരങ്ങള്‍ മാറിമാറി കാണാറുണ്ടോ?

    അതോ ഇനി അതുല്യക്ക്‌ ഇവിടെ സംഭവിച്ചതുപോലെ വല്ലതും പറ്റിയോ?

    ബൂലോഗത്ത്‌ സാന്നിധ്യം കൂറവാണ് അല്ലേ. അതോ വേറെ പേരില്‍ വല്ലതും തുടങ്ങിയോ.

    ലൈനെല്ലാം ഇലക്ട്രിഫൈ ചെയ്തപ്പോള്‍ പണികുറവായത്‌ കൊണ്ട് ഉച്ചക്കും ബ്ലോഗ്‌ വായന തന്നെ അല്ലേ അപ്പീ.

  29. sandoz said...

    എന്തോന്നിന് അങ്കിളേ ഇനി വേറെ പേര്...
    ഒള്ളത് തന്നെ കൊണ്ട് നടക്കാന്‍ പറ്റണില്ല..
    അങ്കിള്‍ നട്ടുച്ചക്ക് നല്ല ഫോമിലാണല്ലാ...
    ഊണിനു മുന്‍പ് രണ്ടെണ്ണം വീശീന്ന് തോന്നണൂ...
    അതോ വായനാലിസ്റ്റ്...ഫീഡ്..അഗ്രഗേറ്റര്‍ ബാധ കേറിയൊ...
    കുഴിച്ചിട്ട പോസ്റ്റിനു വെള്ളമൊഴിക്കാന്‍ മറക്കണ്ടാ...ഞാന്‍ ഇത്തിരി തിരക്കിലായി പോയി..അതാ പഴേ പോലെ സ്ഥിരം ബ്ലൊഗില്‍ കേറി കുറ്റിയടിക്കാത്തെ...ഇനിയൊന്ന് പെന്‍ഷനായിട്ട് വേണം സ്ഥിരം ബ്ലോഗര്‍ ആവാന്‍....

  30. Cibu C J (സിബു) said...

    അങ്കിളേ, ബ്ലോഗറെ ഇഷ്ടമാണെങ്കില്‍ എന്തുവേണമെങ്കിലും ചെയ്തോളൂ.. പക്ഷെ, അത് സംഭവിക്കും മുമ്പത്തെ കാര്യങ്ങളാണ് വായനാലിസ്റ്റിലൂടെ ചെയ്യുന്നത്.

    പാച്ചാളം, നല്ല സ്റ്റഫാണോ എന്ന് തിരഞ്ഞുകണ്ടുപിടിക്കാനാണ് വായനാലിസ്റ്റ് എന്നെവിടെ കണ്ടു? വായനാലിസ്റ്റില്‍ എപ്പോഴും രണ്ടുകാര്യങ്ങള്‍ നടക്കുന്നുണ്ട് - കൊടുക്കലും വാങ്ങലും. ഇതിലേതെങ്കിലും ഒരു കാര്യം മാത്രമായി വായനാലിസ്റ്റിനെ കണ്ടാല്‍ ശരിയാവില്ല.

    വായനാലിസ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍, നമ്മുടെ വായനാശീലവുമായി ചേര്‍ന്നുപോകുന്നത് എന്ന് തോന്നുന്ന ഒരാളുടെ വായനാലിസ്റ്റ് ആദ്യം സബ്സ്ക്രൈബ് ചെയ്യുക. നമുക്കിഷ്ടപ്പെട്ടത്‌ ഷെയര്‍ ചെയ്യുക. കുറച്ചുകഴിഞ്ഞ്‌ അതുപോലെ തോന്നുന്ന വേറേ ഒരാളുണ്ടെങ്കില്‍ അതും സബ്സ്ക്രൈബ് ചെയ്യുക. ഒരിക്കലും എല്ലാ വായനാലിസ്റ്റുകളും സബ്സ്ക്രൈബ് ചെയ്യരുത്‌. അതുകൊണ്ട് ഒരു പ്രയോജനവുമില്ല. പഴയപോലെ അഗ്രിഗേറ്റര്‍ ചന്തയില്‍ നിന്നും തിരഞ്ഞുപിടിച്ചു വായിക്കുന്നതിനുസമം.

    ഇനി ബ്ലോഗന്നൂരില്‍ മൊത്തം പുതുമുഖമാണെങ്കില്‍ മാത്രം, ആരേയും പരിചയമില്ലെങ്കില്‍ മാത്രം, vayanalist.blogspot.com ഉപയോഗിക്കുക.

  31. sreeni sreedharan said...

    സിബുച്ചേട്ടാ,
    എന്‍റെ ചോദ്യം താങ്കള്‍ക്ക് മനസിലായില്ല/തെറ്റിദ്ധരിച്ചു.
    ഞാനിട്ട കമന്‍റിനു മുകളില്‍ ഇഞ്ചി പറഞ്ഞിട്ടുണ്ട് അപ്രകാരം. ഇഞ്ചി മറുപടി തരുന്നത് പ്രതീക്ഷിച്ചിരിക്കുവാണ് ഞാന്‍.

    എനിക്ക് സിബുച്ചേട്ടനോട് ചോദിക്കാനുള്ളത്; പുതിയതായ് തുറക്കപ്പെടുന്ന ഒരു ബ്ലോഗിന് , അതിലെ പോസ്റ്റുകള്‍ വായനാലിസ്സ്റ്റുകളിലൂടെ note ചെയ്യപ്പെടാന്‍‍ എത്ര സമയമെടുക്കും? വായനാ ലിസ്റ്റുകള്‍ അതിനെ ആദ്യമായി എങ്ങനെ കണ്ടെത്തും?

  32. Anonymous said...

    ഒന്ന് പോഡ പച്ചാളം ചെക്കാ അവിടന്ന്.
    നീ എന്നാ ഇതൊക്കെ കാണാന്‍ തുടങ്ങിയെ?
    അങ്കിള്‍ ചോദിച്ചതിനു ഇന്റര്‍നെറ്റ് വിശാരദന്മാരായ ആളുകള്‍ ഉത്തരം കൊടുക്കുന്നുണ്ട്. അങ്കിള്‍ അവര്‍ക്കൊക്കെ നന്ദീം പറയുന്നുണ്ട്. നീ അതിന്റെടേല്‍ കെടന്ന് പാഷാണത്തില്‍ ക്രിമി കളിക്കരുത്. ഇഞ്ചിച്ചേച്ചി പറഞ്ഞത് 100% കാര്യമാണ്.

  33. Cibu C J (സിബു) said...

    പച്ചാളം, വായനാലിസ്റ്റ് ബ്ലോഗില്‍ പുതുതായി എഴുതാന്‍ തുടങ്ങുന്നവനുവേണ്ടിയുള്ളതാണ് എന്ന്‌ തെറ്റിദ്ധരിക്കരുതേ.. അത്‌, പുതിയവരും പഴയവരും ആയ വായനക്കാര്‍ക്ക്‌ വേണ്ടിയുള്ളതാണ്. അതുകൊണ്ടാണല്ലോ അതിന്റെ പേരിങ്ങനെ :) അതായത്‌ പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കൊടുക്കുകയല്ല അതിന്റെ ഉദ്ദേശം (ബ്ലോഗിന്റെ എല്ലാ അസ്കിതകളും തീര്‍ക്കുന്ന ഒറ്റമൂലിയല്ല വായനാലിസ്റ്റ്). അതിന് വേറേ എന്തെങ്കിലും ഉപാധിനോക്കണം. ഇനി ചോദ്യത്തിനുള്ള ഡയറക്റ്റ് ഉത്തരം: ഏതെങ്കിലും ഒരുവായനക്കാരന്‍ പുതുമുഖത്തിന്റെ ആ പോസ്റ്റ് വായിച്ച്‌ ഇഷ്ടപ്പെട്ട് ഷെയര്‍ ചെയ്യാനുള്ള സമയം വരെ എടുക്കും. അതെത്രയാണെന്ന്‌ ഞാനെങ്ങനെ പറയും.

  34. Inji Pennu said...

    പച്ചാളം എന്റെ വാക്കുകള്‍ ശരിയായിട്ട് വായിക്കാന്‍ ശ്രമിച്ചില്ല്യ എന്ന് തോന്നുന്നു. നിറുത്തി നിറുത്തി പറയാം.

    1.പുതിയ ബ്ലോഗ് ഒരാള്‍ ഉണ്ടാക്കിയിട്ട് അതില്‍ ഫീഡ് ഓപണ്‍ ആണെങ്കില്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യപ്പെടും. പുതിയ ഒരു ബ്ലോഗ് ആണെങ്കില്‍ കണ്ടിട്ടില്ലാത്തെ പേരാണെങ്കില്‍ ഒന്ന് ക്ലിക്കി നോക്കും. നല്ലതാണെങ്കില്‍ ഷേര്‍ ചെയ്യും. സ്റ്റഫ് ഉണ്ടെന്ന് തോന്നിയാല്‍ അല്ലെങ്കില്‍ അത് വിടും. പുതിയ ഒരാള്‍ ബ്ലോഗ് തുടങ്ങുമ്പോള്‍ അവര്‍ക്ക് ഇന്ന മൊഴിയോ വായനാ ലിസ്റ്റോ ഉണ്ടെന്നൊന്നും അറിയാന്‍ സാധ്യതയില്ല. അതവര്‍ അറിഞ്ഞില്ലെങ്കില്‍ പോലും അതിലൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ പോലും അത് വായിച്ച് നല്ലതാണെങ്കില്‍ വായനാ ലിസ്റ്റില്‍ വരും. അത്രേയുള്ളൂ. അങ്ങിനെയാണെങ്കില്‍ കമന്റ് അഗ്രിഗേറ്ററുകളേക്കാളും എളുപ്പത്തില്‍ വായനാലിസ്റ്റില്‍ വരും. ല്ലെ?

    പഴ്യ ബ്ലോഗുകളാ‍ണെങ്കില്‍ വായനയ്ക്ക് ഇഷ്ടമുള്ളവരുടെ ബ്ലോഗൊക്കെ ഓള്‍റെഡി എന്റെ ലിസ്റ്റില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, അവരുടെ പോസ്റ്റുകള്‍ വരുന്ന മുറയ്ക്ക് എന്റെ റീഡറില്‍ കിടക്കും..അത് ഇഷ്ടപ്പെട്ടാല്‍ ഷേര്‍ ചെയ്യും ഇല്ലെങ്കില്‍ ഇല്ല്യ.


    ഇനി വായനാലിസ്റ്റ് എന്ന് പറയുന്നത് ബ്ലോഗിന്റെ സങ്കുചിത ചുറ്റുപാടുകള്‍ വെച്ച് മാത്രം നോക്കുന്നതുകൊണ്ടാണ് ഇത്രയും സംശയങ്ങള്‍. മിക്കവരുടേയും വായനാ ലിസ്റ്റുകളില്‍ കേരളത്തെക്കുറിച്ചുള്ള യൂട്യൂബ് വീഡിയ്യോസ്, മാതൃഭൂമിയുടെ ചില വാര്‍ത്തകള്‍/ലേഖനങ്ങള്‍, നാഷണ്‍ല്‍ ജൊഗ്രഫിക്കിന്റെ കേരളത്തിനെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഇവയൊക്കെ കാണാറുണ്ട്. അവിടെയൊക്കെ ചെന്ന് ഇന്ന മൊഴിയിലോട്ട് കമന്റ് തിരിച്ച് വിടൂ എന്ന് പറയാന്‍ പറ്റില്ലല്ലോ? അതാണ് എപ്പോഴും പറയുന്നത് നല്ല വായനയ്ക്ക് വേണ്ടിയുള്ള നല്ലൊരു മാര്‍ഗ്ഗമാണിത് എന്ന്. ബ്ലോഗ് വെറുതേ ബ്ലോഗറിന്റെ ചുറ്റുപാടില്‍ മാത്രമല്ല, സമാന്തര മാധ്യമമായി നിലകൊള്ളേണ്ടതാണ്, അപ്പോള്‍ പുതിയ പുതിയ ടെക്നോളജിയിലേക്ക് മാറണം. ഇത് മനക്കണക്കേ കൂട്ടുള്ളൂ എന്നുള്ളത് കാല്‍ക്കുലേറ്ററിന്റെ കണ്ടുപിടിത്തം ഒട്ടും കുറയ്ക്കുന്നില്ലല്ലോ?

    (എല്ലാവരും വായനാലിസ്റ്റ് ഉപയോഗിക്കുകയും വേണ്ട. എത്രയോ പേര്‍ തുട്ണ്‍ഗിയിട്ട് പിന്നെ ഒരുമാസം കഴിയുമ്പൊ നിറുത്തുന്നു. വേണ്ടവര്‍ക്ക് മതി. നോ ബിഗ് ഡീല്‍! പക്ഷെ എന്നും പറഞ്ഞ് അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. )

  35. Anonymous said...

    "പച്ചാളം, വായനാലിസ്റ്റ് ബ്ലോഗില്‍ പുതുതായി എഴുതാന്‍ തുടങ്ങുന്നവനുവേണ്ടിയുള്ളതാണ് എന്ന്‌ തെറ്റിദ്ധരിക്കരുതേ.. ”
    എടോ പച്ചാളമേ സാറ് പറഞ്ഞ കേട്ടില്ലേ.എഴുതി തഴക്കം വന്നവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഷേര്‍ ചെയ്യാനുള്ള സാധനമാണ്‍ ഈ ലിസ്റ്റെന്നൊക്കെ.
    “അതായത്‌ പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കൊടുക്കുകയല്ല അതിന്റെ ഉദ്ദേശം (ബ്ലോഗിന്റെ എല്ലാ അസ്കിതകളും തീര്‍ക്കുന്ന ഒറ്റമൂലിയല്ല വായനാലിസ്റ്റ്).അതിന് വേറേ എന്തെങ്കിലും ഉപാധിനോക്കണം.”
    പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കൊടുക്കാനുള്ള ഉപാധിയായി തനിമലയാളത്തെയും ചിന്ത അഗ്രഗെറ്ററിനെയും മറുമഴികളെയും ബ്ലോഗരിതത്തെയും ഒക്കെ നമുക്ക് കാണാമല്ലോ അങ്കിളേ.
    പച്ചാളം തന്റെ സംശയം മാറിയല്ലോ. എങ്കില്‍ വീട്ടില്‍ പോ.

  36. അങ്കിള്‍ said...

    ഛായാഗ്രാഹകന്റെ പ്രതികരണം ശ്രദ്ധിച്ചു.

  37. Anonymous said...

    പച്ചാളമേ കണ്ട ചവറുകളൊക്കെ വായനാലിസ്റ്റില്‍ കയറി ഇറങ്ങണമെന്നില്ല. അവര്‍ക്ക് നിരങ്ങാന്‍ മറുമൊഴി ഉണ്ടല്ലോ. അതു പോരാ എങ്കില്‍ പുതിയ ചവറുമൊഴി ഉണ്ടാക്കിക്കോളൂ.
    പക്ഷെ അതിന്റെ പേരില്‍ ഇഞ്ചിയേച്ചിയെ എന്നതിനാ സംഘടിതമായി പല സ്ഥലത്തും ആക്രമിക്കുന്നത്? ചേച്ചി ഇതൊന്നും കണ്ട് ഭയക്കരുത്. നമുക്ക് നല്ല എഴുത്തുകളുടെ വായനാലിസ്റ്റുകള്‍ ഷെയര്‍ ചെയ്യാം. ബ്ലോഗില്‍ ഒരു ക്ലീന്‍ അപ്പ് വായനാലിസ്റ്റുകളിലൂടെ മാത്രമേ സാധ്യമാകൂ.
    പുതിയതായി എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്നില്ല എന്ന ആരോപണത്തില്‍ ഒരു കഴമ്പും ഇല്ല. ഇവിടെ ഏതു പുതിയ എഴുത്തുകാരന്‍/കാരിയാണ് അത്ര മെച്ചമായി എഴുതുന്നത്? കുറേ ചവറുകള്‍. അതൊക്കെ വായനാലിസ്റ്റ് എന്ന പേരില്‍ ബ്ലോഗില്‍ ഡിസ്പ്ലേ ചെയ്താല്‍ ഞങ്ങടെ ബ്ലോഗുകൂടി നാറും.
    ഇവിടെ വന്നപല പിന്തിരിപ്പന്‍ കമന്റുകളുമുണ്ടാകും അതൊന്നും കണ്ട് ആരും വായനാലിസ്റ്റ് വലിച്ചുപറിച്ചെറിയില്ല. സിബുവും ഇഞ്ചിയേച്ചിയും പറഞ്ഞതുപോലെ വായനാലിസ്റ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ളവരും ഇവിടെ വന്ന് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും.

  38. അഞ്ചല്‍ക്കാരന്‍ said...

    ഓഫ്:
    “ബൂലോക വായനയില്‍ വായനാ ലിസ്റ്റിന്റെ പ്രസക്തി” എന്ന പേരിലോ മറ്റോ ഒരു പോസ്റ്റിട്ടിട്ട് നമ്മുക്ക് അവിടെ ആര്‍മ്മാദിക്കാം. തികച്ചും വ്യത്യസ്തമായ വിഷയം ഉന്നയിക്കുന്ന ഈ പോസ്റ്റില്‍ തല്ലു പിടിക്കുന്നതിനേക്കാള്‍ കുറച്ചും കൂടി തുറസ്സായ ഒരു സ്ഥലത്ത് ഗോദയൊരുക്കുന്നതായിരിക്കില്ലേ നല്ലത്.

    ഓഫിന് ക്ഷമാപണം.

  39. sreeni sreedharan said...

    കാര്യങ്ങള്‍ വിശദമാക്കാനുള്ള മനസ്സിനു സിബുചേട്ടനു നന്ദി.

    ഇഞ്ചീ,


    1.പുതിയ ബ്ലോഗ് ഒരാള്‍ ഉണ്ടാക്കിയിട്ട് അതില്‍ ഫീഡ് ഓപണ്‍ ആണെങ്കില്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യപ്പെടും. പുതിയ ഒരു ബ്ലോഗ് ആണെങ്കില്‍ കണ്ടിട്ടില്ലാത്തെ പേരാണെങ്കില്‍ ഒന്ന് ക്ലിക്കി നോക്കും. നല്ലതാണെങ്കില്‍ ഷേര്‍ ചെയ്യും.

    ഇതെനിക്ക് ഇപ്പഴും ക്ലിയര്‍ ആയിട്ടില്ല. ലിസ്റ്റു ചെയ്യപ്പെടും എന്ന് പറയുന്നത് എവിടെയാണ്? സെര്‍ച് ചെയ്തു കണ്ടുപിടിക്കാനല്ലേ പറ്റൂ? അല്ലെങ്കില്‍ പുതിയ -ഫീഡ് എനേബിള്‍ഡ് ആയ- ബ്ലോഗ് കാണാനായ് ഗൂഗിളിന്‍റെ ഏതെങ്കിലും പേജോ സം‌വിധാനമോ ഉണ്ടോ?

    :: അങ്കിളേ, അസൌകര്യം ഉണ്ടാക്കുന്നതിനു ക്ഷമിക്കണം, ഇതൊന്നു ചോദിച്ചു മനസിലാക്കിയിട്ട് പൊയ്ക്കോളാം ::

  40. തറവാടി said...

    അങ്കിളേ,

    വളരെ നല്ല ഉദ്ദേശത്തോടെയായിരുന്ന ഒരു പോസ്റ്റായിരുന്നല്ലോ ഇത് , ഇതും വായനാലിസ്റ്റുകാരുടെ ചപ്പടാച്ചിയില്‍ മുങ്ങിപ്പോയല്ലോ കഷ്ടം.

    പുതുതായി വരുന്ന എല്ലാവരും നന്നായി എഴുതുന്നുവരെന്നോ , ബ്ലൊഗിന്‍‌റ്റെ സാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നവരെന്നോ എനിക്കഭിപ്രായമില്ല എന്നാല്‍ നല്ലൊരു ശതമാനം പേര്‍ പതിയെ എങ്കിലും ആ രീതിയിലേക്ക് മാറിവരാറുണ്ട് , പക്ഷെ അവിടെ വേണ്ടത് ഇവിടെയുള്ളവരുടെ പ്രോത്സാഹനമാണ്.

    വായനാ ലിസ്റ്റിന് ഞാന്‍ ഒരിക്കലും എതിരല്ല എന്നാല്‍ ബ്ലോഗിനെക്കുറിച്ച് ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍ വായനാലിസ്റ്റെന്നും പറഞ്ഞോടിവന്ന് പ്രകീര്‍ത്തിക്കുന്നതാണ് മനസ്സിലാകാത്തത്.

    ( ഞമ്മക്ക് ചുക്കും ചുണ്ണാമ്പുംൊന്നു തിരീല്ലൈ! )

  41. Cibu C J (സിബു) said...

    പച്ചാളം,

    പുതിയ ബ്ലോഗുകള്‍ ഉണ്ടാവുന്നതറിയുകയാണോ ഉദ്ദേശം എങ്കില്‍ ദേ ഈ സ്ഥലം നോക്കൂ. ഓരോന്നും ഉണ്ടാവുന്ന മുറയ്ക്ക്‌ ഇവിടെ ഓട്ടോമാറ്റിക്കായി ലിസ്റ്റ് ചെയ്യുന്നു. പുതിയ ബ്ലോഗാണ്‌ട്ടോ; പുതിയ ബ്ലോഗറല്ല. ഓരോദിവസവും 10-20 വരെ ഉണ്ടാവുന്നുണ്ട്.

  42. Inji Pennu said...

    >>ബ്ലോഗിനെക്കുറിച്ച് ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍ >>വായനാലിസ്റ്റെന്നും

    ബ്ലോഗിന്റെ, ബ്ലോഗ് വായനയുടെ അങ്ങിനെയൊക്കെ ഒരു മെയിന്‍ കാര്യമാണെന്നേ വായനാലിസ്റ്റ് ഈ കമന്റ് ബോക്സ് പോലെ. അല്ലെങ്കില്‍ ഗൂഗിള്‍ ബ്ലോഗില്‍ ഇടാന്‍ ഒരു വിഡ്ജറ്റ് ഓപഷന്‍ ബ്ലോഗിന്റെ ലേയ് ഔട്ടില്‍ തരില്ലല്ലോ.

  43. Anonymous said...

    പച്ചാളത്തിന്റെ ചോദ്യത്തിനു അല്ലല്ലോ ഇവിടെ ഒരുമിച്ചെത്തിയ സിബുവും ഇഞ്ചിയും രണ്ടായി ഉത്തരം പറഞ്ഞത്. ചക്കെന്നു പറയുമ്പോള്‍ ചുക്കെന്ന ഉത്തരം സിബു പറയുന്നു.

    ബ്ലോഗിലെ പുത്തന്‍ കവിതാ രീതിപോലെഒന്നും ആര്‍ക്കും മനസിലാകാത്ത ഒരു കമന്റ് ഇഞ്ചിയും പറയുന്നു. ഇഞ്ചി എന്താ ശരിക്കും പറയാന്‍ ഉദ്ദേശിച്ചത്? അത് മനസിലായ ആരെങ്കിലും ഒന്ന് ഇവിടെ വ്യക്തമാക്കി തരുവൊ?


    ഇഞ്ചിയുടെ കഴിഞ്ഞ കമന്റ് ഇങ്ങനെയായിരുന്നു,
    “പുതിയ ബ്ലോഗ് ഒരാള്‍ ഉണ്ടാക്കിയിട്ട് അതില്‍ ഫീഡ് ഓപണ്‍ ആണെങ്കില്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യപ്പെടും. പുതിയ ഒരു ബ്ലോഗ് ആണെങ്കില്‍ കണ്ടിട്ടില്ലാത്തെ പേരാണെങ്കില്‍ ഒന്ന് ക്ലിക്കി നോക്കും. നല്ലതാണെങ്കില്‍ ഷേര്‍ ചെയ്യും“

    അതിനുള്ള പച്ചാളത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു;

    “ഇതെനിക്ക് ഇപ്പഴും ക്ലിയര്‍ ആയിട്ടില്ല. ലിസ്റ്റു ചെയ്യപ്പെടും എന്ന് പറയുന്നത് എവിടെയാണ്? സെര്‍ച് ചെയ്തു കണ്ടുപിടിക്കാനല്ലേ പറ്റൂ? അല്ലെങ്കില്‍ പുതിയ -ഫീഡ് എനേബിള്‍ഡ് ആയ- ബ്ലോഗ് കാണാനായ് ഗൂഗിളിന്‍റെ ഏതെങ്കിലും പേജോ സം‌വിധാനമോ ഉണ്ടോ?“

  44. Cibu C J (സിബു) said...

    അയ്യോ കണ്‍‌ഫ്യൂഷനായോ?
    “പുതിയ -ഫീഡ് എനേബിള്‍ഡ് ആയ- ബ്ലോഗ് കാണാനായ് ഗൂഗിളിന്‍റെ ഏതെങ്കിലും പേജോ സം‌വിധാനമോ ഉണ്ടോ?“ എന്ന ചോദ്യത്തിനായിരുന്നു തൊട്ടുമുമ്പ്‌ എന്റെ ഉത്തരം.

  45. Anonymous said...

    "നിങ്ങള്‍ക്കൊക്കെ വട്ടുണ്ടോ കൂട്ടരെ? ചിലര്‍ വായനാ ലിസ്റ്റ് വില്‍ക്കുന്നു, ചിലര്‍ മറുമൊഴി വില്‍ക്കുന്നു. പാവം പൈപ്പുകച്ചവടക്കാരന്മാരെ ഒട്ടു കാണാനും ഇല്ല. ഇതിനിടയില്‍ ചിലര്‍ മലയാളം ബ്ലോഗിനെ ശരിക്കും മുതലാക്കുന്നും ഉണ്ട്. കഴിഞ്ഞവര്‍ഷം മലയാളംബ്ലോഗില്‍ ഉണ്ടായ ബ്ലോഗുകളുടെ എണ്ണം ഒരാള്‍ ഇന്ന് ഗ്രാഫുവരച്ച് പബ്ലീഷ് ചെയ്തിട്ടുണ്ട്. അതിന്റെ ഒക്കെ ഹിറ്റുകള്‍ അയാളുടെ പോക്കറ്റ് നിറച്ച കണക്കുമാത്രം ഒരിറ്റത്തും കണ്ടില്ല. പക്ഷെ കുറ്റബോധം തോന്നുമ്പോള്‍ പണ്ടു പരയുമായിരുന്നു, കൈനഷ്ടം വരുത്തിയാണ് ആ സൈറ്റ് ഓടിക്കുന്നത്. വെറും സേവനമാണ് എന്നൊക്കെ. പക്ഷെ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇടനിലക്കാരായി വരുന്ന പരസ്യങ്ങളുറ്റെ എണ്ണവും ഒരുവര്‍ഷം കൊണ്ട് കുടിയ വിവരം നമുക്ക് വെരുതെ ശ്രദ്ധിക്ക്ം. ആ പരസ്യങ്ങളും ആ കമ്പനികള്‍ക്കുള്ള സേവനമായിരിക്കുമോ?

    "അത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ നീ ഒന്നും അവിറ്റെ വന്നു ഞെക്കണ്ടെടാ *#@**$@# കളെ" ഇതാവും ഇപ്പോള്‍ അവിടുന്നു വരുന്ന ഡയലോഗ്. മുന്‍പും ഇതു തന്നെ വന്നു. അതുകൊണ്ട് കൂറ്റുതല്‍ പ്രതീക്ഷിക്കാതിരിക്കു.

    കൂട്ടരെ ഇവരൊക്കെ ഓരോന്ന് വച്ച് സേവനമെന്ന പേരില്‍ ജന്മാവകാശമായി അനുഭവിക്കും. ഇവരൊക്കെ തന്നെ ജയിക്കും. പക്ഷെ തൊല്‍ക്കുന്ന ഒന്നുണ്ട്. ശരിക്കുമുള്ള ബ്ലോഗിങ്. ഒപ്പം ഇതിലൊന്നും ഇല്ലാത്ത കുറേ ബ്ലോഗേര്‍സും.

    ഇനി എങ്കിലും നമുക്ക് അതൊക്കെ തിരിച്ചറിയാം.

  46. Dreamer said...

    Uncle, Sorry for the flame, you may delete this if you please.

    Tho its quite a waste of time to reply to the bastardized comments of Anoni-rats and mouses, I wish to know one thing from the honorable face behind the same. Is Evuraan the only person who uses the Ads here? aren't their many bloggers and sites that does the same thing? Do you mean that as he decided to spend his time, effort and money and provided a system that finds you the new stuff, He has to bear with all the bad breath that comes from your mouth? I seriously doubt if anyone has ever became a millionaire by google ads except Google Inc. About $50(~1900RS) for internet, + $60-100 for electricty + Time spent on it should be costing atleast about 50,000 Rs a year for Evuraan to run this stuff. how many people would be willing to do this? Its easier to simply critisize someone. Step into the shoe and see how it feels.

    If Cibu or anyone works for a respectable company, know that he has earned his position there and he is not a sales man in the local shop whom you can thrash for whatever and however you like. and neither does he work for your family business. Try to earn a position professionally and personally and know its value, my dear jug-head :)

    And for blogging, If you are so much worried about the failure, try failing once. the life will find its way. There is no system that is above the rules man!

    Oh btw, I didnt knew that Inji is selling Reader list for their living. I thought Inji was chief chef in a local deli that serves the harley club members. :)

    നന്ദി.

  47. അങ്കിള്‍ said...

    പ്രീയ വായനക്കാരെ,

    എല്ലാ ദിവസവും ഒന്നു രണ്ട്‌ നവാഗതരെയെങ്കിലും കണ്ടു പിടിച്ച്‌ അവരെ ബൂലോഗത്തേക്ക്‌ സ്വാഗതം ചെയ്യുന്ന പതിവ്‌ എനിക്കുണ്ട്‌. ‘സ്വാഗതം’ എന്ന ഒറ്റ വാക്കില്‍ ഒതുങ്ങുന്നതല്ല ഞാന്‍ ചെയ്യുന്ന വരവേല്‍പ്പ്‌. ഒരു പുതുമുഖം മലയാളം ബ്ലോഗിംങിനെ സംബന്ധിച്ച്‌ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ് കുറേ കാര്യങ്ങള്‍ ഉണ്ടെന്നും അവ എവിടെ നിന്നെല്ലാം അവര്‍ക്ക്‌ വായിക്കാന്‍ കഴിയുമെന്നും കൂടി ഞാന്‍ ഒരു കമന്റായി രേഖപ്പെടുത്ത്ക പതിവാണ്.

    അതില്‍, ഒരു പുതിയ ബ്ലോഗര്‍ ബൂലോഗത്തെത്തുമ്പോള്‍ ആദ്യം അവര്‍ അന്വേഷിക്കുന്നത്‌ മറ്റുള്ളവരുടെ പോസ്റ്റുകളെയാണെന്ന്‌ എനിക്കു തോന്നി. അതു കണ്ടുപിടിക്കാനുള്ള ഒരു മാര്‍ഗ്ഗം പറഞ്ഞു കൊടുത്തുകൊണ്ടാണ് എന്റെ വരവേല്‍പ്പ്‌ കമന്റ്‌ തുടങ്ങുന്നത്‌. ഒരു വ്യക്തിക്കും നിയന്ത്രണമില്ലാത്ത ഗൂഗ്ഗിള്‍ സേര്‍ച്ച്‌ വഴി പോസ്റ്റുകളെ ക്ണ്ടെത്താനുള്ള ഒരു വഴിയായിരുന്നു അത്‌(ഇഞ്ചിയുടെ ഒരു കമ്മന്റില്‍ നിന്നും എനിക്ക്‌ കിട്ടിയതാണത്‌). അതെ ഇതാണ്.

    ഇവിടെയാണ് വാഗ്വാദത്തിന്റെ തുടക്കം. ഞാന്‍ എവിടെയെല്ലാം നവാഗതരെ വരവേല്പ്‌ നടത്തിയോ അവിടെയെല്ലാം സിബു വന്ന്‌ ഞാന്‍ കാണിച്ചാതിനേക്കാള്‍ നല്ലത്‌ ‘ഷയേര്‍ഡ് ലിസ്റ്റാ‘ണെന്ന്‌ രേഖപ്പെടുത്താറുണ്ടായിരുന്നു. കൂടാതെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഇവിടയും ഉണ്ട്‌. അത്‌ നോക്കുന്നതാണ്‌ സൌകര്യമെന്നും അറിയിച്ചുകൊണ്ടിരുന്നു. സത്യത്തില്‍ ഒരു മത്സരം പോലെ തോന്നി;എനിക്ക്‌. ആനയും ആടും തമ്മിലുള്ള മത്സരം. (2007 തുടക്കത്തില്‍ മാത്രമാണ് ഞാന്‍ ബ്ലോഗിലോട്ടെത്തിയത്‌).

    സിബുവിനെ ബഹുമാനിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിനു വഴിമാറി കൊടുക്കേണ്ടതായിരുന്നു. ഒരു നവാഗതനാണെന്ന്‌ സംകല്‍പ്പിച്ചു കൊണ്ട്‌ ഞാന്‍ അദ്ദേഹം പറഞ്ഞവഴിയിലോട്ടോന്നു കയറാന്‍ ശ്രമിച്ചു. ഒരാറുമാസമെങ്കിലും ബ്ലോഗ്ഗില്‍ പരിചയപ്പെട്ടവര്‍ക്ക്‌ മാത്രമേ ആ വഴിയില്‍ പോയാല്‍ എന്തെങ്കിലും മനസ്സിലാകൂ എന്ന്‌ എന്റെ മനസ്സില്‍ തോന്നിയതു കൊണ്ട്, എന്റെ പ്രവര്‍ത്തി ഞാന്‍ മെനെഞ്ഞെടുത്ത രീതിയില്‍ തൂടരുന്നു. കാരണം:-

    “നവാഗതരുടെ വരവ്‌ രണ്ടു മൂന്നു കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്നതു പോലെയല്ല ഇപ്പോള്‍. ആയിരത്തില്‍ നിന്നും, രണ്ടായിരവും അതില്‍ നിന്നും മൂവായിരത്തിലോട്ടും പിന്നെ നാലായിരത്തിലോട്ടും എത്തിയത്‌ എത്ര പെട്ടന്നാണ്.

    രണ്ടു മൂന്നു കൊല്ലം മുമ്പ് ബ്ലോഗ്ഗിംഗ് തുടങ്ങിയ പ്രവാസികളായ നിങ്ങളെല്ലാം ഐ.ടി. വിദഗ്ദരായിരുന്നു. എന്നാല്‍ മലയാളത്തോടുള്ള ദാഹം തീര്‍ക്കാനായി നിങ്ങളില്‍ കൂറേ പേര്‍ മല്ലു ബ്ലോഗിംഗിന് വേണ്ടുന്നതെല്ലാം ഒരുക്കി. ഞ്ങ്ങള്‍ക്കും അതെല്ലാം ഉപയോഗിക്കാനുള്ള സ്വതന്ത്ര്യവും തന്നു. നല്ലത്‌.

    എന്റെ നാട്ടിലുള്ള ധാരാളം മല്ലു ബ്ലോഗേര്‍സിനെ നേരിട്ടു കാണാന്‍ എനിക്ക്‌ അവസരം കിട്ടുന്നുണ്ട്. അവരെല്ലാം വളരെ പുതിയ ആള്‍ക്കാരാണ്. ഏതാണ്ടെല്ലാപേരും ഒരു ഐ.ടി. വിദഗ്ദന്റെ സഹായത്തോടെ (രൂപ കൊടുത്തിട്ടോ, ഫ്രീയായിട്ടോ) ഒരു ബ്ലോഗ്‌ സെറ്റപ്പ് ചെയ്തു കിട്ടിയവര്‍. പുതിയ പോസ്റ്റിടാനും ബ്ലോഗ്‌ വായിക്കാനും മാത്രം കഷ്ടിച്ചറിയാവുന്നവര്‍. ഒരു രണ്ടു കൊല്ലം മുമ്പുള്ള ബ്ലോഗറോട്‌ AnjaliOldLipi ഇന്‍സ്റ്റാള്‍ ചെയ്യൂ എന്ന്‌ മാത്രം പറഞ്ഞാല്‍ മതി. ഇന്നതുപോരാ. എവിടെ നിന്നും അതു കിട്ടും, എങ്ങനെ ഇന്‍സ്റ്റാല്‍ ചെയ്യും, എവിടെ ഇന്‍സ്റ്റാള്‍ ചെയ്യും അതു കഴിഞ്ഞെന്തെല്ലാം ചെയ്യണം ഇതൊന്നും അറിയാനുള്ള Computer Literary ഇല്ലാത്തവരാണത്രയും. നിങ്ങള്‍ക്ക്‌ ഉണ്ടായിരുന്നതു പോലെ മലയാളത്തോടുള്ള ദാഹം മാത്രമാണ് അവരെ ബൂലോഗത്തോട്ടാകര്‍ഷിച്ചത്‌. അങ്ങനെയുള്ള നവാഗതരോട്‌ നമ്മള്‍ വിക്കി പേജിലോട്ട്‌ ക്ഷണിച്ചിട്ട്‌ അവിടെയെല്ലാം ഉണ്ടെന്ന്‌ പറഞ്ഞുകൊടുത്താല്‍ നാം ലക്ഷ്യത്തിലെത്തുമോ? കുറച്ചു നാള്‍ കൂടെ തത്തമ്മാ പൂച്ച പൂച്ച എന്ന തരത്തില്‍ തന്നെ അവരെ പറഞ്ഞു പഠിപ്പിക്കേണ്ടി വരും. ഒരു വിധം Computer Literacy കിട്ടി കഴിഞ്ഞാല്‍ പിന്നെ രക്ഷപെട്ടു. ഇന്നു സ്കൂളുകളീല്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പറ്റി പേടിക്കേണ്ട. എല്ലാം അറിഞ്ഞുകൊണ്ടാണ് അവര്‍ വരുന്നത്.“

    ഇതേ ഒരു സന്ദര്‍ഭത്തില്‍ എന്റെ ഒരു കൂട്ടുകാരന് ഞാനെഴുതിയ കത്തില്‍ നിന്നു അടര്‍ത്തിയെടുത്തതാണ് മുകളില്‍ ഉദ്ധരിച്ചത്‌.

    ഇനി നിങ്ങള്‍ പറയൂ, ഒരു നവാഗതനെ മേല്‍ കാണിച്ച വിക്കിയ പേജ്‌ എത്രമാത്രം സഹായിക്കും.

    ആ വിക്കിയ പേജില്‍ നിന്നും പുതു മുഖങ്ങളെ എങ്ങനെ കണ്ടുപിടിക്കും. കണ്ടു പിടിച്ചാല്‍ തന്നെ നമുക്ക്‌ കിട്ടുന്നത്‌ ഒരു നീണ്ട എക്സെമ്മെല്‍ ലിസ്റ്റാണ് HTML Tag കൊണ്ട് സമൃദ്ധമായ ആ ലിസ്റ്റ്കണ്ട് നവാഗതര്‍ ബോധംകെട്ട വീഴില്ലേ.

    എന്നിട്ടും, വീണ്ടും വീണ്ടും അതു തന്നെ ആവര്‍ത്തിക്കുന്നു.

    ഞാനെഴുതിയ വരവേല്‍പ്പില്‍ ഉള്‍പേടുത്തിയ കാര്യങ്ങള്‍ നിങ്ങടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:
    ബൂലോഗത്തേക്ക്‌ സ്വാഗതം

    ഇന്നത്തെ പുതിയ പോസ്റ്റുകള്‍ ഏതൊക്കെയെന്ന്‌ എങ്ങനെ കണ്ടെത്തും?. ഇതാ ഇവിടെ ഒന്നു ക്ലിക്ക്‌ ചെയ്താല്‍ മതി.

    http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=com

    ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട്‌ കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു.

    വായനക്കാരുടെ പ്രതികരണങ്ങള്‍ കാണണമെന്നുണ്ടോ? ഇതില്‍ ക്ലീക്ക്‌ ചെയ്യൂ.

    http://marumozhisangam.blogspot.com/2007_06_01_archive.html

    ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്‌. ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.

    യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക്‌ വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്‌?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.

    http://absolutevoid.blogspot.com/2007/11/malayalam-unicode-fonts.html

    സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ്‌ ഇന്റര്‍നെറ്റിന്‌ വെളിയിലായിരിക്കുമ്പോള്‍ (offline) മലയാളം എഴുതി സേവ്‌ ചെയ്തു വയ്ക്കുന്നത്‌. ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍ പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യം. ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും.

    http://varamozhi.wikia.com/wiki/Main_Page

    ഗൂഗിള്‍ ഇന്‍ഡിക്‌ ട്രാന്‍സ്ലിറ്ററേഷന്‍ ആണ്‌ മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക്‌ തീര്‍ച്ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.

    http://www.google.com/transliterate/indic/Malayalam

    ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത്‌ വായിക്കാം.

    http://cheruvaka.blogspot.com/2007/10/blog-post.html

    മേല്‍‌പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട്‌ ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാ‍ണെങ്കില്‍ ഇതാ ഇവിടെ ചെന്ന്‌ MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.

    http://www.emozhi.com/

    താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
    താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.

    ഹാപ്പി ബ്ലോഗ്ഗിംങ്ങ്‌
    നവാഗതരെ ഇതിലെ ഇതിലെ
    മലയാളത്തില്‍ എങ്ങനെ ബ്ലോഗാം

    താങ്കളുടെ വരവും പ്രതീക്ഷിച്ച്‌ അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്‌.
    തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
    ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്‌.

    നവാഗതരെ മാത്രം ഉദ്ദേശിച്ച്‌ നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ്‌ തന്നെ തുടങ്ങിയിട്ടുണ്ട്‌. മേല്‍പ്പറന്‍ഞ്ഞ എല്ലാകാര്യങ്ങളും അവിടെയും കാണാം.

    സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെകുറിച്ചുകൂടി രണ്ട്‌ വാക്ക്‌ പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
    ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക്‌ നേടിത്തരും.

    ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
    ഈ ബ്ലോഗില്‍ചെന്ന്‌ ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.

    മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെട്ടെങ്കില്‍ എന്റെ ലക്ഷ്യം നിറവേറി.

    ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
    ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

    http://upabhokthavu.blogspot.com/2007/11/blog-post_11.html

    Happy blogging!!

  48. Cibu C J (സിബു) said...

    പല ഫാക്ച്വല്‍ എററുകളുണ്ട്. അങ്കിള്‍ ആദ്യം മറുമൊഴിയുടെ മാത്രം പ്രചാരകനായിരുന്നു. ആ കാലത്ത്‌, ഒന്നു രണ്ട് കമന്റുകള്‍ക്ക്‌ ഇത്‌ ശരിയല്ല എന്ന്‌ കാണിച്ച്‌ ഞാന്‍ മറുപടി കമന്റിട്ടിട്ടുണ്ട്. പുതുമുഖത്തിന്റെ കമന്റ് ബോക്സില്‍ തല്ലുന്നത്‌ ശരിയല്ലല്ലോ എന്നു കരുതി ആപരിപാടി ഉപേക്ഷിച്ചു. അങ്കിള്‍ മറുമൊഴി പ്രചരണം തുടര്‍ന്നുകൊണ്ടിരുന്നു. കുറേ കഴിഞ്ഞാണ് അങ്കിള്‍ ഒരു ട്യൂട്ടോറിയല്‍ പോലെ വരവേല്‍പ്പ് കമന്റ് വിപുലീകരിച്ചത്‌. അതിനെ പറ്റി നല്ല അഭിപ്രായമേ എനിക്കുള്ളൂ - ഒരൊറ്റ കല്ലുകടി മാത്രം: വായനാലിസ്റ്റിനെ പറ്റി പറയുന്നില്ല. പുതുമുഖവും പഴമുഖവും അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യമാണ് വായനാലിസ്റ്റ് എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഇത്‌ അങ്കിളിനോട് സൂചിപ്പിച്ചു. അങ്കിളിന് അത്‌ കണ്‍‌വിന്‍സിഡ് ആയി എന്ന് തോന്നുന്നില്ല - ഈ സംഭാഷണത്തിനു ശേഷം വന്ന കമന്റുകളിലും മറുമൊഴിയും, വരമൊഴിയും ഒക്കെ ഉണ്ടായിരുന്നു; വായനാലിസ്റ്റുണ്ടായിരുന്നില്ല. അപ്പോള്‍ ഒരു ദിവസം അങ്കിളിന്റെ ട്യൂട്ടോറിയല്‍ കമന്റിട്ട സ്ഥലങ്ങളിള്‍ പോയി വരമൊഴിയിലെ ഡോക്യുമെന്റേഷന്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നത്‌ ഉപകാരമായിരിക്കും എന്നെഴുതി. റഫര്‍ ചെയ്യാന്‍ ഇപ്പറഞ്ഞതെല്ലാം കൂടി വളരെ ചുരുക്കിപ്പറയുന്ന ഒരു സൈറ്റ് ബുക്ക് മാര്‍ക്ക് കൊടുക്കണം എന്നും തോന്നിയിരുന്നു.

    “ആ വിക്കിയ പേജില്‍ നിന്നും പുതു മുഖങ്ങളെ എങ്ങനെ കണ്ടുപിടിക്കും. കണ്ടു പിടിച്ചാല്‍ തന്നെ നമുക്ക്‌ കിട്ടുന്നത്‌ ഒരു നീണ്ട എക്സെമ്മെല്‍ ലിസ്റ്റാണ് HTML Tag കൊണ്ട് സമൃദ്ധമായ ആ ലിസ്റ്റ്കണ്ട് നവാഗതര്‍ ബോധംകെട്ട വീഴില്ലേ.“

    വിക്കിയയിലെ അങ്കിള്‍ പറയുന്ന ലിങ്ക് ഇതാണെന്ന്‌ കരുതട്ടേ? ഇതിലെവിടെ എക്സെമ്മല്‍? എക്സെമ്മല്‍ ലിസ്റ്റ് ഇവിടെയൊന്നുണ്ട്: അതെന്തിനാണ് പുതുമുഖം ചെന്നുനോക്കുന്നത്‌?

  49. അങ്കിള്‍ said...

    സിബു,
    പുതിയ ബൂലോഗരെ ഇവിടെ നിന്നും കണ്ടുപിടിക്കാനാണ് എന്നെ ഉപദേശിച്ചത്‌.

    അവിടെ പോയി പുതിയ ബ്ലോഗറെ കണ്ടുപിടിച്ചത്‌ ദാ ഇവിടെ നിന്നുമാണ്. അവിടെയാണ് HTML നാള്‍ സമൃദ്ധം എന്നു ഞാന്‍ പറഞ്ഞത്‌. ലിങ്ക് തെറ്റിയതില്‍ ഖേദിക്കുന്നു.

    ഇവിടെ പുതുമുഖങ്ങള്‍ പോകേണ്ടതില്ലെന്നു ഞാനും സമ്മതിക്കുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌ ബ്ലോഗില്‍ വന്ന്‌ കുറച്ച്‌ പരിചയിച്ചു കഴിഞ്ഞാലേ ഷയേര്‍ഡ് ലിസ്റ്റ് എന്താണെന്നും, ഉണ്ടാക്കേണ്ട വിധത്തിനെ പറ്റി പറഞ്ഞാലും, അവര്‍ക്ക്‌ മനസ്സിലാകു എന്നാണ്.

  50. Anonymous said...

    അങ്കിളിന്റെ വെല്‍ക്കം നോട്ടില്‍ മറുമൊഴിയെ കുറിച്ചു പറയുന്നു പക്ഷെ വായനാലിസ്റ്റ് ഇല്ല എന്നു പരാതി പറയാന്‍ സിബുവിനു എന്താണ് യോഗ്യത? സിബുവിന്റെ ആ വിക്കി പേജില്‍ മറുമൊഴിയെ കുറിച്ച് ഒരു വാക്കുപോലും കണ്ടില്ല. ആദ്യം അത് എഴുതി ചേര്‍ക്കു എന്നിട്ട് അങ്കിളിന്റെ കമന്റില്‍ വയനാലിസ്റ്റ് ചേര്‍ക്കാന്‍ പറയു.

    ഇപ്പോഴും ഒരുപാടുപേര്‍ മറുമൊഴി ഉപയോഗിക്കുന്നു. ഒരുപാടുപ്പേര്‍ എന്നു പറയുമ്പോള്‍ മെജോരിറ്റി. അവരൊക്കെ മണ്ടന്മാര്‍ ആണോ? വായനാലിസ്റ്റുകള്‍ വളരെ കുറച്ചുപേര്‍ മാത്രം ഉപയോഗിക്കുന്നു. അവരൊക്കെ ടെക്നോളജിയുടെ ബുദ്ധിമാന്മാരും? മറുമൊഴിക്കില്ലാത്ത പ്രസക്തി വായനാലിസ്റ്റുകള്‍ മാത്രം എവിടുന്നു വന്നു.

    കണ്ണടച്ചാല്‍ ഇരുട്ടാകുമോ ബ്ലോഗില്‍?

  51. Anonymous said...

    ഷെയേഡ് ലിസ്റ്റ് പ്രചരിപ്പിക്കാനായി മറ്റു പോസ്റ്റ് അഗ്രഗേറ്ററുകളും കമന്റ് അഗ്രഗേറ്ററുകളും ശരിയല്ല എന്നു വാദിക്കുന്നതിലെ യുക്തിയണ് മനസ്സിലാകാത്തത്.

    തെരഞ്ഞെടുക്കാനുള്ള അവകാശം വായനക്കാരനു വിട്ടു കൊടുക്കുക.

    ഒരുപാട് നാള്‍ പിന്മൊഴി ഉപയോഗിച്ച് കമന്റ് വാങ്ങിക്കൂട്ടുകയും പ്രശസ്തരാവുകയും ചെയ്തവരുണ്ട്. അവര്‍ താന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന മനോഭാവം ഉപേക്ഷിച്ച് സാധാരണ വായനക്കാരനെ അവരുടെ വഴിക്കു വിടുക.
    വായനലിസ്റ്റായാലും മറ്റു അഗ്രഗേറ്ററുകളായാലും “ഞാന്‍ ഇതാണ്, നീയൂം ഇതാകൂ” എന്ന് അടിച്ചേല്‍പ്പിക്കുന്നത് ഫാഷിസവും വായനാസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവുമാണ്.
    ദയവായി ഈ വിവാദം അവസാനിപ്പിക്കണം.

  52. അങ്കിള്‍. said...

    എനിക്കു പറയാനുള്ളത്‌ ഞാന്‍ വിശദീകരിച്ചുകഴിഞ്ഞു. വായനക്കാര്‍ അവരുടെ വശവും പറഞ്ഞുകഴിഞ്ഞു. ഇനിയും തുടര്‍ന്നാല്‍ ഒരു വഴക്കിലേ ഇതവസ്സാരിക്കു. അതു കൊണ്ട് നമുക്ക്‌ മതിയാക്കാം.

    പ്രതികരിച്ച എല്ലാപേര്‍ക്കും നന്ദി.

  53. അങ്കിള്‍. said...

    ദേവാ.... എന്നു വിളിച്ചാല്‍ ദേവന്‍ വിളികേല്‍ക്കുമെന്ന്‌ ദേവന്‍ തന്നെ എവിടെയോ വായിച്ചത്‌ ഞാനോര്‍ക്കുന്നു. എനിക്കും കൂടി അതോന്നറിഞ്ഞാല്‍ കൊള്ളാമെന്നൊരു അതിമോഹം. രഹസ്യമാണെങ്കില്‍ എന്റെ മെയിലില്‍(angkil.consumer@gmail.com) പറഞ്ഞുതന്നാല്‍ മതി. ഈയുള്ള വന്റെ ആഗ്രഹമല്ലെ, ഒന്നു നിറവേറ്റൂ, ദേവാ....

  54. Cibu C J (സിബു) said...

    അതില്‍ ഒരു സ്വകാര്യവുമില്ല അങ്കിളേ.. ഈ പൈപ്പുപയോഗിച്ചാല്‍ മതി. ആര്‍ക്കും വിളിച്ചാല്‍ വിളികേള്‍ക്കാം.

  55. sreeni sreedharan said...

    അങ്കിളേ ഇതും നോക്കാവുന്നതാണ്.
    മറുമൊഴിഗ്രൂപ്പില്‍ വരുന്ന കമന്‍റ്സ് ആദ്യം ഒരു ജിമെയിലൈഡിയിലേക്ക് സബ്സ്ക്രൈബ് ചെയ്യുക.

    ജിമെയിലൈഡിയില്‍ ഒരു ഫില്‍ട്ടര്‍ ഉണ്ടാക്കുക,
    (ഇന്ബോക്സില്‍ സെര്‍ച് ബോക്സിനു വലത്തു വശത്തായ് Create a filter എന്നുണ്ട്)

    Has the words: എന്നുള്ള കോളത്തില്‍ അങ്കിളിന് കേള്‍ക്കേണ്ട വിളികള്‍ ചേര്‍ക്കുക
    (ഉദാഹരണത്തിന് ദേവാ|ദേവന്‍|ദേവ്|)

    നെക്സ്റ്റ് അടിക്കുക

    ഒന്നുകില്‍ ഒരു ലേബല്‍ അപ്ലൈ ചെയ്യുക.
    അല്ലെങ്കില്‍ വേറെ ഒരു ഇമെയിലൈഡീയിലേക്ക് ഫോര്‍വേഡ് ചെയ്യുക

    create filter ക്ലിക്കുക.

    (പുതിയ ഒരു ഐഡി ഉണ്ടാക്കിയിട്ട് അതിലേക്ക് മൊഴീന്നുള്ള കമന്റ്റ്സ് സബ്സ്ക്രൈബ് ചെയ്യുക, അവിടെന്നിന്നും ഫില്‍ട്ടര്‍ വഴി അങ്കിളിന്‍റെ സ്ഥിരം ഉപയോഗിക്കുന്ന ഐഡീയിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതായിരിക്കും നല്ലത്, അല്ലെങ്കില്‍ ഇന്ബോക്സ് പെട്ടെന്ന് നിറയും)

  56. Anonymous said...

    പൈപ്പിനേക്കാള്‍ പ്രായോഗികം മറുമൊഴി ഫില്‍ട്ടറിങ് എന്ന എളുപ്പവഴിയാണ് എന്നാണ് എനിക്കു തോന്നുന്നത്. പച്ചാളം ഇവിടെ പറയും മുന്‍പ് ബൂലോകത്തില്‍ ഒരുപാടുപേര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.

    എളുപ്പവഴികളില്‍ കൂടുതല്‍ ആളുകള്‍ യാത്രചെയ്യും. അത്രേ ഉള്ളു. അംഗിളിലും ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാം.

    ദേ ഞാന്‍ വിളിച്ചു. അങ്കിള്‍ അങ്കിളേ അങ്കിളിനോട്....
    ജിമെയിലിന്റെ കുരുക്കില്‍ ഞാന്‍ കുരുങ്ങിയോ?

  57. അങ്കിള്‍ said...

    സിബു, പച്ചാളം, മഹേഷ്:

    നന്ദിയോട്‌ നന്ദി. ഇതാണ് ബൂലോഗം. നമ്മുടെ എം.കെ. ഹരികുമാര്‍ അറിയുന്നുണോയെന്തോ.

  58. ബഷീർ said...
    This comment has been removed by the author.
  59. ബഷീർ said...

    പ്രിയ ബൂലോഗരെ...

    ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങള്‍ ഉപകാരപ്രദം തന്നെ..
    പിന്നെ.. പുതുതായി ബൂലോഗത്ത്‌ പ്രവേശിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക്‌ ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ തന്നെ..

    പിന്നെ.., നമ്മള്‍ പടക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ തനി മലയാളം അഗ്രഗേറ്റര്‍ പോലെ മറ്റ്‌ ഏതൊക്കെ സ്ഥലങ്ങളിലാണു കാണാന്‍ സാധിക്കുക.. അത്‌ അവിടെയൊക്കെ വരാന്‍ അല്ലെങ്കില്‍ വരുത്തിക്കാന്‍ എന്തൊക്കെയാണു ഫോര്‍മാലിറ്റികള്‍ ? പിന്നെ എല്ലാ പോസ്റ്റുകളും ചിലപ്പോള്‍ അല്ലെങ്കില്‍ തീരെ തനിമലയാളം ലിസ്റ്റ്‌ ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌. ബ്ലോഗുകള്‍ ലിസ്റ്റ്‌ ചെയ്യാന്‍ അല്ല്ങ്കില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാതിരിക്കാന്‍ എന്താണു മാനദണ്ഡം.. ആരെങ്കിലും ഒന്നു വിശദീകരിച്ചാല്‍ ഉപകാരം.. എനിക്കും

  60. അങ്കിള്‍ said...

    ബഷീറേ,

    47 മത്തെ കമന്റിന്റെ അവസാന ഭാഗത്ത്‌ ഞാന്‍ ബൂലോഗരെ സ്വാഗതം ചെയ്തുകൊണ്ട്‌ കുറച്ചു കാര്യങ്ങള്‍ എഴുതിയിട്ട്ണ്ട്. ഓന്നോടിച്ചു നോക്കു.

    അതില്‍ ഒരു പോസ്റ്റ് അഗ്രിഗേറ്ററിന്റെ കാര്യവും പറഞ്ഞിട്ടുണ്ട്. ഇതാണത്‌. ഇതിന്റെ പ്രത്യേകത , ഈ അഗ്രിഗേറ്ററിന്റെ നിര്‍മ്മാതാവും, ഉടമസ്ഥനും നാം തന്നെയാണ്. നമുക്ക്‌ വേണ്ടുന്ന എല്ലാ വിവരങ്ങളും ഇവിടെ കിട്ടുന്നുമുണ്ട്‌. പിന്നെന്താ വേണ്ടത്.

    ഈ അഗ്രിഗേറ്ററിനെ ബുക്ക്‌മാര്‍ക്ക്‌ ചെയ്യൂ.

  61. Cibu C J (സിബു) said...

    അങ്കിളേ ഒരു ചെറിയ പോയിന്റ്. അങ്കിളിന്റെ ഗൂഗിള്‍ സെര്‍ച്ചില്‍ .net, .in, .org തുടങ്ങിയവയില്‍ വരുന്നതൊന്നും കിട്ടില്ലാട്ടോ. ഒരുദ്ദാഹരണത്തിന് ഉമേഷിന്റെ ബ്ലോഗ്.

    അതുപോലെ മറുമൊഴിയില്‍ ഫില്‍റ്ററിട്ടാല്‍ മറുമൊഴിയില്‍ വരുന്ന കമന്റുകളില്‍ അങ്കിളേ എന്നുവിളിച്ചാലേ കിട്ടൂ. ഞാന്‍ തന്ന പൈപ്പില്‍ ആരുവിളിച്ചാലും കിട്ടും.

  62. അങ്കിള്‍ said...

    സിബു,
    ഈ ഗൂഗിള്‍ സേര്‍ച്ച്‌ എനിക്ക്‌ കിട്ടിയതെവിടെനിന്നാണെന്ന്‌ പലേടത്തും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. (ഇഞ്ചിയുന്ടെ ഒരു കമന്റില്‍ നിന്നും). സിബു പറഞ്ഞ പോരായ്മകള്‍ പരിഹരിക്കണമെങ്കില്‍ ആ കുട്ടി തന്നെ സഹായിക്കണം.

    ഉമേഷിന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റിട്ടാല്‍ എന്നെ അറിയിക്കാന്‍ ഞാന്‍ വേറെ സംവിധാനം ചെയ്തിട്ടുണ്ട്‌.

    സിബുവിന്റെ പൈപ്പ്‌ ഞാന്‍ ഉപയോഗിക്കുന്നെല്ലെന്ന്‌ മുന്‍‌വിധിയെന്തിനാ? അതൊന്ന്‌ ക്ലോണ്‍ ചെയ്ത്‌ എന്റെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അല്ലെങ്കില്‍ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത്‌ അതവിടെ വേണ്ടാ എന്ന്‌ സിബുവിന് തോന്നിയാലോ? അനുഭവം വേറെയുണ്ടെന്നറിയാമല്ലോ?

  63. Inji Pennu said...

    എനിക്കറിയില്ല്യായിരുന്നു ഗൂഗിള്‍ സേര്‍ച്ചില്‍
    .in, .org അതൊന്നും വരില്ല എന്ന്. അല്ലെങ്കില്‍ അങ്ങിനെ ഓര്‍ത്തില്ല.
    എന്തായാലും ഞാന്‍ പുതിയ പോസ്റ്റുകള്‍ക്ക് തനിമലയാളം ആണ് ആശ്രയിക്കുന്നത്. ഇപ്പോഴൊക്കെ മൊത്തം വായനാ ലിസ്റ്റുകളിലൂടെയാണ് വായന തന്നെ. വല്ലപ്പോഴും ആണ് തനിയില്‍ പോകുന്നത്. ഒരുപാട് വായനാലിസ്റ്റ് ഉള്ളതുകൊണ്ട് ആരെങ്കിലും ഒക്കെ നല്ല പോസ്റ്റുകള്‍ ഷേര്‍ ചെയ്തിട്ടുണ്ടാവും. ഞാന്‍ ആക്ചുവലി ഒരുമാതിരി എല്ലാവരുടേയും വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വായിക്കാന്‍ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് നല്ലത് മിസ്സാവരുതെന്ന് നിര്‍ബന്ധമുണ്ട്.
    തിരക്കില്ലാത്തപ്പോള്‍ മാത്രമായി തനിയിലൂടെ സഞ്ചാ‍രം.

  64. അങ്കിള്‍ said...

    ഇഞ്ചികുട്ടീ,
    ഞാന്‍ വായിച്ചു. വരികളും വായിച്ചു, വരികള്‍ക്കിടയിലൂടെയും വായിച്ചു. ആഗെ ഗണ്‍ഫൂഷന്‍.

  65. Nat said...

    why google blog search is not showing my blog? please help

  66. അങ്കിള്‍ said...

    സൂര്യകാന്തി,

    ഈ പ്ര്ശ്നം പലര്‍ക്കുമുണ്ട്. എന്റെ ബ്ലോഗുകളൊന്നും വരുന്നില്ല. ഈകാര്യത്തില്‍ ഏവൂരാന്‍ തന്ന മറുപടി ഇങ്ങനെയാണ്.
    -------------------------

    http://www.google.com/addurl/?continue=/addurl - അവിടെ ഇതു വരെ ചേര്‍ത്തിട്ടില്ല എങ്കില്‍ ഒന്നു ചെയ്തു നോക്കൂ..!
    -----------------------------

    ട്രൈ ചെയ്തു നോക്കു. ഫലമില്ലെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടൂ. കൂടുതല്‍ അറിവ്‌ ആരെങ്കിലും തരാതിരിക്കില്ല.

  67. അങ്കിള്‍ said...

    സൂര്യകാന്തി,
    ഇതേ വിഷയത്തില്‍ ലുട്ടു ഇട്ടിരിക്കുന്ന പോസ്റ്റ് കണ്ടില്ലേ. അതില്‍ പറഞിരിക്കുന്നതു പോലെയും ചെയ്തു നോക്കാം.

  68. Anuroop Sunny said...

    ഈ boolokham എന്ന് പറയുന്നതു മനസിലായില്ല ?

  69. അങ്കിള്‍ said...

    അനുരൂപേ,
    ബ്ലോഗ്‌ ചെയ്യുന്ന മാലോകരെ എല്ലാം ചേര്‍ത്ത്‌ നമ്മള്‍ തന്നെ ഇട്ടിരിക്കുന്ന പേരാണ് ബൂലോഗം, മറ്റേത് ഭൂലോകം.

  70. അങ്കിള്‍ said...

    പ്രീയ വായനക്കാരേ,

    നിങ്ങള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ തല്പരരാണോ. എല്ലാ പത്രങ്ങളും ഒരു സ്ഥലത്തു നിന്നു തന്നെ വായിക്കുവാന്‍ കേരളാ ഫാര്‍മര്‍ അവസരം ഒരുക്കിയിരിക്കുന്നു. സന്ദര്‍ശിക്കുക ഓണ്‍ലൈന്‍ വാര്‍ത്തകള്‍.

  71. അങ്കിള്‍ said...

    നവാഗതരേ, കൈപ്പള്ളി ഒരു ബ്ലോഗ്‌ സൂചിക തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന്‌ നിങ്ങളുടെ ബ്ലോഗുകൂടി ചേര്‍ക്കാന്‍ മരക്കല്ലേ.

  72. പരിഷ്കാരി said...

    നന്ദി,അങ്കിള്‍,സിബു.

  73. Haree said...

    :)
    അങ്കിളിന്റെ സ്വാഗതസന്ദേശം പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. വ്യക്തിപരമായി അങ്കിളിന് ആരേയും എങ്ങിനെയും സ്വാഗതം ചെയ്യാം. മറുമൊഴിയെ പരിചയപ്പെടുത്താം, റീഡറിനേയും വായനാലിസ്റ്റിനേയും പരിചയപ്പെടുത്താതിരിക്കാം. അതിലൊന്നും എനിക്ക് യാതൊരു പ്രശ്നവും തോന്നിയിട്ടില്ല. എങ്കിലും ഇങ്ങിനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ട്, ഞാനും എന്റെ അഭിപ്രായം പറയുന്നു.

    • പുതിയതായി ഒരാള്‍ ബ്ലോഗറിലെത്തുന്നു. ഒരു മലയാളം ബ്ലോഗ് തുടങ്ങുന്നു. തുടര്‍ന്ന് അദ്ദേഹം എന്താണ് ആദ്യം പരിചയിക്കേണ്ടത്? ബ്ലോഗിംഗ് എന്നാല്‍ എന്താണെന്ന് കൂടുതല്‍ മനസിലാക്കണം. വിവിധ ബ്ലോഗുകള്‍ തുടങ്ങുന്നതിന്റെ സാധ്യത, ലേബലുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത ഇവയെപ്പറ്റി അറിഞ്ഞിരിക്കണം. ഗ്രൂപ്പ് ബ്ലോഗിംഗിനെക്കുറിച്ചും അറിയേണ്ടതുണ്ട്. സീരിയസായുള്ള ബ്ലോഗിംഗ് ആണെങ്കില്‍, (വിഷയാധിഷ്ഠിതമായി എന്നോ മറ്റോ പറയാം, നേരമ്പോക്കിനല്ലാതെ എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ) ഓരോ പോസ്റ്റും എങ്ങിനെയായിരിക്കണം എന്നൊരു ധാരണ നല്‍കുന്ന പോസ്റ്റിലേക്കുള്ള ലിങ്ക് നല്‍കുന്നതും നല്ലതായിരിക്കും.

    • അടുത്ത പടി, താന്‍ എഴുതുന്നത് നാലുപേരെക്കൊണ്ട് വായിപ്പിക്കുവാനുള്ള വഴി പറഞ്ഞു കൊടുക്കുകയാണ്. ആദ്യം ഫീഡിനെക്കുറിച്ച് പറയുക. ഷോര്‍ട്ട്/ഫുള്‍ ഫീ‍ഡുകള്‍ ലഭ്യമാണ്; രണ്ടിനും ഗുണങ്ങളുണ്ട് ദോഷങ്ങളുമുണ്ട്. ഏതെങ്കിലും ഒന്നിനെക്കുറിച്ച് മാത്രം പറഞ്ഞ്, അതാണു നല്ലത് എന്നു സ്ഥാപിക്കുന്ന പോസ്റ്റിലേക്കല്ലാതെ; രണ്ടിന്റേയും ഗുണവും ദോഷവും പറയുന്ന ഏതെങ്കിലും പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ നല്‍കുക. അവര്‍ തീരുമാനിക്കട്ടെ, അവരുടെ ബ്ലോഗിന് ഏതു ഫീഡ് വേണമെന്ന്. ഒരു കാര്യം കൂടി സൂചിപ്പിക്കുക, ബ്ലോഗിലെ ഒരു പോസ്റ്റ് വായിക്കുക എന്നാല്‍ കമന്റ് ഉള്‍പ്പടെയുള്ള വായനയാണ് എന്ന്. കമന്റുകളിലൂടെയാണല്ലോ പല പോസ്റ്റുകളും പൂര്‍ണ്ണമാവുന്നത്. കൂട്ടത്തില്‍ ഗൂഗിളില്‍ യു.ആര്‍.എല്‍. സബ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചും അറിയിക്കുക.

    • ബ്ലോഗിംഗ് പൂര്‍ണ്ണമാവുന്നത് വായനയിലൂടെയും, അഭിപ്രായപ്രകടനങ്ങളിലൂടെയുമാണ്. പുതിയ മലയാളം ബ്ലോഗുകള്‍ വായിക്കുവാന്‍ എന്തു ചെയ്യണം? അതിന് പൈപ്പുകളെ ആശ്രയിക്കാവുന്നതാണ്. യാതൊരു ഫില്‍റ്ററീംഗുമില്ല (.com, .net, .org എല്ലാം വരികയും ചെയ്യും) ഇനി എന്തെങ്കിലും ഫില്‍റ്ററിംഗ് ചെയ്യണമെങ്കില്‍ അതുമാവാം. മലയാളം ബ്ലോഗ് പോസ്റ്റുകള്‍ എന്ന ഈ പൈപ്പ് റീഡറില്‍ സബ്‌സ്ക്രൈബ് ചെയ്താല്‍ പുതുതായി വരുന്ന എല്ലാ മലയാളം ബ്ലോഗ് പോസ്സുകളും റീഡറിലെത്തും. ഇനി എഡിറ്റ് സോഴ്സില്‍ പോയി ഇതെന്താണ് ചെയ്യുന്നതെന്ന് ഒന്നു നോക്കൂ. അങ്കിള്‍ പറഞ്ഞ ബ്ലോഗ് സേര്‍ച്ച് തന്നെ, എല്ലാ ഡൊമൈനുകളേയും ഉള്‍പ്പെടുത്തി, അവയെല്ലാം കൂടി ഒരൊറ്റ ഫീഡായി ലഭ്യമാക്കുന്നു. അതുമാത്രമാണ് ഈ പൈപ്പ് ചെയ്യുന്നത്. പൈപ്പെന്നു കേട്ടുടനെ വാളെടുക്കേണ്ടതില്ല. :) (പിന്മൊഴികള്‍ ശേഖരിക്കുന്ന പൈപ്പും ലഭ്യമാണ്. പിന്മൊഴികളിലൂടെ പോസ്റ്റിലേക്കെത്തുന്ന വഴി ആദ്യമേ പറയേണ്ടതില്ലെന്നു തോന്നുന്നു.)

    • ഇവിടെ മറുമൊഴി എന്ന സംഘത്തെ പരിചയപ്പെടുത്തിയാല്‍, അത് ആ സംഘത്തിലൂടെ മാത്രമാണ് പുതിയ പോസ്റ്റുകള്‍ ലഭിക്കുക എന്ന ധാരണ സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. (പുതിയ പോസ്റ്റുകളല്ല, കമന്റുകളാണ് ലഭിക്കുക, അതിലൂടെയാണ് പോസ്റ്റുകളിലെത്തുന്നത്.) ഇപ്പോള്‍ ആകെയുള്ള മലയാളം ബ്ലോഗുകളില്‍ ചെറിയൊരു ശതമാനം ബ്ലോഗുകള്‍ മാത്രമാണ് മറുമൊഴിയിലെത്തുന്നതെന്നു തോന്നുന്നു. ഇനി അങ്ങിനെയല്ലെങ്കില്‍ പോലും, അതില്‍ ചേര്‍ന്നിട്ടുള്ള ബ്ലോഗുകളെ മാത്രമല്ലേ പുതിയൊരാള്‍ക്കു കിട്ടുന്നുള്ളൂ? അത് ശരിയാണോ? അങ്ങിനെയൊരു സാധ്യതയുള്ളത് പറയാം. പക്ഷെ, അങ്ങിനെയല്ലാതെ, ബ്ലോഗിംഗിന്റെ സാധ്യതകളെ വിപുലമാക്കുന്ന സേവനങ്ങളായ ഗൂഗിളിന്റെ റീഡറിനേയും, യാഹൂവിന്റെ പൈപ്പുകളേയും ഒരു തുടക്കക്കാരന് പരിചയപ്പെടുത്താതിരിക്കുന്നത് ശരിയായ കാര്യമല്ല. (അവര്‍ക്കു മനസിലാവുന്ന കാര്യം; ഏതു കാര്യവും മറ്റൊരാള്‍ക്ക് മനസിലാക്കിക്കൊടുക്കുവാന്‍ സാധിക്കും, വേണ്ട രീതിയില്‍ പറയണമെന്നു മാത്രം.)

    • ഇനി റീഡറില്‍ പുതിയ പോസ്റ്റുകള്‍ ലഭിക്കുന്നുണ്ട്, വായനമാത്രമാണോ സാധിക്കുക? അല്ല, വായിച്ച് താത്പര്യം തോന്നുന്നവ പങ്കുവെയ്ക്കുവാനും സാധിക്കും. വായനാലിസ്റ്റിന്റെ പ്രാധാന്യവും ഇവിടെ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. വീണ്ടും പറയുന്നു, ബ്ലോഗിന്റെ സാധ്യതകളെ വിപുലമാക്കുവാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ റീഡര്‍ എന്ന മറ്റൊരു സേവനത്തിന്റെ ഒരു സാധ്യത മാ‍ത്രമാണ് വായനാലിസ്റ്റ്. അതില്‍ ഒരു ഗ്രൂപ്പുകളിയുടേയും കാര്യമേ വരുന്നില്ല. (സിബുവും ഇഞ്ചിയും (ഇപ്പോള്‍ ഞാനും) വായനാലിസ്റ്റിനു വേണ്ടി വാദിക്കുന്നത് വായനാലിസ്റ്റ് അവര്‍ കണ്ടുപിടിച്ച സാധനമായതുകൊണ്ടൊന്നുമല്ലല്ലോ! ഒരു സേവനം നല്ലതെന്നു തോന്നുന്നു, അതു പറയുന്നു. അത്രതന്നെ!)

    • ഒരിക്കല്‍ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ എന്ന പൈപ്പിലൂടെ ചെന്ന് വായിച്ച ബ്ലോഗ് ഇഷ്ടമായെങ്കില്‍, അത് പ്രത്യേകമായി റീഡറില്‍ സബ്‌സ്ക്രൈബ് ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.

    • ചിന്തയുടെ പോസ്റ്റ് അഗ്രിഗേറ്റര്‍, തനിമലയാളം അഗ്രിഗേറ്റര്‍, കൈപ്പള്ളിയുടെ സൂചിക എന്നിവയെക്കുറിച്ചും ഇനി പറഞ്ഞു കൊടുക്കാം.

    • ടേമ്പ്ലേറ്റ് എഡിറ്റിംഗ്, ഹെഡറില്‍ ഇമേജ് നല്‍കുക എന്നിങ്ങനെ ബ്ലോഗിനെ മിനുക്കുന്ന പരിപാടികളെക്കുറിച്ചുള്ള പോസ്റ്റുകളെ/ബ്ലോഗുകളെ ഇനി പരിചയപ്പെടുത്താം.

    ഇങ്ങിനെ ഒരുപിടി ലിങ്കുകള്‍, കമന്റായി ഇട്ടുകൊടുത്താല്‍, ഇതിന്റെ ഉദ്ദേശം തന്നെ നടക്കുമോ എന്ന കാര്യവും സംശയമാണ്. കാര്യങ്ങളൊക്കെ വിശദമായി ഒരു പോസ്റ്റില്‍ പ്രതിപാദിക്കുക. അതില്‍ ലിങ്കുകള്‍ ആവശ്യത്തിനു മാത്രം നല്‍കുക. എന്നിട്ട് ആ പോസ്റ്റിന്റെ ലിങ്ക് കമന്റായി ഇടുന്നതാവും കൂടുതല്‍ നല്ലത്.
    --

  74. അങ്കിള്‍ said...

    പ്രീയ ഹരീ,
    നവാഗതരെ സ്വാഗതം ചെയ്യാറുണ്ടെന്നുള്ളത്‌ സത്യമാണ്. സിബുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ട്യൂട്ടോറിയല്‍ വരവേല്‍പ്പ്‌“. അതിലൊരെണ്ണം കണ്ടിട്ടാണ് ഹരി ഈ കമന്റെഴുതിയതെന്ന്‌ വ്യക്തം. സിബുവും, ഇഞ്ചിയും, ഇപ്പോള്‍ ഹരിയും അതിനെതിരെയുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌.

    ആ രീതിയിലുള്ള ‘ട്യൂട്ടോറിയല്‍’ വരവേല്‍പ്പ്‌ നിര്‍ത്തിയിട്ട്‌ കുറച്ചു നാളായി. ഇപ്പോള്‍ ഞാന്‍ നവാഗതരെ സ്വാഗതം ചെയ്തിട്ട്‌ ഈ പോസ്റ്റിലോട്ട്‌ അവരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇവിടെ വന്ന്‌ ഈ പോസ്റ്റും കമന്റുകളും വായിക്കാന്‍ ക്ഷമകാണിക്കുന്നുവെങ്കില്‍ (അങ്ങനെ കാണിക്കുന്നുവെന്നാണ് എന്റെ അനുഭവം) അവര്‍ക്ക്‌ അഞ്ചല്‍കാരന്റേയും, വിശ്വപ്രഭയുടേയും, സിബുവിന്റേയും, ഇഞ്ചിയുടേയും, ഇപ്പോള്‍ ഹരിയുടേയും, എന്റേയും കമന്റുകള്‍ വായിച്ച്‌ സ്വതന്ത്രമായ ഒരഭിപ്രായം ഉണ്ടാക്കുവാനുള്ള അവസരം ഉണ്ടാകുമെന്ന ധാരണയിലാണ്, ഞാന്‍. ഇനിയും നവാഗതരെ അറിയിക്കുവാനെന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്‌ ഒരു കമന്റായി ഇവിടെ കൊടുക്കാനും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.( കൈപ്പള്ളിയുടെ സൂചികയെപറ്റിയും, കേരളാ ഫാര്‍മറിന്റെ പത്രവാര്‍ത്തകളേപറ്റിയും ഉള്ള എന്റെ മുകളിലുള്ള കമന്റുകള്‍ ശ്രദ്ധിക്കുക).

    ആരുടേയും അപ്രീതി നേടാതിരിക്കാനാണ് എന്റെ ശ്രമം.

  75. Anonymous said...

    ഹരി ആളു കൊള്ളാമല്ലോ!
    പൈപ്പും റീഡറും ചിന്തയും തനിയും സൂചികയും എല്ലാം പരിചയപ്പെടുത്തണം, മറുമൊഴിയെക്കുറിച്ച് മിണ്ടിപ്പോകരുത് അല്ലേ.
    “ഇപ്പോള്‍ ആകെയുള്ള മലയാളം ബ്ലോഗുകളില്‍ ചെറിയൊരു ശതമാനം ബ്ലോഗുകള്‍ മാത്രമാണ് മറുമൊഴിയിലെത്തുന്നതെന്നു തോന്നുന്നു.”
    ആ തോന്നല്‍ ഒട്ടും ശരിയല്ലട്ടാ. ആളൊന്നുക്ക് അഞ്ചും പത്തും ബ്ലോഗുകളുള്ള മലയാളബൂലോഗത്ത് ആഞ്ഞൂറിലധികം ബ്ലോഗേഴ്സ് (ബ്ലോഗല്ല) മറുമൊഴി മെമ്പറന്മാരാണ്.
    ഹരിയേ, സൂക്കേടെന്താണെന്ന് വെച്ചാല്‍ മറുമൊഴി ഇങ്ങനെ നിക്കണ കാരണം പലരുടേം സ്ഥാപിത താത്പര്യങ്ങള്‍ നടക്കുന്നില്ല. അതില്‍ പലര്‍ക്കും അസ്കിതയുണ്ട്. വായനാ ലിസ്റ്റിന്റെ രാഷ്ട്രീയവും ഗ്രൂപ്പ് താത്പര്യവുമൊക്കെ ബൂലോഗം തിരിച്ചറിഞ്ഞതാണ്. തറവാടി എന്ന ബ്ലോഗറെ നീചമായി വ്യക്തിഹത്യ ചെയ്യുന്ന ബ്ലോഗ് മറ്റൊരാളുടെ വായനാ ലിസ്റ്റില്‍ ഇടം പിടിച്ചത് ഓര്‍ക്കുന്നുണ്ട്. ഇങ്ങനെ സ്വന്തം താത്പര്യക്കാരെ പ്രൊമോട്ട് ചെയ്യാനും അല്ലാത്തവയെ തമസ്കരിക്കാനും അതുവഴി ബ്ലോഗില്‍ അധീശത്വം നേടാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് മറുമൊഴി മാത്രമാണ് എന്ന് സാമാന്യബുദ്ധിയുള്ള ബ്ലോഗേഴ്‌സിനറിയാം.
    അത് കൊണ്ട് മറുമൊഴിയെ ആക്രമിക്കുന്ന പ്രവണത നിര്‍ത്തുന്നതായിരിക്കും എല്ലാവര്‍ക്കും കരണീയം.

  76. Haree said...

    @ അങ്കിള്‍,
    അങ്ങിനെ ഞാന്‍ പലയിടത്തും കണ്ടിട്ടുണ്ട്, അതിന്റെ ചുവടുപിടിച്ചാണ് ഇതെഴുതിയതും. എനിക്കു തോന്നുന്നു, ഈ പോസ്റ്റില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ എല്ലാം കൂടിച്ചേര്‍ത്ത് സമഗ്രമായ ഒരു പോസ്റ്റിടുമെങ്കില്‍, അത് വളരെ പ്രയോജനകരമായിരിക്കുമെന്ന്. അപ്രീതിയൊന്നും എനിക്കൊട്ടുമില്ല കേട്ടോ... :) (എന്നെയും ഉദ്ദേശിച്ചെങ്കില്‍.)

    മറുമൊഴിയെക്കുറിച്ച് ഞാന്‍ എഴുതിയത്:
    ഇനി അങ്ങിനെയല്ലെങ്കില്‍ പോലും, അതില്‍ ചേര്‍ന്നിട്ടുള്ള ബ്ലോഗുകളെ മാത്രമല്ലേ പുതിയൊരാള്‍ക്കു കിട്ടുന്നുള്ളൂ? അത് ശരിയാണോ? അങ്ങിനെയൊരു സാധ്യതയുള്ളത് പറയാം. പക്ഷെ, അങ്ങിനെയല്ലാതെ, ബ്ലോഗിംഗിന്റെ സാധ്യതകളെ വിപുലമാക്കുന്ന സേവനങ്ങളായ ഗൂഗിളിന്റെ റീഡറിനേയും, യാഹൂവിന്റെ പൈപ്പുകളേയും ഒരു തുടക്കക്കാരന് പരിചയപ്പെടുത്താതിരിക്കുന്നത് ശരിയായ കാര്യമല്ല. - ഇതിനെങ്ങിനെയാണോ പൈപ്പും റീഡറും ചിന്തയും തനിയും സൂചികയും എല്ലാം പരിചയപ്പെടുത്തണം, മറുമൊഴിയെക്കുറിച്ച് മിണ്ടിപ്പോകരുത് അല്ലേ. എന്ന അര്‍ത്ഥം ലഭിക്കുക!

    സ്ഥാപിത താത്പര്യങ്ങള്‍ നടപ്പാക്കാതിരിക്കുവാന്‍ മറുമൊഴി വഴി സാധിക്കുന്നെങ്കില്‍ നല്ലത്. അഞ്ഞൂറെന്നത്, ആയിരമോ പതിനായിരമോ ആവട്ടെ, അതും നല്ലത്. :) പക്ഷെ, അതുകൊണ്ട് റീഡറും, പൈപ്പും, വായനാലിസ്റ്റും ഒന്നും മോശമാ‍വുന്നില്ല. വായനാലിസ്റ്റും റീഡറും പൈപ്പുമൊന്നും ആരുടേയും കുത്തകയല്ല. എല്ലാവര്‍ക്കും ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതേയുള്ളൂ, ഇതൊക്കെയും. പിന്നതിലെന്ത് ഗ്രൂപ്പ് കളി ആരു നടത്തുവാനാണ്‍. അങ്ങിനെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കില്‍, അതിനെ പ്രതിരോധിക്കുവാന്‍ സാധിക്കത്തക്കവണ്ണം കൂടുതല്‍ പേര്‍ അത് ഉപയോഗിക്കാത്തതിനാലാണ്‍!
    --

  77. യാരിദ്‌|~|Yarid said...
    This comment has been removed by the author.
  78. യാരിദ്‌|~|Yarid said...

    അങ്കിളെന്തായാലും എല്ലാം തപ്പി നടക്കുവണല്ലൊ?
    എന്നാലിതു കൂടി ഇരുന്നോട്ടെ. ഒരു വഴിക്കുപോകുവല്ലെ..;)

  79. അങ്കിള്‍ said...

    വഴിപോക്കാ,
    ലിങ്ക്‌ മാത്രം കൊടുത്തിട്ടങ്ങ്‌ പോയാലോ. ബ്ലോഗ്‌ ചെയ്യുന്നവര്‍ക്ക്‌ വഴിപോക്കന്റെ ഉപദേശങ്ങളാണവിടെ എന്ന്‌ ഒരു സൂചനയെങ്കിലും കൊടുക്കണ്ടേ.

    പിന്നെ, വഴിപോക്കന്റെ രണ്ട്‌ ലിങ്കും ഒരേ സ്ഥലത്തോട്ടാണ് പോകുന്നതെന്നും വായനക്കാര്‍ മനസ്സിലാക്കുക.

  80. യാരിദ്‌|~|Yarid said...

    ഉപദേശങ്ങളൊന്നുമല്ല അങ്കിളെ അതു. അന്ന് എനിക്കെന്തൊ തോന്നി എന്തൊക്കെയൊ എഴുതി വെച്ചെന്നെയുള്ളു. ആദ്യം ഇട്ടപ്പോള്‍ ലിങ്ക് മാത്രമെ വന്നിരുന്നുള്ളൂ അതാ രണ്ടാമതു വീണ്ടൂം ഇട്ടത്. :)

  81. sreeni sreedharan said...

    ഫീഡ് എനേബിള്‍ ചെയ്തിട്ടും, വാലിഡ് ഫീഡാണെന്നുമൊക്കെ കാണിച്ചിട്ടും വളരെയധികം ബ്ലോഗുകള്‍ എങ്ങും ലിസ്റ്റ് ചെയ്യപ്പെടാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിന്‍റെ പരിഹാരം ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ദയവായ് പങ്കുവയ്ക്കണേ.
    ഫീഡ് ബേണര്‍ ഉപയോഗിച്ചിട്ടും പലപ്പോഴും തഥൈവ തന്നെ.

  82. അങ്കിള്‍ said...

    ഞാനും അതിന്റെ ഒരു വിക്ടിം ആണേ, പച്ചാളം.

  83. Cibu C J (സിബു) said...

    പാച്ചാളം, ഒരു എക്സാമ്പിള്‍ തരൂ..

  84. sreeni sreedharan said...

    ഈയടുത്തായ് കൊറേ കമന്‍റുകള്‍ കണ്ടിരുന്നു സിബുച്ചേട്ടാ പലരുടേയും ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യുന്നില്ലാ എന്നുള്ളത്.
    തുളസിയുടെ ഒരു പുതിയ ബ്ലോഗുണ്ടാരുന്നു. അതു പക്ഷേ ഇപ്പൊ ഡീലീറ്റിയതായ് കാണുന്നു. അതിനും ഈപ്രശ്നമുണ്ടാരുന്നു.
    http://ananthapury.blogspot.com/ ഈ ബ്ലോഗിന് ആ പ്രശ്നമുള്ളതായ് എവിടെയോ പറഞ്ഞിരുന്നു.


    http://dinkan4u.blogspot.com/ ഇതിതുവരെ വന്നിട്ടില്ല എന്ന് തോന്നുന്നു.

    അങ്കിളും ചന്ദ്രേട്ടനും എവിടെയോ പറഞ്ഞിരുന്നതായും ഓര്‍ക്കുന്നു.

    (പാച്ചാളം അല്ല പച്ചാളം ;)

  85. അങ്കിള്‍ said...

    മുകളിലുള്ള 71 മത്തെ കമന്റു കാണുക. മലയാളം ബ്ലോഗിനെപറ്റിയുള്ള എല്ലാ സ്ഥിതിവിവരക്കണക്കുകളും കൈപ്പള്ളി തന്റെ ‘സൂചികയില്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആ സ്ഥിതിവിവരക്കണക്കുകളില്‍ താങ്കളുടെ ബ്ലോഗുകൂടി ഉള്‍പെടണമെങ്കില്‍ അവിടെ ചെന്ന്‌ നിങ്ങളുടെ ബ്ലോഗ URL ( http:// എന്നു തുടങ്ങുന്ന ബ്ലോഗ്‌ വിലാസം) രേഖപ്പെടുത്തു.

  86. അപ്പൂപ്പന്‍താടി said...

    വളരെ നന്ദി അങ്കിള്‍ , it was really an informative link.

  87. Eccentric said...

    uncle, boologa clubil oru membership kittan enth cheyyanam !!!

  88. അങ്കിള്‍ said...

    പ്രീയ എക്സ്ണ്ട്രിക്,

    ബൂലോഗ ക്ലബ്ബില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി അടിനടക്കുകയാണ്. അതൊന്നു തീര്‍ന്നു കിട്ടിയിട്ടെ നമുക്ക്‌ അവിടെ ചേരാം. അതു വരെ അവിടെ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കൂ.

  89. മാപ്രാണം കാരന്‍ said...

    HAI PLEASE ADVICE ME HOW WRITE POSTS IN MALAYALAM

  90. അങ്കിള്‍ said...

    ഹി ജോയ്‌,

    ദാ ഇവിടെ പോയി നോക്കു. നമ്മുടെ സിബു എല്ലാം അവിടെ വിശദമായി വിവരിക്കുന്നുണ്ട്‌.

  91. അങ്കിള്‍ said...

    ഹി ജോയ്‌,
    അപ്പോ, ഇതിനു മുമ്പുള്ള കമന്റുകളൊന്നും വായിച്ചില്ലേ? പല കമന്റുകളിലും ജോയിക്കുള്ള മറുപടി ഉണ്ടായിരുന്നു.
    ദാ ഇവിടെ പോയി നോക്കു. നമ്മുടെ സിബു എല്ലാം അവിടെ വിശദമായി വിവരിക്കുന്നുണ്ട്‌.

  92. krishnakumar said...

    Hi
    Enikku blog ishtayi.
    ee kochu blogane upadhesikkan mattarumilla. Uncle ee ullavane
    nervazhikku nadathanam please...

  93. അങ്കിള്‍ said...

    കൃഷ്ണകുമാറേ,
    നല്ല കുട്ടിയായി തുടര്‍ന്നാല്‍ ഈ ഭൂലോഗത്തുള്ള എല്ലാരും കൃഷ്ണനോടൊപ്പമുണ്ട്‌. നാളെ വിഷുവല്ലെ, ഇതാ ഒരു രൂപാ തുട്ട്‌ വിഷുകൈനീട്ടമായി പിടിച്ചോളൂ. എന്നിട്ട്‌ നാളെമുതല്‍ മുകളിലത്തെ കമന്റ് (91) നോക്കി അതില്‍ പറഞ്ഞിരിക്കുന്നതു പോലെ വരമൊഴിയില്‍ കൂടി മലയാളം എഴുതാന്‍ പഠിച്ചോളൂ. നല്ല കുട്ടിയായി വളരൂ. സര്‍വ്വ ഐശ്യര്യങ്ങളും ഭവഃ

  94. അഹങ്കാരി... said...

    ഹലോ മാഷേ,
    ഞാന്‍ ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഒരു പയ്യനാണ്.ബ്ലോഗിനെ കുറിച്ച് വായിച്ചുള്ള അറിവേ ഉള്ളൂ.പ്രൊഫൈല്‍ പോലും എഴുതാന്‍ അറിയില്ല.എനിക്കുള്ള ചില്ലറ അറിവുകള്‍ പങ്കുവയ്ക്കുകയും മറ്റുള്ളവരില്‍നിന്നും അറിവ് നേടുകയ്യും സുഹൃത്തുക്കളെ നേടുകയുമാണ് ഉന്നം.
    ഉപദേശങ്ങളും അഭിപ്രായങ്ങളും തേടുന്നു.
    എന്റെ ബ്ലോഗ് : ആത്മീയം
    N.B : ബ്ലോഗാന്‍ തുടങ്ങ്ഗ്ഗിയിട്ടേ ഉള്ളൂ. ക്കൂടുതല്‍ പോസ്റ്റുകളിടണമെന്നുണ്ട്.സഹായിക്കൂ...

  95. അഹങ്കാരി... said...

    ഹലോ മാഷേ,
    ഞാന്‍ ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഒരു പയ്യനാണ്.ബ്ലോഗിനെ കുറിച്ച് വായിച്ചുള്ള അറിവേ ഉള്ളൂ.പ്രൊഫൈല്‍ പോലും എഴുതാന്‍ അറിയില്ല.എനിക്കുള്ള ചില്ലറ അറിവുകള്‍ പങ്കുവയ്ക്കുകയും മറ്റുള്ളവരില്‍നിന്നും അറിവ് നേടുകയ്യും സുഹൃത്തുക്കളെ നേടുകയുമാണ് ഉന്നം.
    ഉപദേശങ്ങളും അഭിപ്രായങ്ങളും തേടുന്നു.
    എന്റെ ബ്ലോഗ് : ആത്മീയം
    N.B : ബ്ലോഗാന്‍ തുടങ്ങ്ഗ്ഗിയിട്ടേ ഉള്ളൂ. ക്കൂടുതല്‍ പോസ്റ്റുകളിടണമെന്നുണ്ട്.സഹായിക്കൂ...

  96. അങ്കിള്‍ said...

    ‘എന്തു കൊണ്ട്‌ ബ്ലോഗുന്നു’ എന്നൊരു പോസ്റ്റ് കാപ്പിലാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. അതിനു കിട്ടിയ കമന്റുകള്‍ ഒരു നവാഗതനു വളരെയധികം പ്രയോജന പെടും.

  97. joice samuel said...

    ഞാനും കൂടി ഒന്ന് കേട്ടോട്ടെ......