Sunday, December 14, 2008

കേന്ദ്ര വിവരക്കമ്മീഷന്‍ തീരുമാനം (cic decision)

പോസ്റ്റല്‍ വകുപ്പിലെ ഒരു ജീവനക്കാരനായ രാജേഷ്കുമാര്‍ ആവശ്യപ്പെട്ട വിവരം ഇതായിരുന്നു:
*************************************
Kindly clarify whether ST vacancy can be converted or treated as de-reserved for General Category and whether promotion can be given to General Candidate after de-reservation or not.
************************************
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ രാജേഷ് കുമാറിനു കൊടുത്ത മറുപടി ഇതായിരുന്നു:
*************************************
Since the matters, as raised by you, elicit answer to your query and seek the opinion of this public authority, your request is beyond the scope of RTI Act, and the opinion sought, therefore, cannot be provided.
*****************************************
ഇതില്‍ തൃപ്തിവരാത്ത രാജേഷിനു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക് വരെ അപ്പീല്‍ കൊടുക്കേണ്ടി വന്നു.

ചീഫ് ഇന്‍ഫര്‍മേഷം കമ്മീഷണര്‍ ഈ കേസില്‍ എടുത്ത തീരുമാനത്തിന്റെ (08-12-2008) സംക്ഷിപ്ത വിവരണമാണ് താഴെ കൊടുക്കുന്നത്.

DECISION NOTICE
The issue here is application of section 2 (f) i.e. definition of information, to the information sought to be provided. Section 2 sub-section (f) reads as follows:-
"information" means any material in any form, including records, documents, memos, e-mails, opinions, advices, press releases, circulars, orders, logbooks, contracts, reports, papers, samples, models, data material held in any electronic form and information relating to any private body which can be accessed by a public authority under any other law for the time being in force;

From the above it will be clear that such information must be held in material form.

Moreover, section 2 goes on to clarify the definition of “Right to Information” in sub-section (j), which reads as follows: -

(j) "Right to information" means the right to information accessible under this Act which is held by or under the control of any public authority and includes the right to—
(i) inspection of work, documents, records;
(ii) taking notes, extracts or certified copies of documents or records;
(iii) taking certified samples of material;
(iv) obtaining information in the form of diskettes, floppies, tapes, video cassettes or in any other electronic mode or through printouts where such information is stored in a computer or in any other device;
This further expands on the definition of information under section 2 (f) because it is clear that only such information can be accessed as is in material form, which can actually be held or controlled by any public authority.

The appeal is dismissed

വിവരാവകാശനിയമം ഒരു പൌരനു‍ എന്തും ചോദിക്കാനുള്ള അവകാശം നല്‍കുന്നില്ല എന്നു കാണിക്കാനാണ് ഇതിവിടെ രേഖപ്പെടുത്തിയത്. എന്നാല്‍ കുറച്ചുകൂടി ബുദ്ധിയും വിവേകവും കാണിച്ചാല്‍ നമുക്ക് വേണ്ടുന്ന വിവരത്തിന്റെ പകര്‍പ്പ് നേടിയെടുക്കാനും സാധിക്കും. ചോദിക്കുന്ന രീതിയില്‍ ശ്രദ്ധാലുവായാല്‍ മതി.

Buzz ല്‍‌ പിന്തുടരുക

4 comments:

 1. അങ്കിള്‍ said...

  വിവരാവകാശനിയമപ്രകാരം എന്തും ചോദിക്കാമെന്ന ധാരണയുണ്ടെങ്കില്‍ ഈ പോസ്റ്റ് ആ ധാരണ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു.

 2. അനില്‍@ബ്ലോഗ് // anil said...

  അങ്കിള്‍ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ ചോദിക്കണ്ട രീതിയില്‍ ചോദിക്കണം എന്ന്.

 3. മരത്തലയന്‍ പട്ടേട്ടന്‍ said...

  :)

 4. അങ്കിള്‍ said...

  വരുമാനനികുതി പരസ്യപ്പെടുത്താമെന്ന് വിവരാവകാശ കമ്മീഷന്‍

  ന്യൂഡല്‍ഹി.: കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ വ്യക്തികളുടെ ധനകാര്യത്തിലെ രഹസ്യം ഇല്ലാതാകും. ഒരാളുടെ വരുമാനമെത്ര, അയാള്‍ കൊടുക്കുന്ന നികുതിയെത്ര എന്ന് ആര്‍ക്കും അറിയാനാകും. രാജ്യത്തെ വരുമാനനികുതിക്കാര്യങ്ങള്‍ സുതാര്യമാക്കുന്ന ഈ തീരുമാനം ഒരു പാട് പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

  വ്യക്തിയുടെ സ്വകാര്യമായ സംഗതികള്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാമതൊരാള്‍ അറിയുന്നത് തടയുന്നതിന് ഇപ്പോഴത്തെ വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. നികുതി റിട്ടേണുകള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നത് ഈ വ്യവസ്ഥയനുസരിച്ച് സാധ്യമായിരുന്നില്ല.

  റിട്ടേണ്‍ സമര്‍പ്പിച്ച ആള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമായിരുന്നു. എന്നാല്‍ കേന്ദ്ര വിവരാവകാശകമ്മീഷന്റെ ഡിസ. 14 ാം തിയ്യതിയിലെ തീരുമാനമനുസരിച്ച്, റിട്ടേണിലെ ഉള്ളടക്കം റിട്ടേണ്‍ നല്‍കിയ ആളുടെ സമ്മതം ഇല്ലാതെതന്നെ മൂന്നാമതൊരാള്‍ക്കുനല്‍കാം.

  എസ്‌കോര്‍ട്‌സ് ഹാര്‍ട് ഇന്‍സ്റ്റിറ്റിയുട്ടിന്റെയും അവിടെ ജോലിചെയ്യുന്ന ഒരു ഡോക്റ്ററുടെയും വരുമാന നികുതിക്കണക്കുകള്‍ ചോദിച്ച രാകേഷ് കുമാര്‍ ഗുപ്തയ്ക്ക് അത് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഈ തീരുമാനം. [mathrubhumi dated 10th Jan 2010]