Wednesday, March 14, 2007

ബ്ലോഗര്‍ ന്യു അക്കൗണ്ട്‌ - എന്താ ഇങ്ങനെ.

ബൂലോകം ക്ലബ്ബിലും എന്നെ അംഗമാക്കിയിട്ടുണ്ട്‌. ന്യൂ അക്കൗണ്ട്‌ വഴി ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നതൊന്നും ബൂലോഗം ക്ലബ്ബില്‍ പ്രത്യക്ഷപ്പെടുന്നില്ല. കമന്റുകളും അതുപോലെതന്നെ. എല്ലാം രണ്ട്‌ പ്രാവിശ്യം പോസ്റ്റ്‌ ചെയ്യേണ്ടിയിരിക്കുന്നു. രണ്ടിടത്തും പോയി കമന്റ്‌ വായിക്കേണ്ടിയിരിക്കുന്നു. പിന്‍മൊഴികളില്‍ രണ്ടിടത്തുനിന്നുമുള്ള കമന്റുകള്‍ കാണുന്നുമുണ്ട്‌. ന്യു അക്കൗണ്ടിന്റെ ഡാഷ്ബോര്‍ഡില്‍ ബുലോഗം ക്ലബ്ബിലേക്ക്‌ പോസ്റ്റ്‌ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു. ഇത്‌ നമുക്ക്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുന്നില്ലേ? ഒരു solution പറഞ്ഞുതരുമോ?

Buzz ല്‍‌ പിന്തുടരുക

3 comments:

  1. Kaithamullu said...

    ഈയിടെയായി എന്റെ ബ്ലോഗിലെ കമെന്റ്റുകള്‍ പിന്‍മൊഴികളില്‍ വരാറില്ല. ഇതിനുകൂടി ഒരു പരിഹാരം പറഞ്ഞ്തരണേ...

  2. myexperimentsandme said...

    അങ്കിളേ, ബൂലോഗ ക്ലബ്ബില്‍ എല്ലാവരും അറിയേണ്ടതായ അന്താരാഷ്ട്ര പ്രാധാന്യം എല്ലാവര്‍ക്കും തോന്നുന്നതായ സംഗതികളൊക്കെയാണ് നമ്മള്‍ പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ഒന്നുകൂടി നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ എല്ലാം തന്നെ എന്റെ ബ്ലോഗുകളിലാണ് പ്രസിദ്ധീകരിക്കുന്നത് (ഇത് അങ്കിളിന്റെ പ്രശ്‌നത്തിന്റെ പരിഹാരം അല്ല, എങ്കിലും...).

    അങ്കിള്‍ ഫോട്ടോയെപ്പറ്റി ചോദിച്ചതിന്:

    ഇവിടെ മാക്രോ മോഡില്‍ വസ്തു മാത്രമായി ഫോക്കസ് ചെയ്ത് ബാക്കിയൊക്കെ ബ്ലര്‍ഡ് ആയി വരുന്ന രീതി നിഷാദ് വിവരിക്കുന്നുണ്ട്. ഞാന്‍ എന്റെ ബ്ലോഗിലെ ആ പടം മാക്രോ മോഡിലല്ല എടുത്തത്. വലിയ സൂം ലെന്‍സ് വെച്ചിട്ടാണ് എടുത്തത്. പക്ഷേ അങ്കിളിന്റെ ക്യാമറയിലും പറ്റുമായിരിക്കണം.

    http://fototips.blogspot.com/ എന്ന ബ്ലോഗും നോക്കുമല്ലോ.

    വലിയ ക്യാമറകളുടെ പല ടെക്‍നിക്കുകള്‍ ലളിതമായി ഇവിടെ വിവരിക്കുന്നുണ്ട്.

    വായിച്ച് വട്ടാകണമെങ്കില്‍ ഇതും അതുപോലത്തെ കാക്കത്തൊള്ളായിരം സൈറ്റുകളും നെറ്റില്‍ ഉണ്ട്.

    ഞാന്‍ ഒട്ടും മച്ചിരുവരട്ടി ഇല്ലാത്ത ഒരു അമച്വര്‍ മച്ചാന്‍. അതുകൊണ്ട് നെഞ്ചില്‍ കൈവെച്ച് ഇങ്ങിനെയൊക്കെയാണ് എന്ന് പറയാന്‍ ഒരു ചമ്മല്‍. ഉസ്താദുക്കള്‍ പറഞ്ഞ് തരേണ്ടതാണ്.

  3. അങ്കിള്‍. said...

    വക്കാരി,
    ഞാന്‍ ബ്ലോഗറായിട്ട്‌ വളരെക്കുറച്ച്‌ നാളുകളേ ആയിട്ടുള്ളുവെന്ന്‌ ഇതിനകം മനസ്സിലായിക്കാണും. ബൂലോഗക്ലബ്ബിനെപ്പറ്റി തങ്കള്‍ പറഞ്ഞ കാര്യം പൂര്‍ണമായും ഞാനുള്‍ക്കൊള്ളുന്നു. ഇത്രയും മാന്യമായി കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു