Showing posts with label gramachantha. Show all posts
Showing posts with label gramachantha. Show all posts

Friday, July 6, 2007

റീട്ടെയില്‍ വമ്പന്മാരെ നേരിടാന്‍ ഗ്രാമചന്തകള്‍ക്കാകുമെന്ന്‌ പഠനം.

വന്‍കിട റീട്ടെയില്‍ ശൃംഖലകളുടെ വരവ്‌ തടയാന്‍ ഗ്രാമചന്തകള്‍ നവീകരിച്ച്‌ പ്രവര്‍ത്തന സഞ്ജമാക്കണം.വാള്‍മാര്‍ട്ട്‌, റിലയന്‍സ്‌ തുടങ്ങിയ വമ്പന്മാര്‍ ചെറുകിട വ്യാപാരമേഖലയെ വിഴുങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്‌ ഗ്രാമചന്തകള്‍ സഹായകമാകും.കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാണ്‌ ഇത്തരം ചന്തകള്‍.

കര്‍ഷരില്‍ നിന്നും പഴം പച്ചക്കറി മത്സ്യമാംസങ്ങള്‍ തുടങ്ങിയവ സംഭരിച്ച്‌ ഒരാഴചയെങ്കിലും കേടാകാതെ സൂക്ഷിക്കാന്‍ ചന്തകളില്‍ സൗകര്യമൊരുക്കണം. വൈദ്യുതി, വെള്ളം വൃത്തിയുള്ള സംസ്‌കരണകേന്ദ്രങ്ങള്‍ എന്നിവയും ഒരുക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി അധികാരവികേന്ദ്രീകരണ പദ്ധതിയുടെ കീഴില്‍ ചന്തകളെ പോഷിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

സംസ്ഥാനത്തൊട്ടാകെ 1290 ചന്തകളുണ്ട്‌. അതില്‍ 90 എണ്ണം കര്‍ഷക സ്വയം സഹായ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്‌. 85 ചന്തകള്‍ കോര്‍പറേഷന്‍ പരിധിയിലും 129 എണ്ണം മുനിസിപ്പാലിറ്റികളിലും 1076 എണ്ണം പഞ്ചായത്തുകളിലുമാണ്‌. ഇവയില്‍ 753 എണ്ണം തദ്ദേശസ്വയംഭരണ സ്ഥപനങ്ങളുടെ നിയന്ത്രണത്തിലും 331 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുമാണ്‌.148 ചന്തകള്‍ പഴം പച്ചക്കറികള്‍ കച്ചവടം ചെയ്യുന്നതും 228 എണ്ണം മീന്‍ വില്‍ക്കുന്നതുമാണ്‌. ശരാശരി 55 സെന്റ്‌ സ്ഥലത്താണ്‌ ചന്ത സ്ഥിതി ചെയ്യുന്നത്‌. ഒരു ലക്ഷത്തിനടുത്ത ആളുകള്‍ ഈ ചന്തകളെ ആശ്രയിച്ച്‌ ജീവിക്കുന്നു.

288 ചന്തകളുള്ള തിരുവനന്തപുരമാണ്‌ ഏറ്റവും മുന്നില്‍. 18 ചന്തകളുള്ള കാസര്‍കോട്‌ ഏറ്റവും പിന്നിലും. കൊല്ലത്താണ്‌ ഏറ്റവും കൂടുതല്‍ വ്യാപാരികളുള്ളത്‌.

ആധാരംഃ ഗ്രാമചന്തകളെക്കുറിച്ച്‌ സംസ്ഥാന ഇക്കൊണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിറ്റിക്‌സ്‌ വകുപ്പ്‌ നടത്തിയ പഠനം.

ലോക ഭീമനായ വാള്‍മാര്‍ട്ടിനെക്കുറിച്ച്‌ ഇവിടെയുള്ള ലേഖനവും ഇതോടൊപ്പം വായിക്കുന്നത്‌ നന്നായിരിക്കും.

Buzz ല്‍‌ പിന്തുടരുക