Showing posts with label ATM failed complaints. Show all posts
Showing posts with label ATM failed complaints. Show all posts

Sunday, November 14, 2010

എ.റ്റി.എം. പരാതികൾ - ATM Complaints

എ.ടി.എം. കാർഡ് ലഭ്യമാക്കിയ അക്കൌണ്ട് ഉള്ള ബാങ്കിൽ പരാതി നൽകണം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ ഫോൺ മുഖാന്തിരവും പരാതിപ്പെടണം. പരാതി രജിസ്റ്റർ ചെയ്ത നമ്പരോ,
അക്നോളഡ്ജ്മെന്റൊ വാങ്ങണം.

എ.ടി.എം തകരാർ മൂലം പണം ലഭിക്കാതെ അക്കൌണ്ടിൽ നിന്നും കുറവ് ചെയ്തവരുടെ
പരാതി ലഭിച്ച് 12 ദിവസങ്ങൾക്കുള്ളിൽ പണം തിരിച്ച് നൽകിയിരിക്കണമെന്നാണു
റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം.

പണം തിരിയെ നൽകാൻ താമസിച്ചാൽ 12 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം പണം തിരിയെ നൽകുന്നതോടൊപ്പം നൽകണം.

നഷ്ടപരിഹാരത്തിനു വേണ്ടി പ്രത്യേക അപേക്ഷയൊന്നും ആവശ്യമില്ല.

12 ദിവസത്തിനുള്ളിൽ പണം മടക്കി കിട്ടിയില്ലെങ്കിൽ ബങ്കിന്റെ പരാതി പരിഹാര സെല്ലിലോ, ഉയർന്ന ഉദ്ദ്യോഗസ്ഥനേയോ രേഖാ മൂലം പരാതിയെ കുറിച്ച് ഓർമ്മിപ്പിക്കണം.

30 ദിവസത്തിനകം പരാതി പരിഹരിക്ക പെട്ടില്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ് മാനേയോ ഉപഭോക്തൃ കോടതിയേയോ സമീപിക്കാം.

Buzz ല്‍‌ പിന്തുടരുക