Thursday, July 3, 2008

ഇന്‍ഡക്ഷന്‍ കുക്കര്‍ - സംശയങ്ങളേറെ (Induction Cooker)

പാചക വാതകത്തിന്റെ വിലക്കയറ്റം കാരണം LPG ഇതര കുക്കിംഗ് സമ്പ്രദായങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറിവരുന്നു. അത്തരത്തിലൊരുപകരണമാണ് ഇന്‍ഡക്ഷന്‍ കുക്കര്‍.

സാധാരണ പാചക രീതികളില്‍ പാത്രം ചൂടാവുകയും ആ ചൂട ആഹാരസാധനങ്ങളിലേക്ക് പകരുകയുമാണ് ചെയ്യുന്നതെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കരുകളില്‍ ഉള്ളിലെ ഭക്ഷണ പദാര്‍ത്ഥമാണ് ആദ്യം ചൂടാവുക. അതു വേവുന്നതനുസരിച്ച അതില്‍ നിന്നും അല്പം ചൂട പാത്രത്തിലേക്ക് പകരുമെന്നു മാത്രം. ഇങ്ങനെയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നതും ഏതാണ്ട് ഇതു തന്നെയാണ് പല എക്സിബിഷനുകളില്‍ നിന്നും എനിക്ക് നേരിട്ടനുഭവപ്പെട്ടതും.

എന്നാല്‍ എന്നാല്‍ ഡോക്ടര്‍ സൂരജിന്റെ ‘മെഡിസിന്‍ @ ബൂലോഗം’ എന്ന ബ്ലോഗില്‍ മൈക്രോവേവ് ഓവനെ പറ്റി നടന്ന ഒരു ചര്‍ച്ചയില്‍ ഇന്‍ഡക്ഷന്‍ കുക്കറിനെപറ്റിയും പരാമര്‍ശമുണ്ടായിരുന്നു. അവിടെ ഇന്‍ഡക്ഷന്‍ കുക്കറിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നതിന്റെ കടക വിരുദ്ധമായ ഒരു വ്യാഖ്യാനമാണ് ചില വിവരമുള്ളവര്‍ രേഖപ്പെടുത്തിയിരുന്നത്‌.

അതായത് പാത്രത്തില്‍ നിന്നാണ് ആഹാരസാധനങ്ങളിലേക്ക് ചൂട് പകരുന്നതെന്നാണ്‍ അവിടെ വാദിച്ചിരിക്കുന്നത്.

ഇതിലേതാണ് ശരിയെന്ന് ആര്‍ക്കെങ്കിലും ഒന്നു വിശദീകരിക്കാമോ? ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിക്കഴിഞ്ഞവനാണ് ഞാന്‍. എന്റെ അനുഭവവും ശാസ്ത്രവും തമ്മില്‍ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.

Buzz ല്‍‌ പിന്തുടരുക

9 comments:

 1. അങ്കിള്‍. said...

  ഇന്‍ഡക്ഷന്‍ കുക്കറില്‍ ആദ്യം പാത്രം ചൂടാകുമോ അതോ അതിനകത്തുള്ള ആഹാരസാധനങ്ങള്‍ ചൂടാകുമോ. ഒന്നു സംശയം തീര്‍ക്കണമേ....

 2. Unknown said...

  അങ്കിളേ ദേ ഈ വിക്കിയില്‍ ഒന്നു നോക്കിക്കേ,

  ഇതു വായിച്ചപ്പോ എന്റെ കണ്‍ഫൂഷന്‍ കൂടി...

  Induction cooker in Wiki

  പാചകം ചെയ്യണ പാത്രം കണ്ടക്ടര്‍ അഥവാ ലോഹം അല്ലെങ്കില്‍ ചൂടാവില്യാത്രെ!
  പക്ഷേ അതില്‍ പറയുന്നു, പാത്രം ആണ് ആദ്യം ചൂടാവുന്നതെന്ന്...

  എന്താണോ എന്തോ!

 3. അങ്കിള്‍ said...

  എന്റെ പോസ്റ്റ് ഇന്നത്തെ (ജൂലൈ 3) മെട്രോ മനോരമയിലെ ഒരു പ്രധാന സ്റ്റോറിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

 4. നന്ദു said...

  അങ്കിളേ ഇന്ഡക്ഷന്ന് കുക്കറിന്റെ പ്രവർത്തനം ദാ ഇവിടെ വിശദീ കരിച്ചിട്ടൂണ്ട്. ഗൂഗിളീൽ തപ്പീയപ്പോൾ കിട്ടിയതാ‍.

 5. അങ്കിള്‍ said...

  അപ്പോള്‍ സംഗതിയുടെ കിടപ്പ് അങ്ങനെയാണ്. പാത്രം തന്നെയാണ് ചൂടാകുന്നത്. പക്ഷേ ഗ്യസുമായി ഒരു വ്യത്യാസം ഉണ്ട്. ഗ്യാസ് കത്തുമ്പോള്‍ അതു തന്നെ ചൂടുള്ളതാണ്. ആ ചൂടാണ്‍ പാത്രത്തിനെ ചൂടാക്കി പാത്രത്തിന്റെ ചൂടുകൊണ്ട് അതിനകത്തിരിക്കുന്ന ആഹാര സാധനങ്ങളും ചൂടാകുന്നു.

  എന്നാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ കോയില്‍ ചൂടാകുന്നില്ല. എന്നാല്‍ കോയില്‍ കൊണ്ടുണ്ടാകുന്ന മാഗ്നറ്റിക് ഫീല്‍ഡിനകത്തുള്ള പാത്രം ചൂടാകുന്നു. ആ പാത്രത്തിലെ ചൂട് പകര്‍ന്ന് ആഹാര സാധനങ്ങളും ചൂടാകുന്നു.

  അതായത്:

  Induction is a third method, completely different from all other cooking technologies--
  it does not involve generating heat which is then transferred to the cooking vessel,
  it makes the cooking vessel itself the original generator of the cooking heat.

  ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇന്‍ഡക്ഷന്‍ കുക്കറിന്റെ നിര്‍മ്മാതാക്കളും, വിതരണക്കാരും ഇന്‍ഡക്ഷന്‍ കുക്കറില്‍ കൂടെ ആഹാര സാധനങ്ങളെ നേരിട്ട് ചൂടാക്കാമെന്നൊക്കെ തട്ടിവിടുന്നത്.

  നിസ്സിനും, നന്ദുവിനും നന്ദി.

 6. അങ്കിള്‍ said...

  മറ്റൊരു കാര്യം കൂടി. മാഗ്നറ്റിക് ഫീല്‍ഡ് ഉണ്ടാക്കുന്ന ചൂടാണല്ലോ പാത്രത്തില്‍ ഉണ്ടാകുന്നത്. അപ്പോള്‍ ആ പാത്രത്തിന്റെ മൂടെങ്കിലും മാഗ്നറ്റിക് ഫീല്‍ഡുണ്ടാക്കാന്‍ നല്ലവണ്ണം സഹായിക്കുന്ന മെറ്റല്‍ (ഇരുമ്പ്) ആയിരിക്കുന്നതല്ലേ നല്ലത്.

  സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ പാത്രത്തിലും പാചകം ചെയ്യാന്‍ കഴിയുന്നുണ്ട്. അതിനര്‍ത്ഥം നമുക്ക് കിട്ടുന്ന സ്റ്റെയിന്‍ലസ്സ് പാത്രത്തിലെല്ലാം നലവണ്ണം ഇരുബിന്റെ അംശം ഉണ്ടെന്നര്‍ത്ഥം.

 7. അങ്കിള്‍ said...

  അതായത് പാത്രങ്ങള്‍ നേരിട്ട് ചൂടാകുന്നതു കൊണ്ടും (മറ്റുള്ളവയില്‍ ഉണ്ടാകുന്ന എനര്‍ജി ഹീറ്റ് എനര്‍ജിയായി മാറി, ആ ഹീറ്റ് എനര്‍ജിയാണ്‍ പാത്രങ്ങളെ ചൂടാക്കുന്നത്), പാത്രം കുക്കറില്‍ നിന്നും മാറ്റിയാല്‍ ഉടന്‍ ചൂട് നില്‍ക്കുകയും ചെയ്യുന്നതു കൊണ്ട്, എനര്‍ജി ലാഭം ഉണ്ടാക്കം എന്നു പറയുന്നതിനോട് യോജിക്കാം.

  കുക്കു ചെയ്യുന്ന സ്ഥലവും ചൂട് കുറഞ്ഞിരിക്കും.

  അപകട സാധ്യതയും കുറവ് തന്നെ.

 8. Balu said...

  പക്ഷെ അങ്കിളേ, അത് എങ്ങിനെ ഗ്യാസിനെ ക്കാള് ലാഭം ആകും എന്ന് മനസിലായില്ല. അതില് പറയുന്നുണ്ട് 400 മുതല് 1000 വരെ വാട്ട് ആകും എന്ന്. അങ്കിളിന്റെ ഉപയോഗത്തില് അത് ലാഭകരം എന്ന് തോന്നുന്നുണ്ടോ?

 9. അങ്കിള്‍ said...

  പ്രീയ ഞാനേ,

  പ്രീയതമയുടെ നിസ്സഹകരണം കാരണം ഞാന്‍ വാങ്ങിയത് പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ തന്നെ തുടങ്ങാമെന്നു വച്ചാല്‍, പിന്നെ അത് എന്റെ തലയില്‍ തന്നെയായിരിക്കും എപ്പോഴും.

  ലാഭമായിരിക്കും എന്നു തോന്നുന്നതിനുള്ള കാരണങ്ങള്‍:

  എല്‍.പി.ജി. ഈയിടെ ഉണ്ടായ വിലക്കൂടുതല്‍ (50 രൂപയോളം)

  ഗ്യാസ് മൂലം ഉണ്ടാകുന്ന ചൂട് മുഴുവന്‍ പാത്രത്തില്‍ കിട്ടുകയില്ല്. പലപ്പോഴും, പാത്രത്തിനു വെളിയിലും കത്തികൊണ്ടിരിക്കുന്നതായി കാണം. അത് വേസ്റ്റല്ലേ.

  ഇന്‍ഡകന്‍ കുക്കറില്‍ പാത്രം വയ്ക്കുമ്പോള്‍ മാത്രമേ എനര്‍ജി ഉണ്ടാകുന്നുള്ളൂ. വേസ്ട്ട് വളരെ കുറവേ.
  കുക്കര്‍ ഒട്ടും ചൂടാകുന്നില്ല. അതുകൊണ്ട് പരിസരവും ചൂടാകുന്നില്ല.
  എല്‍.പി.ജി. കുക്കര്‍ അണച്ചു കഴിഞ്ഞാലും, ബര്‍ണര്‍ ചൂടായി നില്‍ക്കും. പരിസരവും അതുകൊണ്ട് ചൂടായിരിക്കും.

  അപകട സാധ്യത വളരെ കുറവ്.

  ഒരു നൂര് രൂപ നോട്ടും അതിന്റെ പുറത്ത് ഒരു പാത്രത്തില്‍ കുറച്ച് വെള്ളവും വച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ ചൂടാക്കിയാല്‍, വെള്ളം മാത്രം ചൂടാകും. നോട്ടിനു ഒന്നും സംഭവിക്കില്ല.

  ചൂട് നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. പാത്രം എടുത്തു മാറ്റിയാള്‍ സിസ്റ്റം പ്രവര്‍ത്തിക്കില്ല. അങ്ങനെയും കറണ്ട് ലാഭം.

  പക്ഷേ, ഇതൊക്കെ പറഞ്ഞിട്ടും, എന്റെ വീട്ടില്‍ ഇതുപയോഗിച്ചു തുടങ്ങിയില്ല.

  ഇനിയും ഉണ്ട് പ്രയോജനം. ആലോചിക്കട്ടേ