ബാക്കിയായ ബാക്ടീരിയകള്‍ - എം.എന്‍.വിജയന്റെ ലേഖനം (MN Vijayan)
നാം കുടിക്കുന്ന വെള്ളമെല്ലാം ബാക്ടീരിയ നിറഞ്ഞതാണെന്നും കോളകമ്പനി ഉണ്ടാക്കുന്ന വെള്ളം മാത്രമേ ശുദ്ധമായിട്ടുള്ളൂ എന്നും വിശ്വസിക്കപെട്ട് 15 രൂപാ കൊടുത്ത് ഒരു ലിറ്റര്‍ വെള്ളം വാങ്ങി , ഏതാണ്ട് 60-ഓ അതിലധികമോ ഉറുപ്പികയുടെ വെള്ളം നിത്യവും കുടിച്ചു വറ്റിക്കുന്ന ഒരു കേരളീയനും ഉണ്ടായിരിക്കുകയില്ല. ഇതു രണ്ടും രണ്ട് ബോധമാണ്. അതാണ് പ്രത്യായനം എന്ന് പറയുന്നത്.
മതങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം പാപമാണ് പാപമാണ് എന്നു പറയുന്നതു പോലെ നിങ്ങള്‍ കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന കൈകളും നിറയെ ബാക്ടീരിയ ആണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു വ്യവസായ ശൃംഘലയുണ്ട്. കൈ എത്ര തവണ കഴുകണം? മൂന്നു തവണ? നാലു തവണ? പിന്നെയും ബാക്ടീരിയ ബാക്കിയിരിക്കും. ബാക്ടീരിയ തീരെ ബാക്കിയാകാത്ത സോപ്പ് ഞങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്ന് പറയുന്നത് , ഒരു മതം നിങ്ങള്‍ പാപിയാണെന്ന് പറയുന്നത്പോലുള്ള വ്യാവസായിക മതത്തിന്റെ സന്ദേശമാണ്. ഇതു കേട്ടിട്ട് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ അതില്‍ അണുക്കളുണ്ടെന്നു കരുതിയ അഹിംസാവാദി മുഖത്ത് തുണികെട്ടി ശ്വസിക്കുന്നു. മറ്റൊരു തരത്തില്‍ വ്യാവസായികാ മുതലാളിത്വത്തിന്റെ ആശ്ലേഷം കൊണ്ടവശരായി തീരുന്ന ജനങ്ങള്‍ക്ക് എല്ലാ ജലവും അശുദ്ധമാണ്. പുതിയ പരസ്യമനുസരിച്ച് ഗംഗയില്‍ മരിക്കാനുള്ള ജലവും കോളയില്‍ കുടുക്കാനുള്ള ജലവുമെന്ന സന്ദേശം കിട്ടുന്നു. ബാക്കിയെല്ലാം ശുദ്ധമല്ല എന്നാണ് പരസ്യം. ഗംഗാജലം നാവിലിറ്റിച്ച് അത് കഴിച്ച് മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ സുഖമായിരിക്കും എന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് ഞങ്ങളൊക്കെ ഇന്നത്തെ ലോകത്തില്‍ സാര്‍വ്വലൌകികമായ മതമൊന്നേയുള്ളൂ എന്നും അത് വ്യാവസായികമതമാണെന്നും അവരാണ് പരസ്യങ്ങളും പാവങ്ങളും നിങ്ങളുടെ നിറങ്ങളും നിങ്ങളുടെ ഗന്ധങ്ങളും നിങ്ങളുടെ താല്പര്യങ്ങളും നിങ്ങളുടെ രുചികളും നിര്‍ണ്ണയിക്കുന്നത് എന്നു പറയുന്നത്.
എന്തു തിന്നും? മാംസം കഴിക്കരുത് എന്നതിനു പകരം, കഴിക്കേണ്ടത് എന്താണെന്ന് അവര്‍ പറയുന്നു. എന്തു കുടിക്കണം? ഹോര്‍ലീക്സ് കുടിക്കണമെന്ന് പറയില്ല. അതൊരു പേറ്റണ്ട് പ്രശ്നമാണ്. എന്തു കുടിക്കണമെന്നും എന്തിലാണ് പൂര്‍ണ്ണമായ ആരോഗ്യം ഉള്ളതെന്നും നിങ്ങളോട് പറയുന്നത് ഒരു കമ്പനിയാണ്. ഇങ്ങനെ നിങ്ങളുടെ ഭക്ഷണത്തെ, നിങ്ങളുടെ വസ്ത്രത്തെ , നിങ്ങള്‍ കുളിക്കുന്ന സ്ഥലത്ത്, നിങ്ങള്‍ കിടക്കുന്നയിടത്ത്, നിങ്ങളുടെ എല്ലാ പ്രൈവസികളെയും ആക്രമിക്കുകയും പിടിച്ചെടുക്കുകയും അതിനെ വ്യാവസായിക ഉല്പെന്നങ്ങളാക്കി മാറ്റുകയും ബില്ലുകളാക്കി ചുരുക്കുകയും ചെയ്യുന്ന ഒരു വലിയ ശൃംഘല ലോകത്തില്‍ വന്നു കഴിഞ്ഞിരിക്കുന്നു. അവരുടെ പിടിയിലാണ് നാമിപ്പോള്‍.
മതത്തിന്റെ സ്ട്രക്ചര്‍ പോലെ, മതഗ്രന്ഥം പോലെയാണ് ഇന്ന് വാസ്തവത്തില്‍ ബാക്ടീരിയെക്കുരിച്ചുള്ള ഉദ്ബോധനങ്ങള്‍. പല്ലൊന്നും ഇങ്ങനെ സൂക്ഷിക്കരുത്. 24 മണിക്കൂറും കാത്തു രക്ഷിക്കണം. 24 മണിക്കൂറും നമ്മളെ കാത്തു രക്ഷിക്കുന്ന ഒരാളേ പണ്ടു് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പേര് ദൈവം എന്നായിരുന്നു. ഇന്നു നമ്മളെ കാത്തു സൂക്ഷിക്കുന്നത് ഇതല്ല. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പേസ്റ്റാണ്. ഇതിന്റെ ശരിയും തെറ്റും എനിക്കറിഞ്ഞൂട. നമ്മളെ രക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഉല്പന്നങ്ങളാണെന്നു വരികയും നാം അനേകായിരം അണുക്കള്‍ക്ക് താമസിക്കാനുള്ള ഒരു വൃത്തികെട്ട ഒരു പാര്‍പ്പിടമാണെന്ന് നമ്മെ ബോധ്യപെടുത്തുകയും ചെയ്യുക. എവിടെ നോക്കിയാലും നമ്മുടെ ശരീരമെല്ലാം വൃത്തികേടാണ്, ചെയ്യുന്നതെല്ല്ലാം അശുദ്ധമാണ്, ഭക്ഷിക്കുന്നതെല്ലാം മോശമാണ്. നമ്മളെല്ലാം ടൈഫായ്്ഡിനു വിധേയരാത്തീരാന്‍ പോകുന്ന ആളുകളാണ്. ഇങ്ങനെ നമ്മെ ബ്രീങ്കമാന്‍ഷിപ്പില്‍ കൊണ്ടുവന്നിട്ട് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ മരിച്ചു പോകാം. എപ്പോഴും നിങ്ങള്‍ സി.ടി.സ്കാനിങിന് വിധേയരായികൊണ്ടിരിക്കണം. നിങ്ങള്‍ എപ്പോഴും മരണവുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപെടുത്തികൊണ്ടിരിക്കുന്ന ഒരു വൈദ്യ വ്യവസായം. ഇതിനെല്ലാം നാം ഇരകളായിത്തീരുന്ന ഒരവസ്ഥ നമ്മുടെ നാടിലുണ്ട്.
ഇമ്മ്യൂണിറ്റി സിസ്റ്റം.
വി ബികം ഹെല്‍ത്ത് കോണ്‍ഷിയസ്സ് എന്ന് സാധാരണ പറയാറുണ്ട്. അങ്ങനെയല്ല. വി ബികം ഡെത്ത് കോണ്‍ഷിയസ്സ്. എപ്പോഴും ചാകാം എന്നൊരു നില. മനുഷ്യന്റെ ശരീരം പ്രവര്‍ത്തിക്കുന്നത് അവനുണ്ടാക്കിയെടുക്കുന്ന ഇമ്മ്യൂണിറ്റി സിസ്റ്റം വച്ചിട്ടാണെന്നറിയാമല്ലോ. പാമ്പ് കൊത്തുന്ന ആളുകളുടെ കാലില്‍ വളപ്പുഴു ഒന്നും കടിക്കാറില്ല. ചെരുപ്പിടാത്ത കാലില്‍ നിന്നാണ് ഈ പണിയായ പണിയൊക്കെ ഏടുക്കുന്നത്. ഒരു ചൊറിച്ചിലുമില്ല. ഔഷധവും ക്രീമും ഒന്നും ആരും വാങ്ങി പുരട്ടുന്നുമില്ല. കാരണം, ഇറ്റ് ക്രിയേറ്റ്സ് ആന്‍ ഇമ്മ്യൂണ് സിസ്റ്റം. നാഗരികന്മാരില്‍ ഒരിടത്തു മാത്രമേ അങ്ങനെ ഒരു ഇമ്മ്യൂണ്‍ സിസ്റ്റം ഉണ്ടാകൂ. ദേ കാള്‍ ഇറ്റ് ഹോസ്പിറ്റല്‍ ഇമ്മ്യൂണിറ്റി. ഡോക്ടര്‍മാരെ ഒരു രോഗവും ബാധിക്കില്ല. കാരണം ഡോക്ടര്‍മാര്‍ രോഗത്തില്‍ ജീവിക്കുന്നവരാണ്. ഡോക്ടര്‍മാര്‍, നേഴ്സ് മാര്‍, ഹോസ്പിറ്റല്‍ അറ്റന്റര്‍മാര്‍. ഇവരെ ആരെയും രോഗം ബാധിക്കയില്ല. കല്ലു കൊത്തുന്നവരെ രോഗ ബാധിക്കയില്ല. നേരേ മറിച്ച് ആഫീസ് ജോലിക്കരായ എന്‍.ജി.ഓ മാരേയും ജി.ഓ മാരേയും ബാധിക്കുന്നതാണ് സാര്‍വ്വലൌകിക രോഗങ്ങള്‍ എന്നുമുള്ള ഒരു ബോധം നമ്മുടെ നാട്ടില്‍ ഇംപ്ലാന്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് നാം എപ്പോഴും എക്സ്പോസ്‌ഡ് ടു ലൂയിസ് പാസ്ചര്‍. ഒരുപാട് അടി കിട്ടുന്നവന് തഴമ്പ് വരും. തൊലിക്ക് ഒരു ഹാബിറ്റ് വന്നു കഴിഞ്ഞാല്‍ അതിനെ തഴമ്പ് എന്നാണ് നാം പറയുക.
കട്ടിട്ട് വീണ്ടും വീണ്ടും ജയിലില്‍ പോകുന്ന ഒരുപാട് ആളുകളുണ്ട്. അവരെ വേദനിപ്പിക്കാന്‍ കഴിയില്ല. കാരണം, വണ്‍ ക്യാന്‍ ബി ഇമ്മ്യൂണ്‍ ടു പെയിന്‍. അതിനെയാണ് തപസ്സ് എന്നു നാം പറയുന്നത്. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നവന്‍ “യാ നിശാ സര്‍വ്വ ഭൂതാ നാം തസ്യം യാഗാര്‍ത്തി സംയമി” രാത്രി ഉറക്കമൊഴിക്കുന്ന രണ്ട് ആളുകളേയുള്ളൂ. ഒന്ന് കള്ളമ്മാരാണ്. മറ്റൊന്ന് യോഗികളാണ്. അങ്ങനെ രാത്രി ഉറക്കമൊഴിച്ചാല്‍ ഉറക്കം നിങ്ങളുടെ ഒരു വലിയ ബാധയല്ലാതായി തീരും. നിങ്ങള്‍ ഉണര്‍ന്നിരിക്കുകയും ചെയ്യും. നമ്മുടെ മുഴുവന്‍ ഇമ്മ്യൂണിറ്റി സിസ്റ്റത്തെയും പ്രവര്‍ത്തിപ്പിക്കാന്‍ അല്ലെങ്കില്‍ ഉണ്ടാകാന്‍ അനുവദിക്കാതെ നമ്മുടെ ശരീരത്തെ എപ്പോഴും ഒരു ശിശുവിന്റെ ശരീരമായി, ഇപ്പോള്‍ ജനിച്ചു വീണ ഒരു ശിശുവിന്റെ ശരീരത്തെ പോലെ എന്തു രോഗവും നമുക്ക് ബാധിക്കാം എന്ന നിലയില്‍ നിലനിര്‍ത്തുക എന്നുള്ളതാണ് നമ്മെ പാമ്പര്‍ ചെയ്തുകൊണ്ടിരിക്കുന്ന സാര്‍വ്വലൌകിക മുതലാളിത്ത ആരോഗ്യ വ്യവസായത്തിന്റെ പ്രവര്‍ത്തനം.
കണ്‍സൂമര്‍ സമൂഹം.
നിങ്ങള്‍ ഒരു കുട്ടിയായിരുന്നാല്‍ മതി. ചര്‍മ്മം കുട്ടിയെ പോലെയായിരിക്കണം. ഒരു സോപ്പ് തേയ്ക്കണം എന്നാണ് പറയുന്നത്. നിങ്ങള്‍ കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം ഇതൊക്കെ കുട്ടികള്‍ കഴിക്കുന്നതുപോലെ ഈസിലി ഡയജസ്റ്റബിള്‍ ആയിരിക്കണം എന്നാണ് മെസ്സേജ്. നിങ്ങള്‍ തേയ്ക്കുന്ന എണ്ണകള്‍ ജോണ്‍സന്റെ എണ്ണകള്‍ പോലെ കുട്ടികള്‍ക്ക് പറ്റിയതായിരിക്കണം എന്നും, നിങ്ങള്‍ വാസ്തവത്തില്‍ വെറും കുട്ടികളാണ് എന്നും, നിങ്ങള്‍ക്കിപ്പോഴും ബുദ്ധിയുണ്ടായിട്ടില്ലെന്നും, കുത്തക കമ്പനി നമ്മോട് പറയുന്നു. ഒറ്റ വാക്കില്‍, വി കാള്‍ ഇറ്റ് എ കണ്‍സൂമര്‍ സൊസൈറ്റി. ഇപ്പോഴും മുല കുടിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം കുട്ടികള്‍ എന്താ ചെയ്യുക.? മുല കുടിക്കുക. വയറു നിറഞ്ഞാല്‍ കിടന്നുറങ്ങുക. അതുകഴിഞ്ഞ് വീണ്ടും വയറ്റില്‍ നിന്നും ഒരു വിളി ഉണ്ടാകുമ്പോള്‍ ഉണര്‍ന്ന് വീണ്ടും കുടിക്കും. വീണ്ടും കിടന്നുറങ്ങും. ഇതാണ് കണ്‍സ്യും ചെയ്യുന്ന സൊസൈറ്റി. ശിശുവിന്റെ അവസ്ഥയിലേക്ക് കുട്ടികളെ മാറ്റിയാല്‍ പാലുണ്ടാക്കി അവര്‍ കൊടുക്കുന്നതും നിങ്ങള്‍ കുടിക്കണമെന്നും നിങ്ങള്‍ പിന്നീട് ഉറങ്ങികൊള്ളുമെന്നും നിങ്ങള്‍ ഒരു രാഷ്ട്രീയവും പിന്നെ പറയുകയില്ലെന്നും കുത്തകള്‍ക്ക് അറിയാം. മനുഷ്യനെ കൊച്ചാക്കുന്ന പണി. കൊച്ചു കുട്ടിയാക്കുന്ന പണി വളരെ എളുപ്പത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞമാസം പോയി വന്ന ഒരു നോവലിസ്റ്റ് പറഞ്ഞത് നിങ്ങളൊക്കെ കരുതുന്നത് അവിടെ ഒരുതരം സെക്ക്ഷ്വല്‍ അരാജകത്ത്വമെന്നൊക്കെയല്ലേ? അവിടെ അങ്ങനെയൊന്നുമില്ല. ആരും അതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അവര്‍ക്ക് തിന്നണം തിന്നണം എന്ന ഒറ്റ വിചാരമേയുള്ളൂ. തിന്നുക കുടിക്കുക. ദേ ആര്‍ ഫാര്‍ എവേ ഫ്രം സെക്‌സ്. അമേരിക്കക്കാരന്‍ ഒരു സെക്‌ഷ്വല്‍ ലിബര്‍ടൈന്‍ അല്ല. അയാള്‍ക്ക് അത്തരം ചിന്തതന്നെ കുറവാണ്. പൊതുവേയുള്ള തല്പര്യം ഭക്ഷണം കഴിക്കുകയെന്നുള്ളതാണ്. ദ്രവമോ ഖരമോ ആയ ഭക്ഷണം.
ഇന്നു നമ്മുടെ കേരളത്തില്‍ അസ്തമിക്കാത്ത ഒരേ ഒരു വ്യവസായം പലഹാര വ്യവസായം, അഥവാ ഭക്ഷണ വ്യവസായമാണെന്ന് നാം മനസിലാക്കുന്നു. ഇതിന്റെ അര്‍ത്ഥം നാം ഭക്ഷണത്തിലേക്ക് മടങ്ങുകയും പുരുഷനാകാന്‍, സ്ത്രീയാകാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ്. നമുക്ക് കുട്ടികളായിരിക്കാം എന്നു തീരുമാനിക്കുന്നു. ഇതാണ് ഒരു കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ ചുരുങ്ങിയ ഒരു ദോഷം. നമുക്ക് വളരാനുള്ള സൌകര്യം അതു തരുന്നില്ല.
വളരെയധികം താലോലിക്കല്‍ കൊണ്ട് വി ആര്‍ എ പാമ്പേറ്ഡ് സൊസൈറ്റിയായി മാറും. ചുമലില്‍ കൈയിട്ടാല്‍ അതിനര്‍ത്ഥം നീ അതിനപ്പുറം വളരേണ്ട് എന്നാണ്. മുതിര്‍ന്ന ആളുകള്‍ അങ്ങനെയാണ് ചെയ്യുക. ചുമലില്‍ കൈയ്യിട്ട്, പുറത്തൊന്നു തട്ടി, നീ അത്രയൊന്നും ഉയരേണ്ടാ. എന്റെ ഉയരത്തിനപ്പുറം ഉയരേണ്ട എന്ന കണ്‍സ്യൂമര്‍ സംബ്രദായത്തിന്റെ മൌലീകമായ സമീപനം നിങ്ങളെ അഡല്‍റ്റ് ആകാന്‍ അനുവദിക്കുന്നില്ല എന്നുള്ളതാണ്.
ഉറക്കമില്ലാത്ത രാത്രികള്‍.
യൂ ആറ് ഡ്രിവണ്‍. നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് ഓടിപ്പോകുന്നു. സിനിമാ വീട്ടില്‍ പോയി കാണാം. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിലേക്കോടി പോകുന്നു. നമുക്ക് ഒരു കുട്ടിയായിരിക്കാം എന്നു വിചാരിച്ച് നിങ്ങള്‍ വിശക്കുന്ന , ദാഹിക്കുന്ന, ശീതോഷ്ണ സ്ഥിതിക്ക് തുല്യതയുള്ള ഗര്‍ഭപാത്രം പോലെയുള്ള എ.സി. മുറികളില്‍ ഉറങ്ങുന്നവരായി തീരുന്നു. ഒരു പ്രത്യേക ടെമ്പരേച്ചര്‍ സിസ്റ്റമുള്ള ഒരു മുറിയുണ്ടാക്കി അതില്‍ ജീവിക്കുന്നു. എന്നാല്‍ ശൈശവത്തിലേക്കുള്ള ഒരു സുഖ ജീവിതത്തിലേക്ക് പോകുമ്പോള്‍ അതിന്റെയൊരു ഫലം നമ്മുടെ കഴിവെല്ലാം മന്ദീഭവിച്ചു പോകുകയേയുള്ളൂ. അതുകൊണ്ട് ജീവിക്കുന്ന ഒരു അരാഷ്ട്രീയ ജീവിതം നമുക്ക് ഉണ്ടായി തീരുകയും ചെയ്യുന്നു. അധികാര ബോധത്തെകുറിച്ചുള്ള ഒരു ബോധം നമുക്കില്ലാതായി തീരുകയും നാം വല്ലാതെ മെരുക്കപെട്ട് ടൊട്ടലി ഡൊമസ്റ്റിക്കേറ്റഡ് ആയിത്തീരുകയും ചെയ്യുന്നു. എന്തു പുല്ലു തരുന്നുവോ, അതു തിന്നുക. അന്തു വെള്ളം തരുന്നുവോ, അതു കുടിക്കുക. എന്നിട്ട് കുടിക്കുന്ന വെള്ളത്തെ കുറിച്ച് ഇത് വളരെ വിശേഷപെട്ട ഒരു കമ്പനിയില്‍ നിന്ന് ഉണ്ടാക്കിയ കാലിതീറ്റയാണെന്ന പ്രശസ്ഥി പത്രം എഴുതി പത്രത്തിനു കൊടുക്കുക. ഇതൊക്കെയാണ് നമ്മുടെ ചുമതല. ഇങ്ങനെയൊരവസ്ഥയിലേക്ക് മാറിത്തീരുന്നതിനു പകരം, ഒരു പക്ഷേ അസ്വസ്ഥമായ, ഈ ഭക്ഷണങ്ങളിലേക്ക് അരുചിയുള്ള, ഈ ഭക്ഷണങ്ങള്‍ക്ക് ശേഷം ഉറക്കം വരാത്ത ഒരു പക്ഷേ, ഒരിക്കലും ഉറക്കം വരാത്ത , ലോകത്തിന്റെ വ്യവസ്ഥയെ കുരിച്ച് ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെകുറിച്ച് ഒരിക്കലും തൃപ്തി വരാത്ത ഒരു മനസ്സ് നമുക്കുണ്ടെങ്കില്‍ , അതുകൊണ്ട് നമുക്ക് ഒരുപാട് കഷ്ടപ്പാടുണ്ടാകും. പക്ഷേ , നാളത്തെ ലോകത്തിനു് അതുകൊണ്ട് ഒരുപാട് ഉപയോഗം ഉണ്ടാകും. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്നു രാത്രി ഉറക്കമുണ്ടാകാതെയിരിക്കട്ടേയെന്ന് ഞാന്‍ ആശിക്കുന്നത്.
[കണ്‍സ്യൂമറ് ഗാര്‍ഡ്- ഫബ്രുവരി 2008]
4 comments:
മതങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം പാപമാണ് പാപമാണ് എന്നു പറയുന്നതു പോലെ നിങ്ങള്‍ കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന കൈകളും നിറയെ ബാക്ടീരിയ ആണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു വ്യവസായ ശൃംഘലയുണ്ട്. കൈ എത്ര തവണ കഴുകണം? മൂന്നു തവണ? നാലു തവണ? പിന്നെയും ബാക്ടീരിയ ബാക്കിയിരിക്കും. ബാക്ടീരിയ തീരെ ബാക്കിയാകാത്ത സോപ്പ് ഞങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്ന് പറയുന്നത് , ഒരു മതം നിങ്ങള്‍ പാപിയാണെന്ന് പറയുന്നത്പോലുള്ള വ്യാവസായിക മതത്തിന്റെ സന്ദേശമാണ്.
വിജയന്‍ മാഷും ഒരു ബ്രാന്റാകും നാളെ...ഹ ഹ ഹ! നെഹൃവിന്റെ ഓസ്യത്തിനെക്കുറിച്ചും ഇന്ദിരാപ്രിയദര്‍ശിനിയുടെ കടിപിടിയെക്കുറിച്ചും എഴുതിയ ഓ.വി.വിജയന്റെ കുടുംബം അങ്ങോരുടെ ചിതാഭസ്മത്തിന്റെ പേരില്‍ അടിച്ചു കലങ്ങിയത് പോലെ.....എല്ലാ വിപ്ലവകാരികള്‍ക്കും കാലം, സോറി നമ്മള്‍, ഒരുക്കിവച്ചിരിക്കുന്ന ഒരു കാവ്യനീതിയാണത്!
ഓ.ടോ:
അക്ഷരത്തെറ്റുകള്‍ ചിലവാക്കുകളുടെ അര്‍ത്ഥത്തെത്തന്നെ മാറ്റുന്നു.(ഉദാഹരണം പേസ്റ്റ് പോസ്റ്റായിരിക്കുന്നു. സ്ട്രക്ചര്‍ സ്ട്രിക്ചര്‍ ആയിരിക്കുന്നു... ശ്രദ്ധിക്കുമല്ലോ അങ്കിള്‍.
കോപ്പി ചെയ്തു വെച്ചു..പിന്നെ വായിക്കാം..നന്ദി അങ്കിള്‍..
നന്ദി സൂരജ്, തിരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..