Sunday, April 25, 2010

ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ പരീക്ഷണങ്ങൾവിവരാവകാശനിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച ഒരു രേഖയാണിവിടുത്തെ വിഷയം.  ദേശീയ പാതയിൽ കുഴിയെടുത്ത്  വൈദ്യുതി കേബിൾ / ജല പൈപ്പ് എന്നിവ സ്ഥാപിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നിവരാണു. അപ്രകാരം റോഡിൽ ഉണ്ടാക്കിയ കുഴികൾ മൂടി റോഡിനെ പൂർവ്വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പും. അതിന്റെ ചെലവിനു വേണ്ട പണം വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നി വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിനെ മുങ്കൂർ ഏൾപ്പിക്കണം. റോഡിനെ പൂർവ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപണി ഒരു ഡെപ്പോസിറ്റ് വർക്കായി പൊതുമരാമത്ത് വകുപ്പ് ചെയ്ത് തീർക്കുന്നു.


അങ്ങനെ റോഡിൽ പൈപ്പിടാനായി ഉണ്ടാക്കിയ കുഴി മൂടി പുർവ്വസ്ഥിതിയിലാക്കാനായി ഒരു കരാറുകാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായ ഒരു രേഖയാണു താഴെ കാണുന്നത്. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവയാണു:

 • കുഴിക്കരുകിൽ കൂട്ടിയിട്ട മണ്ണുപയോഗിച്ചല്ല ആ കുഴി മൂടേണ്ടത്.  ആ മണ്ണൂ 1000 മീറ്റർ അകലേക്ക് മാറ്റണം. അതിനു വേണ്ടി ക്യുബിക് മീറ്ററിനു 29 രൂപ നിരക്കിൽ കരാറുകാരനു കൊടുക്കുന്നുണ്ട്. ഒരുപക്ഷേ വശങ്ങളിലുള്ള മണ്ണു കുഴിക്കകത്ത് വീണു പോയിട്ടുണ്ടെങ്കിൽ അത് എടുത്ത് മാറ്റി (excavate) ദൂരെ കൊണ്ടു പോകാൻ കരാറുകാരൻ ബാധ്യസ്ഥനാണു. ഇതാണു രേഖയിലെ ആദ്യത്തെ ഇനം.
 • അടുത്ത ഒൻപതിനങ്ങൾ  എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചാണു ആ കുഴികൾ മൂടി പൂർവ്വസ്ഥിതിയില്ലാക്കേണ്ടതെന്നു വിശദമാക്കുന്നു. അപ്പോഴേ റോഡ് പഴയസ്ഥിതിയിലാകൂ എന്നാണു വയ്പ്. പണം കൊടുക്കുന്നതും ഇതെല്ലാം ചെയ്തതിനാണു.

നാമാരെങ്കിലും അധികം വന്ന മണ്ണ് ദൂരെ എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം-1)? പകരം പാറപ്പൊടി, ചല്ലി മുതലായവ കൊണ്ടുവന്നു കുഴി നിറക്കുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം 2)? ഇതെല്ലാം ഒന്നു വായനക്കാരെ അറിയിക്കാനാണു എന്റെ ശ്രമം. ഇക്കാര്യങ്ങൾക്ക്  പ്രചാരം നൽകി കൂടുതൽ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുക. ഈ പട്ടികയിലെ 3,4,5 എന്നീ കോളങ്ങളിലെ കാര്യങ്ങൾക്ക് മാറ്റം വരില്ല.

Buzz ല്‍‌ പിന്തുടരുക

8 comments:

 1. കൂതറHashimܓ said...

  ഓഹ്, ഈ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കാരണം എത്ര ബൈക്കാണ് അപകടത്തില്‍ പെടുന്നത്.
  രേഖയില്‍ എല്ലാം നന്നായി പറയുന്നു നടക്കുന്നതോ.........!!

 2. Unknown said...

  നല്ല അറിവുകള്‍ക്ക് നന്ദി

 3. ഷൈജൻ കാക്കര said...

  1000 മീറ്റർ അകലേക്ക്‌ മണ്ണ്‌ മാറ്റണം, എന്തിന്‌? കുഴിയിൽ നിന്ന്‌ എടുത്ത മണ്ണ്‌ തന്നെ ഉപയോഗിച്ച്‌ കുഴി മൂടിയാൽ വല്ല പ്രശ്നവും? കരാർ പ്രകാരം കരാറുകാരൻ പണി ചെയ്യണം പക്ഷെ എന്തിന്‌ ഇങ്ങനെയുള്ള കരാർ? അടിച്ച്‌ മാറ്റാനുള്ള വഴികൾ ഇടുകയാണോ?

 4. Kvartha Test said...

  അങ്കിളെ, ആദ്യത്തെ ചിത്രം ക്ലിക്ക് ചെയ്തു വലുതാക്കി കാണാന്‍ കഴിയുന്നില്ല.

 5. Kvartha Test said...

  കരാറുകാരന് കൊടുത്താല്‍ പണം കൊടുക്കാനുള്ള കുറുക്കു വഴികളല്ലേ ഇതിലെ ചില നിബന്ധനകള്‍ എന്ന് സംശയിക്കാതെ തരമില്ല.

 6. കുഞ്ഞൻ said...

  അങ്കിളേ നന്ദി..

  1000 മീറ്ററായിരിക്കില്ല ആയിരം സെന്റി മീറ്ററായിരിക്കും.

  ഇത്തരം നിബന്ധനകളൊക്കെയുണ്ടങ്കിലല്ലെ ഏമാന്മാർക്ക് എൽ ഇ ഡി ടീവിയും, അപ്പപ്പൊ ഇറങ്ങുന്ന കാറുകളും വാങ്ങാൻ പറ്റൂ..എന്ന് നമ്മുടെ നാട് നന്നാവും..?

 7. jayanEvoor said...

  ഈ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അങ്കിൾ!

 8. Rajeevan (രാജീവന്‍) said...

  ജനം ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുമ്പോള്‍ ഉധ്യോഗസ്തരുടെ പ്രവര്‍ത്തിയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം അഭിനന്ദനങ്ങള്‍