കാര്‍ഡിട്ടാല്‍ പാല് ചുരത്തും മില്‍മ എടിഎം
കൊച്ചി: നിങ്ങളുടെ ഫ്ളാറ്റില്‍ ഇനി മില്‍മയുടെ സ്വന്തം 'ജഴ്സി പശു. പക്ഷേ ഇൌ 'പശു പുല്ലു തിന്നില്ല. പാലും ചുരത്തും, തൈരും ചുരത്തും.
ബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല് വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ 'എടിഎം കൌണ്ടറുകള്‍ ANY TIME MILK (ATM)COUNTERS കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.
പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും....
പാല് വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക. ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.
മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി.ജയന് 'ബിസിനസ് മനോരമയോടു പറഞ്ഞു. വിജയകരമെന്നു കണ്ടാല്‍ എറണാകുളത്തിനു പുറമേ, മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റുന്നതിനൊപ്പം, വിപണിയില്‍ മില്‍മയുടെ കുതിപ്പിനു ശക്തി പകരുക എന്നതും ലക്ഷ്യമാണ്-ചെയര്മാന് പറഞ്ഞു.
ഫ്ളാറ്റുടമകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനുകള്‍ 20 % ഡിസ്ക്കൌണ്ട് റേറ്റില്‍, ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നല്‍കും. പൂര്‍ണ ചുമതല ഇവര്‍ക്കാണ്. പാല്, തൈര് എന്നിവ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മിഷനും ഇവര്‍ക്കുള്ളതാണ്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പട്ടിക തയാറാക്കിയ ശേഷം 'സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും. ഇതിനു ശേഷമാണ് വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. സ്റ്റോക്കു തീരുന്ന മുറയ്ക്ക് മില്‍മയുടെ മാര്‍ക്കറ്റിങ് വിഭാഗം എത്തി പാലും തൈരും എത്തിക്കും.
coutesey: Malayala Manorama dated august10,2009/business page
Buzz ല്‍ പിന്തുടരുകബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല് വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ 'എടിഎം കൌണ്ടറുകള്‍ ANY TIME MILK (ATM)COUNTERS കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.
പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും....
പാല് വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക. ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.
മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി.ജയന് 'ബിസിനസ്