Showing posts with label ക്രെഡിറ്റ്‌ കാര്‍ഡ്. Show all posts
Showing posts with label ക്രെഡിറ്റ്‌ കാര്‍ഡ്. Show all posts

Tuesday, November 6, 2007

ഇതൊന്നു കേള്‍ക്കൂ, എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പുരാണം

ഇതൊന്നു കേള്‍ക്കൂ, എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പുരാണം.

സെപ്റ്റമ്പര്‍ മാസത്തെ സ്റ്റേറ്റ്‌മെന്റെ പ്രകാരം ഞാന്‍ 22-9-2007 ന്‌ മുമ്പ്‌ 9,351.34 രൂപയാണ്‌ ആകെ അടച്ചുതീര്‍ക്കുവാനുണ്ടെന്നറിയിച്ചിരുന്നത്‌.

22 ം തീയതി തന്നെ ഞാ 9300 രൂപ (ഒരു സൗകര്യത്തിന്‌ വേണ്ടിയാണ്‌ ഇതിലോട്ടോതുക്കിയത്‌) net-transfer ചെയ്തു കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളത്‌ ഒരു ചെറിയ തുക.

ഒക്ടോബര്‍ മാസത്തെ കാര്‍ഡ്‌ സ്റ്റേറ്റമെന്റ്‌ വന്നപ്പോള്‍ അത്‌ 116 രൂപയായി മാറി. 22-10-2007 നോ അതിന്‌ മുമ്പോ അടച്ച്‌ തീര്‍ക്കണം. എന്നാല്‍ ഒക്ടോബര്‍ മാസം അടക്കാനുള്ള 116 രൂപ അടച്ചില്ല.

ആ മാസത്തില്‍ (ഒക്ടോബര്‍) തന്നെ എന്റെ കാര്‍ സര്‍വീസ്സിങ്ങിനുള്ള 11000 രൂപ കൊടുത്തതും കാര്‍ഡ്‌ മുഖേനയായിരുന്നു. അതായത്‌ നവമ്പറിലെ കാര്‍ഡ്‌ സ്റ്റേറ്റ്‌മന്റ്‌ വരുമ്പോള്‍ ഈ 11000 രുപയും പഴയ ബാക്കി 116രൂപയും ചേര്‍ത്ത്‌ കൊടുക്കാമെന്ന്‌ കരുതി .

പക്ഷേ നവമ്പര്‍ മാസത്തെ സ്റ്റേറ്റ്‌മന്റ്‌ വന്നത്‌ പ്രതീക്ഷിച്ചതു പോലെ 11000+116 രൂപക്കല്ല. കൂടെ 390 രൂപ ഫൈനും, വേറൊരു 124 രൂപ പലിശയും കൂടി നല്‍കണം, 22-11-2007 ന്‌ മുമ്പ്‌.

ഞട്ടിപ്പോയ ഞാല്‍ ഹെല്‍പ്‌ലൈനില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ബൂലോഗരായ എന്റെ വായനക്കാരുടെ അറിവിലേക്ക്‌ കൂടി ഞാനിവിടെ രേഖപ്പെടുത്തുന്നു. ഇക്കെണിയില്‍ നിങ്ങളാരും വീണുപോകരുതേയെന്നൊരപേക്ഷയോടെ.

ഇതാണ്‌ മറുപടി.:-

  • ഒക്ടോബര്‍ 22 ന്‌ മുമ്പ്‌ അടക്കാനുണ്ടായിരുന്ന 116 രൂപയില്‍ ഒരു രൂപ പോലും അടക്കാത്തതുകൊണ്ടാണ്‌, 390 രൂപയുടെ ഫൈന്‍ അടുത്ത സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പെടുത്തിയത്‌. ഒരു പത്തു രൂപയെങ്കിലും അടച്ചിരുന്നുവെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല.
  • ഒക്ടൊബര്‍ മാസം ഒന്നും തിരിച്ചടവില്ലാതിരുന്നതിനാല്‍, ആ മാസം നടത്തിയ പുതിയ transaction ആയ 11000 രൂപക്കുകൂടി പലിശ നല്‍കണം. അത്തരത്തിലുള്ള പലിശയാണ്‌ 116 രൂപയായി നവമ്പറിലെ ബില്ലില്‍ ചേര്‍ത്തിട്ടുള്ളത്‌.

പോരേ പൂരം.

ഞാന്‍ പരാതി സമര്‍പ്ഫിച്ചു, ഹെല്‍പ്‌ ലൈന്‍ മുഖേന തന്നെ. കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇത്രയും നാളിലെ ബാങ്കുമായുള്ള സമ്പര്‍ക്കത്തിനിടയില്‍ ഒരു പ്രാവശ്യം പോലും മുടക്കം വരാതെ പണമടക്കുന്ന ഒരാളിനോടുള്ള ഔദാര്യമായി കണക്കാക്കി ഫൈനായി ഈടാക്കിയ 390 രൂപ തിരിയെ തരാമെന്ന്‌ സമ്മതിച്ചു. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന്‌ സമ്മതിച്ചാല്‍ മാത്രം. എന്നാള്‍ ചുമത്തിക്കഴിഞ്ഞ പലിശ പിന്‍വലിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല എന്നും എന്നെ അറിയിച്ചു. കിട്ടിയതു തന്നെ ലാഭം എന്ന്‌ വിചാരിച്ച്‌ സന്തോഷിക്കുന്നു, ഞാനും.

എല്ലാ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്കും ഇത്‌ ബാധകമെന്ന്‌ പറഞ്ഞതുകൊണ്ടാണ് ഏത്‌ ബാങ്കിന്റെ കാര്‍ഡെന്ന്‌ എടുത്തു പറയാത്തത്‌.

Buzz ല്‍‌ പിന്തുടരുക