Thursday, January 7, 2010

ആനപ്രേമികളേ നിങ്ങൾക്കറിയാമോ?

നാലു് കാലും തുമ്പിക്കൈയ്യുമുള്ള വളരെ വലിയ ശരീരത്തോടുകൂടിയ ഒരു മൃഗം എന്നു മാത്രം ആനയെപറ്റി ധരിച്ചിരുന്ന എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് നമ്മുടെ ഇടയിലുള്ള , പാർപ്പിടം എന്ന ബ്ലോഗിന്റെ ഉടമയായ, എസ്.കുമാറാണു മറ്റാരുമല്ല.

ഒന്നും രണ്ടുമല്ല ഏഴു ചോദ്യങ്ങൾക്കുത്തരമാണു ഈ മാന്യദേഹം എന്നിൽ നിന്നും ആവശ്യപ്പെട്ടത്. വായനക്കാരുടെ അറിവിലേക്കായി അതിവിടെ പകർത്തുന്നു:


 1. കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?
 2. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും
 3. സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്?
 4. എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
 5. അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആ‍ന ഏത്? അതിന്റെ ഉടമ ആർ?
 6. ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ്‌ ഇത്തരക്കാർക്ക്‌ നിയമം അനുശാസിക്കുന്നത്‌?
 7. ലൈസൻസ്‌/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട്‌ കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ്‌ ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്‌?

ഈ ചോദ്യങ്ങളടങ്ങിയ കുമാറിന്റെ ഈ-മെയിൽ വായിച്ച് അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുമ്പോഴാണു ഒരു ഫോൺ കാൾ. കുമാറാണു മറുവശത്ത്. വിവരാവകാശനിയമത്തെ പറ്റി വിശദമായ പോസ്റ്റുകൾ പ്രസിദ്ധപ്പെടുത്തിയ തിരുവനന്തപുരത്ത് താമസക്കാരനായ ഞാൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ഈ വിവരങ്ങൾ നേടികൊടുക്കണം. ഇതാണാവശ്യം.

പ്രശ്നം നിസ്സാരമല്ല. കാരണം, ഞാൻ മനസ്സിലാക്കിയ വിവരാവകാശ നിയമപ്രകാരം ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടുപിടിച്ച് തരാൻ ഫോറസ്റ്റാപ്പീസർമാർ ബാധ്യസ്ഥരല്ല. ഇതേ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ച് ഒരു രേഖയാക്കിയിട്ടുണ്ടെങ്കിൽ ആ രേഖയുടെ പകർപ്പ് ചോദിച്ചാൽ ലഭ്യമാക്കണമെന്നാണു നിയമം. ഫോറസ്റ്റാഫീസിൽ സൂക്ഷിക്കുന്ന ഏത് രേഖയുടെ പകർപ്പ് ചോദിച്ചാലും തരാൻ ബാധ്യസ്ഥരാണു. അതാണു നിയമം അനുശാസിക്കുന്നത്. ഇവിടെ ചോദ്യങ്ങൾക്കുത്തരം റെഡി മണിയായിട്ട് ഏതെങ്കിലും രേഖയിൽ ഉണ്ടാകുമോയെന്നു സംശയം. പല രേഖകളും, ഫയലുകളും, രജിസ്റ്ററുകളും പരിശോധിച്ച് ഉത്തരം കണ്ടെത്തേണ്ടതാണു ചോദ്യങ്ങളത്രയും. ഞാൻ ഇതുവരെ വിവരാവകാശനിയമപ്രകാരം നേടിയിട്ടുള്ളതെല്ലാം അപ്രകാരമുള്ള രേഖകളായിരുന്നു. മടിച്ച് മടിച്ചാണെങ്കിലും, അപേക്ഷ കൊടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ നവമ്പർ 30 നു ഈ ചോദ്യങ്ങളെല്ലാം പകർത്തിയെഴുതി, 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച്, ‘വിവരാവകാശ നിയമ പ്രകാരം’ എന്നു വെണ്ടക്കാ അക്ഷരത്തിൽ ഏറ്റവും മുകളിൽ എഴുതിയ ഒരപേക്ഷ വഴുതക്കാട്ടുള്ള ഫോറസ്റ്റാഫീലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ കൈയ്യിൽ ഞാൻ തന്നെ നേരിട്ട് ഏൾപ്പിച്ചു. മറ്റൊരു പകർപ്പിൽ , കൈപ്പറ്റ് രശീതിയും ഒപ്പിട്ട് വാങ്ങി.

30 ദിവസത്തിനകം വിവരം ലഭ്യമാക്കണമെന്നാണു നിയമം. ഉടൻ നൽകാമെന്നതാണെങ്കിൽ പോലും നൽകില്ലെന്നാണു അനുഭവം. കാത്തിരിക്കുക തന്നെ. 18 ദിവസം കഴിഞ്ഞപ്പോൾ ഒന്നന്വേഷിച്ചു പോയി. എന്റെ അപേക്ഷ എവിടെയാണെന്നു പോലും ആർക്കും അറിയില്ല. അപേക്ഷ വാങ്ങിയകാര്യം രേഖപ്പെടുത്തിയ ഒരു പകർപ്പ് കാണിച്ചപ്പോൾ അതുവരെ വാചാലമായിരുന്നവർക്ക് മിണ്ടാട്ടമില്ലാതായി. അടുത്ത ദിവസം ടെലഫോണിൽ അന്വേഷിച്ചാൽ വിവരം പറയാമെന്നായി.

പിന്നീടങ്ങോട്ട് ദിവസവും ടെലഫോണിൽ കൂടിയുള്ള അന്വേഷണമാണു. എന്റെ അപേക്ഷ കണ്ടെത്തിയോ എന്നെങ്കിലും അറിയണ്ടേ. ഒരു രക്ഷയുമില്ല. ദിവസവും ഞാൻ വിളിക്കുമെന്നു ഉറപ്പായാപ്പോൾ ഫോറസ്റ്റാഫീസർക്കും ക്ഷമകെട്ടു. വിവരാവകാശനിയമപ്രകാരം 30 ദിവസങ്ങൾക്കുള്ളീൽ ചോദിച്ച വിവരം ലഭ്യമാക്കിയാൽ മതിയെന്നും, അതനുസരിച്ച് 30 ദിവസത്തിനുള്ളിൽ വിവരം ലഭിക്കുമെന്നും ദിവസേന ഈ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അവരുടെ അവസാന പ്രതികരണം. അങ്ങനെ എന്റെ അപേക്ഷ കണ്ടെത്തി കാണുമെന്ന് ഉറപ്പായി. അല്ലെങ്കിൽ ഇങ്ങനെയൊരു മറുപടി പറയില്ലല്ലോ.

ഡിസമ്പർ 30 കഴിഞ്ഞിട്ടും ആവശ്യപ്പെട്ട വിവരം ലഭിക്കാത്തപ്പോൾ ആശ കൈവെടിഞ്ഞു. എന്നാലും എന്തെങ്കിലും ഒരു മറുപടി കിട്ടണ്ടേ. ആവശ്യപ്പെട്ട വിവരം ഇല്ലാഞ്ഞിട്ടാണോ, തരാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ, തരാൻ ബാധ്യസ്ഥരല്ലാത്തതു കൊണ്ടാണോ. ഒന്നും അറിയില്ല. അടുത്ത നടപടി സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷ്ണറുടെ മുമ്പാകെ അപ്പീൽ സമർപ്പിക്കുകയെന്നതാണു. അതിനു വേണ്ടുന്ന ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുമ്പോഴാണു, ജനുവരി 3നു ഒരു രജിസ്റ്റേർഡ് കത്തു കിട്ടുന്നത്. സംഗതി അതു തന്നെ. ഫോറസ്റ്റാഫീസറുടെ മറുപടി.

മറുപടി വായിച്ചിട്ട് അതിശയം തോന്നി. വിവരാവകാശനിയമത്തെപറ്റിയുള്ള എന്റെ ധാരണ മുഴുവൻ തലകീഴായി മറിഞ്ഞു. ഞാനാവശ്യപ്പെട്ട ചോദ്യങ്ങൾക്ക് ഒന്നിനൊഴികെ ബാക്കിയെല്ലാത്തിനും വ്യക്തമായ മറുപടി തന്നിരിക്കുന്നു. പലയിടത്തുനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഞാനാവശ്യപ്പെട്ട രീതിയിൽ മറുപടി ശരിയാക്കി തരാൻ ബാധ്യതയുണ്ടോ എന്നകാര്യം ഇനി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. തൽക്കാലം എനിക്ക് കിട്ടിയ വിവരം വായനക്കാർക്ക് വേണ്ടി ഇവിടെ സമർപ്പിക്കുന്നു.


ചോദ്യം1. കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?

ഉത്തരം: തൃശ്ശൂർ ജില്ലയിലെ ശിവശങ്കരൻ - പൊക്കം 322 സെ.മി.

ചോദ്യം 2.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും
ഉത്തരം:

 • തെച്ചിലോട്ട് രാമചന്ദ്രൻ - 317 സെ.മി. - പ്രസിഡന്റ് തെച്ചിലോട്ട് കാവ് ദേവസ്വം
 • മംഗലാംകുന്നു കർണ്ണനെന്നൊരാനയില്ല. മംഗലാംകുന്നു കണ്ണ്ണൻ - 296 സെ.മി. - ഗീത.പി.ഡി
 • പട്ടത്ത് ശ്രീകൃഷ്ണൻ - 315 സെ.മി. - അശോക് കുമാർ പി.കെ.
 • ചെർപ്പുളശ്ശേരി പാർത്ഥൻ - 305 സെ.മി. - സുനിൽ കുമാർ.പി
 • ചുള്ളിപ്പറമ്പിൽ വിഷ്ണുവല്ല, വിഷ്ണു ശങ്കർ - 293 സെ.മി. - ശശിധർ.സി.എസ്.

ചോദ്യം 3.സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്?

ഉത്തരം: 702 നാട്ടാനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചോദ്യം 4.എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

ഉത്തരം: 702 ആനകൾക്ക്

ചോദ്യം 5.അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആ‍ന ഏത്? അതിന്റെ ഉടമ ആർ?

ഉത്തരം: ആലപ്പുഴ പാണ്ടനാട്ടുള്ള ശ്രീ.പി.ജി. കേശവപിള്ളയുടെ ഉടമസ്ഥതയിലുള്ള വിജയലക്ഷ്മി എന്ന ആനയാണു അവസാനം രജിസ്റ്റർ ചെയ്തിട്ടുള്ളത്: 29-6-2009

ചോദ്യം 6.ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ്‌ ഇത്തരക്കാർക്ക്‌ നിയമം അനുശാസിക്കുന്നത്‌?

ഉത്തരം: 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ നിയമത്തിലെ വ്യവസ്ഥകളോ, ഈ നിയമത്തിൻ കീഴിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 25000 രൂപ വരെ പിഴയോ 3 വർഷം വരെയുള്ള കഠിന തടവോ ഇതു രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാവുന്നതാണു.

ചോദ്യം 7.ലൈസൻസ്‌/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട്‌ കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ്‌ ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്‌?

ഉത്തരം: ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളുടെ കണക്ക് ഈ ഓഫീസിൽ ലഭ്യമല്ല. ഇത്തരത്തിലുള്ള ആനകളെ സംബന്ധിച്ചെടുത്തിട്ടുള്ള നടപടികളെ സംബന്ധിച്ചും ഈ ഓഫീസിൽ വിവരങ്ങളില്ല. ആയത് താങ്കൾക്ക് നേരിട്ട് നൽകാൻ കൺസർവേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിശ്വസ്തതയോടെ,
ഒപ്പ്
പബ്ലീക്ക് ഇൻഫർമേഷൻ ഓഫീസർ &
Dy.Forest Conservator (Wild Life)
30-12-2009

ആ ഉത്തരങ്ങളുടെ നിജസ്ഥിതിയെപറ്റി എസ്.കുമാറിൽ നിന്നും അറിഞ്ഞ വിവരങ്ങൾ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കയാണു ഞാൻ വീണ്ടും. കുമാർ എന്നെ അറിയിച്ചിരിക്കുന്നതെന്തെന്നാൽ:

ഒന്നാം ചോദ്യത്തിനു അവർ നൽകിയ ഉത്തരം തെറ്റാണ്‌. ശിവശങ്കരൻ(പഴയ കണ്ടമ്പുള്ളീ ബാല നാരായണൻ) ചരിൻഞ്ഞിട്ട്‌ വർഷം ഒന്നാകാറായി.പാലക്കാട്‌ ജില്ലയിൽ വച്ച്‌ ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിക്കുകയാണുണ്ടയത്‌.ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ചില പ്രശനങ്ങൾ ഉണ്ടായിരുന്നതിനാൽ അതിന്റെ കൊമ്പ്‌ സർക്കാരിൽ വന്നു ചേരുകയും ചെയ്തു എന്നാണറിവ്.

(1970 കളിൽ പട്ടാമ്പിയിൽ ഉള്ള ഒരു വക്കീലാണ്‌ (ഉദയവർമ്മൻ) ഈ ആനയെ ബീഹാറിൽ നിന്നും കൊണ്ടുവരുന്നത്‌. അന്നത്തെ പേർ പട്ടാമ്പി നാരായണൻ. കലാപകാരിയായിരുന്ന ഇവനെ വക്കീൽ കണ്ടമ്പുള്ളി ഫാമിലിക്ക്‌ വിറ്റു. കാലങ്ങളോളം കണ്ടമ്പുള്ളി ഫാമിലിയുടേതായിരുന്നു ആന. കണ്ടമ്പുള്ളി ബാലനാരയണൻ എന്നു പേരും മാറ്റി. പിന്നീട്‌ പാലക്കാട്‌ ജില്ലയിൽ ഒരുത്സവത്തിനിടയിൽ ആനത്തെറ്റിയ സമയത്ത്‌ ഉടമ് ബാലേട്ടൻ അവിടെ എത്തി.തെറ്റിനിൽക്കുന്ന ആനയെ കണ്ട്‌ ബാലേട്ടൻ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും മരിക്കുകയുമാണുണ്ടായത്‌. ബാലേട്ടൻ മരിച്ചപ്പോൾ മക്കൾ അതിനെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിനു കൈമാറി.അവരാണ്‌ അതിനു കണ്ടമ്പുള്ളീ ബാലനാരായണൻ എന്നപേരുമാറ്റി നാണു എഴുത്തശ്ശൻ ശങ്കരനാരായണൻ എന്ന പേരിട്ടത്‌)

മറ്റൊന്നു, മന്ദലാം കുന്ന് കർണ്ണൻ എന്ന ആനയില്ല എന്ന വിവരം.കാരണം ഇന്ന് കേരളത്തിൽ ഉത്സവപ്പറമ്പുകളിൽ (ഗുരുവായൂർ പത്മനാഭൻ,തിരുവമ്പാടി ശിവസുന്ദർ-പഴ്യ പൂക്കോടൻ ശിവൻ- എന്നിവരെ ഒഴിവാക്കിയാൽ) തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞാൽ ഏറ്റവും പ്രിയങ്കരൻ മന്ദലാം കുന്ന് കർണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ആനയാണ്. ഔദ്യോഗികമായി ഇവന്റെ പേര് കർണ്ണൻ എന്നല്ല കണ്ണൻ എന്നതു പുതിയ അറിവാണ്. ഒരു പക്ഷെ ആനപ്രേമികളിൽ പലർക്കും അറിയില്ലയിരിക്കാം. [കണ്ണന്റെ മുകളിൽ കാണുന്ന പടം ഞാൻ ഇവിടുന്നു അടിച്ച് മാറ്റിയതാണു.]

സംഗതി ഇങ്ങനെയൊക്കെയാണെങ്കിൽ , പൊക്കത്തിൽ ഒന്നാമൻ ആരായിരിക്കാം?.
ഫോറസ്റ്റുകാർ പറഞ്ഞ ആന ചരിഞ്ഞിട്ട് കാലം കുറച്ചായില്ലേ. ഇനി ഒരു പക്ഷെ സൂര്യൻ എന്നാണ് പറയുന്നതെങ്കിൽ അതും തെറ്റാണ്.കാരണം ചുള്ളിപ്പറമ്പിൽ സൂര്യൻ എന്നറിയപ്പെട്ടിരുന്ന വാര്യമ്പാട്ട് സൂര്യൻ ചരിഞിട്ട് 5 മാസത്തോളം ആയി.ഇത് തൃശ്ശൂരിലെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിൽന്നിന്നും ചുള്ളിപ്പറമ്പിൽ ശശിയേട്ടൻനും (വിഷ്ണുശങ്കരിന്റെ ഉടമ) വാര്യമ്പാട്ട് തറവാട്ടിലെ ഒരു വ്യക്തിയും ചേർന്ന് ഏതാനും വർഷം മുമ്പ് വാങ്ങിയതാണ്.ഇവരുടെ കൈവശം ഇരിക്കുമ്പോൾ ആണ് ആന ചരിഞത്.

അതിനാൽ ഇവർ കഴിഞാൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഉയരക്കൂടുതൽ തെച്ചിക്കോട്ടുകാവിനാണ് എന്നാണു നമ്മുടെ ആനപ്രേമി കുമാർ ഊഹിക്കുന്നത് (പടം ഇടതു വശം, പാപ്പാന്മാരോടൊപ്പം- രാമചന്ദ്രൻ). ഇനിയൊരപവാദം ഉണ്ടകുവാൻ കഴിയുക ഗുരുവായൂർ ആനക്കോട്ടയിൽ ഉള്ള ഒരു വളരെ പ്രായം ചെന്ന പൊതുപരിപാടികളൊ പുറം യാത്രകളോ ഇല്ലാത്ത ഒരാനക്കാണ്. അതിന്റെ തല ഇടിഞും ഉയരം നോക്കുന്ന ഇരിക്കസ്ഥാനം/മുതുക് ഉയർന്നുമാണ്.ആ ഒരു സാങ്കേതികത്വം മാത്രമേ ഉണ്ടാകുവാൻ ഇടയുള്ളൂ.

ഫോറസ്റ്റുകാർക്ക് പറ്റിയ തെറ്റു പത്രക്കാർക്ക് കൊടുക്കില്ലെന്നേ ഞാൻ വാക്കു കൊടുത്തിട്ടുള്ളൂ. ബ്ലോഗ് വായനക്കാരെ അറിയിക്കുന്നതു കൊണ്ട് ഞാൻ ഒരു വാഗ്ദാന ലംഘനവും നടത്തുന്നില്ലല്ലോ. അതു കൊണ്ട് വായനക്കാരേ, ആന പ്രേമികളേ നിങ്ങൾ വായിച്ചാർമാദിക്കൂ. ഈ വിവരങ്ങൾ ആധികാരികമാണു.


കടപ്പാട്: 1) വിവരാവകാശ നിയമം; 2) ആനപ്രേമി എസ്.കുമാർ.

Buzz ല്‍‌ പിന്തുടരുക

41 comments:

 1. ഷിബു മാത്യു ഈശോ തെക്കേടത്ത് said...

  എന്റെ പൊന്നേ... നിങ്ങളെല്ലാം കൂടി ഇങ്ങനെ തുടങ്ങിയാല്‍ സര്‍ക്കാര്‍ ജോലിക്കാരെല്ലാം ഒരുമിച്ച് രാജിവച്ച് പോകുമെന്നാ തോന്നുന്നത് ....

 2. അങ്കിള്‍ said...

  എന്താ തെക്കേടാ ഇത്. കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി പറയൂ. രാജിവക്കാൻ വേണ്ടി ഇവിടെ എന്താ സംഭവിച്ചത്. ഞാനും കൂറേകാലം സർക്കാർ ഉദ്ദ്യോഗം ഭരിച്ചതല്ലേ.

 3. അനില്‍@ബ്ലോഗ് // anil said...

  അങ്കിളേ,
  ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ഏറെയും.
  കേരളത്തിലെ വളര്‍ത്താനകളെക്കുറിച്ച് ഡോകുമെന്റേഷന്‍ ആരംഭിച്ചിട്ടേ ഉള്ളൂ. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ കയ്യില്‍ രജിസ്റ്റര്‍ ചെയ്ത ആനകളുടെ വിവരങ്ങള്‍ ഉണ്ടാവാം, അതിന്റെ പകര്‍പ്പ് തരാം എന്ന് പറയുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ.

  നിലവില്‍ കയ്യിലുള്ള ഡാറ്റ അനലൈസ് ചെയ്യാനോ സോര്‍ട്ട് ചെയ്യാനോ നമുക്ക് ആവശ്യപ്പെടാന്‍ പറ്റില്ലെന്ന നിലക്ക് ഇങ്ങോട്ട് തന്ന അത്തരം വിവരം തന്നെ ഒരു വിവരക്കേടല്ലെ?
  അപ്പോ ഉത്തരങ്ങള്‍ക്കും ആ നിലവാരം പ്രതീക്ഷിച്ചാല്‍ മതി.
  :)

  ഏതായാലും ഡോകുമെന്റേഷന്‍ പൂര്‍ത്തിയായി വരുന്നു, ഈ പറഞ്ഞ വിഷയങ്ങള്‍ ഒരു പാഠ്യ വിഷയമായെടുത്ത് ആരെങ്കിലും ഒരു ഡോക്ടറേറ്റ് സംഘടിപ്പിക്കട്ടെ.

 4. paarppidam said...

  ഈ വിവരങ്ങൾക്കായി അങ്കിളിനെ ഞാൻ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടിച്ചത്. അങ്കീൾ അവരുടെ പുറകെ വിടാണ്ടെ പിടിച്ചതുകൊണ്ട് മറുപടി കിട്ടി. ഈ മറുപടികൾ നിസ്സാരങ്ങൾ അല്ല.അങ്കിളിനു പ്രത്യേകം നന്ദി പറയുന്നു.ഒരു ഉത്സവസീസണിൽ നാട്ടിൽ വരുമ്പോൾ അങ്കീളിനെ തൃശ്ശൂർ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവും,മന്ദലാംകുന്ന് കർണ്ണനും, ബാസ്റ്റ്യനും,പാർഥനും,വിഷ്ണുശങ്കറും,പുത്തം കുളം അനന്ദനും ഒക്കെ മാറ്റുരക്കുന്നതും അതുപോലെ തൃശ്ശൂർ പൂരത്തിൽ മഠത്തിൽ വരവിനു നായകത്വം വഹിച്ച് തലയെടുപ്പോടെ തിടമ്പേറ്റി വരുന്നതും ഒക്കെ ഒന്ന് കാണിച്ചുകൊടുക്കണം എന്ന് കരുതുന്നു.ഒരിക്കൽ ഇതു കണ്ടാൽ പിന്നെ അങ്കിൾ സർക്ക്കാർ ഫയലുകളുടെ നാട്ടിൽ നിന്നും ആനക്കേരളത്തിന്റെ തലസ്ഥനത്തേക്ക് ഓരോ ഉത്സവകാലത്തും എത്തും.

  അവസാന ചോദ്യത്തിൽ നിന്നും കൌശലപൂർവ്വം അവർ മൂങ്ങിയതാണോ എന്ന് ഒരു സംശയം.ലൈസൻസ് ഉള്ള ആനകൾ 702 എന്നാണ് ലഭ്യമായ വിവരം.എന്നാൽ ഇതിലും ൽകൂടുതൽ നാട്ട് ആനകൾ കേരളത്തിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അപ്പോൾ ആ ആനകൾ അനധികൃതമാണോ? അങ്ങനെ അനധികൃതമാണേൽ ആ ആനകൾക്ക് ഇൻഷൂറൻസ് ഉണ്ടാകുമോ? ആ ആനകൾ പ്രശ്നങ്ങളുണ്ടാക്കിയാൽ ആര്രു ഉത്തരവാദിത്വം ഏൽക്കും?
  അവയെ കൊല്ലുകയോ/ ചരിയുകയോ ചെയ്താൽ അതിന്റെ കൊമ്പ്? അങ്ങിനെ നിരവധി കാര്യങ്ങൾ ഇല്ലേ?

  ആരും അത്ര ശ്രദ്ധിക്കാത്തതാണ് ഈ വിഷയം എന്ന് തോന്നുന്നു. കോടികളുടെ ആനവിപണിയാണ് കേരളത്തിൽ ഉള്ളത്.അല്പം പേരുള്ളവർക്കും പത്തടിക്കേമന്മാർക്കും ഒരു ഉത്സവത്തിനു ഏക്കത്തുക ഇരുപതിനായിരത്തിനുമേളിൽ ആണ്.തിരക്കുള്ള ദിവസം ഒരു ലക്ഷത്തിനു പുറത്ത് ഏക്കം പോകുന്ന ആനകളും കേരളത്തിൽ ഉണ്ട്.കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊന്റുവരുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ 702 നു പുറത്തുള്ള ആനകളെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം സർക്ക്കാർ നടത്തേണ്ടിയിരിക്കുന്നു. അനധികൃത കൈവശക്കാർക്ക് എതിരെ നടപടിയും എടുക്കേണ്ടിയിരിക്കുന്നു.

  തെക്കേടാ ഇവിടെ അപാകതയുള്ള എന്തെങ്കിലും ചോദ്യം ഞങ്ങൾ ഉന്നയിച്ചിട്ടില്ല. മാത്രമല്ല ആദ്യ ചോദ്യം തന്നെ സർക്കാർ രേഖകളിൽ ഉള്ള പല പിശകുകളിലേക്കും വിരൽ ചൂണ്ടുന്നു.
  ഏഷ്യയിലേക്കു തന്നെ ഏറ്റവും വലിയ നാട്ടാനയായിരുന്ന എഴുത്തശ്ശൻ ശങ്കരനാരായണൻ (കണ്ടമ്പുള്ളി ബാലനാരായണൻ) ചരിഞ്ഞത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ അത് സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്നത് എന്താണ് വ്യക്തമാക്കുന്നത്?
  ഇനി ഈ മറുപടി പ്രകാരം കണ്ടമ്പുള്ളി ബാലനാരായണൻ എന്ന ആന ജീവിച്ചിരിക്കുന്നു.ഇതും പ്രശനമല്ലേ?


  നാട്ടാനകളുടെ ചരിത്രത്തിൽ കണ്ടമ്പുള്ളീ ഇടം നേടിയത് ഉയരക്കേമം കൊണ്ടും കലാപകാരിയെന്ന നിലയിലും ആയിരുന്നു.കടുത്ത ബന്ധവസ്സിലായിരുന്നു ഇവനെ കൊണ്ടുനടന്നിരുന്നത്.
  96-ൽ ചെമ്പൂത്രaക്കാവ് ഉത്സവത്തിനിടയിൽ ആന തെറ്റിനിൽക്കുന്നത് കണ്ട് നെഞ്ചുവേദനയനുഭവപ്പെട്ട ബാലേട്ടൻ പിന്നീട് മരിക്കുകയായിരുന്നുത്രെ. കണ്ടമ്പുള്ളിത്തറവാട്ടിലെ മുത്തശ്ശിയ്ക്കും ഈ ആനയ്ക്കും നല്ല അടുപ്പമായിരുന്നു.മദക്കോളിന്റെ കൊടും ഭ്രാന്തിൽ നിൽക്കുമ്പോളും ഇവൻ ഈ മുത്തശ്ശിയെ തിരിച്ചറിയാറുണ്ടത്രേ. മുത്തശ്ശി തീരെ സുഖമില്ലാതെ തൃശ്ശൂർ അമല ആശുപത്രിയിൽ കിടക്ക്കുമ്പോൾ ഇവനെ അവിടെ കൊണ്ടുവന്ന് അവരെ കാണിച്ചതും ചരിത്രം.

  അങ്കിളേ എന്തായാലും വിവരാവകാശ നിയമപ്രകാരം ഇതുപോലെ പരതിമറുപടി പറയുവാൻ ബാധ്യതയില്ല എന്ന് വനം വകുപ്പിനു കൂടുതൽ ഒന്നും അറിയില്ലേൽ അങ്കിളായിട്ട് പറഞുകൊടുക്കേണ്ട.ഇനിയും നമ്മൾക്ക് വിവരങ്ങൾ അറിയേണ്ടതുണ്ട്.

 5. അനില്‍@ബ്ലോഗ് // anil said...

  പാര്‍പ്പിടം,
  ഞാന്‍ സൂചിപ്പിച്ചത് കണ്ടായിരുന്നോ, ഡോക്യുമെന്റേഷന്‍ നടക്കുന്നേ ഉള്ളൂ. സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. ചിപ് ഘടിപ്പിക്കാത്ത രജിസ്റ്റേഡ് ആനകള്‍ ഇപ്പോഴുമുണ്ടെന്നാണ് എന്റ്റെ അറിവ്. രജിസ്റ്റേഡ് അല്ലാത്ത ചില ആനകളെങ്കിലും കാണാനും ഇടയുണ്ടെന്ന് തന്നെ കരുതണം.

 6. krish | കൃഷ് said...

  ഹോ, ഒരു ‘ആനപ്രാന്തന്‍ ‘ കാരണം അങ്കിള്‍ കുറെ ബുദ്ധിമുട്ടിയല്ലേ. :)
  എന്തായാലും ഇത്രയെങ്കിലും വിവരങ്ങള്‍ സംഘടിപ്പിക്കാന്‍ പറ്റിയല്ലോ.

  അപ്പോള്‍ തലയെടുപ്പുള്ളവരുടെ ലിസ്റ്റില്‍ നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, പാമ്പാടി രാജന്‍, നന്തിലത്ത് അര്‍ജുനന്‍ ഇവരൊന്നും വരില്ലേ. ശ്രീനിവാസനും രാജനുമെല്ലാം തിടമ്പെടുക്കുന്ന ഗജവീരന്മാരല്ലേ, പാര്‍പ്പിടമേ.

 7. Unknown said...

  കണ്ടമ്പുള്ളിയെ കുറിച്ചുള്ള വിശദവിവരവും മരണസമയത്തെ വീഡിയോയും ഇവിടെ ,പിന്നെ പാർപ്പിടം അമല ആശുപത്രിക്കു പകരം അവിടെ ചൂണ്ടൽ മിഷൻ ആശുപത്രി എന്നാണു എഴുതിയിരിക്കുന്നതു .പിന്നെ ഒരു സംശയ കണ്ടമ്പുള്ളി മരിച്ചിട്ടു രണ്ടുവർഷത്തിൽ കൂടുതലായില്ലെ

 8. Unknown said...

  കണ്ടമ്പുള്ളീ മരിച്ചിട്ടു 2 വർഷം ഈ കഴിഞ്ഞ ഡിസംബറിൽ കഴിഞ്ഞു .2007 ഡിസംബർ 15 ശനിയാഴ്ച ഒറ്റപ്പാലത്തിനടുത്തു വച്ച് .വിശദ വിവരം ഇവിടെ

 9. Melethil said...

  പൊതുജനത്തിനു ആവശ്യമായ/ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ക്ക് അവകാശങ്ങള്‍ ഉപയോഗിയ്ക്കുന്നതല്ലേ അതിന്റെ ശരി?

  മിണ്ടാപ്രാണികളെ പീഡിപ്പിയ്ക്കുനതിനെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലേ?

 10. ബിജു കോട്ടപ്പുറം said...

  ആനകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു നന്ദി. എനിക്കും ചില സംശയങ്ങളുണ്ട്. അതുകൂടെ ക്ലിയറാക്കാന്‍ ഒന്നു സഹായിക്കാമോ അങ്കിള്‍?

  1. രണ്ടായിരത്തി ഒമ്പതില്‍ കേരളത്തിലെ ആനകള്‍ എത്ര പനയോലകള്‍ തിന്നു?
  2. ദിവസേന ഉല്പാദിപ്പിക്കപ്പെടുന്ന ആനപിണ്ടത്തിന്റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ?
  3.കേരളത്തില്‍ എത്ര വെള്ളാനകളുണ്ട്?
  4.വര്‍ഷം തോറും കയറ്റുമതിചെയ്യപ്പെടുന്ന ആനവാല്‍ മോതിരങ്ങളുടെ കണക്കെത്ര?
  5.കേരളത്തിലെ ആനപാപ്പാന്മാര്‍ക്ക് പി.എഫ്./പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നുണ്ടോ?
  6.മംഗലശ്ശേരി നീലകണ്ഠന് എത്ര വയസ്സായിക്കാണും?

  ദയവായി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വനംവകുപ്പില്‍ നിന്നും വാങ്ങിത്തരാമോ?

  ആകാംക്ഷയോടെ,
  മറ്റൊരു ആനപ്രേമി.

 11. സുനിൽ കൃഷ്ണൻ(Sunil Krishnan) said...

  അങ്കിള്‍,

  ഇതില്‍ അവസാ‍നത്തെ 2-3 ചോദ്യങ്ങളൊഴികെ ബാക്കിയെല്ലാം “useless"എന്ന വിഭാഗത്തില്‍ പെടുത്താം.ഇതിനൊക്കെ ഉത്തരം കണ്ടെത്താന്‍ വിലപ്പെട്ട സര്‍ക്കാര്‍ സമയം തന്നെ കളയണോ?ഏതു നിയമവും അതിന്റേതായ രീതിയില്‍ വേണം ഉപയോഗപ്പെടുത്താന്‍ എങ്കില്‍ മാത്രമേ അതു സാ‍ര്‍‌ത്ഥകമാ‍ാവുകയുള്ളൂ..

  വെറുതെയല്ല സൂരജ് ഈ പോസ്റ്റ് ഇട്ടത് !

 12. paarppidam said...

  ഇവിടെ ചിലർ പരിഹാസരൂപത്തിൽ ചില കാര്യങ്ങൾ എഴുതിക്കണ്ടു. അൽപബുദ്ധികൾ ഉന്നയിച്ചപോലെ ആനപ്പിണ്ടത്തിന്റെ കണക്കോ,പനയോലയുടെ കണക്കോ അല്ല ഞങ്ങൾ ചോദിച്ചത്‌. വനം വകുപ്പ്‌ നിരബന്ധമായി സൂക്ഷിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്‌.

  ഞാൻ ചോദിച്ച ചോദ്യങ്ങൾ ബാലിശമാണെന്ന് തോന്നുന്നില്ല.പ്രസക്തവും ആവശ്യമുള്ളതുമായ കാര്യങ്ങൾ മാത്രമേ ഇവിടെ ചോദിച്ചിട്ടുള്ളൂ.

  തൃശ്ശൂർക്കാരെ സംബന്ധിച്ചേടത്തോളം ആനയും ഉത്സവവും അവന്റെ ജീവിതത്തിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്ന ഒന്നാണ്‌ (ഉത്സവം പെരുന്നാൾ എന്നിവയൊക്കെ ആഘോഷിക്കാത്തവരും ഉണ്ടാകാം). നാട്ടിലെ ഉത്സവകാര്യങ്ങളിൽ ഇടപെടുകയും ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാൻ.അതിനാൽ അതിന്റെ ഒരു ആവേശം ഒരു പക്ഷെ നിങ്ങൾക്ക്‌ മനസ്സിലായിക്കോളണം എന്നില്ല.

  ഉയരക്രമത്തിൽ ആനകളെ അണിനിരത്തുന്ന ഉത്സവങ്ങൾ ഉണ്ട്‌.അവിടെ ഇതിന്റെ ഉയരം അറിയുന്നത്‌ പ്രയോജനപ്രദമാണ്‌.

  വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ സമയം അപഹരിക്കുന്നു എന്നാണ്‌ ഒരു വിദ്വാന്റെ മറുപടി/പോസ്റ്റ്‌.അവർ നേരാം വണ്ണം ജോലി ചെയ്തു എങ്കിൽ രണ്ടു വർഷം മുമ്പ്‌ ചരിഞ്ഞ ആന ഇന്നും സർക്കാർ രേഖകളിൽ കേരളത്തിലെ "ഏറ്റവും ഉയരമുള്ള ആനയായി" ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല.

  കൃഷേ നാണു എഴുത്തശ്ശൻ ശ്രീനിവാസനും,പാമ്പാടിയും,നന്ദിലത്ത്‌ അർജ്ജുനനനും ഒക്കെ അഴകുള്ളവർ ആണ്‌.എന്നാൽ തെച്ചിക്കോട്ടുകാവും,പാർത്ഥനും,വിഷ്ണുശങ്കറും,അനന്തപത്മനാഭനും ഒക്കെ തലയുയർത്തിനിൽക്കുന്ന നിരയിൽ ഇയവർ പുറം തള്ളപ്പെടും. ഇവിടെ ഉയരം നോക്കി തിടമ്പ്‌ നൽകുകയും തുടർന്ന് ഉയരക്രമത്തിൽ ആനകളെ അണിനിരത്തുന്ന ഉത്സവങ്ങളിൽ പലപ്പോഴും തർക്കങ്ങൾക്ക്‌ ഇടനൽകുന്നതാണ്‌ ഈ ആനകളുടെ ഉയരം സംബന്ധിച്ചുള്ള കാര്യം.അതിനാൽ ആണ്‌ ഇവരുടെ പേരുതന്നെ കൊടുത്തത്‌.

  രണ്ടുവർഷമായി എന്ന് പറഞ്ഞതിനു നന്ദി.2008 ൽ ആണ്‌ അവൻ ചരിഞ്ഞത്‌ എന്നത്‌ എന്റെ ധാരണപിശകായിരുന്നു.

  മേലേതിൽ എന്താണീ പൊതുജനത്തിനു ഉപകാരപ്രദം എന്നതിൽ പെടുന്നത്‌? വനം വകുപ്പും അതിന്റെ കീഴിൽ വരുന്ന വൈൽഡ്‌ ലൈഫും പൊതുജനത്തെ ബാധിക്കുന്നതല്ലേ?


  അൽപബുദ്ധികളെ സംബന്ധിച്ച്‌ അങ്കീൾ എന്നെ വ്യക്തി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കാര്യങ്ങൾതിരിച്ചറിയാതെ പോകുന്നതിൽ അൽഭുതമില്ല. നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി ചിത്രീകരിച്ച സമൂഹത്തിന്റെ തുടർച്ചായാണിവരും. വിവരാവകാശം ഇന്ത്യൻ ജനതക്ക്‌ തുറന്നുതന്നത്‌ സ്വാതന്ത്രത്തിന്റെ പുതിയ ഒരു തലമാണ്‌. അങ്കിൾ ഇവിടെ അത്‌ ദുരുപയോഗം ചെയ്തിട്ടുമില്ല,അത്തരത്തിൽ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുവാൻ വെല്ലുവിളിക്കുന്നു.

  ബിജു കോട്ടപ്പുറത്തെപോലുള്ളവർക്ക്‌ അവർ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം നേരിട്ട്‌ പരിശോധിച്ച്‌ ബോധ്യപ്പെടുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്‌? ഇതുപോലുള്ള ബുദ്ധിവികാസം പ്രാപിക്കാത്ത എല്ലാ വർക്കും നല്ല നമസ്കാരം.

 13. നിസ്സാരന്‍ said...

  ആനപ്പിണ്ഡപ്രേമി ബിജുകൊട്ടപ്പുറമേ മ്വാന്റെ തല വെയിലു കൊള്ളിക്കല്ലേ ഒരുപാട് കാലം സൂക്ഷിക്കേണ്ടതാ... അങ്കിളിന്റെ ബ്ലോഗായത്കൊണ്ട് കൂടുതല്‍ പറയുന്നില്ല. പാര്‍പ്പിടത്തിനും അങ്കിളിനും നന്ദി.

 14. Anamika said...

  ലവന്‍ ഡോഗല്ല മൈ## അല്ല ഒരു ജന്മം

 15. Anonymous said...

  സുനില്‍ കൃഷ്ണാ ഭക്തവത്സലന്റെ അരുമശിക്ഷ്യാ...... ഇങ്ങനെ ഒരവകാശമുണ്ടായതുകൊണ്ട് നേതാവിന് കുറച്ച് പൊറുതികേടുണ്ടായെന്നതു നേര് എന്നുവച്ച് അണികള്‍ ഇങ്ങനെയൊക്കെ ആവേശം കാണിക്കാമൊ?

 16. Anonymous said...

  സുനില്‍ കൃഷ്ണന്‍ എക്സ്ട്രാ ഡീസന്റാ... ആ ഡോ. ചെറ്റയാ ബ്ലോഗില്‍ എക്സ്ട്രാ ഐഡികള്‍ ഉണ്ടാക്കി തെണ്ടിത്തരം വിസര്‍ജ്ജിക്കുന്നത്. അവന് കുറെ മൂട്താങ്ങികളും കഷ്ടം!

 17. Anonymous said...

  സൂരജിന്റെ ആദ്യത്തെ രംഗപ്രവേശവും കമന്റുകളും വായിച്ചവരുണ്ടോ? ഭവ്യതയും വിനയും നിറഞ്ഞുതുളുമ്പി വഴിഞ്ഞൊഴുകുമായിരുന്നു. അതൊരു പ്രഹസന്നമായിരുന്നു എന്നു ഇപ്പോഴത്തെ ഈ കമന്റുകളിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പത്താളുകൾ പൊക്കുമ്പോൾ മീശപിരിക്കുന്ന നീലകണ്ഠന്മാർ!

  സൂരജിന്റെ ഈ പോസ്റ്റിനു മറുപടി വിവരമില്ലായ്മയുടെ ഉത്തംഗലക്ഷണമാണ്. കേരളത്തിൽ ഒരു പുൽക്കൊടി തുമ്പിനേയും അതിന്റെ വനസമ്പത്തിനേയും ഡോക്യുമെന്റ് ചെയ്യാൻ കേരള സർക്കാർ ബാദ്ധ്യസ്ഥരാണ്. അത് അറിയാൻ ജനങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ അറിയേണ്ടതാണ്. എക്സ്റ്റിന്റ് ആവുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷി,വന്യമ്രഗ സമ്പത്തിനെക്കുറിച്ചും സർക്കാർ അതിനു വേണ്ടി എന്തു ചെയ്യുന്നു എന്നുമെല്ലാം ജനങ്ങൾ എങ്ങിനെ അറിയും? സൂരജിനു വിവരമുണ്ടെങ്കിലും വെളിവിലായ്മ അസാരം ബാധിച്ചിട്ടുണ്ട്. ക്ഷമിക്കുക.

 18. Anonymous said...

  ആ സൂരജ് അസാരം മെഡിസിന്‍ ഒക്കെ എഴുതി അതൊക്കെ നിര്‍ത്തി ഇപ്പൊ തിരോന്തരം തെറിയില്‍ ഡോക്‍ട്രേറ്റ് എടുത്ത് കൊണ്ടിരിക്കുകയാ.. അവന്റെ മൂടുതാങ്ങികള്‍ ചില ഏഭ്യന്മാരും ന്താ ചെയ്യുക സഹിക്കുക തെന്നെ...

 19. Anamika said...
  This comment has been removed by the author.
 20. Anamika said...

  മാന്യമാന്യശ്രീശ്രീ സൂരജ് ഡോക്ടരുടെ ബുലോഗില് ഉണര്‍ത്തിച്ച അഫിപ്രായം അവിടെ ഡിലീറ്റുന്നതിനാല്‍ ഇവിടെയും പേസ്റ്റ് ചെയ്യാന്‍ കാരണം, അവിടെ അങ്കിള്‍ കമന്റുന്നു അതിന് ജനശക്തി മറുപടിയും നല്‍കുന്നു.


  അങ്കിളേ ജനശക്തിക്ക് സാമാന്യമര്യാദയുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗിലെ ഒറിജിനല്‍ പോസ്റ്റിലല്ലെ ചര്‍ച്ചയ്ക്ക് വരേണ്ടത്? ഒരു കോപ്രായപോസ്റ്റായ ഇവിടെ കമന്റെഴുതുന്നത് ഈ നാറിയെ ആദരിക്കാനും താങ്കളെ കൊച്ചാക്കാനുമല്ലെ.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെ കൊഞ്ഞനം കുത്തുകയല്ലെ ജനശക്തി ചെയ്യുന്നത്? താങ്കള്‍ മാത്രമല്ല എല്ലാ വായനക്കാരും ഇത് ആലോചിക്കണം. ഇതാണോ ബ്ലോഗിന്റെ മര്യാദ? ഈ ഡാക്കിട്ടരുടെ ചെറ്റത്തരം തുറന്നു കാട്ടപ്പെട്ടപ്പെട്ടേ പറ്റൂ. അങ്കിളിന്റെ ബ്ലോഗിലും ഇത് പേസ്റ്റ് ചെയ്യാം. അവിടെ വന്ന് ഈ ചെറ്റയ്ക്കത് മായ്ക്കാന്‍ കഴിയില്ലല്ലൊ.

 21. Anonymous said...

  ഇത്രയും ഉതരവാദിത്വത്തോടെ ബ്ലോഗ് ചെയ്യുന്ന ബ്ലോഗറെ അപമാനിക്കാന്‍ ഡോ.സൂരജും കൂട്ടരും നടത്തുന്ന ഹീനമായ കൌണ്ടര്‍പോസ്റ്റ്-കമന്റ് പരിപാടിയെ ശക്തിയായി പ്രതിഷേധിക്കുന്നു.

 22. അങ്കിള്‍ said...

  അനോണി അച്ചായാ,

  അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത പുതിയ ശൈലിയിലുള്ള വാക്കുകളൊന്നും സൂരജ് ഡോക്ടർ അവിടെ പ്രയോഗിച്ച് കണ്ടില്ല. അതു കൊണ്ട് മാത്രമാണു ഞാൻ അവിടെ പ്രതികരിച്ചത്.

  ജനശക്തിയോട് ഞാൻ ഇതുവരെയും വളരെ മാന്യമായാണ് പല ബ്ലോഗുകളിലും നേരിട്ടിട്ടുള്ളത്. അവർ തിരിച്ചും അങ്ങനെ തന്നെ. അതു കൊണ്ട് അവരുടെ കമന്റിലും ഞാൻ പ്രതികരിച്ചു.

  പക്ഷേ ഇപ്പോൾ മനസ്സിലായി. അനോണി അച്ചായൻ പറഞ്ഞതാണു ശരി. ഇവിടെ ആയിരുന്നു ചർച്ച നടക്കേണ്ടിയിരുന്നത്. ഞാൻ നിർത്തി. ഇനി ആ പോസ്റ്റിലോട്ട് ഞാനില്ല.

 23. Anamika said...

  അങ്കിളേ പാര്‍പ്പിടം താങ്കളെ ഒരു ചുമതല ഏല്‍പ്പിക്കുന്നു. താങ്കള്‍ അത് സ്തുത്യര്‍ഹമാംവണ്ണം നിര്‍വ്വഹിക്കുന്നു. ചിലര്‍ക്കെങ്കിലും ഈ വിവരങ്ങള്‍ പ്രയോജനപ്രദവും ആയിരിക്കും. ഇതൊക്കെയല്ലേ ബ്ലോഗിന്റെ ഒരു പ്രയോജനം. ഈ പോസ്റ്റ് ജനശക്തി കണ്ടിരിക്കുമല്ലൊ. എന്നിട്ട് ഇവിടെ എന്തെങ്കിലും ഒരു കമന്റ് എഴുതിയോ? സൂരജിന്റെ പോസ്റ്റ് ഈ പോസ്റ്റിനെ പുച്ഛിക്കാനല്ലെങ്കില്‍ മറ്റെന്താണ്? ബ്ലോഗില്‍ കാണാറുള്ള തമാശ പോലും അതില്‍ ഇല്ല.കുറെ മെഡിസിന്‍ ഒക്കെ എഴുതിയ മഹാനല്ലെ അവന്‍. അവിടെ പോയി ജനശക്തി ആര്‍ജ്ജവത്തോടെ കമന്റ് എഴുതിയത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ബൂലോഗരെ മൊത്തം ആസ്സാക്കലല്ലെ.ഗൌരവമുള്ള വിഷയമല്ലെ ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്? താങ്കള്‍ അവിടെ ജനശക്തിക്ക് മറുപടി കൊടുത്തപ്പോള്‍ ഞാന്‍ അവിടെയെഴുതി, അങ്കിളേ താങ്കള്‍ക്ക് ഈ ബ്ലോഗില്‍ വരാന്‍ നാണമില്ലേ എന്ന്. ആ കമന്റ് ആ മഹാ ഡോക്ടര്‍ ഡിലീറ്റ് ചെയ്തു. താങ്കള്‍ക്ക് കാര്യം മനസ്സിലായത് നല്ല കാര്യം. ആ ഡോക്ടര്‍ മഹാന്റെ കാര്യം മിക്കവരും മനസ്സിലാക്കുന്നുണ്ട്. ബ്ലോഗിലെ വിഷകൃമിയായി മാറുകയാണയാള്‍.

 24. ഷൈജൻ കാക്കര said...

  ചർച്ചകൾ
  നടക്കട്ടെ

 25. paarppidam said...

  അങ്കിളേ
  ക്രിയാത്മകമായ ചർച്ചയാണ്‌ ജനശക്തി ഉദ്ദേശിക്കുന്നതെങ്കിൽ ഡോക്ടർ സൂരജിന്റെ അൽപബുദ്ധിയിൽ പിറന്ന പരാമർശങ്ങൾ നിറഞ്ഞ ഇടത്തല്ല ഇവിടെ ആണ്‌ അത്‌ നടത്തേണ്ടത്‌.കാരണം ആ കൂതറ ബ്ലോഗ്ഗ്‌ പോസ്റ്റിൻ ഗൗരവമായി കാണുന്നവർ കുറവാണ്‌, ഉപഭോക്തൃസംബന്ധമായും വിവരാവകാശനിയമത്തെ സംബന്ധിച്ചും ഉള്ള വിവരങ്ങൾ ഇവിടെ ആണ്‌ സ്വാഭാവികമായും ഈ വിഷയത്തിൽ താൽപര്യം ഉള്ള ഒരാൾ എത്തുക ഇവിടെയും. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന ഗൗരവമുള്ളതും ജനോപകരപ്രദവുമായ ചർച്ചകൾ ശ്രദ്ധിക്കാതെ പോകും.


  ആനപ്പിണ്ടത്തിന്റെ കണക്കും,മംഗലശ്ശേരിനീലകണ്ട്ഠന്റെ വയസ്സും തിരക്കുവാൻ നടക്കുന്ന ബിജുവിനെപ്പോലുള്ള ബുദ്ധിയുറക്കാത്തവർക്ക്‌ അവിടെ തങ്ങളുടെ നിലക്കൊത്ത ഡോക്ടർ സൂരജിനെപ്പോലുള്ളവർക്കൊപ്പം യദേഷ്ഠം ചർച്ചചെയ്ത്‌ ആർമാദിക്കുവാൻ അവിടം ഒഴിഞ്ഞുകൊടുക്കുന്നതല്ലേ നല്ലത്‌?

 26. ആര്‍ദ്ര ആസാദ് / Ardra Azad said...

  നാട്ടാനകളിലെ സൂപ്പർ മേട്ടയായിരുന്നത്രേ “ കണ്ടമ്പുള്ളി നാരായണൻ”. ഉയരത്തിൽ കേമ്മനെങ്കിലും ലക്ഷണതികവില്ലാത്ത ആന. കൂടെ കൂടെ പാപ്പൻ‌മാരെ മാറുന്നത് ചുള്ളന്റെ ഹോബിയാണ്.ത്രശ്ശൂർ പൂരത്തിന് എഴുന്നുള്ളിക്കാറില്ലെന്നാണ് അറിവ്.

  കുറച്ചുകാലങ്ങൾക്കുമുൻപ് ഞാനെഴുതിയൊരു പോസ്റ്റിൽ ഈ ഗജവീരനെകുറിച്ച് പറഞ്ഞിരുന്നുപല്ലൻ അശോകൻ

  വിലയേറിയ വിവരങ്ങൾക്കായ് പരിശ്രമിക്കുന്ന അങ്കിളിനും പാർപ്പിടത്തിനും ആശംസകൾ.

 27. അങ്കിള്‍ said...

  വിവരാവകാശനിയമം ഉപയോഗിച്ച് അപേക്ഷ നൽകുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം, ഈ നിയമം അനുസരിച്ച് ‘വിവരം’ എന്നാൽ എന്താണെന്നാണു. വിവരാവകാശ നിയമത്തിലെ സെക്റ്റിഒൻ 2(f) എന്നതിൽ ‘വിവരം’ എന്നതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

  Section 2 sub-section (f) reads as follows:-
  "information" means any material in any form, including records, documents, memos, e-mails, opinions, advices, press releases, circulars, orders, logbooks, contracts, reports, papers, samples, models, data material held in any electronic form and information relating to any private body which can be accessed by a public authority under any other law for the time being in force;

  From the above it will be clear that such information must be held in material form.

  അതായത് ഒരാഫീസിൽ ഇല്ലാത്ത വിവരം പല രേഖകൾ പരിശോധിച്ച് ഉണ്ടാക്കിയെടുക്കുന്നതിനെ ഈ നിയമപ്രകാരമുള്ള ‘വിവരം’ എന്നു അവകാശപ്പെടാൻ പാടില്ല.

  ചീഫ് ഇന്‍ഫര്‍മേഷം കമ്മീഷണര്‍ എടുത്ത തീരുമാനത്തിൽ (08-12-2008) ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

  Created page: നിലവിൽ പലയിടങ്ങളിൽ കിടക്കുന്ന വിവരങ്ങൾ ഒന്നിച്ച് ഒരു പട്ടികയിൽ ഉൾപ്പെടുത്തി മറ്റൊരു പേജുണ്ടാക്കിയാൽ അതിനെ ക്രീയേറ്റഡ് പേജ് എന്നു പറയാം. അവിടെ പുതിയ വിവരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. പലയിടങ്ങളിൽ ഉള്ളത് ഒരിടത്ത് ശേഖരിച്ച് കൊണ്ടുവരുന്നു എന്നു മാത്രം.

 28. Anonymous said...

  അങ്കിളേ അവരുടെ വിഷയം‌‌ ഈ പോസ്റ്റല്ലേയല്ല, അങ്കിളാണ്. ഈ പോസ്റ്റില്‍‌‌‌‌ സഖാക്കള്‍‌‌‌‌ക്ക് ഇത്രേം‌‌‌‌ ഇളകാനുള്ള കാര്യമൊന്നുമില്ലല്ലോ? പഴയ വല്ല പോസ്റ്റിലും‌‌ സഖാക്കളുടെ മനസ്സിന് വിഷമം‌‌ തട്ടുന്ന എന്തെങ്കിലും‌‌ എഴുതിയിരുന്നോ എന്നു പരിശോധിക്കൂ.

  'ആക്കല്‍‌‌‌‌‌‌' എന്ന ഓമനപ്പേരില്‍‌‌ അറിയപ്പെടുന്ന കലാപരിപാടിയാണ് അങ്കിള്‍‌‌‌‌ ഇപ്പോള്‍‌‌ അവിടെ കണ്ടത്. വയസ്സായവര്‍‌‌ക്ക് അത് പെട്ടെന്ന് മനസ്സിലായെന്നു വരില്ല. ഇതിനൊന്നും‌‌ മറുപടി കൊടുക്കാന്‍‌‌ പോകരുത്.

 29. Anonymous said...

  സഖാക്കളെ പ്രകോപിതരാക്കുവാന്മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ അനോണി സുഹൃത്തെ.മാത്രമല്ല സഖാക്കളുടെ നേതാവും ലാവ്‌ലിൻ കേസിൽ പ്രതിയുമായ മഹാനും വിവരാവകാശനിയമപ്രകാരം അപേക്ഷനൽകിയെന്നും അതിനു “തട്ടുകടയിൽ ദോശചുടുന്ന സ്പീഡിൽ“ മറുപടി കിട്ടിയെന്നും കേട്ടിട്ടുണ്ട്.അപ്പോൾ സഖാക്കളും ഈ നിയമത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.

  അഭിപ്രായ സ്വാതന്ത്ര് ആവിഷ്കാരസ്വാത്രന്ത്രം എന്നൊക്കെ വിളിച്ചുപറയുന്നവർ അങ്കിളിനെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനു ചൂട്ടുപിടിക്കുന്നു, കഴിഞ ദിവസം സക്കറിയയെ കയ്യേറ്റം ചെയ്തു എന്നതും അസഹിഷ്ണുതയുടെ മറ്റൊരു സൂചനയാണ്.

 30. paarppidam said...

  ആർദ്ര ആസാദേ,
  ചുള്ളൻ ഒന്നൊന്നര മേട്ടയായിരുന്നു.ഇടക്ക് ഒന്ന് അലമ്പുണ്ടാക്കിയില്ലേൽ,കൊമ്പിൽ ചോരപുരണ്ടില്ലേൽ ആൾക്ക് ഒരു ഇരിക്കപ്പൊറുതിഉണ്ടാകില്ല.

  തൃശ്ശൂർ ജില്ലയിലെ ആയിരംകണ്ണി ഉത്സവത്തിനിട്ടെ ഇവനു വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കടിച്ചു, ആന ഇരുന്നുപോയി.അന്ന് പാപ്പാൻ അടിയിൽ പെട്ടു..

  ഈ-4ഈ ശ്രീയേട്ടൻ പറയുന്നപോലെ കണ്ടമ്പുള്ളീ ആന വരുന്ന വിവരം ദൂരേനിന്നേ അറിയാം.അത്രക്ക് ചങ്ങലകൾ ആ പെരും ശരീരത്തിൽ ഉണ്ടായിരുന്നു.

  ആനയെ നോക്കുന്നതിന്റെ ഗുണം പോലെ ഇരിക്കും കാര്യങ്ങൾ.തെച്ചിക്കോട്ടുകാവ് ഒരു കാലത്ത് മുഴുത്ത ചട്ടമ്പിയായിരുന്നു. ഇപ്പോളോ..അത് പാപ്പാൻ മണിയുടെ മിടുക്ക് ആണ്.അദ്ദേഹം അത്രക്ക് കാര്യമായാ ആനയെ കൊണ്ടുനടക്കുന്നെ.ആനയുടെ ഇടതുകയ്യിൽ കൈയ്യും താങ്ങി അല്ലെങ്കിൽ ആ ഭാഗത്തേ ഏതു ഉത്സവപ്പറപിലും കാണാനൊക്കൂ. തെച്ചിക്കോട്ടിന്റെ ഇടതുഭാഗത്ത് ആണ് പാപ്പാൻ മണിയുടെ സ്ഥാനം.

 31. Anonymous said...

  kitilan chodyangal..

  paarpitatthinu namasthe.

  iniyum ithu polulla chodyam kayyilundo ?

  ankilinte shushhhh, sorry sushgandhikkum namasthe ?
  ithupolulla uttharangal iniyum samghatippikkaan pattumo

  ente kayyil kuracchennamundu..sahaayikkumo ?

 32. ബിജു കോട്ടപ്പുറം said...

  ബ്ലോഗിന്റെ മര്യാദ അറിയാത്തവര്‍ക്ക്:

  കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ആന ഏതെന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് വിവരാവകാശനിയമത്തെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം പോസ്റ്റുകളുടെ
  വിഡ്ഡിത്തത്തെ കളിയാക്കി ആരെങ്കിലും പോസ്റ്റിട്ടാലോ കമന്റിട്ടാലോ അനോണി ഐഡി വെച്ച് അവനെ പരമാവധി തെറി വിളിക്കണം.

  2.ബ്ലോഗിന്റെ ചര്‍ച്ചാശൈലിയെന്നത് പോസ്റ്റിനെ അനുകൂലിച്ചു പറയുക എന്നത് മാത്രമാണെന്ന് മനസ്സിലാക്കുക. അല്ലാത്തതെല്ലാം അതിനെ കൊഞ്ഞണം കുത്തലാണ്. അങ്ങനെ ചെയ്യുന്നവരുടെ തന്തക്ക് വിളിക്കണം.

  3.എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ പിന്നെ എതിരഭിപ്രായം പറഞ്ഞ് കമന്റിടുന്നവരെയെല്ല്ലാം അയാളുടെ അനോണി ഐഡികളോ, ഏറാന്മൂളികളോ ആക്കി പ്രഖ്യാപിക്കണം. അഭിപ്രായം പറഞ്ഞവരെയൊക്കെ ഭീകരവാദികളാക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ അനുഭാവികള്‍ ആക്കണം.

  4.പേരും അഡ്രസും വെച്ച് ബ്ലോഗു ചെയ്യുന്നവനെ അനോണി ഐഡി ഉണ്ടാക്കി തെറി വിളിക്കണം.എന്നിട്ട് സ്വന്തം പെറില്‍ വന്ന് അനോണിമിറ്റിക്കെതിരെയും തെറിവിളിക്കെതിരെയും പ്രക്ഷോഭം നയിക്കണം.

  5.ഒരാളുടെ അഭിപ്രായത്തെ കൌണ്ടര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഒരിക്കലും പാടില്ല. കൌണ്ടര്‍ കമന്റുകള്‍ തീരെ പാടില്ല.

  6.ഈ കമന്റിട്ടതിന്റെ പേരില്‍ എന്നെ, പറ്റുമെങ്കില്‍ കുടുംബത്തുള്ളവരെ മൊത്തത്തില്‍
  ഇനിയും തെറിവിളിക്കണം. കരിവാരവും പ്രതിഷേധപ്രകടനവും മൂക്കു ചീറ്റലും നടത്തി ബ്ലോഗില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിക്കണം...

 33. Anonymous said...

  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന ,ലോകത്തിലെ ഉയരം കൂടിയ മനുഷ്യന്‍ ,ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ജീവി , ദേശീയ മൃഗം , ദേശീയ പക്ഷി , ആന , കടുവ , പാണ്ട എന്നൊക്കെ പറഞ്ഞു ചിലര് നടക്കുന്നുണ്ട് . നമുക്കൊക്കെ വെല്ല ഉപകാരവും ഉള്ള കാര്യവും ആണോ ഇത്? . ചിലതൊക്കെ പൊതു പരീക്ഷക്ക്‌ ചോദിക്കുകയും ചെയ്യുന്നു . ശല്യം തന്നെ !
  മുകളില് എഴുതിയ ചേട്ടനെ പോലെ ഞാനും പ്രതിഷേധിക്കുന്നു

 34. ഗ്രീഷ്മയുടെ ലോകം said...

  ബ്ലോഗ് പോസ്റ്റ്കളും അതിനുള്ള കമന്റുകളും വായിക്കുമ്പോള്‍ പലപ്പോഴും തോന്നുന്നത്, കമന്റ്റുന്നതില്‍ അധികം പേരും, പോസ്റ്റില്‍ എന്തെഴുതുന്നു എന്നതിനുപരി ആരെഴുതുന്നു എന്നതിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ്.
  വിവരാവകാശനിയമം അനുസരിച്ചുള്ള ചോദ്യങ്ങള്‍ ഒരു പക്ഷെ സാമൂഹിക പ്രാധാന്യമുള്ളതും, എല്ലാ
  വിഭാഗക്കാര്‍ക്കും താല്പര്യമുള്ളതാവണമെന്നില്ലല്ലോ. ഇത്തരം ചോദ്യങ്ങള്‍ ചിലര്‍ക്കെല്ലാം അസംബന്ധങ്ങള്‍ ആയും തോന്നാം. പൊതു ജനത്തിന് ആവശ്യമായതുമാത്രം ചോദിക്കുക എന്നാല്‍ വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടി എന്നു വരില്ല. ഉദാഹരണത്തിന് ഞാന്‍ ഒരു ഗവ: ഉദ്യോഗസ്ഥനാണെങ്കില്‍, എന്റെ പ്രമോഷന്‍ തടഞ്ഞതിനു കാരണങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ പെടുത്തി ചോദിച്ചാല്‍ അത് വിവരാവകാശ വ്യഭിചാരം ആവുമോ?
  ചോദ്യങ്ങള്‍ അരോചകമോ, അല്ലെങ്കില്‍ പ്രാധാന്യമില്ലാത്തതോ ആയി തോന്നുന്നവര്‍ക്ക് പരിഹസിക്കുകയുമാവാം. പരിഹസിക്കുന്നവര്‍ക്ക് പരിഹാസം തിരിച്ചു കിട്ടുമ്പോള്‍ അതും സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയും അരുത്.

 35. മുപ്പത്താറാമത്തെ അനോണി said...

  അതെ. ഉത്തരം മുട്ടുമ്പോള്‍ നാറി,ചെറ്റ എന്നൊക്കെ വിളിച്ച് തിരിച്ചു പരിഹസിക്കുന്നതിനെതിരെ ആരും വിമുഖത കാട്ടരുത്.

  മുപ്പത്തി നാലാമത്തെ കമന്റിട്ട അനോണീ,
  എന്തെഴുതുന്നു എന്നതിനുപരി ആരെഴുതുന്നു എന്നതിനാണ് പ്രധാന്യം കൊടുക്കാന്‍ ഈ അങ്കിളും പാര്‍പ്പിടവും ഒക്കെ എന്താ ബിനീഷ് കോടിയേരിയാണോ?

 36. അങ്കിള്‍ said...

  കൊച്ചി : ഉത്സവ സീസണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ ആനകള്‍ക്ക് ദുരിതപര്‍വം ഏറുന്നു. ചൂടിലും തണുപ്പിലും ആവശ്യത്തിന് ഭക്ഷണവും വിശ്രമവും ലഭിക്കാതെ നിരവധി നാട്ടാനകളാണ് ചരിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 81 ആനകളാണ് പാപ്പാന്മാരുടെ പീഡനമേറ്റ് പരിക്കുകളോടെ ചരിഞ്ഞത്.

  തൃശൂര്‍ ആന പ്രേമി സംഘത്തിന്റെ കണക്കുകള്‍ പ്രകാരം കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്.16 എണ്ണം. ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ എട്ട് വീതം ആനകള്‍ ചരിഞ്ഞു. തൃശൂര്‍-ഒമ്പത്, പത്തനംതിട്ട-ആറ്, എറണാകുളം-അഞ്ച്, കണ്ണൂര്‍-നാല്, കോഴിക്കോട്-നാല്, ഇടുക്കി-മൂന്ന്, തിരുവനന്തപുരം- മൂന്ന്, കാസര്‍ഗോഡ്- മൂന്ന്, മലപ്പുറം-രണ്ട്, വയനാട്-രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍. ചരിഞ്ഞ ആനകളില്‍ 78 എണ്ണം 18 നും 39 നും ഇടയില്‍ പ്രായമുള്ളവയാണ്.

  ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 278 ആനയിടഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന ഇടഞ്ഞതിനെത്തുടര്‍ന്ന് 116 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 43 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും 39 പാപ്പാന്മാരും രണ്ടു തടിക്കൂപ്പ് നടത്തിപ്പുകാരും ഉള്‍പ്പെടും. സംസ്ഥാനത്തെ 695 ആനകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 600 ആനകള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വ ന്ന 300 ഓളം ആനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലുണ്െടന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

  ഒരാന ചരിഞ്ഞാല്‍ ആറ് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. ഇതു മുതലാക്കാനും ചിലര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ആനയ്ക്ക് അസുഖം വന്നാല്‍ 15 ദിവസം മൃഗഡോക്ടറുടെ കീഴില്‍ ചികിത്സ നടത്തണം. എരണ്ടക്കെട്ട് രോഗബാധിച്ചവയ്ക്ക് വെറ്റിറനറി ഡോക്്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്െടങ്കിലെ മരണശേഷം ഇന്‍ഷ്വറന്‍സ് ലഭിക്കൂ. ഈ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനുള്ള ചില തന്ത്രങ്ങള്‍ ഇതിനു പിന്നിലുണ്െടന്ന് ആക്ഷേപമുണ്ട്.

  ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലവും മൂന്ന് മീറ്റര്‍ വീതിയും നാല് മീറ്റര്‍ നീളവും പാലിക്കണമെന്ന് നിബന്ധനയുള്ളതാണ്. എഴുന്നള്ളത്തിന് മൂന്ന് മണിക്കൂറിലധികം സമയം ആനയെ നടത്തരുതെന്നും നിയമമുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.[Deepika news]

 37. Anonymous said...

  അയ്യോ...തെറി തീരെ വിളിക്കാത്ത അനോണി ഒട്ടുമ്മല്ലാത്ത ബിജുവേ, നമസ്ക്കാരം ഉണ്ടേ. അഭിപ്രായ സ്വാതന്ത്ര്യം തിരിച്ച് കിട്ടുമ്പോൾ സഹിക്കുന്നില്ലേ? അതോ വിഡ്ഡിത്തത്തിനെ ‘കളിയാക്കിയെന്നു’ വെച്ചു കാച്ചുമ്പോൾ ഒ, തമ്പ്രാ ഏനും ചിരിച്ചു എന്ന മട്ടിൽ നിക്കണോ?

 38. Anonymous said...
  This comment has been removed by a blog administrator.
 39. paarppidam said...

  അന്തിക്കാട്‌ പുത്തൻ പിള്ളിക്കാവിൽ ഇന്ന് ഉത്സവമാണ്‌. തിടമ്പ്‌ തെച്ചിക്കോട്ടുകാവിനാണത്രെ.

 40. paarppidam said...

  ആനമതിൽ ചാടുമോ? ദാ കൊല്ലത്തുനിന്നും കൌതുകം ഉള്ള ഒരു വാർത്ത.

  http://news.keralakaumudi.com/news.php?nid=54bd2e952a9d004676014c021ccc7e50

  ദാ പാപ്പാന്മാറിയാൽ ആന വിരളും എന്നും ഒരു വാർത്ത
  http://news.keralakaumudi.com/news.php?nid=03bd2ceb56103f2b2bd0085ee3509634

 41. Dr.Kanam Sankar Pillai MS DGO said...

  ആനക്കാര്യം ബഹുകേമം