Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

Wednesday, October 1, 2008

ഓണം മെഗാബംബര്‍ നേടിയവര്‍

എന്തുമാത്രം പരസ്യങ്ങളായിരുന്നു ഇക്കഴിഞ്ഞ ഓണമാസം നാം കണ്ട് സായൂജ്യമടഞ്ഞത്. ഈ മെഗാബംബര്‍ സമ്മനം നേടിയ ഭാഗ്യവാന്മാരെപറ്റി ആരെങ്കിലും അന്വേഷിച്ചോ?. പരസ്യം നല്‍കിയ ഏതെങ്കിലും കമ്പനിക്കാര്‍ അക്കാര്യം ആരെയെങ്കിലും അറിയിച്ചോ?. പരസ്യപ്പെടുത്തിയ പത്രങ്ങള്‍ അതിനെപറ്റി പിന്നെ മിണ്ടിയോ? അതെങ്ങനെ മിണ്ടും. വീണ്ടും പരസ്യമായി വന്നാലല്ലേ അതു പുറം ലോകം അരിയൂ. ആരൊക്കെയാണ് മെഗാബംബര്‍ നല്‍കാന്‍ തയ്യാറായത് എന്നു നോക്കാം. ഞാന്‍ വായിക്കുന്ന മനോരമ പത്രത്തില്‍ പരസ്യം വന്നതു മാത്രമേ എനിക്കിവിടെ കുറിച്ചു വക്കാന്‍ കഴിയൂ. അതല്ലാതെയും ധാരാളം ഉണ്ടാകണം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അപ്പപ്പോള്‍ കൊടുക്കുന്ന സമ്മാനങ്ങളെപറ്റിയല്ല ഇവിടെ പറഞ്ഞുവരുന്നത്. നറുക്കിട്ടെടുത്തോ അല്ലാതയോ സാധനങ്ങള്‍ വാങ്ങുന്ന സമയത്തല്ലാതെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെപറ്റിയാണിവിടെ വിളമ്പുന്നത്.

എന്തുമാത്രം ഉപഭോക്താക്കളാണ് ഇത്തരം പ്രലോഭനങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരിക്കുന്നതെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ. ഇതൊരു പുതിയ തരം തട്ടിപ്പാണെങ്കില്‍ അതു പരിശോധിക്കാന്‍ നമ്മുടെ സര്‍ക്കാരിനു ബാധ്യതയില്ലേ? ഇത്തരം തട്ടിപ്പുകളെ ഇല്ലാതാക്കാന്‍ ഒരു മാര്‍ഗ്ഗം പറ്യു, വായനക്കാരേ.

ഇവരൊക്കെയാണ് മെഗാ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്:

1) ജീ-മാര്‍ട്ട് തണ്ടര്‍ ഓഫര്‍ - 2008 ആഗസ്റ്റ് 10 മുതല്‍ 2009 ജനുവരി 31 വരെ

  • മാരുതി ആള്‍ട്ടോ കാര്‍ 3 പേര്‍ക്ക്
  • കളര്‍ ടി.വികള്‍ 100 പേര്‍ക്ക്
നറുക്കെടുപ്പീലൂടെ സ്വന്തമാക്കാം. Conditions apply.
നന്തിലത്ത് ജീ-മാര്‍ട്ടിന്റെ എല്ലാ ഷോറൂമുകള്‍ക്കും ബാധകം.
ഫോണ്‍: 2491133, 2491198
എന്നാണ് നറുക്കെടുപ്പെന്ന് പരസ്യപ്പെടുത്തിയിട്ടില്ല.
[മലയാള മനോരമ : 7-9-2008/പേജ് 9]

2)പപ്പടം പൊട്ടിക്കുക ഓഫര്‍ - 2008 സെപ്റ്റമ്പര്‍ 30 വരെ
  • ബംബര്‍ സമ്മാനം -ഷവര്‍ലേ സ്പാര്‍ക്ക് കാര്‍
  • ഗോള്‍ഡ് കോയിന്‍ - 100 പേര്‍ക്ക്
  • സില്‍ക്ക് സാരി - 100 പേര്‍ക്ക്
  • എല്‍.സി.ഡി ടിവി - 10 പേര്‍ക്ക്
ബാധകം:
  • Q.R.S M.G.Road :Ph.2462996/7
  • Q.R.S. Pattom: Ph.2729797/8
  • Q.R.S. Karamana: Ph.2349522/3
  • Sony Ericson Experience Store, Pattom: Ph. 2558592
  • Samsung Digital Plaza, M.G.Road: Ph.2461364
  • Sony World, Pattom: Ph.2725999
Conditions apply എന്നു ഒരിടത്തും കണ്ടില്ല. പപ്പടം പൊട്ടിക്കുന്നത് എന്നാണെന്നും വിശദമാക്കിയിട്ടില്ല.
[മലയാള മനോരമ: 7-9-2008/പേജ് 15]

3) ലാന്മാര്‍ക്ക് ഓണസമ്മാനം
  • ഷവര്‍ലേ സ്പാര്‍ക്ക് കാര്‍
  • മറ്റനവധി സമ്മാനങ്ങളും.
ബാധകം:
  • Thirumala Nayana Traders: Ph. 2354190, 2358735 (Poojappura)
  • Karamana Galexy Electronics: Ph. 2343379
  • Sreekaryam Sams Electronics: Ph.2590842
  • Kachaani Kaivalya Enterprises: Ph.9495200787
  • Attingal RNP Sales Corporation: Ph.2622318
  • Alamcode Moolavilayil Traders: Ph.974507696
  • Varkkala Best Home Appliances: Ph.9895664010
  • Araalumood Kaliyal Agencies: Ph.2227545
  • Pangode Kochuvila Agencies: Ph.9745111141
  • Neyyattinkara Varambath Home Appliances: Ph.2962202

പരസ്യം കൊടുത്തത്: Lanmark Shops India Pvt. Ltd.
Conditions Apply ഒന്നും കണ്ടില്ല. എന്നുവരെ ബാധകമെന്നും പരസ്യത്തിലില്ല. നറുക്കെടുപ്പിലൂടെയാണോ എന്നും പറഞ്ഞിട്ടില്ല. എന്നു സമ്മാനം കൊടുക്കുമെന്നും അറിയില്ല.
[മലയാള മനോരമ - 7-9-2008/പേജ് 15]

4)ബ്രിട്ടാണിയാ ഗോള്‍ഡ് ബിസ്കറ്റ് ഓഫര്‍. - ഈ ഓണത്തിനു നേടാം
  • 11 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണം
To take part please SMS the 5 digit LOT No. on the pack as follows:
SFMTV(space)Brit(space)5 digit LOT no TO:-
  • Airtel/Idea - 58585
  • Reliance/Vodafone - 55858
  • BSNL -58580
  • Call - 0471 2727044
Conditions apply. For details visit: www.britania.co.in --- Offer valid in Kerala Only.

എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ നിലനില്‍ക്കുന്നതെന്നറിയില്ല. സമ്മാനങ്ങള്‍ എന്ന് കൊടുക്കുമെന്നോ, സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നതെങ്ങനെയെന്നോ പരസ്യപ്പെടുത്തിയിട്ടില്ല.
[മലയാള മനോരമ: 7-9-2008/പേജ് 7]

5) FREE - തിരുവോണം വരെ എല്ലാ ദിവസവും തെരഞ്ഞെടുപ്പിലൂടെ ഒരു കളര്‍ മൊബൈല്‍ ഫോണ്‍.

ബാധകം:
"Mobility": Statue Thiruvananthapuram Ph.9947949333
: Pattom, TVPM - Ph. 9847040910/ 2531246
: Vellayambalam, TVPM - Ph 2725436/9846058791

Conditions apply.
എന്നുമുതല്‍ തുടങ്ങുന്നുവെന്ന് പരസ്യത്തിലില്ല. പരസ്യം പ്രസിദ്ധീകരിച്ച് ദിവസം മുതലായിരിക്കാം.
[മലയാള മനോരമ: 8-9-2998/പേജ് 4]

6) സ്വര്‍ണ്ണസമൃദ്ധി - 2008 ആഗസ്റ്റ് 17 മുതല്‍ സെപ്റ്റമ്പര്‍ 30 വരെ.
  • നെക്‍സ്റ്റ് സന്ദര്‍ശിക്കൂ, 1 കിലോ സ്വര്‍ണ്ണം നേടൂ.

NEXT , Karamana, kairali plaza, N.H. Ltd- Ph.9287270249, 9287213062

Conditions apply.

സന്ദര്‍ശിക്കാന്‍ മാത്രമേ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നറുക്കെടുപ്പാണോ അല്ലയോ എന്നൊന്നും വിശദമാക്കിയിട്ടില്ല. എന്നു സമ്മാനം കൊടുക്കുമെന്നും പരസ്യത്തിലില്ല.
[മലയാള മനോരമ - 8-9-2008/പേജ് 7]

7) Spencers Rice Mela
  • win 165 litre Refrigerator through lucky draw on purchase of Rice bags 5kg/10kg.

Stores: M.G.Road/ Pattom/ Vellayambalam/ Vattiyoorkavu/ & Sreekaryam.

Terms and Conditions apply.
എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ എന്ന് വ്യക്തമല്ല. ലക്കി ഡ്രാ എന്നാണെന്നും പരസ്യത്തിലില്ല.
[മലയാള മനോരമ - 10-9-2008/പേജ് 17]

8) Onam Gold Fest - കിഴക്കേകോട്ട ജോസ്കോയുടെ. മെഗാ ബംബര്‍ സമ്മാനം 101 ഗ്രാം സ്വര്‍ണ്ണം.
സ്വര്‍ണ്ണനാണയങ്ങള്‍ ഉള്‍പ്പടെ ദിവസവും 1 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍.

Josco Jewellerസ്, East Fort, Thiruvananthapuram: Ph. 2472922, 2478029

Conditions apply.

സമ്മാനാര്‍ഹരെ തെരഞ്ഞടുക്കുന്നതെങ്ങിനെയെന്ന് വ്യക്തമല്ല. മെഗാസമ്മാനം എന്നു നല്‍കുമെന്നും പരസ്യത്തിലില്ല. എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ നിലവിലുള്ളതെന്നും അറിയില്ല.
[മലയാള മനോരമ - 10-9-2008/പേജ് 20]
മനോരമയുടെ 20-9-2008 ലെ പത്രത്തില്‍ മെഗാബംബര്‍ സമ്മാനമായ 101 ഗ്രാം സ്വര്‍ണ്ണം കിട്ടിയ കിട്ടിയ ഭാഗ്യവാന്റെ പേരുവിവരം പ്രഖ്യാപിച്ചിരുന്നു. ദിവസേനയുള്ള ഓരോലക്ഷം രൂപക്കുള്ള സമ്മാനത്തെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.
20-9-2008 ലെ സ്വര്‍ണ്ണവില ഗ്രാമിനു 1175 രൂപ.

9) ഭാഗ്യനറുക്കെടുപ്പ്:
  • 1499 രൂപക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു മാരുതി ആള്‍ട്ടോകാര്‍ സ്വന്തമാക്കാനുള്ള അവസരം നേടൂ.

Big bazaar: Kesavadasapuram- Ph. 4016969
- do - : East Fort - Ph. 4409300

വ്യവസ്ഥകള്‍ ബാധകം. സ്റ്റോക്ക് തീരുന്നതുവരെ ഓഫര്‍ പ്രബല്യത്തില്‍. സമയാനുസരണം ഓഫറുകള്‍ മാറ്റാ‍വുന്നതാണ്. മുന്നറിയിപ്പു കൂടാതെ ഏതു നേരത്തും ചട്ടങ്ങളും വ്യവസ്ഥകളും
തിരുത്തുവാനോ, മാറ്റുവാനോ, പിന്‍‌വലിക്കുവാനോ ഉള്ള അവകാശം മാനേജ്മെന്റില്‍ നിക്ഷിപ്തം.

ഭാഗ്യനറുക്കെടുപ്പു എന്നാണെന്ന് വ്യക്തമല്ല. സ്റ്റോക്ക് തീരുന്നതുവരെയെന്നാല്‍ ഒരിക്കലും നറുക്കെടുപ്പ് നടക്കില്ല. ഭാഗ്യം തുടങ്ങുന്നതും എന്നുമുതലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
[മലയാള മനോരമ : - 2/10-9-2008/ കായികം പേജ്]

10) ബോണസ്സായി നേടൂ - 50 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
  • എക്സ്ട്രാ ബോണസ്സ്: നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് സ്വര്‍ണ്ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഓണപ്പുടവകള്‍
  • മെഗാബോണസ്സ്: നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് 3 ആള്‍ട്ടോ കാറുകള്‍
ബാധകം:
Alukkas Jewellary : East Fort Thiruvananthapuram / Alappuzha / Perintalmanna / Thrissur
Ph. 7570481 (Tvpm)

Conditions apply.
എന്നുമുതല്‍ എന്നു വരെയാണ് ഈ ഓഫര്‍ എന്നു പരസ്യത്തിലില്ല. മെഗാ സമ്മാനം എന്നു തീരുമാനിക്കുമെന്നും അറിഞ്ഞുകൂടാ.
[മലയാള മനോരമ - 11-9-2008/പേജ് 16]

11) VIP ലക്കി ഓണം ഓഫര്‍ - 2008 സെപ്റ്റമ്പര്‍ 1-25 വരെ
നറുക്കെടുപ്പ് 2008 സെപ്റ്റമ്പര്‍ 17നും 30 നും.
  • ഒന്നാം സമ്മാനം വാഷിംഗ് മെഷീന്‍ അല്ലെങ്കില്‍ 8 ഗ്രാം സ്വര്‍ണ്ണം
  • രണ്ടാം സമ്മാനം റ്റി.വി. അല്ലെങ്കില്‍ 6 ഗ്രാം സ്വര്‍ണ്ണം
  • മൂന്നാം സമ്മാനം മൈക്രോവേവ് ഓവര്‍ അല്ലെങ്കില്‍ 4 ഗ്രാം സ്വര്‍ണ്ണം
  • നാലാം സമ്മാനം സി.ഡി പ്ലേയര്‍ അല്ലെങ്കില്‍ 3 ഗ്രാം സ്വര്‍ണ്ണം
  • അഞ്ചാം സമ്മാനം മിക്സീ അല്ലെങ്കില്‍ 2 ഗ്രാം സ്വര്‍ണ്ണം
അങ്ങെയറ്റം വിശ്വസനീയമായി തോന്നുന്ന ഒരു പരസ്യം. പക്ഷെ ഒരു നറുക്കെടുപ്പ് നടന്നതായി ഒരു ന്യൂസ്സും ഇതുവരെ കണ്ടില്ല. VIP എന്നു പരസ്യത്തില്‍ കാണിച്ചിരിക്കുന്നതല്ലാതെ, വി.ഐ.പി യുടെ ഏന്തെല്ലാം സാധനങ്ങള്‍ ഏതെല്ലാം കടകളില്‍ നിന്നും വാങ്ങിയാലാണ് ഭാഗ്യം ലഭിക്കുന്നതെന്നറിയില്ല, പരസ്യത്തിലും കാണുന്നില്ല.
[മലയാള മനോരമ - 15-9-2008/പേജ് 5]

12) നൂറ് ദിവസങ്ങളുടെ ആഘോഷം - Kalyan Silks
  • നൂറ് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
Kalyan Silks - 100 years Hungama

  • ബംബര്‍ സമ്മാനം - കേരളത്തില്‍ ഒരു ലക്ഷ്വറി ഫ്ലാറ്റ് അല്ലെങ്കില്‍ 25 ലക്ഷം രൂപ
  • ഒന്നാം സമ്മാനം - ആഴ്ചതോറും ഒരു മാരുതി കാര്‍
  • രണ്ടാം സമ്മാനം - ആഴ്ചതോറും 3 റ്റി.വി.എസ് ബൈക്കുകള്‍
  • മൂന്നാം സമ്മാനം - ആഴ്ചതോറും 7 വീഡിയോക്കോണ്‍ ടെലിവിഷനുകള്‍
  • നാലാം സമ്മാനം - ആഴ്ചതോറും 21 സ്വര്‍ണ്ണ നാണയങ്ങള്‍
  • അഞ്ചാം സമ്മാനം - ആഴ്ചതോറും 70 പട്ടുസാരികള്‍
  • 1000 ബോണസ്സ് സമ്മാനങ്ങള്‍
  • ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും സമ്മാന കൂപ്പണ്‍
Kalyan Silks, Kochi -Ph.0484 4081111,
Thrissur - 0487 2337256, 0487 2331363,
Palakkad - 0497 2515557, 2515567
നിബന്ധനകള്‍ക്ക് വിധേയം.

ഇതു പത്രത്തില്‍ വന്ന പരസ്യമല്ല. ഓണം കഴിഞ്ഞ് തൊട്ടടുത്ത വനിതയില്‍ (സെപ്റ്റംബര്‍ 15-30) കണ്ട പരസ്യമാണ്. എന്നു മുതല്‍ ആഘോഷം തുടങ്ങുന്നുവെന്നറിയില്ല. സമ്മാനങ്ങള്‍ തീരുമാനിക്കുന്നതെങ്ങനെയെന്നും പരസ്യത്തിലില്ല.


പ്രീയ വായനക്കാരേ , എന്റെ ശ്രദ്ധയില്‍ പെട്ട പരസ്യങ്ങള്‍ മാത്രമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇനിയും കാണും ധാരാളം. പരസ്യമായി നടത്തുന്ന ഈ പറ്റിപ്പിനെതിരെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേ? ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതലയല്ലേ?

Buzz ല്‍‌ പിന്തുടരുക