ഗൂഗിളിനെ കോടതി കയറ്റുന്നു - അപരനാമക്കാര് ജാഗ്രതൈ
മുംബൈയിലുള്ള് ഒരു ജര്മ്മര് കമ്പനി - Gremach Infrastructure Equipments & Projects Ltd, ഗൂഗിളിനെതിയായി മാനനഷ്ടക്കേസ്സ് ഫയല് ചെയ്തിരിക്കുന്നു. മുമ്പൈ കോടതിയിലാണ് കേസ്സ്. ബ്ലോഗറില് Toxic Writer എന്ന അപരനാമത്തില് ബ്ലോഗ് ചെയ്യുന്ന ആളിന്റെ യഥാര്ത്ഥ നാമം വെളിപ്പെടുത്താനാവശ്യപ്പെട്ടുകൊണ്ടാണ് കേസ് കൊടുത്തിരിക്കുന്നത്. Toxic Writer എഴുതിയ കാര്യങ്ങളില് പ്രഥമ ദൃഷ്ട്യാ ജര്മ്മന് കമ്പനിക്ക് മാനനഷ്ടം സംഭവിച്ചേക്കാമെന്നു കണ്ടുകൊണ്ടാണ് കേസ്സ് ഫയലില് സ്വീകരിച്ചത്.
നാലാഴ്ചക്കകം Toxic Writer ടെ യഥാര്ത്ഥനാമം വെളിപ്പെടുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസ്സ് ഗൂഗിള് തോല്ക്കുകയാണെങ്കില് Toxic Writer ടെ പേരു വെളിപ്പെടുത്തുക മാത്രമല്ല, മേലിലും അപരനാമക്കാരുടെ യഥാര്ത്ഥ നാമം വെളിപ്പെടുത്തേണ്ടി വരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും ഈ വാര്ത്ത് പ്രസിദ്ധീകരിച്ച പത്രം പറയുന്നു.
അപരനാമക്കാര്ക്ക് ഇതൊരു നല്ല വാര്ത്തയല്ലേ.