Showing posts with label സ്മാര്‍ട്. Show all posts
Showing posts with label സ്മാര്‍ട്. Show all posts

Monday, October 1, 2007

സ്മാര്‍ട്ട്‌കാര്‍ഡ്‌ - കോടികളുടെ ലാഭം - ആരെ അഭിനന്ദിക്കണം?

  • കേന്ദ്രമോട്ടോര്‍ വാഹന നിയമപ്രകാരം വാഹനഉടമകള്‍ സ്മാര്‍ട്ട്‌കാര്‍ഡ്‌ എടുക്കണം. 200 രൂപ വരെ വിലയാകാം എന്നാണ്‌ വ്യവസ്ഥ

    കാര്‍ഡ്‌ വാങ്ങേണ്ട വാഹനഉടമകള്‍ സംസ്ഥാനത്ത്‌ ഏതാണ്ട്‌ 60 ലക്ഷംപേരുണ്ടാകും

    സംസ്ഥാനത്തെ മുഴുവന്‍ വാഹന ലൈസന്‍സുകളും ആര്‍.സി. ബുക്കുകളും സ്മാര്‍ട്ട്‌കാര്‍ഡിന്‌ പകരം സ്മാര്‍ട്ട്‌ ഓപ്ട്രിക്‌ കാര്‍ഡ്‌ നിര്‍മ്മിക്കാനാന്‍ കാര്‍ഡ്‌ ഒന്നിന്‌ 385 രൂപയ്ക്ക്‌ മുന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ബാംഗ്ലൂര്‍ ഐടിഐ മായി കരാറാക്കിയിരുന്നു. സ്മാര്‍ട്ട്‌കാര്‍ഡ്‌ നിര്‍മാണവുമായി ഡല്‍ഹിയിലെ സോഡിയാക്‌ ഡോട്ട്‌കോം എന്ന സ്ഥാപനവും ബന്ധപ്പെട്ടിരുന്നു

    കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നതിന്‌ അപ്പുറമുള്ള തുക കാര്‍ഡിന്‌ ഈടാക്കരുതെന്നും സോഡിയാക്കിന്‌ കരാര്‍ നല്‍കരുതെന്നും ആവശ്യപ്പെട്ട്‌ കാക്കനാട്‌ സ്വദേശിയായ സന്ദീപ്‌ ഹൈക്കോടതിയില്‍ പൊതുതാത്‌പര്യഹര്‍ജി നല്‍കി.അങ്ങനെയുള്ള കാര്‍ഡ്‌ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടില്ലെന്ന്‌ സന്ദീപ്‌ പറയുന്നു.

    ഇതിനെതുടര്‍ന്ന്‌ ഫിബ്രവരി 19ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഐടിഐക്കുള്ള കരാര്‍ റദ്ദാക്കി. ഓപ്‌ടിക്‌ കാര്‍ഡിനെക്കാള്‍ വളരെ മെച്ചമാണു സ്മാര്‍ട്ട്‌കാര്‍ഡെന്നും ഫിബ്രവരി 19 ലെ സര്‍ക്കാര്‍ ഉത്തരവിലുണ്ട്‌

    385 രൂപയ്ക്ക്‌ കാര്‍ഡ്‌ ഒന്നിന്‌ ബാംഗ്ലൂര്‍ ഐടിഐക്ക്‌ കരാര്‍ നല്‍കിയ യുഡിഎഫ്‌സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്‌മൂലത്തില്‍ അറിയിച്ചു..കാര്‍ഡൊന്നിന്‌ വെറും 80 രൂപയ്ക്ക്‌ നിര്‍മിച്ചു കിട്ടാന്‍ ഇപ്പോള്‍ കഴിയുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്‌മൂലത്തില്‍ പറഞ്ഞിട്ടുണ്ട്‌ ഐടിഐക്കുള്ള കരാര്‍ റദ്ദാക്കിയ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത സോഡിയാക്ക്‌ ഡോട്ട്‌കോമിന്‌ ഈ പ്രശ്നവുമായി ബന്ധപ്പെടേണ്ട യാതൊരുകാര്യവുമില്ലെന്നും സര്‍ക്കാര്‍. ഐടിഐക്ക്‌ ധൃതിപിടിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ്‌ കാര്‍ഡ്‌ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയ യുഡിഎഫ്‌സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

    ഹര്‍ജി പിന്‍വലിക്കാന്‍ സന്ദീപിന്‌ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ സെന്‍ട്രല്‍ പോലീസ്‌ കഴിഞ്ഞ ജൂലായില്‍ അറസ്റ്റ്‌ ചെയ്തിരുന്നു. രണ്ട്‌ ലാപ്‌ടോപ്പും മൂന്ന്‌ പെന്‍ഡ്രൈവറും പോലീസ്‌ പിടിച്ചത്‌ സി-ഡാക്‌ പരിശോധിച്ചുവരുന്നു.ഡല്‍ഹിയിലെ സോഡിയാക്‌ ഡോട്ട്‌ കോം സൊല്യൂഷന്‍സ്‌ ഡെപ്യൂട്ടി മാനേജര്‍ സുമിത്‌ അഗര്‍വാള്‍, അതുല്‍ ആനന്ദ്‌, മലപ്പുറം സ്വദേശികളും സോഡിയാക്കിന്റെ കേരളത്തിലെ പ്രതിനിധികളുമായ നിയാസ്‌, അബൂബക്കര്‍ എന്നിവരെ നഗരത്തിലെ നക്ഷത്രഹോട്ടലില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌

    ഡല്‍ഹിയിലെ സോഡിയാക്‌ ഡോട്‌ കോം സൊല്യൂഷന്‍സ്‌ കമ്പനിക്കെതിരെ ഹര്‍ജി കൊടുത്തയാളെ പിന്തിരിപ്പിക്കാന്‍ 10 ലക്ഷം രൂപ കോഴ കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ്‌ ഒത്തുകളിച്ചെന്ന്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.പണം കൈമാറുന്ന വിവരം താന്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറേയും മറ്റും വിളിച്ചറിയിച്ചിരുന്നു, എന്നാല്‍ റെയ്ഡിനായി ഒരു എസ്‌. ഐ. യെ ചുമതലപ്പെടുത്തി പ്രതികള്‍ക്ക്‌ പണം മാറ്റാന്‍ അവസരം നല്‍കുകയാണ്‌ പോലീസ്‌ ചെയ്തത്‌. ഇതേപ്പറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌.

    ഏതായാലും സമയോജിതമായ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ഏതാണ്ട്‌ 160 കോടിയോളം രൂപായാണ്‌ ഖചനാവിന്‌ ലാഭിച്ചത്‌.

    ആരെയാണ്‌ നാം അഭിനന്ദിക്കേണ്ടത്‌:
  • 385 രൂപക്കുള്ള കരാര്‍ റദ്ദാക്കിയ സര്‍ക്കാരിനേയൊ?,
  • 80 രൂപക്ക്‌ സ്മാര്‍ട്ട്‌കാര്‍ഡ്‌ നിര്‍മ്മിച്ച്‌ നല്‍കാര്‍ തായ്യാറായ സ്ഥാപനത്തേയൊ(പേരറിയില്ല)?,
  • ഈ കേസ്സ്‌ പുറത്തുകൊണ്ടുവന്ന്‌ കരാര്‍ റദ്ദാക്കാനിടയാക്കിച്ച സന്ദീപിനേയോ?.

Buzz ല്‍‌ പിന്തുടരുക