Wednesday, July 2, 2008

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്.

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം, അഥവാ Indecent Representation of Women (Prohibition) Act 1986 -ല്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസ്സാക്കി.

പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, വര്‍ണ്ണചിത്രം എന്നിവയിലൂടെ സ്ത്രീകളെ നിന്ദ്യമായും, അശ്ലീലകരമായും ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമമാണിത്.

സവിശേഷതകള്‍:
സ്ത്രീകളുടെ നിന്ദ്യമായ ചിത്രീകരണം എന്തെന്ന് ഇതില്‍ നിര്‍വചിച്ചിരിക്കുന്നു.

സ്ത്രീയുടെ രൂപമോ, ആകാരമോ, ശരീരമോ, ഏതെങ്കിലും അവയവഭാഗമോ അശ്ലീലമായോ, നിന്ദ്യമായോ അപകീര്‍ത്തികരമായ വിധത്തിലോ പൊതുജനത്തിന്റെ സാര്‍മാര്‍ഗ്ഗികതയെ ഹനിപ്പിക്കത്തക്ക തരത്തിലോ ദുഷിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നതിനെ നിന്ദ്യമായ ചിത്രീകരണം എന്ന്‌ നിര്‍വ്വചിച്ചിരിക്കുന്നു.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 292 -ം വകുപ്പ് പ്രകാരം:

പുസ്തകം, ലഘുലേഖനം, വര പെയിന്റിംഗ്, ചിത്രീകരണം മുതലായവ അതു വായിക്കുന്നവനോ കാണുന്നവ്നോ കേള്‍ക്കുന്നവനോ ഇടവരുന്ന വ്യക്തികളുടെ സാന്മാര്‍ഗ്ഗികതയെ ദുഷിപ്പിക്കാന്‍ പോന്ന തരത്തിലാണെങ്കില്‍ അവയെ അശ്ലീലമായി കണക്കാക്കാം.

ഇത്തരത്തിലുള്ള പുസ്തകങ്ങളോ മറ്റോ വില്‍ക്കുകയോ, വിതരണം ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ആദ്യ കുറ്റവിചാരണയില്‍ 3 വര്‍ഷം വരെ തടവും, 2000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.

ഇതേ രീതിയില്‍ വീണ്ടുമുള്ള കുറ്റകൃത്യങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവും 5000 രൂപവരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.

ഇന്‍ഡ്യന്‍ ശിക്ഷാനിയമം 294 - ം വകുപ്പ് പ്രകാരം:

മറ്റുള്ളവര്‍ക്ക് ഉപദ്രവകരമായ രീതിയില്‍ പൊതുസ്ഥലത്ത് അശ്ലീലമായ പ്രവര്‍ത്തി ചെയ്യുന്നത് കുറ്റകരമാണ്.

പൊതുസ്ഥലത്തോ, സമീപസ്ഥലങ്ങളിലോ അശ്ലീലമായ പാട്ടുപാടുകയോ, പദപ്രയോഗം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 3 മാസംവരെ തടവോ, പിഴയോ രണ്ടും കുടിയോ ഉള്ള ശിക്ഷ ലഭിക്കാവുന്നതാണ്.

ഇന്‍ഡ്യന്‍ ശിക്ഷാനിയമം 509-ം വകുപ്പ് പ്രകാരം:

ഒരു സ്ത്രീയുടെ മാന്യതയെ നിന്ദിക്കുവാനുള്ള ഉദ്ദേശത്തോടെ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ശന്ബ്ദം ഉണ്ടാക്കുകയോ, ആഗ്യം കാണിക്കുകയോ, ഏതെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കുടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

ഇങ്ങനെ ഉച്ചരിക്കുന്ന വാക്കോ ശബ്ദമോ സ്ത്രീ കേള്‍ക്കണമെന്ന ഉദ്ദേശത്തോടെയോ അല്ലെങ്കില്‍ ആംഗ്യമോ വസ്തുവോ സ്ത്രീ കാണുമെന്ന ഉദ്ദേശത്തോടെയോ അതുമല്ലെങ്കില്‍ ആ സ്ത്രീയുടെ സ്വകാര്യതയില്‍ തലയിടണമെന്ന ഉദ്ദേശത്തോടെയോ ഇപ്രകാരം പ്രവര്‍ത്തിക്കുന്നുവെങ്കിലേ ശിക്ഷാര്‍ഹനാവുകയുള്ളൂ.

തപാല്‍ വഴി ഇപ്രകാരമുള്ള പുസ്തകങ്ങളോ ലഘുലേഖകളോ പേപ്പറുകളോ , സ്ലൈഡ്, ഫിലിം, ഫോട്ടോ തുടങ്ങിയവയോ അയക്കുന്നതും കുറ്റകരമാണ്.

കടപ്പാട്: മനോരമ മെട്രോ: 2-06-2008.

Buzz ല്‍‌ പിന്തുടരുക

3 comments:

  1. അങ്കിള്‍. said...

    സ്തീകളും മാന്യതയും പരിരക്ഷയും.

  2. അനില്‍@ബ്ലോഗ് // anil said...

    ഹാസ്യത്തിന്റെ ഉല്‍പ്പത്തിയേ !!!

  3. നന്ദു said...

    പിക്ചറുകാരൻ കുടൂങ്ങാനുള്ള വകുപ്പുകളൂണ്ടല്ലോ അങ്കിളേ?