Friday, July 6, 2007

റീട്ടെയില്‍ വമ്പന്മാരെ നേരിടാന്‍ ഗ്രാമചന്തകള്‍ക്കാകുമെന്ന്‌ പഠനം.

വന്‍കിട റീട്ടെയില്‍ ശൃംഖലകളുടെ വരവ്‌ തടയാന്‍ ഗ്രാമചന്തകള്‍ നവീകരിച്ച്‌ പ്രവര്‍ത്തന സഞ്ജമാക്കണം.വാള്‍മാര്‍ട്ട്‌, റിലയന്‍സ്‌ തുടങ്ങിയ വമ്പന്മാര്‍ ചെറുകിട വ്യാപാരമേഖലയെ വിഴുങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്‌ ഗ്രാമചന്തകള്‍ സഹായകമാകും.കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാണ്‌ ഇത്തരം ചന്തകള്‍.

കര്‍ഷരില്‍ നിന്നും പഴം പച്ചക്കറി മത്സ്യമാംസങ്ങള്‍ തുടങ്ങിയവ സംഭരിച്ച്‌ ഒരാഴചയെങ്കിലും കേടാകാതെ സൂക്ഷിക്കാന്‍ ചന്തകളില്‍ സൗകര്യമൊരുക്കണം. വൈദ്യുതി, വെള്ളം വൃത്തിയുള്ള സംസ്‌കരണകേന്ദ്രങ്ങള്‍ എന്നിവയും ഒരുക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി അധികാരവികേന്ദ്രീകരണ പദ്ധതിയുടെ കീഴില്‍ ചന്തകളെ പോഷിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

സംസ്ഥാനത്തൊട്ടാകെ 1290 ചന്തകളുണ്ട്‌. അതില്‍ 90 എണ്ണം കര്‍ഷക സ്വയം സഹായ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്‌. 85 ചന്തകള്‍ കോര്‍പറേഷന്‍ പരിധിയിലും 129 എണ്ണം മുനിസിപ്പാലിറ്റികളിലും 1076 എണ്ണം പഞ്ചായത്തുകളിലുമാണ്‌. ഇവയില്‍ 753 എണ്ണം തദ്ദേശസ്വയംഭരണ സ്ഥപനങ്ങളുടെ നിയന്ത്രണത്തിലും 331 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുമാണ്‌.148 ചന്തകള്‍ പഴം പച്ചക്കറികള്‍ കച്ചവടം ചെയ്യുന്നതും 228 എണ്ണം മീന്‍ വില്‍ക്കുന്നതുമാണ്‌. ശരാശരി 55 സെന്റ്‌ സ്ഥലത്താണ്‌ ചന്ത സ്ഥിതി ചെയ്യുന്നത്‌. ഒരു ലക്ഷത്തിനടുത്ത ആളുകള്‍ ഈ ചന്തകളെ ആശ്രയിച്ച്‌ ജീവിക്കുന്നു.

288 ചന്തകളുള്ള തിരുവനന്തപുരമാണ്‌ ഏറ്റവും മുന്നില്‍. 18 ചന്തകളുള്ള കാസര്‍കോട്‌ ഏറ്റവും പിന്നിലും. കൊല്ലത്താണ്‌ ഏറ്റവും കൂടുതല്‍ വ്യാപാരികളുള്ളത്‌.

ആധാരംഃ ഗ്രാമചന്തകളെക്കുറിച്ച്‌ സംസ്ഥാന ഇക്കൊണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിറ്റിക്‌സ്‌ വകുപ്പ്‌ നടത്തിയ പഠനം.

ലോക ഭീമനായ വാള്‍മാര്‍ട്ടിനെക്കുറിച്ച്‌ ഇവിടെയുള്ള ലേഖനവും ഇതോടൊപ്പം വായിക്കുന്നത്‌ നന്നായിരിക്കും.

Buzz ല്‍‌ പിന്തുടരുക

4 comments:

 1. കിരണ്‍ തോമസ് said...

  അങ്കിള്‍ നമ്മുടെ ചെറുകിട കച്ചവടക്കാര്‍ അല്‍പം അഹങ്കാരം കുറച്ച്‌ മാന്യതയോടെ അല്‍പം ബഹുമാനത്തോടെയും ഇടപാടുകാരോട്‌ പെരുമാറിയാല്‍ മാത്രം മതി നല്ല വ്യത്യാസം ഉണ്ടാകും.

  കര്‍ഷക ചന്തകളിലേക്കൊന്നും സാധനങ്ങള്‍ ഒന്നും ഒഴുക്കരുതെന്ന് റീട്ടെയില്‍ വമ്പന്മാര്‍ വിചാരിച്ചാല്‍ അതും നടക്കും. അതിലും വില കൂട്ടി അവര്‍ സാധനങ്ങള്‍ വാങ്ങും. പിന്നെ ഇവിടുത്തെ ചെറുകിട കച്ചവടക്കാരെ സംരംക്ഷികേണ്ട ബാധ്യതയൊന്നും കൃഷിക്കാകില്ലല്ലോ. അവര്‍ കൂടുതല്‍ വില കിട്ടുന്നിടത്ത്‌ കൊടുക്കും. ജനം കുറഞ്ഞ വിലയുള്ളടത്തുനിന്നും നല്ല പെരുമാറ്റമുള്ളിടത്തു നിന്നും സാധനം വാങ്ങും.

  ഈയിടെ ഇന്ത്യ ടുഡേയില്‍ കണ്ട ഒരു കാര്യം കൂടി പറഞ്ഞ്‌ നിര്‍ത്താം. കിലോയിക്ക്‌ 3 രൂപ മാത്രം മാര്‍കറ്റില്‍ ലഭിച്ചിരുന്ന് മാങ്ങായിഞ്ചി കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക്‌ 7 രൂപ നിരക്കില്‍ റിലയന്‍സ്‌ 3374 കിലോ മാങ്ങായിഞ്ചി വാങ്ങി. അപ്പോള്‍ മനസിലാക്കുക ഇവരെ നേരിടുക എളുപ്പമല്ല കാരണം കര്‍ഷകരേയും ഉപഭോക്താവിനെയും ഒരുപോലെ പിഴിഞ്ഞ്‌ ജീവിച്ചിരുന്നവര്‍ക്ക്‌ ദൈവം നല്‍കിയ തിരിച്ചടിയായേ ജനം കരുതൂ. അവര്‍ക്ക്‌ വേന്റി സമ്മേളനം ഉല്‍ഘാടനം ചയ്യാന്‍ നടക്കുന്ന പിണറായിയേയും ഉമ്മഞ്ചാണ്ടിയേയും പറ്റി സഹതപിക്കുകയേ ഉള്ളൂ

 2. चन्द्रशेखरन नायर said...

  അമ്കിള്‍: കിരണ്‍ തോമസ്‌ പറഞ്ഞപോലെ കര്‍ഷകര്‍ക്ക്‌ വേണം കൂടിയ വില. ഉപഭോക്താവിന് കിട്ടണം കുറഞ്ഞ വിലയ്ക്ക്‌. സര്‍ക്കാരുകള്‍ക്ക്‌ വേണം ഭക്ഷ്യോത്‌്പന്നങ്ങളുടെ വില താണിരിക്കണം. ജിഡിപി ഉയരണം രൂപയുടെ മൂല്യം വര്‍ദ്ധിക്കണം അതിനായി വാരിക്കോരി ബാങ്ക്‌ വായ്പകള്‍ കൊടുത്ത്‌ കര്‍ഷകരെ സഹായിക്കാനന്ന വ്യാജേന ബാങ്കുകളെ വളര്‍ത്തും. സര്‍ക്കാര്‍ സഹകരണ മാഫിയകളും ചെറുകിട കച്ചവടക്കാരുടെ കൊള്ളയടിയും അറിയാമെന്നുള്ള റിലയന്‍സിനും വാള്‍മാര്‍ട്ടിനും ഈ ലാഭം കൈവിടാന്‍ കഴിയില്ല. കൃഷിക്കാരുടെ ആത്മഹത്യകളുടെ കാരണം ധാരാളം ഉത്തരവാദപ്പെട്ടവര്‍ക്കും അറിയാം അതിന് പരിഹാരവും അറിയാം. എന്നാല്‍ അത്‌ നടപ്പിലായാല്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വില കൂടും. പണം 60 കോടി കര്‍ഷകരുടെ കൈയിലേയ്ക്കൊഴുകും. ബാങ്ക്‌ ഡെപ്പോസിറ്റും കാര്‍ഷിക വായ്പയും കുറയും. ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്‌ വിലകൂ‍ൂടിയാല്‍ ഡോളറിന്റെ മൂല്യം ഉയരും എന്‍.ആര്‍.ഐ കൂടുതല്‍ സമ്പാദിക്കും. നാളിതുവരെ റിസര്‍വ്‌ ബാങ്ക്‌ പ്രിന്റ്‌ ചെയ്തിറക്കിയ പ്അണമാണോ നമ്മള്‍ കാണുന്നത്‌?

 3. മാവേലി കേരളം said...

  നമ്മുടെ ചെറുകിടകച്ചവടക്കാര്‍ക്കു മര്യാദയില്ല, വൃത്തിയില്ല, അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്കു ഗുണമില്ല, സ്തീകളോടു പ്രത്യേകിച്ചു ബഹുമാനമില്ല (ചന്തയില്‍ എത്ര സ്ത്രീകള്‍ തനിയെ പോകും?) അതു കൊണ്ട് ഇതൊക്കെ കിട്ടുന്ന സ്ഥലത്ത് കസ്റ്റമേഴ്‍സു പോകും. സ്വാഭാവിക പ്രകൃതി നിയമം.

  ഇതെഴുതുമ്പോള്‍ സൌത്താഫ്രിയ്ക്കയിലെ അവസ്ഥയെ കുറിച്ചൊന്നു ഞാന്‍ ചിന്തിച്ചു. ഇവിടുത്തെ നാടന്‍ കടകളൊക്കെ പണ്ടേ അപത്യക്ഷമായി, ചെറുകിടകച്ചവടക്കാരും. പകരം പ്രബലമായി പ്രവ‍ര്‍ത്തിയ്ക്കുന്നതു കുത്തകകളായ സൂപ്പര്‍ മാര്‍ക്കറ്റുകളാണ്.

  കസ്റ്റമര്‍ മര്യാദ അതു കാണണമെങ്കില്‍ ഇവിടെത്തന്നെ വരണം.ഒരു ട്രോളിയില്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്കു കടന്നാല്‍ ഉടനെ വരും,‘മേ ഐ ഹെല്പ് യു മേം‘. ട്രോളി ഉരുട്ടി വന്ന് വണ്ടിയുടെ ബൂട്ടില്‍ സാധനങ്ങള്‍ എടുത്തു വച്ചിട്ട് ഒരു നന്ദിയും പറഞ്ഞു പോകും.
  ഇനി രാത്രിയില്‍ അങ്ങോട്ടു കേറിച്ചെന്നേ, നമ്മുടെ നാട്ടിലെ അനുഭവത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വായി നോക്കി, ഞരമ്പു രോഗി, മഷിയിട്ടു നോക്കിയാല്‍ കാണത്തില്ല.

  സധനങ്ങളൊക്കെ നല്ല നല്ല കൂടുകളില്‍ പൊതിഞ്ഞ്, വൃത്തിയായി വച്ചിട്ടുണ്ട്. വാങിച്ചു കൊണ്ടു വന്ന പച്ചക്കറികള്‍ പൊതുവെ ഫ്രിഡ്ജില്‍ വയ്ക്കണമെന്നില്ല, തക്കാളിയൊക്കെ വെറൂതെ പുറത്ത് അളിയണമെന്നു കരുതി വച്ചാലും അളിയത്തില്ല, കെമിക്കല്‍ അടിച്ചു കയറ്റിയിരിയ്ക്കയാണേ.

  പിന്നെ മീറ്റ്, ആ വകയുടെ നിറം എന്നെ അല്ലാതെ അലട്ടുന്ന ഒന്നാണ്. വളരെ വിചിത്രമായ നിറമാണ് ചിലപ്പോള്‍ അവയ്ക്ക്. കറുത്ത് നീലിച്ച് പച്ചിച്ച് ഒക്കെ ഇരിയ്ക്കും. അതിന്റെ കാ‍രണം അറിയാന്‍ ശമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞില്ല. അതുകൊണ്ട് അത്തരം മീറ്റ് ഞാന്‍ വാങ്ങില്ല എന്നു തീരുമാനിച്ചു.

  അങ്ങനെ ഇരിയ്ക്കുമ്പോഴാണ്, ഇവിടുത്തെ ഒരു നാഷനല്‍ പത്രത്തില്‍ ഒരു വാര്‍ത്ത വന്നു, “Keep Your eyes peeled to spot supermarkets' foul tricks' written by Mohau Pheko.

  invetigative journalism ആണ്,ഇവിടെ aramchair journalism അല്ല. സൌത്തഫ്രിയ്ക്കയിലെ പലേ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയി അവിടുത്തെ സ്റ്റാഫിനോട് അനേഷിച്ചു കിട്ടിയ വിവരങ്ങളാണ് അവര്‍ എഴുതിയിരിയ്ക്കുന്നത്.

  The staff are told to take the meat, “that has reached its sell-by date, take off the label and extent the expiry date by atlest three more days"

  'To take away the funny smell when the meat is an obvious green, they are asked to wash it in salt water and repackage it"
  ' when the salting of the meat fails, the staff are simply instructed to grind the meat into minced meat".

  It went on like that.

  മീറ്റു തന്നെയല്ല ഡേറ്റു കഴിഞ്ഞ റ്റിന്‍ ഫുഡുകളും ഷെല്ഫില്‍ അവര്‍ കണ്ടു, കെമിക്കല്‍ ചേര്‍ത്ത നാറുന്ന മീനും, പഴകിയ സാലഡും...അങ്ങനെ പോകുന്നു.

  എന്തുകൊണ്ടു മാനേജര്‍ മാര്‍ ഇങ്ങനെ ചെയ്യുന്നു? 'Their managfers are willing to sacrifice health standars inorder to make a profit'

  She conlcudes:"under the facade of the required showercaps and immaculate uniforms worn by the supermarket attendants we are often lulled into a false belief that everything we buy is indeed fresh produce'.

  ഇതെഴുതിയത് ശീത സംഭരണികളും, ശബളാഭമായ പായ്ക്കിങും, മര്യാദയും ഒന്നും വില്‍ക്കുന്ന വസ്തുക്കളുടെ ഗൂണത്തെ ഗ്യാരണ്ടി ചെയ്യാന്‍ പര്യാപ്തമല്ല എന്നാണ്.

  ഇതു സൌത്താഫ്രിയ്ക്കയിലെ അവസ്ഥ മാത്രമല്ല,വികസിത രാജ്യങ്ങളീലെല്ലാം നടക്കുന്ന ചൂഷണമാണിത്

  (ഇതൊക്കെ ചെയ്യുന്നവര്‍ക്കു തിരിച്ചടി കൊടുക്കാനും ഒരു ദൈവമുണ്ടോ?)

  കണ്‍സ്യൂമറിന്റെ അവകാശമായി ഗുണത്തെ കാണുന്നതാണ് കോര്‍പരേറ്റ്മാര്‍ക്കറ്റിങ്ങിന്റ് അടവ്. അതായത് സെല്‍-ബൈ ഡേറ്റു കഴിഞ്ഞ ചീഞ്ഞ സാധനം വാങ്ങിയത്, ഗുണം നോക്കി ഉറപ്പു വരുത്താനുള്ള അവന്റെ അവകാശത്തിന്റെ സ്വയം ധ്വംസനമാണ്.

  ആള്‍ദൈവങ്ങളുടെ സ്ഥാപനങ്ങളില്‍ പോലും ചവിട്ടും തൊഴിയും, ഒന്നു നമിച്ചിട്ടു വാങ്ങി പോക്കലിട്ട് മിണ്ടാതെ പോകുന്ന ജനതയുടെ നാട്ടില്‍ കസ്റ്റമേഴ്സിനെന്തോരവകാശ ബോധം?

  ഒരു നാട്ടില്‍ ക്രിത്രിമമായ സമ്പത്തിക ച്യുതി കെട്ടിയുണ്ടാക്കുന്ന ബാങ്കു സംവിധാനങ്ങളെ ഉപയോഗ്ഗിച്ചു അവിടുത്തെ ജനങ്ങളെ പുരോഗമിപ്പിയ്ക്കുന്നു എന്നു പറഞ്ഞു പിന്നോട്ടാക്കാന്‍ ശമിയ്ക്കുയ്ക്കുന്ന ഗവണ്മെന്റു വ്യവസ്ഥയെ ഇല്ലാതാക്കേണ്ടത്, ആജനതയുടെ രാജ്യസ്നേഹമാണ്.

  കുത്തകളുടെ, (വിദേശീയമോ സ്വദേശീയമോ) ആയ,വരവിനെ എതിര്‍ക്കേണ്ടത് രാജ്യത്തിന്റെയും ദേശത്തിന്റെയും സാമൂഹ്യ-സാമ്പത്തിക അഖണ്ടത്യ്ക്ക് ആവശ്യമാണ്.

  ജനം വിചാരിച്ചാല്‍ സാധിയ്ക്കാത്തതൊന്നുമില്ല. ഒന്നാമതായി ജനം ചെയ്യേണ്ടത്, ഇന്ത്യയുടെ ഇന്നു നിലവിലുള്ള എല്ലാ ഭരണ സമ്പ്രദായങ്ങളേയും തള്ളിപ്പറയുകയാണ്. കാരണം അതൊക്കെ ഇന്നു കൊളോണിയലിസത്തെ ലീഗലൈസു ചെയ്യുന്ന ഉപാധികള്‍ മാത്രമാണ്.

  ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ല, കേരളത്തിലും.

 4. ചന്ദൂട്ടന്‍ [Chandoos] said...

  മാഷേ, ഈ അംബാന്യൊക്ക്യാണോ പാടത്തൊക്കേ പണിഞ്ഞു ഈ കണ്ട പച്ചക്കറ്യൊക്കെണ്ടാക്കണേ, അതോ കര്‍ഷകരോ..?

  ഞീ പ്പൊ കുത്തകാന്ന്വച്ചാ എന്താ..?

  ഈ സാധനങ്ങളൊക്കെ സാധാരണക്കാര്‍ക്കു കുറഞ്ഞ വിലയും നല്ല ഗുണമേന്മയുമായി വിക്കണോരാണോ..?

  പിന്നെ, നമ്മടെ നാട്ടിലു വേണ്ടതു സൂപ്പര്‍ മാര്‍ക്കറ്റുകളല്ല, മറിച്ച്‌ വല്ല കല്ലോ കട്ടയോ ബോംബോ വില്‍ക്കുന്ന കടകളാണ്‌. അപ്പൊ, ലവന്മാര്‍ക്ക്‌ കല്ലെറിയാന്‍ കല്ലുപെറുക്കേണ്ടിവരില്ല. പോയി വാങ്ങാലോ!

  കൊള്ളാം മാഷേ.. എനിക്കിഷ്ടായീ...