Wednesday, March 7, 2007

ബൂലോഗ ഫോട്ടോഗ്രാഫര്‍മാര്‍ ശ്രദ്ധിക്കുക.


ഒരു പരീക്ഷണം. ഈ ഫോട്ടോ എങ്ങനെയുണ്ടന്നതല്ല പ്രശ്നം. ഇതുള്ളതുകൊണ്ട്‌ പേജ്‌ തുറക്കുവാന്‍ താമസമുണ്ടോ? കാരണം, 2048*1536 പിക്സലുകളുള്ള പടം അതേപടി പകര്‍ത്തിയതാണ്‌. താമസമുണ്ടെങ്കില്‍ ഏതു റെസലൂഷനിലേക്കാണ്‌ ചുരുക്കേണ്ടത്‌. അനുഭവം ദയവായി പങ്കിടൂ.

Buzz ല്‍‌ പിന്തുടരുക

7 comments:

  1. അങ്കിള്‍. said...

    ബൂലോഗ ഫോട്ടോഗ്രാഫര്‍മാര്‍ ശ്രദ്ധിക്കുക.
    ഒരു പരീക്ഷണം. ഈ ഫോട്ടോ എങ്ങനെയുണ്ടന്നതല്ല പ്രശ്നം. ഇതുള്ളതുകൊണ്ട്‌ പേജ്‌ തുറക്കുവാന്‍ താമസമുണ്ടോ? കാരണം, 2048*1536 പിക്സലുകളുള്ള പടം അതേപടി പകര്‍ത്തിയതാണ്‌. താമസമുണ്ടെങ്കില്‍ ഏതു റെസലൂഷനിലേക്കാണ്‌ ചുരുക്കേണ്ടത്‌. അനുഭവം ദയവായി പങ്കിടൂ.

  2. sandoz said...

    ഇല്ലാ അങ്കിളേ..തുറക്കാന്‍ താമസം ഒന്നും ഇല്ല.......
    ഇതാരാ..കൊച്ചുമകന്‍ ആണോ....
    [ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ലാട്ടോ]

  3. krish | കൃഷ് said...

    സാന്‍ഡോസെ .. ഒരു ചിത്രാവലോകനം നടത്തിയിട്ടുപോരേ..
    നമ്മുടെ പച്ചാളത്തിന്‍റടുത്ത് ചോദിച്ചാല്‍ വിശദമായി പറയുമായിരിക്കും.

    (എന്‍റെ പരിമിത അറിവു വെച്ച് ഈ ചിത്രം ഒരു 1200*900 അല്ലെങ്കില്‍ അതിലും ചുരുങ്ങിയ 900*675 പിക്സലില്‍ ചുരുക്കിയാലും മതിയാകും. അപ്‍ലോഡ് ചെയ്യാനും തുറക്കാനും എളുപ്പമാകും)

  4. aneel kumar said...

    പോട്ടോഗ്രാപ്പറൊന്നുമല്ലങ്കിലും ഇദ് ചുമ്മാ തൊറന്നു വരണൊണ്ടെന്ന് ഒരു സംശയവുമില്ലാതെ ആര്‍ക്കും പറയാം. പിന്നെ അതീ ക്ലിക്ക് ചെയ്താല്‍ കാണണ ഹൈ റെസ് പടം പൊളപ്പന്‍. ആ കൊച്ചിന്റെ കയ്യി എന്തര്?

  5. Kaippally കൈപ്പള്ളി said...

    ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ blogger തന്നെ ചിത്രങ്ങളെ ചെറുതാക്കും.

    ഈ ചിത്രത്തിന്റെ ചെറിയ രൂപം ഇപ്പോള്‍ 320X240 ആണു്.

    വലിയ രൂപം 1600 X1200.

    ചിത്രം അതിന്റെ യധാര്ത്ത sizeല്‍ എങ്ങാനം വന്നാല്‍ നാട്ടിലുള്ള ബ്ലോഗന്മാര്‍ തെണ്ടിപോവൂല്ലെ!

  6. അങ്കിള്‍. said...

    പ്രീയ കൃഷേ,
    കൈപ്പള്ളി പറയുന്നൂ "ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ blogger തന്നെ ചിത്രങ്ങളെ ചെറുതാക്കും". ഇത്‌ യുക്തിക്ക്‌ നിരക്കുന്നതാണെന്ന്‌ തോന്നുന്നു. അപ്പോള്‍ പിന്നെ ഞാനൊന്നും ചെയ്യാനില്ലല്ലോ? കമന്റിനു നന്ദി.

    പ്രീയ കൈപ്പള്ളി,
    വിലയേറിയ വെളിപ്പെടുത്തലിന്‌ നന്ദി. ശരിയാണ്‌ "ചിത്രം അതിന്റെ യധാര്ത്ത sizeല്‍ എങ്ങാനം വന്നാല്‍ നാട്ടിലുള്ള ബ്ലോഗന്മാര്‍ തെണ്ടിപോവൂല്ലെ!"
    സാന്‍ഡോസേ,
    കൊച്ചുമകന്‍ തന്നെയാണ്‌. നന്ദി.

    അനിലെ,
    കൊച്ചിന്റെ കയ്യിലൊരു പീച്ചാംകുഴള്‍.

  7. Anonymous said...

    hii chandramama photo adipoliii.....