Showing posts with label ഉപഭോക്തൃ തര്‍ക്കം. Show all posts
Showing posts with label ഉപഭോക്തൃ തര്‍ക്കം. Show all posts

Monday, November 19, 2007

എന്താണ് ഉപഭോക്തൃ തര്‍ക്കം

  • ഉപഭോക്തൃസംരക്ഷണ നിയമം - എന്താണ് ഉപഭോക്തൃ തര്‍ക്കം

    വാങ്ങുന്ന സാധനത്തിനു ന്യൂന്നതയോ സേവനത്തിന് അപര്യാപ്തതയോ
    ഉണ്ടായാല്‍് അതു പരിഹരിച്ചു കിട്ടുവാന് ഉപഭോക്താവിനു അവകാശമുണ്ട്‌. ഈ അവകാശത്തെ നിഷേധിക്കുമ്പോഴാണ് ഉപഭോക്തൃ തര്‍ക്കം ഉടലെടുക്കുന്നത്‌
    .

    സാധനങ്ങളെ സംബന്ധിച്ച്‌ വില്പനക്കാരനും ഉപഭോക്താവുമാണ് ഉപഭോക്തൃ ര്‍ക്കത്തിലെ കക്ഷികള്. വില്പനക്കാരന്‌ എന്നതില്‍് വ്യാപാരിയും നിര്‍മാതാവും
    ഉള്‍പെടുന്നു.

    സേവനങ്ങളെ സംബന്ധിച്ച്‌ സേവനദാതാവും ഉപഭോക്താവുമാണ് ഉപഭോക്തൃ
    തര്‍ക്കത്തിലെ കക്ഷികള്.

    ഉപഭോക്തൃ തര്‍ക്കത്തിന്റെ ഒന്നാമത്തെ കാരണം വ്യാപാരി സമ്മര്‍ദ്ദ വിപണന
    സമ്പ്രദായമോ, അന്യായ വ്യാപാര സമ്പ്രദായമോ
    അനുവര്‍ത്തിക്കുന്നു എന്നതാണ്.

    എന്താണ്‍ ‘സമ്മര്‍ദ്ദ വിപണന സമ്പ്രദായം’ഃ ഏതെങ്കിലും സാധനം വാങ്ങുകയോ
    സേവനം കൂലിക്കെടുക്കുകയോ ലഭ്യമാക്കുകയോ ചെയ്യുക എന്നതിനു മുന്നോടി എന്ന നിലക്ക്‌ മറ്റൊരു സാധനം വാങ്ങണമെന്നോ സേവനം ലഭ്യമാക്കണമെന്നോ
    ഉപഭോക്താവിനോടാവശ്യപ്പെടുന്ന വ്യാപാരസമ്പ്രദായമാണ്
    .

    ഉദാഃ1) ഗ്യാസ്‌ കണക്‌ഷന്‍് നല്‍കുന്നതിന് സ്റ്റൌ കൂടി വാങ്ങണമെന്ന്‌
    നിര്‍ബന്ധിക്കുന്നത്‌ സമ്മര്‍ദ്ദവിപണന സമ്പ്രദായമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്
    സ്റ്റൌ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുവാനുള്ള അവകാശം
    ഉപഭോക്താവിനാണ്. സ്റ്റൌ വേണ്ട എന്ന്‌ പറഞ്ഞിട്ടും അതു വാങ്ങണമെന്ന്‌
    നിര്‍ബന്ധിക്കുന്നതിന് വ്യാപാരിക്ക്‌ അവകാശമില്ല. ഇത്തരമൊരു നടപടി
    വ്യാപാരിയുടെ ഭാഗത്തുനിന്നുണ്ടായാല്‍് അതിനെതിരെ ഉപഭോക്താവിന്
    ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.

    2). ഉഴുന്നുവടക്കും നെയ്‌റോസ്റ്റിനും വെവ്വേറെ വിലയാണെന്നിരിക്കേ
    നെയ്‌റോസ്റ്റിനൊപ്പം ഉഴുന്നുവടയും വാങ്ങണമെന്നും അത്‌ ഒരു സെറ്റായെ
    തരുകയൂള്ളൂ എന്ന്‌ ഹോട്ടലുടമ നിര്‍ബന്ധിക്കുന്നത്‌ സമ്മര്‍ദ്ദവിപണന
    സമ്പ്രദായമാണ്.

    3). സ്ക്കൂട്ടര്‍ വാങ്ങുമ്പോള്‍ സ്കൂട്ടര്‍ വ്യാപാരിയുടെ പക്കല്‍ നിന്നും മിറര്‍് വാങ്ങണമെന്ന്‌ ആവശ്യപ്പെടുന്നത്‌ സമ്മര്‍ദ്ദ വിപണന സംബ്രദായമാണ്.

    ഇത്തരം സന്ദര്‍ഭങ്ങളില് ഉപഭോക്താവിന്റെ തെരെഞ്ഞെടുക്കുന്നതിനുള്ള
    അവകാശമാണ് നിഷേധിക്കപെടുന്നത്‌. ഇതിനെതിരെ പരാതിപ്പെടാന്‍
    ഉപഭോക്താവിന് അവകാശമുണ്ട്‌.

    എന്താണ് അന്യായ വ്യാപാര സമ്പ്രദായംഃ ഏതെങ്കിലും സാധനങ്ങളുടെ
    വില്പനയോ ഉപയോഗമോ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയോ, ഏതെങ്കിലും സേവനം
    നല്കുമ്പോള്‍് അനുവര്‍ത്തിക്കുന്ന അനുചിതമോ വഞ്ചനാപരമോ ആയ നടപടി-
    താഴെപ്പറയുന്ന സമ്പ്രദായങ്ങള് ഉള്പ്പടെ:

    1) വാക്കാലോ എഴുത്തിനാലോ, അല്ലെങ്കില് ദൃശ്യപ്രാതിനിധ്യത്തിലൂടെയോ
    ഏതെങ്കിലും പ്രസ്താവനകള്‌ നടത്തുകയും അത്‌:
    സാധനങ്ങള് ഒരു പ്രത്യേക നിലവാരം ഗുണം, അളവ്‌, വര്‍ഗ്ഗം, സംയോഗം, വടിവ്‌
    അല്ലെങ്കില് മാതൃക ഉള്ളവയാണെന്ന്‌ തെറ്റിധരിപ്പിക്കുക
    .

  • ഉദാഃ കഴിഞ്ഞ വര്‍ഷത്തെ മോഡലായിരുന്നത്‌ വാഹനത്തിന്റെ പുതിയ
    മോഡലാണെന്ന്‌ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യം നല്‍കുക.

  • പുനര്‍നിമ്മിച്ചതോ, സെക്കന്റ്‌ ഹാന്റായുള്ളതോ, നവീകരിച്ചതോ, റീ-കണ്ടീഷന്
    ചെയ്തതോ പഴയതോ ആയ സാധനങ്ങള്‌ പുതിയതാണെന്ന്‌ തെറ്റിധരിപ്പിക്കുക.
    സേവനങ്ങള്‍ ഒരു പ്രത്യേക നിലവാരം, ഗുണം അല്ലെങ്കില് വര്‍ഗ്ഗമാണെന്ന്‌
    തെറ്റിധരിപ്പിക്കുക
    .

  • ഉദാഃ വാഹനത്തിന് ലിറ്ററിന് 100 കിലോമീറ്റര് ഇന്ധനക്ഷമത
    ഉണ്ടെന്നവകാശപ്പെടുകയും യഥാര്‍ഥത്തില് അതില്ലാതിരിക്കുകയും ചെയ്യുക.

  • സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ സ്പോണ്‍സര്‍ഷിപ്പുകളോ അംഗീകാരമോ
    നിര്‍വഹണമോ പ്രത്യേകതകളോ അനുബന്ധ സാധനങ്ങളോ ഉപയോഗമോ
    ഗുണമോ ഉണ്ടെന്നു സൂചിപ്പിക്കുകയും എന്നാല്‍ അവ ഇല്ലാതിരിക്കുകയും ചെയ്യുക
    .

  • ഉദാഃ വിദേശ യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാതെ തന്നെ അങ്ങനെയുണ്ടെന്ന്‌ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനം പരസ്യപെടുത്തുക.

  • വില്പനക്കാരനോ വിതരണക്കാരനോ സ്പോണ്‍സര്‍ഷിപ്പോ അംഗീകാരമോ
    അഫിലിയേഷനോ ഉണ്ടെന്ന്‌ സൂചിപ്പിക്കുകയും എന്നാ‍ല്‍ അവയില്ലാതിരിക്കുകയും ചെയ്യുക.

  • ഒരു സാധനത്തിന്റെയോ സേവനത്തിന്റെയോ ആവശ്യകതയെയോ
    ഉപയോഗ്യതയേയോ സംബന്ധിച്ച്‌ തെറ്റിധാരണജനകമായതോ ആയ പ്രസ്താവന
    നല്‍കുക.

  • ആവശ്യാനുസരണവും അനുയോജ്യവുമായ പരിശോധനകളുടെ
    അടിസ്ഥാനത്തിലല്ലാതെ ഒരു ഉല്പന്നത്തിന്റേയോ സാധനത്തിന്റേയോ
    പ്രവര്‍ത്തനം, പ്രവര്‍ത്തനക്ഷമത, കാലാവധി എന്നിവയെക്കുറിച്ച്‌
    പൊതുജനങ്ങള്‍ക്ക്‌ ഗ്യാരന്റിയോ വാറന്റിയോ നല്‍കുക.

  • ഒരു ഉല്പന്നത്തിന്റെയോ സാധനത്തിന്റെയോ സേവനത്തിന്റെയോ വാറന്റി,
    ഗ്യാരന്റി എന്നിവയെ സംബന്ധിച്ച്‌ പൊതുജനത്തോട്‌ പ്രസ്താവന നടത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സാധനമോ അതിന്റെ ഏതെങ്കിലുമൊരു ഭാഗമോ മാറ്റിത്തരാമെന്നോ പരിപാലിക്കാമെന്നോ നന്നാക്കി തരാമെന്നോ അല്ലെങ്കില്‍ ഒരു സേവനം നിശ്ചിതഫലം തരുന്നതുവരെ തുടരാമെന്ന്‌ വാഗ്‌ദാനം നല്‍കുകയോ എന്നാല്‍ പ്രസ്തുത വാറന്റി, ഗ്യാരന്റി, വാഗ്‌ദാനം എന്നിവ വസ്തുതാപരമായി തെറ്റിധരിപ്പിക്കുകയോ അല്ലെങ്കില്‍ അവ നടപ്പില്‍ വരുത്തുന്നതിനു യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും ചെയ്യുക.

  • ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില്പന വിലയെ സമ്പന്ധിച്ച്‌ ജനങ്ങളെ വസ്തുതാപരമായി തെറ്റിധരിപ്പിക്കുക.

  • മറ്റൊരു വ്യക്തിയുടെ സാധനങ്ങള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ വ്യാപാരം
    അവമതിക്കുന്ന വിധം തെറ്റായതോ തെറ്റിധാരണാജനകമായതോ ആയ
    വസ്തുതകള്‍ നല്‍കുക
    .


  • 2) ആദായവിലയ്ക്ക്‌ (പേശല്‍ വിലയ്ക്ക്‌) സാധനങ്ങളും സേവനങ്ങളും നല്‍കുവാന്‍ ഉദ്ദേശമില്ലാതിരിക്കുകയും എന്നാ‍ല്‍ അവ ആദായവിലയ്ക്ക്‌ (പേശല്‍ വിലയ്ക്ക്‌) നല്‍കാമെന്ന്‌ പത്രദ്വാരയോ മറ്റു വിധത്തിലോ പരസ്യം ചെയ്യുക.

    3)നല്‍കാന്‍ ഉദ്ദേശമില്ലാതെ തന്നെ സമ്മാനങ്ങളും സൌജന്യങ്ങളും വാഗ്‌ദാനം
    ചെയ്യുകയോ അല്ലെങ്കില്‍ അവ സൌജന്യമായി നല്‍കിയെന്ന്‌ തോന്നലുളവാക്കുകയും എന്നാല്‍ അവയുടെ വില പൂര്‍ണമായോ ഭാഗികമായോ മൊത്തമായിട്ടുള്ള ഇടപാടില്‍ നിന്ന്‌ വസൂലാക്കുകയും ചെയ്യുക.
    4) ഉപഭോക്താക്കള്‍ക്കുണ്ടയേക്കാവുന്ന ഹാനി കുറയ്ക്കുന്നതിനോ അല്ലെങ്കില്‍
    തടയുന്നതിനോ ഉദ്ദേശിച്ചുകൊണ്ട്‌ നിര്‍ദ്ദിഷ്ട അധികാരികള്‍ ഒരു സാധനത്തിന്റെ
    പ്രവര്‍ത്തനം, ഘടന, ഉള്ളടക്കം, രൂപകല്പന, നിര്‍മ്മാണം, ഫിനിഷിങ്‌,
    പൊതിയല്‍ എന്നിവയെ സംബന്ധിച്ച്‌ നല്‍കിയിട്ടുള്ള നിലവാരം പാലിക്കതെ
    അവ വില്‍ക്കുകയോ പ്രദാനം ചെയ്യുകയോ ചെയ്യുക.

    5) ഏതെങ്കിലും സാധനങ്ങളുടേയോ, സേവനങ്ങളുടേയൊ അല്ലെങ്കില്‍
    സമാനസ്വഭാവമുള്ളവയുടേയോ വില വര്‍ധിപ്പിക്കുവാനോ അല്ലെങ്കില്‍ ആ
    ഉദ്ദേശത്തോടെ സാധനങ്ങള്‍ നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ സേവനങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുക.

    ഉപഭോക്തൃ തര്‍ക്കത്തിനുള്ള മറ്റു രണ്ടു കാരണങ്ങള്‍ ഇവയാണ്:-

    ഒരാള്‍ വാങ്ങിയിട്ടുള്ള അഥവാ വാങ്ങാന്‍ കരാര്‍ ചെയ്തിട്ടുള്ള സാധനത്തിലെ
    ന്യൂന്നത;
  • കൂലിക്കെടുത്തതോ ലഭ്യമാക്കിയിട്ടുള്ളതോ അപ്രകാരം ചെയ്യാമെന്ന്‌ കരാര്‍
    ചെയ്തിട്ടുള്ളതോ ആയ സേവനത്തിലുള്ള പോരായ്മ.
    സാധനം ന്യൂന്നതയുള്ളതോ, സേവനം പോരായ്മ ഉള്ളതോ ആണെങ്കില്‍ അവ
    പരിഹരിച്ചുകിട്ടുന്നതിന് ഉപഭോക്താവിന് അവകാശമുണ്ട്‌. ഈ അവകാശം
    നിഷേധിക്കപെടുമ്പോള്‍ അതിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി
    നല്‍കാവുന്നതാണ്.

എന്താണ് സാധനത്തിലെ ന്യൂന്നത: നിലവിലുള്ള നിയമപ്രകാരമോ, ഏതെങ്കിലും
കരാറിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ വ്യാപാരി അവകാശപെടുന്ന
പ്രകാരമോ ഒരു സാധനത്തിന് ഉണ്ടായിരിക്കേണ്ട ഗുണം, അളവ്‌, പരിശുദ്ധി,
നിലവാരം എന്നിവയില്‍ ഉണ്ടാകുന്ന കുറ്റമോ, കുറവോ അപൂര്‍ണതയോ ആകുന്നു
.

ഉദാഃ സാരിയുടെ കളര്‍ ഇളകുക. കുക്കറിന്റെ പിടിയില്‍ വിള്ളല്‍ കാണുക. പയ്ക്കറ്റില്‍ ലഭിക്കുന്ന ആട്ടയില്‍ പ്രാണികള്‍ കാണുക.ചെരിപ്പിന്റെ സോളില്‍ ദ്വാരമുണ്ടാകുക എന്നതെല്ലാം.

വാങ്ങിയ പുതിയ സ്കൂട്ടറിന് ആറുമാസത്തിനുള്ളില്‍ അഞ്ചുതവണ എഞ്ചിന്‍
റിപ്പയറിങ്‌ വേണ്ടിവന്നു. ഇത്‌ സ്കൂട്ടറിന്റെ ന്യൂന്നതയാണ്. പരാതിപെട്ടാല്‍
പുതിയൊരു സ്കൂട്ടര്‍ ലഭിക്കേണ്ടതാണ്.


ഓസ്റ്റോ കാത്സ്യം ബീ-12 എന്ന സിറപ്പിന്റെ പൊട്ടിക്കാത്ത കുപ്പിയില്‍ ഈച്ച
ഉണ്ടായിരുന്നത്‌ മരുന്നിന്റെ ന്യൂന്നതയാണ്.

വാഹനം വില്‍ക്കുന്ന സമയത്ത്‌ റജിസ്ട്രേഷന്‍ ബുക്ക്‌ നഷ്ടപ്പെട്ട കാര്യം
പറഞ്ഞിരുന്നില്ല. ഇതറിയാതെ വാഹനം വാങിയ വ്യക്തിക്ക്‌ വാഹനത്തിനായി
നല്‍കിയ പണം തിരിയെ ലഭിക്കാന്‍ അവകാശമുണ്ട്‌.

പശുവിനെ വാങ്ങിയതിന്റെ പിറ്റേന്ന്‌ അതു ചത്തു.പശുവിന് സുഖമുണ്ടായിരുന്നു.
ഈ കാര്യം ആദ്യത്തെ ഉടമയ്ക്ക്‌ - വില്പനക്കാരന്- അറിവുള്ളതായിരുന്നു.ഈ കാര്യം മറച്ചുവച്ചാണ് വില്പന നടത്തിയത്‌. പശുവിനെ വാങ്ങിയ വ്യക്തിക്ക്‌ ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്.

കുടവാങ്ങി രണ്ടുദിവസത്തിനകം കുടയുടെ കാലൊടിഞ്ഞു.അതിനുള്ളില്‍
തുരുമ്പുണ്ടായിരുന്നു. അതൊരു നിര്‍മ്മാണ വൈകല്ല്യമാണ്, കുടയുടെ
ന്യൂന്നതെക്കെതിരെ പരാതിപ്പെടാം.

ആദ്യതവണ കഴുകിയപ്പോള്‍തന്നെ സാരിയുടെ കളര്‍ ഇളകി. ഇതു സാരിയുടെ
ന്യൂന്നതയാണ്. കളറുപോയ സാരി മാറ്റി പുതിയ ഒരെണ്ണം തരണമെന്ന്‌
ഉപഭോക്താവ്‌ ആവശ്യപ്പെട്ടു. എന്നാല്‍, ഒരിക്കല്‍ വിറ്റ സാധനം തിരിച്ച്‌ എടുക്കില്ല
എന്ന്‌ വ്യാപാരി തര്‍ക്കിച്ചു. വ്യാപാരിക്ക്‌ ഇങ്ങനെയൊരു അവകാശമില്ല.
വ്യാപാരിയുടെ നിലപാടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാം.

എന്താണ് സേവനത്തിലെ പോരായ്മ്ഃ ഏതെങ്കിലും നിയമപ്രകാരമോ, രാറിന്റെ
അടിസ്ഥാനത്തിലോ, മറ്റേതിന്റെയെങ്കിലും വിധത്തിലോ ഉണ്ടായിരിക്കേണ്ട ഗുണം,
സ്വഭാവം, നിര്‍വഹണരീതി എന്നിവയിലുള്ള ഏതെങ്കിലും കുറ്റമോ, കുറവോ,
അപൂര്‍ണതയോ, അപര്യാപ്തതയോ ആണെങ്കില്‍
.

ഉദാ: ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടും സിനിമ കാണാന്‍ സീറ്റ്‌ ലഭിക്കാതിരിക്കുക.

തയ്ക്കുവാന്‍ നല്‍കിയ ഷര്‍ട്ട്‌ ഇറുകിപോയാല്‍. വിളിക്കാത്ത ഫോണ്‍ കോളുകള്‍ക്ക്‌
ബില്ലു വന്നാല്‍.

  • യാത്രക്കാരന് ഇറങ്ങേണ്ടിടത്ത്‌ ഇറങ്ങാ‍ന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ.

    അധികവില ഈടാക്കുന്നത്‌ ഉപഭോക്തൃ ചൂഷണമാണ്. നിയമ വിരുദ്ധമാണ്.

    അധികവില എന്നാല്‍ഃ നിയമപ്രകാരമോ മറ്റുവിധത്തിലോ
    നിര്‍ണയിച്ചിട്ടുള്ളതിനേക്കാള്‍ അല്ലെങ്കില്‍ വില്പനചരക്കിലോ അതിന്റെ
    പായ്ക്കറ്റിലോ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാളോ കൂടുതലായ വില
    .

    സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യാത്രാനിരക്കിനേക്കാള്‍ കൂടുതല്‍ തുക ഓട്ടോറിക്ഷ
    ഡ്രൈവര്‍ വാങ്ങിയാല്‍ അതൊരു ഉപഭോക്തൃ തര്‍ക്കത്തി്നു കാരണമാവുന്നു.

    പായ്ക്കറ്റിലാക്കി വരുന്ന സാധനങ്ങളുടെ പായ്ക്കറ്റിന്മേല്‍ അവയുടെ കാലാവധി
    കാണിച്ചിരിക്കും. ആ കാലാവധിക്ക്‌ ശേഷവും കേടായതായ സാധനങ്ങള്‍
    വിറ്റുകൊണ്ടിരിക്കുന്നത്‌ ഈ നിയമപ്രകാരം അനുവദനീയമല്ല. ഇത്തരം വില്പ്നയുടെ ഫലമായി ഉപഭോക്താവിന് എന്തെങ്കിലും നഷ്ടം വന്നാല്‍ അതിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

    ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ചു കിട്ടുന്നതിനുള്ള അധികാരസ്ഥാപനങ്ങളാണ് ഉപഭോക്തൃ കോടതികള്‍.

    ഞാന്‍ മുകളില്‍ പറഞ്ഞിട്ടുള്ള ഉദാഹരണങ്ങളെല്ലാം കോടതി തീര്‍പ്പാക്കിയിട്ടുള്ള
    ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്താനത്തിലുള്ളതാണ്.

    എന്നാല്‍ കോടതി വിധികള്‍ പ്രകാരം ഇനിപ്പറയുന്ന കാര്യങ്ങളെ
    സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഉപഭോക്തൃ തര്‍ക്കങ്ങളല്ല:-


  • വര്‍ത്തമാന പത്രത്തില്‍ വന്ന തെറ്റായ വാര്‍ത്ത.
  • കെട്ടിട നിര്‍മ്മാതാവ്‌ ഫ്ലാറ്റിന് വില നിശ്ചയിക്കുന്നത്.
  • വന്ധ്യംകരണ ശസ്ത്രക്രീയ പരാജയപ്പെടുക.
  • കമ്പനി ഇഷ്യു ചെയ്യുന്ന ഓഹരിക്ക്‌ വേണ്ടി അപേക്ഷ നല്‍കുകയും അതുമായിബന്ധപ്പെട്ട തര്‍ക്കങ്ങളും.
  • സര്‍ക്കാര്‍ ജീവനക്കരന് ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുക.
  • കരാര്‍പ്രകാരമുള്ള സിമെന്റ്‌ നല്‍കാതിരുന്നാല്‍.
  • ബാങ്കുകളില്‍ ഒ.ഡി. അനുവദിക്കാതിരുന്നാല്‍.
  • സാധാരണ പോസ്റ്റല്‍ ഉരുപ്പടികള്‍ മേല്‍ വിലാസക്കാരന് ലഭിക്കുന്നതില്‍
    കാലതാമസം വരുക.
  • ചെക്ക്‌ ലീഫിലുള്ള ഒപ്പും ബാങ്കിന്റെ രേഖകളിലുള്ള മതൃക ഒപ്പും തമ്മില്‍ വ്യത്യാസം തോന്നി ചെക്ക്‌ പ്രകാരമുള്ള തുക അനുവദിക്കാതിരുന്നാല്‍.
  • ബസ്സിന്റെ ഫെയര്‍സ്റ്റേജ്‌ നിര്‍ണ്ണയിക്കുന്നത്‌.
  • റെയില്‍ വേ സ്റ്റേഷനിലെ പാര്‍ക്കിങ്‌ സ്ഥലത്ത്‌ ചെറിയ ഫീസ്‌ നള്‍കി പാര്‍ക്ക്‌
    ചെയ്തിരുന്ന വാഹനം കളവു പോയാല്‍.
  • പോസ്റ്റാഫിസിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുക.
  • സര്‍ക്കാരുദ്ദ്യോഗസ്ഥന്റെ സേവനത്തിലെ പോരായ്മ്.
  • പാസ്‌പോര്‍ട്ട് കിട്ടാതിരിക്കുക.
  • എന്‍സൈക്ലോപീഡിയയിലെ വിഷയങ്ങളില്‍ തെറ്റുവരുക.
  • സ്വാതന്ത്ര്യ സമര ഭടന്റെ പെന്‍ഷന്‍ കാര്യം.
  • തൊഴിലില്ലായ്മ വേതനം.

    കോടതി തീര്‍പ്പാക്കിയിട്ടുള്ള ഉപഭോക്തൃ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തില്‍
    നല്‍കിയ ഇനിയുള്ള ഉദാഹരണങ്ങള്‍ ഞാന്‍ ഈ പോസ്റ്റിന്റെ കമന്റുകളായി വരും ദിനങ്ങളില്‍ രേഖപ്പെടുത്തുന്നതാണ്.

    ഇവിടെയെഴുതിയതൊന്നും എന്റെ സ്വന്ത അഭിപ്രായമല്ല. കോടതിവിധികളില്‍ നിന്നും എടുത്തെഴുതിയിട്ടുള്ളതാണ്. അതുകൊണ്ട്‌ കമന്റുകളിലൂടെ ഒരു ചര്‍ച്ചക്ക്‌ സ്കോപ്പില്ല.


ഉപഭോക്തൃ സംരക്ഷണ നിയമം ഭാഗം ഒന്ന്‌
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മെഡിക്കല്‍ സര്‍വീസും ഉപഭോക്തൃ സംരക്ഷണ നിയമവും"

Buzz ല്‍‌ പിന്തുടരുക