Friday, October 19, 2007

അഴിമതിക്കാര്യങ്ങള്‍ കുറിച്ചിടാനൊരിടം - ഒരെന്ണ്ണം കൂടി

 • അഴിമതി:എംഎല്‍എ യു.സി. രാമന്‌ (മുസ്‌ലിം ലീഗ്‌)- അനധികൃത സ്വത്ത്‌ - 39 മത്തെ കമന്റായിട്ട്‌ ചേര്‍ത്തിട്ടുണ്ട്.
 • അഴിമതി: വ്യവസായ-വാണിജ്യവകുപ്പ്‌ ഡയറക്ടര്‍ ടി.ഒ. സൂരജിനെതിരെ വിജിലന്‍സ്‌ കേസ്സ്‌ - 40 മത്തെ കമന്റാ‍യിട്ട്‌ ചേര്‍ത്തിട്ടുണ്ട്‌.
 • പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ കംപ്യൂട്ടര്‍ പരിശീലനം നല്‍കിയ പദ്ധതിയില്‍ 8.18 കോടി രൂപയുടെ അഴിമതി 35 മത്തെ കമന്റായിട്ട്‌ ചേര്‍ത്തിട്ടുണ്ട്‌.
 • അഴിമതി: കോഴികടത്ത്‌: 73 ലക്ഷത്തിന്റെ നികുതിവെട്ടിപ്പ്‌: വെട്ടിപ്പ്‌ ട്രഷറി രശീതികളില്‍ കൃത്രിമംകാട്ടി 29 മത്തെ കമന്റായിട്ട്‌ ചേര്‍ത്തിട്ടുണ്ട്‌.

  അഴിമതി: ബാങ്ക്‌ മനേജര്‍, ബാങ്ക്‌ വക്കീല്‍ മറ്റ്‌ ആറുപേര്‍: 3കോടി രൂപ - ആലപ്പുഴയില്‍ നടന്നത്‌ 28 മത്തെ കമന്റായി ചേര്‍ത്തിരിക്കുന്നു.

  അഴിമതി: ബിര്‍ലയും, സേവിയും: കോടികളുടെ അഴിമതി. ഒന്‍പതാമത്തെ അഴിമതിക്കേസ്സ്‌. 20-27 മത്തെ കമന്റായി ചേര്‍ത്തിരിക്കുന്നു. 41 ത്തെ കമനും ശ്രദ്ധേയമാണ്.

  അഴിമതി:റ്റി.യു.കുരുവിള , എല്‍.ഡി.എഫന്റെ പൊതുമരാമത്ത്‌ മന്ത്രി: 6.45 കോടി രൂപ: 8 മത്തെ കേസ്സ്‌ 16 മത്തെ കമന്റായി ചേര്‍ത്തു.

  അഴിമതി: ജോസഫ്‌ വര്‍ഗ്ഗീസ്സ്‌, ഇലഞ്ജിക്കള്‍ ഗ്ര്രൂപ്പുടമ - കോടികളുടേത് : 15 മത്തെ കമന്റായി ചേര്‍ത്തിട്ടുണ്ട്‌.

  അഴിമതി: ആറാമത്തേത്: ദേവസ്വംബോര്‍ഡിലേത്‌ - 12 മത്തെ കമന്റായിട്ട്‌ ചേര്‍ത്തിട്ടുണ്ട്‌.

  അഴിമതി: ചെന്നിത്തല രമേശ്‌, കെ.പി.സി.സി.പ്രസിഡണ്ട് - 2 കോടി : പതിനൊന്നാമത്തെ കമന്റായി ചേര്‍ത്തിട്ടുണ്ട്‌.

  അഴിമതി: ഇ.പി.ജയരാജന്‍-ജനറല്‍ മനേജര്‍, ദേശാഭിമാനി - 2 കോടി. നാലാമത്തെ അഴിമതി കേസ്സ്‌. പത്താമത്തെ കമന്റായി ചേര്‍ത്തിണ്ട്‌

  അഴിമതി: ഡി.ചന്ദ്രന്‍: സ്പെഷ്യല്‍ വില്ലേജ്‌ ഓല്‍ഫീസര്‍, റവന്യൂ റിക്കവറി.- ഒരു കോടി.:മൂന്നാമത്തെ അഴിമതിക്കേസ്സ്‌, എട്ടാമത്തെ കമന്റായി ചേര്‍ത്തിട്ടുണ്ട്‌. ഇതെപ്പറ്റി കൂടുതല്‍ വിവരം നല്‍കാന്‍, അറിവുള്ളവര്‍ സഹകരിക്കുക

  അഴിമതി: കെ.വേണുഗോപാല്‍ഃ Dy.G.M. ദേശാഭിമാനി: ഈയാളുടെ അഴിമതികേസ്സ്‌ ആറാമത്തെ കമന്റായി ചേര്‍ത്തിട്ടുണ്ട്‌.
  ===========================================
  ദിവസേന നാം കേള്‍ക്കുന്ന കാര്യമാണ്‌, അഴിമതി. ഉദ്ദ്യോഗസ്ഥര്‍ക്കിടയില്‍, രാഷ്ട്രീയക്കാര്‍ക്കിടയില്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, അഭിഭാഷകര്‍ക്കിടയില്‍, വ്യാപാരികള്‍ക്കിടയില്‍ എന്നുവേണ്ടാ, അഴിമതിക്കറ പുരളാത്ത രംഗങ്ങളില്ല.

  പലവഴിയില്‍കൂടിയും എന്റെ അറിവില്‍പെടുന്ന അഴിമതിക്കഥകള്‍ ഞാനിവിടെ കുറിച്ചിടുന്നു. അഞ്ചോ പത്തോ വാങ്ങി പിടിക്കപ്പെടുന്ന കഥകളല്ലാ, കോടികള്‍ കൈമറിയുന്ന കേസുകള്‍. കേരളത്തിള്‍ നടക്കുന്നത്‌മാത്രം.

  ഞാന്‍ വായിക്കുന്ന പത്രങ്ങളിള്‍ക്കൂടിയും, കാണുന്ന ചാനലുകളില്‍ കൂടിയും മാത്രമല്ലല്ലോ അഴിമതികഥകള്‍ പുറത്തുവരുന്നത്‌. അതുകൊണ്ട്‌, നിങ്ങളുടെ അറിവില്‍പ്പെടുന്ന കേസുകളേയും ഓരോ കമന്റായി രേഖപ്പെടുത്തിയാല്‍ നന്നായിരിക്കും. അറിവിന്റെ ഉറവിടം രേഖപ്പെടുത്തുവാന്‍ മറക്കരുതേ. സമയം കിട്ടുമ്പോഴെല്ലാം വായിച്ചാര്‍മ്മാദിക്കാം. എന്തിനെങ്കിലും ചിലപ്പോള്‍ ഉപകരിച്ചേക്കും.

  ഇന്റര്‍നെറ്റിലെവിടെയെങ്കിലും കേരളത്തില്‍ നടന്ന അഴിമതികഥ പ്രസിദ്ധീകരിച്ചിട്ടുള്ള അറിവ്‌ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന്റെ ലിങ്ക്‌ കമന്റായിട്ടാലും എന്റെ ഉദ്ദേശം നടക്കും.

  നമ്മുടെ സഹബ്ലോഗ്ഗര്‍മാര്‍ പലപ്പോഴും ഇത്തരത്തിലുള്ള അഴിമതിക്കഥകള്‍ രേഖപ്പെടുത്തിക്കാണണം. അങ്ങനെയുള്ള പോസ്റ്റിന്റെയോ, കമന്റിന്റെയോ ലിങ്ക്‌ ഇവിടെ കമന്റായിട്ടാലും പ്രയോജനപ്പെടും.

  മേലില്‍ ഏതെങ്കിലും അഴിമതിയെപ്പറ്റി നിങ്ങളറിഞ്ഞോ?. ഓര്‍മ്മിക്കുക ഒരു കമന്റായിട്ടിവിടെയെഴുതാന്‍. ദയവായി ഈ പോസ്റ്റിനെ bookmark ചെയ്യൂ.

  ആദ്യത്തെ കമന്റ്‌ ഞാന്‍ തന്നെയെഴുതുന്നു.

  സഹകരിക്കുമല്ലോ?

Buzz ല്‍‌ പിന്തുടരുക

47 comments:

 1. അങ്കിള്‍. said...

  ടോമിന്‍ ജെ. തച്ചങ്കരിഃ ഐ.ജി.ഒഫ്‌ പോലീസ്‌-- അവിഹിതസ്വത്ത്‌സമ്പാദ്യക്കേസുമായി ബന്ധപ്പെട്ട്‌ ഐ.ജി.ടോമിന്‍ ജെ തച്ചങ്കരിയെ സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്തു.

  2003 ജനുവരി മുതല്‍ 2007 മാര്‍ച്ച്‌ വരെ 94.37 ലക്ഷം രൂപ അവിഹിതമായി സമ്പാദിച്ചുവെന്നാണ്‌ വിജിലന്‍സ്‌ കേസ്സ്‌. ഇതിനു പുറമെ സ്റ്റാമ്പ്‌ ഡ്യൂട്ടിയിനത്തില്‍ 5.10 ലക്ഷവും രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1.70 ലക്ഷവും സര്‍ക്കാരിന്‌ നഷ്ടം വരുത്തിയെന്നും തൃശ്ശൂര്‍ വിജിലന്‍സ്‌കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. തച്ചങ്കരിയുടെ വസതിയിലും ഭാര്യയുടെ പേരിലുള്ള റിയാന്‍ സ്റ്റുഡിയോയിലും വിജിലന്‍സ്‌ നടത്തിയ റെയിഡില്‍ സമ്പാദ്യവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. (മ.മനോരമഃ11-7-2007)

 2. Mr. K# said...

  അങ്കില്‍ കമന്റ് ആയിട്ടിടുന്നതെല്ലാം (പത്രവാര്‍ത്തകളുടെ പിന്‍ബലമുണ്ടെങ്കില്‍ മാത്രം) എടുത്ത് ഒരു പോസ്റ്റ് ആക്കേണ്ടതാണ്. തീര്‍ച്ചായായും ഉപകരിക്കും.

 3. Sujith Bhakthan said...

  നല്ല ബ്ലോഗ്. ഫ്രണ്ട് പേജിലെ പോസ്റ്റുകളുടെ എണ്ണം ഒന്നോ രണ്ടോ ആയി ചുരുക്കിയാല്‍ നല്ലതായിരിക്കും

 4. Santhosh said...

  നല്ല കാര്യം. ഊഹാപോഹങ്ങള്‍ ഒഴിവാക്കി തെളിവുള്ള കാര്യങ്ങളോ സ്വാനുഭവങ്ങളോ ആണ് പോസ്റ്റുകളായി വരുന്നതെങ്കില്‍ ഈ ബ്ലോഗിന് വിശ്വാസ്യതയുണ്ടാവും. പത്രങ്ങള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്നത് ആശാസ്യകരമായിരിക്കുകയില്ല.

 5. അങ്കിള്‍. said...

  കുതിരവട്ടന്‍ഃ സന്ദര്‍ശനത്തിന്‌ നന്ദി. ഈ കമന്റുകള്‍ പോസ്റ്റായിടുമ്പോഴുള്ള പ്രത്യേകതയെന്തെങ്കിലുമുണ്ടോ?. അഴിമതിയെന്ന്‌ ഉത്തമബോധ്യമുള്ളത്‌ മാത്രമേ കമന്റായിട്ടിടാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. അതിനെ പോസ്റ്റായിട്ട്‌ പലരുടേയും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വായനക്കാര്‍ക്ക്‌ വേണമെങ്കില്‍ അപ്രകാരം ചെയ്യാമല്ലോ?

  കുതിരവട്ടന്റെ ഓര്‍മ്മയില്‍ വരുന്ന കേസുകള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ?

  സുജിത്‌ ഭക്തന്‍ഃ പ്രതികരണത്തിന്‌ നന്ദി. സഹകരണവും പ്രതീക്ഷിക്കുന്നു.

  എന്നും പോസ്റ്റുകളിടുന്ന ഒരാളല്ല, ഞാന്‍. ഫ്രണ്ട്‌ പേജില്‍ ഇപ്പോഴുള്ള പ്രശ്നമെന്തന്നുകൂടി വിവരിച്ചാള്‍ ഉപകാരമായിരിക്കും.

  സന്തോഷ്‌ഃ വളരെ നല്ല നിര്‍ദ്ദേശം. ഉത്തമബോധ്യം വന്ന കേസുകള്‍ മാത്രം രേഖപ്പെടുത്താന്‍ ശ്രമിക്കാം. പത്രത്തില്‍ വന്നതുകൊണ്ട്‌ മാത്രമായില്ല. അതിന്‌ ശേഷം സര്‍ക്കാരോ, മറ്റ്‌ ബന്ധപ്പെട്ട ഡിപ്പാര്‍ട്‌മെന്റുകളോ തുടര്‍നടപടി എടുത്ത കാര്യങ്ങളേ തല്‍ക്കാലം രേഖപ്പെടുത്തുന്നുള്ളൂ. എന്നിട്ടും എനിക്ക്‌ തെറ്റ്‌ പറ്റിയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ എന്നെ തിരുത്തണമെന്നും (കാര്യകാരണ സഹിതം) ആഗ്രഹമുണ്ട്‌.

  ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ ഇവിടെ ഇടം നള്‍കില്ല.

  സന്തോഷും സഹകരിക്കുമല്ലോ?

  അപ്പോള്‍ ഞാന്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത അഴിമതി കമന്റിടാന്‍ സമയമായി.

 6. അങ്കിള്‍. said...

  കെ.വേണുഗോപാല്‍ഃ Dy.G.M. ദേശാഭിമാനി.

  പണമിടപാട്‌ സ്ഥപനമായ ലിസ്‌ ല്‍ നിന്ന്‌ അവര്‍ക്കെതിരായ കേസ്സുകള്‍ ഒതുക്കിതീര്‍ക്കാന്‍ ഒരുകോടി രൂപ ദേശാഭിമാനി ഡെ.ജനറല്‍ മാനേജരായ കെ.വേണുഗോപാല്‍ വാങ്ങിയെന്നാരോപണം. ദേശാഭിമാനി ഫണ്ടിലേക്കാണ്‌ വാങ്ങിയത്‌. അനുകൂല നടപടി ലഭ്യമാക്കാനായിരുന്നത്രേ വാങ്ങിയത്‌.

  CPM പാര്‍ട്ടിക്കപകീര്‍ത്തിപരമായ സാമ്പത്തികയിടപാടുകള്‍ നടത്തിയെന്നാരോപിച്ച്‌ വേണുഗോപാലിനെ തുടര്‍ന്ന്‌ പാര്‍ട്ടിയില്‍നിന്നും, പത്രത്തില്‍നിന്നും പുറത്താക്കി.

  പ്രഥമദൃഷ്ട്യാ കേസ്സുള്ളതുകൊണ്ടായിരിക്കണം, തിരുവനന്തപുരം വിജിലന്‍സ്‌ എന്‍ക്വയറി കമ്മിഷ്ണര്‍ അന്‍ഡ്‌ സ്പെഷല്‍ ജഡ്‌ജി ശ്രി.കെ.ശശിധരന്‍ നായര്‍ 13-7-2007 ല്‍ അന്വേഷണത്തിനുത്തരവിട്ടു. വിജിലന്‍സ്‌ എര്‍ണാകുളം റയിഞ്ജ്‌ സൂപ്രണ്ട്‌ ഒഫ്‌ പോലീസ്സ്‌ ശ്രിശുകനെ സര്‍ക്കാര്‍ അന്വേഷണ ചുമതലയേള്‍പ്പിച്ചു.

  (7/9-7-2007 ലെ മലയാളമനോരമ പ്രസിദ്ധപ്പെടുത്തിയത്‌)

 7. Unknown said...

  അഴിമതിക്കഥകള്‍ കേട്ടും , വായിച്ചും ഒരു തരം നിസ്സംഗതയിലാണ് ഇപ്പോള്‍ ജനങ്ങള്‍ . കോടികളില്‍ കുറഞ്ഞ അഴിമതികളൊന്നും ഇപ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല . അഴിമതി ജീവിതത്തിന്റെ ഒരു അവിഭാജ്യ ഭാഗമായി അംഗീകരിച്ച മട്ടാണ് . അഴിമതിക്കെതിരെ ചെറുത്തു നില്‍പ്പിന്റെ ജനകീയ പ്രസ്ഥാനം വളര്‍ന്നു വരേണ്ടതുണ്ട് . അതിന്റെ തുടക്കം ഇന്റര്‍ നെറ്റിലൂടെയും ആവാം ...
  നല്ല ശ്രമം , ഭാവുകങ്ങള്‍ !

 8. അങ്കിള്‍. said...

  ഡി.ചന്ദ്രന്‍: സ്പെഷ്യല്‍ വില്ലേജ്‌ ഓല്‍ഫീസര്‍, റവന്യൂ റിക്കവറി.- ഒരു കോടി.

  നികുതിപ്പണം ഉള്‍പ്പെടെ ഒരു കോടിയോളം രുപ വെട്ടിച്ച്‌ കടന്ന കേസിലെ പ്രതിയെ വിജിലന്‍സ്‌ സംഘം അറസ്റ്റ്‌ ചെയ്തു. റവന്യൂ റിക്കവറി വിഭാഗത്തിലെ സ്പെഷ്യല്‍ വില്ലേജാഫീസ്സറായിരുന്ന കൊല്ലം കോട്ടയ്‌ക്‍കം മേടയില്‍ വീട്ടില്‍ ഡി.ചന്ദ്രന്‍(34) ആണ്‌ പിടിയിലായത്‌.

  8 വര്‍ഷം മുമ്പ്‌ നികുതിക്കുടിശിക പിടിച്ചെതും ജീവനക്കാരെ ജാമ്യം നിര്‍ത്തി വന്‍തുക തട്ടിയെടുത്തതും സംബന്ധിച്ച കേസിലാണ്‌ വൈകീട്ട്‌ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്‌ സമീപത്തുള്ള ഹോട്ടലില്‍ നിന്നും ഇയാളെ അറസ്റ്റ്‌ചെയ്തത്‌. മകന്റെ വിവാഹസല്‍ക്കാര ചടങ്ങുകള്‍ക്ക്‌ കാറില്‍ വന്നിറങ്ങുമ്പോഴാണ്‌ ചന്ദ്രന്‍ പിടിയിലായത്‌.

  റവന്യൂ റിക്കവറി ജീപ്പില്‍ എത്തി വ്യാപാരികളില്‍ നിന്നും വില്‍പനനികുതി കുടിശികയായി പിരിച്ച 2.88 ലക്ഷം രൂപയും 40 ജീവനക്കാരെ ജാമ്യം നിര്‍ത്തി ചിട്ടിയിനത്തില്‍ തട്ടിയെടുത്ത 80 ലക്ഷത്തിലേറെ രൂപയുമായി 2000 ഒക്ടോബറോടെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന്‌ വിജിലന്‍സ്‌ പറഞ്ഞും.തുടര്‍ന്ന്‌ ഇയാളെ സസ്പെന്‍ഡ്‌ ചെയ്തു. റവന്യു റിക്കവറി ആഫീസ്‌ ക്യാഷ്യര്‍ പാപച്ചന്റെ പെന്‍ഷന്‍ തുകയായ നാലര ലക്ഷം രൂപ അപകരിച്ച കേസും ഇയാളുടെ പേരിലുണ്ട്‌. (മ.മനോരമ: 31-8-2007)

 9. keralafarmer said...

  അങ്കിള്‍: ദരിദ്രന്മാര്‍ കോടീശ്വരന്മാരാകുന്ന മറ്റോരു പോസ്റ്റു കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലതായിരിക്കും. ഏതെങ്കിലും കാലത്ത്‌ അവരുടെ “Source of Income" വെളിച്ച്ത്ത്‌ വരുകയാണെങ്കില്‍ കുറിച്ചിട്ടത്‌ പ്രയോജനപ്പെടുമല്ലോ.

 10. അങ്കിള്‍. said...

  അഴിമതി: ഇ.പി.ജയരാജന്‍-ജനറല്‍ മനേജര്‍, ദേശാഭിമാനി - 2 കോടി.

  ലോട്ടറി രാജാവ്‌ സാന്‍ഡിയോഗ മാര്‍ട്ടിനില്‍ നിന്നും 2 കോടി രൂപ ദേശാഭിമാനിക്ക്‌ വേണ്ടി ജനറല്‍ മാനേജര്‍ വാങ്ങിയത്‌ അന്വേഷണത്തിന്‌ വിജിലന്‍സ്‌കോടതി ഉത്തരവിട്ടു (13-07-2007). തിരുവനന്തപുരം വിജിലന്‍സ്‌ എന്‍ക്വയറി കമിഷ്ണര്‍ ആന്‍ഡ്‌ സ്പെഷല്‍ ജഡ്‌ജി: കെ.ശശിധരന്‍ നായരാണ്‌ ഉത്തരവിട്ടത്‌.

  സാന്‍ഡിയോഗ മാര്‍ട്ടിന്‍ ഒളിവിലാണെന്ന്‌ പറയപ്പെടുന്നു.

  ദേശാഭിമാനിയുടെ വികസന ഫണ്ടിലേക്ക്‌ പലിശയുള്‍പ്പടെ തിരിയെക്കൊടുക്കാമെന്ന രീതിയില്‍ വാങ്ങിയതാണ്‌ ഈ തുകയെന്ന്‌ പാര്‍ട്ടി വക്താക്കള്‍ അഭിപ്രായപ്പെടുന്നു.

  ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബന്ധപ്പെടാന്‍ പാടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നാണ്‌ ദേശാഭിമാനി പണം വാങ്ങിയെന്നത്‌ സി.പി.എം. ഗൗരവമായി കണക്കാക്കി ആ തുക തിരിച്ച്‌കൊടുക്കണമെന്ന്‌ വ്യക്തമായി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി മന്ത്രി കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.( റിപോര്‍ട്ട്‌: മ.മ. 2-07-2007)

  ദേശാഭിമാനി,Companies Act പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു Private Limited Company ആണ്‌. അപ്രകാരമുള്ള ഒരു സ്ഥാപനം ഇത്രയും വലിയ ഒരു തുക കടമായി വാങ്ങുന്നത്‌ Companies Act, ആ സ്ഥാപനത്തിന്റെ Articles of Association, Memorandum of Association എന്നിവയിലുള്ള നിബന്ധനകള്‍ക്ക്‌ വിധേയമായിട്ടായിരിക്കണം. അങ്ങനെയൊന്നും നടന്നിട്ടില്ലെന്നാണ്‌ ആരോപണം.

  Vigelance Ernakulam S.P., Srisukan നെ അന്വേഷണ ചുമതലയേള്‍പ്പിച്ചു. (19-07-2007).

  ദേശാഭിമാനിക്ക്‌ അക്കൗണ്ടുള്ള പഞ്ചാബ്‌ നാഷണള്‍ ബാങ്കില്‍ നിന്നും 2 കോടിയുടെ ഡ്രാഫ്റ്റ്‌ എടുത്ത്‌ മാര്‍ട്ടിന്റെ ചെന്നൈ വിലാസത്തില്‍ തിരിച്ചയച്ചു കൊടുത്തതായി 31-08-2007 ലെ മനോരമ പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.

 11. അങ്കിള്‍. said...

  അഴിമതി:അഞ്ചാമത്തേത്‌: രമേശ്‌ ചെന്നിത്തല,കെ.പി.സി.സി. പ്രസിഡന്റ് - 2 കോടി.

  കണിച്ചുകുളങ്ങര കൂട്ടക്കൊല ആസൂത്രണം ചെയ്ത ഹിമാലയാ ഗ്രൂപ്പില്‍ നിന്നും 2 കോടി രൂപ രമേശ്‌ വാങ്ങിയെന്ന ആരോപണമുള്‍പ്പടെ മൊത്തം 10 കോടി രൂപയുടെ അഴിമതി അരോപണത്തെപ്പറ്റി വിജിലന്‍സ്‌ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭ്യന്തരമന്ത്രി കോടിയേരി ബാലക്രിഷ്ണ്ന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു(16-07-2007).

  ഹിമാലയാ ഗ്രൂപ്പ്‌ ഉടമകള്‍ രമേശ്‌ ചെന്നിത്തലക്ക്‌ 2003 ഡിസംബറില്‍ 50 ലക്ഷം രൂപ എറണാകുളം താജ്‌ ഹോട്ടലില്‍ വച്ച്‌ കൈമാറുന്നതിന് താന്‍ ഇടനിലക്കാരനായിരുന്നുവെന്ന്‌ കണിച്ചുകുളങ്ങര ആക്‌ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍‌വീനര്‍ വി.എ.ഹക്കിം ആലുവ റുറല്‍ എസ്സ്.പി.ക്ക്‌ മൊഴി നല്‍‍കി.

  പറവൂര്‍ ഠൌണില്‍ മാമ്പള്ളി തോമസ്സ്‌ എന്നയാളുടെ 1.40 കോടി രൂപ വിലവരുന്ന കെട്ടിടവും സ്ഥലവും അഡ്വാന്‍സ്‌ കൊടുത്ത്‌ കരാര്‍ എഴുതിയതായും മൊഴിയിലുണ്ട്. വാഗ്ദാനം ചെയ്ത തുകയില്‍ മേല്പറഞ്ഞ തുക കഴിച്ചുള്ള തുകക്ക്‌ തിരുനെല്‍‌വേലിയില്‍ 45.36 ഏക്കര്‍ സ്ഥലം വാങ്ങികൊടുത്തു.

  തിരുവനന്തപുരം വിജിലന്‍സ്‌ സ്പെഷ്യല്‍ സെല്‍ എസ്സ്.പി., എച്ച്.വെങ്കിടേഷിനെ ഈ കേസ്സ്‌ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി.
  (മ.മ:17/19-07-2007)

  കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി രേഖപ്പെടുത്തുക.

 12. അങ്കിള്‍. said...

  അഴിമതി:ആറാമത്തേത്:ഷാജി ശര്‍മ്മ - ദേവസ്വംബോര്‍ഡ്‌ ജൂനിയര്‍ സൂപ്രണ്ട്: 27 ലക്ഷം.

  27 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ മാന്വല്‍ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടായ ഷാജി ശര്‍മ്മയെ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ് സി.കെ.ഗുപ്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം സസ്പെന്‍‌ഡ്‌ ചെയ്തു.

  ഇദ്ദേഹം ബോര്‍ഡിലെ ബസ്സ്‌ വിഭാഗത്തിലിരിക്കവേയാണ് 27 ലക്ഷം രൂപയുടെ ക്രമക്കേട്‌ നടത്തിയതായി കണ്ടെത്തിയത്‌.ബോര്‍ഡിന്റെ 12 കാറുകള്‍ നന്നാക്കിയതില്‍ വന്‍ തുകയുടെ ബില്‍ വന്നതിലെ ക്രമക്കേടിനെകുറിച്ചും, ലേലം ചെയ്യേണ്ട് സ്പെയര്‍ പാര്‍ട്സുകള്‍ കാണാതായതിനെകുറിച്ചും, കല്യാണമന്ണ്ഡപത്തിലെ ബുക്കിഗ്‌ന് ലഭിച്ച ഒന്നര ലക്ഷം രൂപയുടെ ക്രമക്കേട്‌ നടത്തിയതിനെകുറിച്ചുമെല്ലാം വിജിലന്‍സ്‌ ആഡിറ്റ്‌ വിഭാഗവും ഷാജിക്കെതിരെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ജസ്റ്റിസ്സ്‌ പരിപൂര്‍ണന്‍ കമ്മിഷന്‍ മുമ്പാകെ ഷാജി ഇക്കാര്യമെല്ലാം സമ്മതിച്ചു. മാത്രമല്ലാ, ഭാര്യയുടെ പേരില്‍ ഡ്രൈവിങ്‌ സ്കൂള്‍ ഉണ്ടെന്നും കൊല്ലത്ത്‌ ഷോപ്പിങ്‌ കോമ്പ്ലക്സ്‌ ഉണ്ടെന്നും സമ്മതിച്ചു.

  ഇദ്ദേഹം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സി.ഐ.റ്റി.യു. വിഭാഗം (എം‌പ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍) സംസ്ഥാന പ്രസിഡന്‍‌റ്റാണ്. സി.പി.എം ഫ്രാക്ഷന്‍ യോഗം ഏ.കെ.ജി.സെന്റരീലാണ് ചേരുന്നതെന്ന്‌ പരിപൂര്‍ണന്‍ കമ്മിഷന്‍ മുമ്പാകെ ഷാജി മൊഴി ന്‍ല്‍കിയിട്ടുണ്ട്‌. (മ.മ.07-09-2007)

 13. Unknown said...

  നല്ല ശ്രമം അങ്കിള്‍. ആധികാരികമായി ഓരോന്നും പോസ്റ്റാക്കിയാല്‍ നന്നായിരുന്നു. ഓരോന്നിലും വരുന്ന സംഭവവികാസങ്ങള്‍ പിന്നീട് കമന്റായി ചേര്‍ക്കാമല്ലൊ.

 14. അങ്കിള്‍. said...

  നന്ദി ദില്‍ബാസുരന്‍. ഓരോ കേസും എവിടുന്നു കിട്ടിയെന്നുള്ള കാര്യം കമന്റില്‍ത്തന്നെ ഞാന്‍ രേഖപ്പെടുത്തുന്നുണ്ട്‌. ഇതില്‍ കൂടുതല്‍ ആധികാരിത എങ്ങനെ കൊണ്ടുവരാനാണ്. കൂടുതല്‍ അറിവുള്ളവര്‍ അത്‌ രേഖപ്പെടുത്തണേയെന്ന്‌ പോസ്റ്റില്‍കൂടെ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്‌. പിന്നെ, ഓരോ കേസ്സും ഓരോ പോസ്റ്റാക്കുന്ന കാര്യം. കുതിരവട്ടനും മുമ്പ്‌ ഇത്‌ പറഞ്ഞിട്ടുണ്ടായിരുന്നു. അന്വേഷണത്തിനുത്തരവിട്ടുകഴിഞ്ഞാല്‍ പിന്നെന്തു സംഭവവികാസം? അനുഭവം വച്ചു നോക്കിയാല്‍ പിന്നെ കമന്റാന്‍ ഒന്നും കാണില്ല. എന്നാലും, നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കാം. ഉടനില്ല. തല്‍ക്കാലം താങ്കള്‍ക്ക്‌ അറിവുള്ളതെല്ലാം കമന്റായി രേഖപ്പെടുത്തി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

 15. അങ്കിള്‍. said...

  അഴിമതി:ജോസഫ്‌ വര്‍ഗീസ് ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന്റെ ഉടമ: കോടികള്‍.

  റയോണ്‍സിന്റെ 'രക്ഷകന്‍' ചെമ്മീന്‍കൃഷിയു
  ടെ പേരില്‍ തട്ടിയത്‌ കോടികള്‍

  കൊച്ചി: പൂട്ടിക്കിടക്കുന്ന പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്‌ അഞ്ചുകോടി രൂപയ്ക്ക്‌ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചെമ്മീന്‍കൃഷിയുടെ പേരില്‍ തട്ടിയത്‌ കോടികള്‍. ഇലഞ്ഞിക്കല്‍ അക്വാ മറൈന്‍ എക്സേ്പാര്‍ട്ട്‌ എന്ന പേരില്‍ 1995-97 കാലഘട്ടത്തില്‍ രംഗത്തുണ്ടായിരുന്ന കമ്പനി നിക്ഷേപകരെ കബളിപ്പിച്ച്‌ തട്ടിയെടുത്തത്‌ കോടിക്കണക്കിനു രൂപയാണെന്ന്‌ ആരോപിക്കപ്പെടുന്നു.

  ആട്‌, തേക്ക്‌, മാഞ്ചിയം മാതൃകയിലുള്ള തട്ടിപ്പാണിത്‌. ഇലഞ്ഞിക്കല്‍ അക്വാ മറൈന്‍ എക്സേ്പാര്‍ട്ട്‌ എന്ന കമ്പനിയടക്കം ഗ്രൂപ്പിനു കീഴിലുള്ള അഞ്ചോളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ രജിസ്ട്രാര്‍ ഓഫ്‌ കമ്പനീസ്‌ അന്വേഷണം നടത്തിവരികയാണ്‌. കമ്പനി നിയമപ്രകാരം നല്‍കേണ്ട വരവുചെലവ്കണക്കുകളും മറ്റു വിവരങ്ങളും വര്‍ഷങ്ങളായി ഇവര്‍ നല്‍കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ അടിയന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌. ജോസഫ്‌ വര്‍ഗീസാണ്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന്റെ ഉടമ.

  'അഞ്ച്‌ സെന്റിലൂടെ നിങ്ങള്‍ക്ക്‌ ഡോളര്‍കണക്കിന്‌ വാര്‍ഷിക വരുമാനം' എന്ന തലക്കെട്ടോടെ ആകര്‍ഷകമായ പത്രപരസ്യങ്ങള്‍ നല്‍കിയാണ്‌ ഇവര്‍ കോടിക്കണക്കിനു രൂപ പിരിച്ചത്‌. 1995 ഫിബ്രവരിയിലാണ്‌ ഇത്‌ ആരംഭിച്ചത്‌. തൃശ്ശൂര്‍ ജില്ലയില്‍ മാള ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ശാസൃതീയ ചെമ്മീന്‍കൃഷിയിടം സ്വന്തമാക്കി ആദായത്തിന്റെ അക്ഷയഖനി സ്വന്തമാക്കാനാണ്‌ പരസ്യത്തില്‍ ആഹ്വാനം ചെയ്യുന്നത്‌. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാവാത്ത രാജ്യത്തെ ആദ്യ സെമി ഇന്റന്‍സീവ്‌ അക്വാ ഫാം എന്നും അവകാശപ്പെട്ടു.

  അഞ്ച്‌ സെന്റ്‌ ജലവിസ്‌തൃതിയുള്ള അക്വാ ഫാം യൂണിറ്റിന്‌ 30,800 രൂപ വീതമാണ്‌ പിരിച്ചത്‌. രണ്ടാം വര്‍ഷംമുതല്‍ 30 വര്‍ഷം ആദായം വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി. രണ്ടാം വര്‍ഷം 28,375 രൂപയാണ്‌ വാഗ്ദാനം ചെയ്തത്‌.

  കമ്പനി നല്‍കിയ മോഹിപ്പിക്കുന്ന പട്ടികയനുസരിച്ച്‌ ഓരോ വര്‍ഷവും ഇത്‌ കുതിച്ചുയരുന്നു. 10 വര്‍ഷം കൊണ്ട്‌ 4.62 ലക്ഷം രൂപ സമ്പാദിക്കാമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 വര്‍ഷമാകുമ്പോഴേക്കും ഇത്‌ ഏതാണ്ട്‌ 40 ലക്ഷം രൂപയാകും. ഇതിനു പുറമെ 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപ തുകയുടെ 25 ശതമാനം (7,700 രൂപ) വാര്‍ഷിക വരുമാനമായി ഗ്യാരന്റിയും ഉറപ്പുനല്‍കിയിരുന്നു.

  ചെമ്മീന്‍കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതുമുതല്‍ വിളവെടുപ്പുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപെഡ) യുടെ മാര്‍ഗനിര്‍ദേശവും സഹകരണവും ഉണ്ടെന്നും മുഴുവന്‍ വിളവെടുപ്പിനും 30 വര്‍ഷം പ്രാബല്യമുള്ള വിപണന കരാറുണ്ടെന്നും അവകാശപ്പെട്ടാണ്‌ കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചത്‌.

  പലര്‍ക്കും ഇതുവരെ കിട്ടിയത്‌ 4,000 രൂപ മാത്രം. പിന്നെ ഉടമസ്ഥര്‍ക്ക്‌ നിയന്ത്രണാവകാശമില്ലാത്ത വെള്ളക്കെട്ടും. കത്തിലൂടെയും ഫോണിലൂടെയുമൊക്കെ നിക്ഷേപകര്‍ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ കൃഷി നഷ്ടത്തിലാണെന്നും ഉടനെ ശരിയാകുമെന്നുമായിരുന്നു മറുപടി. നിക്ഷേപകരുടെ 'ശല്യം' വര്‍ധിച്ചതോടെ മുങ്ങിയ വ്യവസായി ഇപ്പോള്‍ പൊങ്ങിയിരിക്കുന്നത്‌ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ രക്ഷകനായാണ്‌.

  പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സും കെട്ടിടങ്ങളും മെഷിനറികളും 100 കോടി രൂപയുടെ ആസ്തിയും കേവലം അഞ്ചുകോടി രൂപയ്ക്ക്‌ കൈക്കലാക്കാനാണ്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പ്‌ ശ്രമിക്കുന്നത്‌. ഇക്കാര്യം നേരത്തെ 'മാതൃഭൂമി' റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

  1998ല്‍ സുപ്രീംകോടതി ഇന്റന്‍സീവ്‌ അക്വാ കള്‍ച്ചറിന്‌ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ അക്വാമറൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതെന്ന്‌ ഇലഞ്ഞിക്കല്‍ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടര്‍ ജോസഫ്‌ വര്‍ഗീസ്‌ വിശദീകരിച്ചു. ഇതിനകം മുന്നൂറോളം പേര്‍ക്ക്‌ മുടക്കുമുതല്‍ തിരികെ നല്‍കിയിട്ടുണ്ട്‌. അമ്പതോളം പേര്‍ക്കേ ഇനി നല്‍കാനുള്ളൂ. ഇത്‌ അവര്‍ ആവശ്യപ്പെട്ടാലുടന്‍ മടക്കി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു (മാത്രുഭൂമി:4-07-2007).
  ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ അറിവുള്ളവര്‍ പ്രതികരിക്കണമെന്നാഗ്രഹിക്കുന്നു.

 16. അങ്കിള്‍. said...

  അഴിമതി: ടി.യു.കുരുവിള, എല്‍.ഡി.എഫ്.ന്റെ പൊതുമരാമത്ത്‌ മന്ത്രി- 6.45 കോടി.

  മന്ത്രിസ്ഥാനം മകള്‍ക്ക്‌ വേണ്ടി ദുരുപയോഗപ്പെടുത്തി കെ.ജി.എ. ഗ്രൂപ്പിന്ന്‌ മൂന്നാറിലെ 50.785 ഏക്കര്‍ സ്ഥലം വിറ്റു എന്നാണ് കുരുവിളക്കെതിരെയുള്ള ആരോപണം.

  കുരുവിളയുടെ മക്കള്‍ വില്‍ക്കാന്‍ ശ്രമിച്ച ഭൂമി ഏലം ക്രഷിക്ക്‌ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന വിവരം മറച്ചുവെന്നും, അതില്‍ സര്‍ക്കാര്‍ വക 1.81 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടുത്തിയെന്നും, പിതാവായ മന്ത്രിയുടെ പേരു പറഞ്ഞാണ് ഉദ്ദ്വോഗസ്ഥരെക്കൊണ്ട്‌ കാര്യങ്ങള്‍ ഒപ്പിച്ചതെന്നുമാണ് മക്കളെപ്പറ്റിയുള്ള ആരോപണങ്ങള്‍.

  ഉദ്ദ്വോഗസ്ഥര്‍ പലനിലയിലും റിക്കാര്‍ഡുകളില്‍ ക്രിത്രിമം കാട്ടിയും അനാവശ്യ ധ്രതി കാണിച്ചും വില്‍ക്കനുള്ള ഭൂമി കുരുവിളയുടെ മക്കള്‍ക്ക്‌ സ്വൊന്തമാക്കികൊടുത്തുവെന്ന്‌ ഉദ്ദ്വോഗസ്ഥരെപ്പറ്റി ആരോപണം.

  ഏതായാലും ബന്ധപ്പെട്ട ഉദ്ദ്വോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റിയതിനാലും അതില്‍ പലരെയും ഇടുക്കി കളക്ടര്‍ രാജു നാരായണസ്വാമി സര്‍വീസ്സില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിരിക്കുന്നതിനാലും ശ്രീ കുരുവിള രാജിവച്ചതിനാലും ഈ കേസ്സില്‍ കഴമ്പുണ്ടെന്ന്‌ തോന്നുന്നതില്നാല്‍ അഴിമതിക്കേസ്സുകളുടെ നിലവറയില്‍ ഇതും രേഖപ്പെടുത്തുന്നു.

  ഇടുക്കിയിലെ രാജകുമാരി വില്ലേജില്‍ മന്ത്രി ടി.യു.കുരുവിളയുടെ മക്കള്‍ വാങ്ങിയ ഭൂമിക്ക്‌ ക്രമവിരുദ്ധമായി തന്‍ണ്ടപ്പേര്‍ നല്‍കിയതിനും, സര്‍ക്കാര്‍ ഭൂമിയുടെ രേഖകള്‍ അനുമതിയില്ലാതെ മാറ്റികൊടുത്തതിനും മൂന്ന്‌ സര്‍വ്വേ ഉദ്ദ്വോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. നെടുകുന്നം റീസര്‍വേ സൂപ്രണ്ട് എ.ആന്‍ഡ്രൂസ്‌, ഹെഡ്‌ സര്‍വ്വേയര്‍ സി.യു.മാത്യൂ,ഒന്നാംഗ്രേഡ്‌ സര്‍വ്വേയര്‍ നൌഷാദ്‌ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. നടപടിക്രമങ്ങള്‍ മറികടന്നാണ് ഉദ്ദ്വോഗസ്ഥര്‍ തണ്ടപ്പേര്‍ നല്‍കിയതെന്ന്‌ കണ്ടെത്തിയിരുന്നു.

  ഈ കേസുമായി ബന്ധപ്പെട്ട ഭൂമിയിടപാട്‌ ഹൈകോടതി സിറ്റിങ് ജഡ്ജിയെകൊണ്ട്‌ അന്വേഷിപ്പിക്കാന്‍ ഇടതുമുന്നണി ഏകോപനസമിതി തീരുമാനിച്ചു (30-08-2007). ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു (6-09-2007).

  ഇതിനുവേണ്ടി കെ.ജി.എ.ഗ്രൂപ്പ് കുരുവിളയുടെ മക്കള്‍ക്ക്‌ ആറേമുക്കാല്‍ കോടി രൂപ അഡ്വാന്‍സായി നല്‍കിയത്‌ തിരിച്ചുകിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അഴിമതികേസ്സ്‌ പുറത്ത്‌ വന്നത്‌.(മ.മ.2-8-2007/മാത്രുഭൂമി:6-9-2007)

  ഈ വിവാദം അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ്സ്‌ കെ.കെ.നരേന്ദ്രനെ അന്വേഷണക്കമ്മിഷനായി നിയമിക്കാന്‍ 12-9-2007 ല്‍ കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചു.

 17. Anonymous said...

  counting the star is better than counting bribal cases of kerala.
  or better count the surf.

 18. Anonymous said...

  അന്നോനിമസേ:
  ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ എന്തു ചെറ്റത്തരവും ആകാം അതിനെ ആരും വിമര്‍ശിക്കരുത്‌ അല്ലെ. വിമര്‍ശിക്കുന്നവര്‍ നക്ഷത്രങ്ങളും തിരയും എണ്ണിക്കൊള്ളണം അല്ലെ? ഖജനാവും പൊതുജനത്തിന്റെ പോക്കറ്റും കട്ടു മുടിക്കുന്ന ഇവര്‍ക്ക്‌ പരസ്പരം കപട ആരോപണങ്ങള്‍ നടത്തി ജനത്തെ കബളിപ്പിക്കാന്‍ അധിക നാള്‍ കഴിഞ്ഞെന്ന്‌ വരില്ല. കാരണം ഇന്ന്‌ സ്വതന്ത്ര ബ്ലോഗുകള്‍ ഇവര്‍ക്കൊരു വെല്ലുവിളി തന്നെയാണ്. ഒരു പൂശണിക്കയും ഉണ്ണുന്ന ചോറില്‍ മൂടിവെയ്ക്കാന്‍ കഴൈയില്ല. പക്ഷെ ഈ കള്ളന്മാര്‍ തെരയും നക്ഷത്രങ്ങളും എണ്ണിയാല്‍ കൈയില്‍ കാശ്‌ കിട്ടില്ലല്ലോ? സര്‍ക്കാര്‍ ഓഫീസില്‍ ജോലികിട്ടണമെങ്കില്‍ ഏതെല്ലാം കടമ്പകള്‍ കടക്കണം. ഒരു മന്ത്രിയാവാന്‍ യോഗ്യതയും വേണ്ട, പ്രായ പരിധിയും ഇല്ല എന്നു മാത്രവുമല്ല പൊതുജനത്തിന്റെ ചെലവില്‍ സുഖിക്കുകയും ആകാം. ഐ.എ.എസുകാര്‍, ഐ.പി.എസുകാര്‍, ഐ.എഫ്‌.എസുകാര്‍ തുടങ്ങി വലിയൊരു പടതന്നെ ഇവരുടെ ശകാരവും, പീഡനവും സഹിച്ച്‌ ഇവര്‍ക്ക്‌ ഭരിക്കുവാനുള്ള അറിവുകള്‍ നല്‍കിക്കൊള്ളും. എത്രയോ നല്ല രാജ്യ സ്നേഹികളും, നല്ലവരും നമുക്ക്‌ ഉണ്ടായിരുന്നു. അവരെല്ലാം ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവും.

 19. അങ്കിള്‍. said...

  അനോണി പറഞ്ഞത്‌ ശരിയാണ്‌. തിരയെണ്ണുകയോ, നക്ഷത്രങ്ങളെണ്ണുകയോ ആണ്‌ ചെയ്യേണ്ടിയിരുന്നത്‌. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞ്‌, ഇവിടുത്തെ അഴിമതികഥകള്‍ എന്തെല്ലാമായിരുന്നു, ആരെല്ലാമായിരുന്നു കഥാപാത്രങ്ങള്‍ എന്നൊക്കെ അറിയണമെങ്കില്‍ ഞാനെന്തു ചെയ്യണം. അതിനുവേണ്ടി ഇവിടെ കുറിച്ചിടുന്നു, അത്രയേ ഉള്ളൂ.

  പിന്നെ, ഓരോ കഥയും, ഓരോ പോസ്റ്റാക്കി എന്റെ പോസ്റ്റുകളുടെ എണ്ണം കൂട്ടുന്നില്ലല്ലോ? എന്റെ ഉദ്ദേശം വ്യക്തമായെന്ന്‌ ധരിച്ചോട്ടേ

 20. അങ്കിള്‍. said...

  പൊന്‍മുടിയും, ബിര്‍ലയും, സേവിയും: കോടികളുടെ അഴിമതി.

  പശ്ചിമഘട്ടത്തിലെ പ്രകൃതിരമണിയ മായ പൊന്മുടി പ്രദേശം പാരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന്‌ International Union for conservation of Nature and Natural resources (IUCN) നിരീക്ഷിക്കുകയുണ്ടായി. പാരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളെ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്ന്‌ സംരക്ഷിക്കേണ്ടതാണെന്ന്‌ സുപ്രീം കോടതിയും പരാമര്‍ശിക്കുകയുണ്ടായി. ഇക്കാരണങ്ങളാല്‍ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങളെ സംരക്ഷിക്കാനായി എല്‍.ഡി.എഫ സര്‍ക്കാര്‍ ഇ.എഫ്‌.എല്‍. ആക്ട്‌,2001 പാസ്സാക്കി. എന്നാല്‍ ആക്ടിലെ സെക്ഷന്‍ 3(2) പ്രകാരം അവിടെയുള്ള കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളെ ദുര്‍ബലപ്രദേശങ്ങളില്‍ നിന്നൊഴിവാക്കി. തേയിലതോട്ടങ്ങളെ ഒഴിവാക്കിയില്ല. അങ്ങനെ ബിര്‍ലയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ജയശ്രീ' തേയിലതോട്ടമുള്‍പ്പെടെയുള്ള പ്രദേശങ്ങളെ പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിച്ച്‌ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. എന്നാല്‍ തേയിലതോട്ടത്തിനെ അതേപോലെ പരിപാലിച്ചുകൊള്ളുവാന്‍ ബിര്‍ലക്ക്‌ മൂകാനുവാദവും നല്‍കി.

  എല്‍.ഡി.എഫ സര്‍ക്കാര്‍ മാറി. യു.ഡി.എഫ്‌. സര്‍ക്കാര്‍ വന്നു. തേയിലതോട്ടങ്ങളെകൂടി ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഇ.എഫ്‌.എല്‍. ആക്ട്‌ 2003 പാസ്സാക്കി, ജൂണ്‍ 2005 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ആക്ടിലെ ഉദ്ദേശലക്ഷ്യങ്ങളെ നടപ്പാക്കുവാനായി സെക്ഷന്‍ 18 ല്‍ നിര്‍ദ്ദേശിക്കും പ്രകാരമുള്ള നിയമാവലികള്‍ യു.ഡി.എഫ്‌ ഭരണസമയത്തുണ്ടാക്കിയില്ല. അതുകൊണ്ട്‌ ആക്ട്‌ നടപ്പാക്കനും കഴിഞ്ഞില്ല. അതിനാല്‍ 'ജയശ്രീ' തേയിലതോട്ടം സര്‍ക്കാരില്‍ തന്നെ നിലനിന്നു. ഈ 'ജയശ്രീ' തോട്ടത്തിനെ (707.23 ഏക്കര്‍) 30-03-2005 ല്‍ ബിര്‍ല, സേവിമനോമാത്യ എന്ന സ്വകാര്യ വ്യക്ക്തിക്ക്‌ 3.21 കോടി രൂപക്ക്‌ വിറ്റു. സേവി അതിനെ 'ജയശ്രി' എന്നത്‌ 'മെര്‍ക്കിസ്റ്റണ്‍' എന്നാക്കി മാറ്റി.

  യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ സര്‍ക്കാര്‍ വീണ്ടും വന്നു. മെയ്‌ 2007 ല്‍ മെര്‍ക്കിസ്റ്റന്‍ തോട്ടത്തിന്റെ 217 ഏക്കര്‍ ഭൂമി സേവിയില്‍ നിന്നും 8കോടി 67 ലക്ഷം രൂപക്ക്‌ വാങ്ങുവാനായി ISRO കരാറാക്കി. ഈ സമയത്ത്‌ മെര്‍ക്കിസ്റ്റന്‍ തോട്ടം ദുര്‍ബലപ്രദേശമല്ലാതാക്കി വിജ്ഞാപനം ചെയ്യുകയോ, സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിന്നും സേവിയുടെ സ്വന്തം പേരിലാക്കി മാറ്റുകയോ ചെയ്തിരുന്നില്ല. ജൂണ്‍ 12, 2007 ന്‌ ദുര്‍ബലപ്രദേശങ്ങളുടെ കസ്റ്റോഡിയനായ ചീഫ്‌ കണ്‍സര്‍വേറ്റര്‍ സേവിയുടെ അപേക്ഷയിന്മേല്‍ 24.4 ഹെക്ടര്‍ ഒഴികെ ബാക്കി സ്ഥലം ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവിറക്കി. ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്യുന്നതു പക്ഷെ മന്ത്രി തടഞ്ഞു. സി.സി.എഫ ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വില്ലേജാപ്പീസര്‍മാര്‍ സേവിയുടെ പേര്‍ക്ക്‌ പട്ടയം പിടിച്ച്‌, കരവും മേടിച്ചു. അതിന്‌ ശേഷം 81 ഏക്കര്‍ ഭൂമി ISRO ക്ക്‌ വിട്ടുകൊടുക്കുകയും (3.25 കോടി രൂപക്ക്‌) അവര്‍ സര്‍ക്കാരുമായി ചേര്‍ന്ന്‌ കോടികള്‍ മുടക്കി ഒരു ഹെലിപ്പാട്‌ നിര്‍മ്മാണവും ആരംഭിച്ചു.

  പിന്നീടാണ്‌ ഈ ഇടപാടിലെ അഴിമതിക്കാര്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കുത്തിപ്പൊക്കിയത്‌.

  എന്റെ കാഴ്ചപ്പാടില്‍ അഴിമതി നടക്കാന്‍ സാധ്യതയുള്ള സമയങ്ങള്‍ താഴെകൊടുക്കുന്നു:

  1.2001 ലെ ആക്ട്‌ ഉണ്ടാക്കിയപ്പോള്‍ കാപ്പി, ഏലതോട്ടങ്ങളെ പോലെ എന്തുകൊണ്ട്‌ തേയിലതോട്ടങ്ങളെ ഒഴിവാക്കിയില്ല? (പ്രശ്നങ്ങളുടെയെല്ലാം തുടക്കം ഇവിടെയാണ്‌. പക്ഷേ അതറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. എല്ലാവര്‍ക്കും മന്ത്രി രാജിവക്കണം, അതു മാത്രം മതി).

  ഒരു ഔദ്ദ്യോഗിക അന്വേഷകനോട്‌ ഈ ചോദ്യം ചോദിക്കാന്‍ പറ്റുകയില്ല. എന്നാല്‍ ഒരു കോടതിക്ക്‌ മുന്നില്‍ ഈ ചോദ്യം പ്രസക്തമാണ്‌. ഒരു ജുഡിഷ്യല്‍ അന്വേഷണമല്ലല്ലോ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്‌.

  2.സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമിയില്‍ തോട്ടം നടത്തികൊള്ളാന്‍ ബിര്‍ലക്ക്‌ അനുമതി ആര്‌, എങ്ങനെ നള്‍കി?.

  3.സര്‍ക്കാര്‍ ഉടമസ്ഥതയിലിരിക്കുമ്പോള്‍, ബിര്‍ലക്ക്‌ 'ജയശ്രീ' എസ്റ്റേറ്റിനെ എങ്ങനെ സേവിക്ക്‌ വില്‍ക്കാന്‍ കഴിഞ്ഞു?

  4. സേവിക്ക്‌ ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമി വാങ്ങാന്‍ ISRO എങ്ങനെ കരാറുണ്ടാക്കി. ISRO ഒരു സര്‍ക്കാര്‍ സ്ഥാപനമല്ലേ. അവര്‍ക്ക്‌ വാങ്ങാനായി ഒരു മതിപ്പ്‌ വില ആരു നിശ്ചയിച്ചു?.

  5.സേവിയുടെ അപേക്ഷയിന്മേല്‍ സി.സി.എഫ്‌ എങ്ങനെ തേയിലതോട്ടത്തിനെ ദുര്‍ബലപ്രദേശമല്ലാതാക്കി ഉത്തരവിട്ടു?.

  6. ഗസ്സറ്റ്‌ വിജ്ഞാപനം വരും മുമ്പ്‌, അതും ഉടമസ്ഥനല്ലാത്ത സേവിയുടെ പേര്‍ക്ക്‌ എങ്ങനെ കരം വാങ്ങി, പട്ടയം കൊടുത്തു.

  മേല്‍പ്പറന്‍ഞ്ഞ സമയങ്ങളിലെല്ലാം അഴിമതിക്ക്‌ സാധ്യതയുണ്ട്‌. ഏതായാലും പ്രധമദൃഷ്ട്യാ കേസ്സുള്ളതുകൊണ്ടാണല്ലോ, സര്‍ക്കാര്‍ ഒരു വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌ (24-09-2007).

  അഞ്ച്‌ വിഷയങ്ങളിലൂന്നിയാണ്‌ അന്വേഷണം നടത്തുകയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

  1. 2005 ല്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ സേവി മനോ മാത്യുവിന്‌ കൈമാറ്റം ചെയ്തതും അവയുടെ പോക്കുവരവും രജിസ്ട്രേഷനും നടത്തിയതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ?

  2. ഇപ്രകാരം ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റാമ്പ്‌ ഡ്യൂട്ടിയില്‍ ഇളവ്‌ ചെയ്തതില്‍ എന്തെങ്കിലും ക്രമക്കേട്‌ നടന്നിട്ടുണ്ടോ?

  3.ഐ.എസ്‌.ആര്‍.ഒ.ക്ക്‌ ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌ സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന്‌ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ട്‌ കത്തയച്ച സാഹചര്യം എന്താണ്‌? അതില്‍ ഉദ്യോഗസ്ഥരുടെ പങ്ക്‌ എത്രമാത്രം?

  4.സേവി മനോമാത്യുവില്‍നിന്ന്‌ അപേക്ഷ സ്വീകരിച്ച്‌ വനംവകുപ്പ്‌ ഭൂമി ഡീ നോട്ടിഫൈ ചെയ്യാന്‍ എന്തെങ്കിലും ക്രമക്കേട്‌ നടത്തിയോ?

  5. ഇഎഫ്‌എല്‍ പ്രകാരം ഡീനോട്ടിഫൈ ചെയ്യാനിരുന്ന 81.5 ഏക്കര്‍ സേവി ഐ.എസ്‌.ആര്‍.ഒ.ക്ക്‌ വിറ്റതില്‍ നടന്ന ക്രമക്കേട്‌ എന്തൊക്കെ?

  അപ്പോള്‍ അന്വേഷണം തുടങ്ങി. ഇനി നമുക്ക്‌ എല്ലാം മറക്കാം !!!!.

  ഈ വിഷയത്തില്‍ ചര്‍ച്ച നടന്ന പോസ്റ്റുകള്‍:
  1.http://kiranthompil.blogspot.com/2007/09/blog-post_15.html
  2. http://xposedkerala.blogspot.com/2007/09/blog-post_23.html
  3.http://pmn1974.blogspot.com/2007/09/blog-post.html
  4. http://chandrasekharannair.wordpress.com/2007/09/23/a-correction-in-politics/

  ഈ വിഷയത്തിന്‌ ആധാരമായ രേഖകള്‍:
  1. http://www.keralaforest.org/html/actsandrules/efl.pdf
  2. http://www.keralaforest.org/html/actsandrules/EFL%20ACT,2003.pdf

 21. Anonymous said...

  പൊന്‍മുടി - മെര്‍ക്കിസ്റ്റണ്‍ വര്‍ത്തകള്‍ എന്നത്‌ ചില പത്ര വാര്‍്ത്തകളാണ്.

 22. Anonymous said...

  അങ്കിള്‍
  എനിക്കൊരു വക്കീലില്‍ നിന്ന്‍ കിട്ടിയ ആംഗലേയത്തിലുള്ള ഒരു ഈ മെയില്‍ ഉള്ളടക്കം ചുവടെ ചേര്‍ക്കുന്നു.
  Valliyil gopinath , EFL custodian denotified Merchiston estate from EFL status as per the application filed by Sevi. But he has no such right and only BIRLA can apply for de notifying the land.

  So the issued De-notification should be canceled.
  He may be acted upon the pressure from LDF.
  ISRO also requested to Chief minister to de notify that land. That request is illegal and they should not have done that.
  But, Gopinath has done wrong as Sevi was not the apt person to apply..
  so liable for a suspension.

  ISRO is behind all these operations and they have shown ugly haste in this deal.
  ISRO is having more than 80 acres of land at Trivandrum district. A lot of land is available at Thumba also. Why they need EFL land?
  heard that many ISRO oficers purchased land at ponmudi before this deal. Even after minister's letter and phone speech to Madhavan Nair, they continued with land deal.
  Net result is we lost our 6 crore rupees given to Sevi.

  Minister has shown serious ABSENT MINDEDNESS while giving permission for cutting trees in EFL land.
  He should have awareness about the regular political games of estate owners. If they got permission to cut one tree, they will cut 1000 trees.
  But Binoy is far better minister compared with others in CPI.

  This is a clean conspiracy of K.E.Ismayil, Pinarayi and Oommen chandi to dethrone Binoy viswam.
  Malayala Manorama will support that because, he took strong action against Harisons Malayalam plantations in the hands of manorama.


  The real thing is, nobody in the state government can change the status of EFL land of merchiston estate and use it for ISRO construction.
  That land is Reserved Forest under Forest Conservation Act 1980.
  Only Supreme court or Central mi9nistry can change its status.
  If there is any law that permits EFL custodian to release de-notification certificate, that law itself Unconstitutional.
  KODIYERI 's son is behind all these, i hope. So Vigilance enquiry will be hijacked easily.
  CBI enquiry is must to reveal truth.
  All steps taken upon Merchiston Estate both by UDF and LDF are invalid and the status of that land is still FOREST.

 23. Anonymous said...

  26-9-07 ന് മാത്രുഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്ന ആര്‍.വി.ജി.മേനോന്റെ കത്ത്‌.

 24. അങ്കിള്‍. said...

  മരാമത്ത്‌ വകുപ്പിലെ അഴിമതി: നടപടിയെടുത്തെന്ന്‌ ധനമന്ത്രി

  ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പാലക്കാട്‌ ഡിവിഷനില്‍ ഒരു എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, രണ്ട്‌ ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍ എന്നിവരെയും മഞ്ചേരി ഡിവിഷനില്‍ ഒരു എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, മൂന്ന്‌ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍, രണ്ട്‌ ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍, രണ്ട്‌ ജൂനിയര്‍ സൂപ്രണ്ടുമാര്‍, കൊടുങ്ങല്ലൂര്‍ ഡിവിഷനില്‍ ഒരു എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, ഒരു അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ തുടങ്ങിയവരെ സസ്‌പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌. ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ള നിരവധി പ്രവൃത്തികളുടെ സാങ്കേതിക പരിശോധന നടന്നുവരികയാണ്‌. ചട്ടവിരുദ്ധമായി കരാര്‍ നല്‍കിയ പ്രവൃത്തിക്ക്‌ 'കോസ്റ്റ്‌ എസ്കലേഷന്‍' അനുവദിക്കുക തുടങ്ങിയ ക്രമവിരുദ്ധമായ നടപടിക്ക്‌ ചീഫ്‌ എന്‍ജിനീയറെ സസ്‌പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌. സര്‍ക്കാരിന്റെ ആവശ്യപ്രകാരം മരാമത്തു പണികളെക്കുറിച്ച്‌ അക്കൗണ്ടന്റ്‌ ജനറലിനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ പ്രത്യേകം റിപ്പോര്‍ട്ട്‌ വാങ്ങിയിട്ടുണ്ട്‌. ഇതിലെ ഒരു ഭാഗം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചേര്‍ക്കാനാഗ്രഹിക്കുന്നുവെന്ന്‌ എ.ജി. പറഞ്ഞതു പ്രകാരമാണ്‌ ഈ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ പ്രസിദ്ധപ്പെടുത്താത്തതെന്ന്‌ മന്ത്രി അറിയിച്ചു.
  (മതൃഭൂമി 27-09-2007)

  ഇത്‌ പോസ്റ്റില്‍ പറഞ്ഞ രീതിയിലുള്ള അഴിമതികഥയായിട്ട്‌ കൂട്ടിയിട്ടില്ല. വെറുമൊരു കമന്റ്‌.

 25. അങ്കിള്‍. said...

  മെര്‍ക്കിസ്റ്റന്‍ തേയിലതോട്ടം - പ്രധാനപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

  പല ബ്ലോഗ്ഗുകളിലുമായി കൂലംകഷമായ ചര്‍ച്ച നടത്തിയതിന്‌ ശേഷമാണ്‌ ഇതൊരു നല്ല അഴിമതിക്കേസ്സായി പരിഗണിച്ച്‌ ഞാന്‍ 18 മത്തെ കമന്റായി എന്റെ പോസ്റ്റിനടിയില്‍ വച്ച്‌ കാച്ചിയത്‌.

  ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുകള്‍. നടത്തിയിരിക്കുന്നത്‌ മറ്റാരുമല്ലാ, സാക്ഷാല്‍ Chief conservator of Forest തന്നെ. അവിശ്വസിക്കേണ്ട യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. എന്തെന്നാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌ തന്റെ സസ്പെന്‍ഷനെതിരായി ട്രൈബൂണലിന്റെ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌.

  സമര്‍പ്പിച്ചതെന്തെന്നാല്‍: "പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ എസ്റ്റേറ്റിന്റെ ഭാഗം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ കാലാവധി 2001 ജൂലൈ 17 ന്‌ കഴിഞ്ഞതിനാല്‍ നേരത്തേ തന്നെ മെര്‍ക്കിസ്റ്റെന്‍ എസ്റ്റേറ്റ്‌ സര്‍ക്കാരില്‍ നിക്ഷിപ്തമല്ലാത്ത ഭൂമിയായി മാറി."

  മേല്‍പ്പറഞ്ഞ വാചകങ്ങളുടെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ സര്‍ക്കാരിലെ ചില നടപടിക്രമങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌. ഒരു ആക്ട്‌ നിയമമായി മാറണമെങ്കില്‍ അതിനെ ഒരു Ordinance ആയി ആദ്യം പ്രഖ്യാപിക്കണം.അതിന്‌ ശേഷം ആദ്യം കൂടുന്ന നിയമസഭയില്‍ ആ ഓര്‍ഡിനന്‍സിനെ ഒരു Bill എന്ന രൂപേണ അവതരിപ്പിച്ച്‌ പാസ്സാക്കണം. പിന്നെ അതില്‍ ഗവര്‍ണരുടെ ഒപ്പ്‌ മേടിച്ച്‌ ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്ത്‌ കഴിയുമ്പോഴാണ്‌ ഒരു Act ആയി മാറുന്നത്‌. ഒരു ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ കൊണ്ടു വന്ന്‌ ബില്‍ ആക്കി മാറ്റിയില്ലെങ്കില്‍ അതിന്‌ സ്വാഭാവിക മരണം സംഭവിക്കുന്നു.
  See The Kerala Law Department Manual


  2001 ല്‍ LDF സര്‍ക്കാര്‍ ഇതിനെ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി.2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ അവതരിപ്പിച്ചില്ല. അതു കൊണ്ട്‌ CCF ഗോപിനാഥ്‌ സമര്‍പ്പിച്ചതുപോലെ LDF പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. തേയിലതോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. കരണം അന്ന്‌ ഒരു ഈ.എഫ്‌.എല്‍. ആക്ട്‌ നിലവിലില്ല.

  2001 ലെ ആക്ടും, 2003 ലെ ആക്ടും, സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിധം കണ്ടാല്‍ തന്നെ ഈ വിത്യാസം മനസ്സിലാക്കാം. മേല്‍ പറഞ്ഞ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്ത 2003 ആക്ടിന്റെ കോപ്പിയാണ്‌ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നത്‌.

  അപ്പോള്‍ ബിര്‍ല സേവിമനോമാത്യവിന്‌ വിറ്റതും, സേവി അതിലൊരു ഭാഗം ISRO ക്ക്‌ വിറ്റതും നിയമാനുസൃതമല്ലേ?

  അങ്ങനെയെങ്കില്‍, സര്‍ക്കാരിലില്ലാത്ത ഭൂമിയെ സി.സി.എഫ്‌ ഗോപിനാഥ്‌ എന്തിന്‌ ഡീനോട്ടിഫൈ ചെയ്ത്‌ ഉത്തരവിറക്കണം? പിന്നെയും സംശയം. ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ടെന്ന്‌ സാരം.

  ചുരുക്കത്തില്‍ ഗോപിനാഥിനെ സസ്പെന്‍ഡ് ചെയ്തത്‌ സര്‍ക്കാരിന് വിനയായി മാറുമോ എന്തോ?

 26. അങ്കിള്‍. said...

  കേരളാഫാര്‍മര്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘കേരളകൌമുദി’ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ മുകളിലത്തെ കമന്റിന് ബലമേകുന്നു.

  തേയിലതോട്ടങ്ങളെ ദുര്‍ബലപ്രദേശങ്ങളായി തെറ്റായി വിജ്ഞാപനം ചെയ്തുപോയതായി ഗോപിനാഥന്റെഅ പെറ്റിഷനില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍ പറയുന്നു. അതുകൊണ്ടായിരിക്കാം ഒരു ഡി-നോട്ടിഫിക്കേഷന്റെ ആവശ്യം ഉണ്ടായത്. ഇപ്പോള്‍ കാര്യങ്ങള്‍ ക്ലീയറായെന്നു തോന്നുന്നു.

 27. അങ്കിള്‍. said...

  അഴിമതി: ബാങ്ക്‌ മനേജര്‍, ബാങ്ക്‌ വക്കീല്‍ മറ്റ്‌ ആറുപേര്‍: 3കോടി രൂപ.

  വ്യാജ രേഖയുണ്ടാക്കി മൂന്ന്‌കോടിയുടെ തട്ടിപ്പ്‌നടത്തിയ സംഭവത്തില്‍ സ്റ്റേറ്റ്ബാങ്‌ക്‍ഓഫ്‌ ഇന്ത്യയിലെ രണ്ട്‌ ഉദ്യോഗസ്ഥരും ബാങ്കിന്റെ വക്കീലും ഒരു വനിതയും ഉള്‍പ്പെടെ എട്ട്‌പേര്‍ക്കെതിരെ സിബിഐ കേസെടുത്തു.

  എസ്ബിഐ ആലപ്പുഴ കൃഷിവികസനവിഭാഗത്തിലെ മുന്‍ മാനേജര്‍ ഏബ്രഹാം ജോസഫ്‌, മുന്‍ ഡെപ്യൂട്ടി മാനേജര്‍ ജോയി ജോസഫ്‌, ബാങ്കിന്റെ വക്കീലായ പി.സി. ജിജി, എന്‍ജിനീയറായ കെ. ശ്രീനിവാസന്‍, ആലപ്പുഴ സ്വദേശി പി.ആര്‍. രാജേഷ്‌, ഏറ്റുമാനൂരിലെ ജോബി കെ. മാത്യു, മല്ലപ്പള്ളിയിലെ പ്രീതി മാത്യു, കിടങ്ങറയിലെ പി.പി. മധുസൂദനന്‍ എന്നിവരാണ്‌ പ്രതികള്‍.

  അഡ്വ. പി.സി. ജിജിയുടെ ഓഫീസില്‍നിന്ന്‌ ഒരു കമ്പ്യൂട്ടറും സിബിഐ പിടിച്ചെടുത്തിരുന്നു. അതിലെ ചില രേഖകള്‍ സിബിഐ പരിശോധിച്ചുവരുന്നു. തന്റെ വക്കീല്‍ഓഫീസ്പ്രവര്‍ത്തനത്തിന്‌ കമ്പ്യൂട്ടര്‍ ആവശ്യമായതിനാല്‍ അത്‌ തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജിജി നല്‍കിയ ഹര്‍ജി അടുത്തമാസം 3ന്‌ വാദംകേള്‍ക്കുന്നതിനായി സിബിഐ പ്രത്യേകകോടതി ജഡ്ജി മാറ്റിവച്ചിട്ടുണ്ട്‌. പ്രതികളായ ബാങ്ക്‌ മുന്‍ മാനേജരുടെയും മുന്‍ ഡെപ്യൂട്ടി മാനേജരുടെയും വസതികളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

  ബാങ്കിനെ വഞ്ചിക്കാന്‍ പ്രതികള്‍ എല്ലാവരും ഗൂഢാലോചന നടത്തിയെന്നാണ്‌ സിബിഐയുടെ ആരോപണം.

  പ്രതികളായ പി.ആര്‍. രാജേഷും ജോബി മാത്യുവും പ്രീതി മാത്യുവും പി.പി. മധുസൂദനനും കടക്കെണിയില്‍പ്പെട്ട നിരവധിപേരെ സമീപിച്ച്‌ പലപേരുകളിലായി അവരുടെ ഭൂമി വാങ്ങി. ആധാരവും മറ്റു രേഖകളും കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌, ആഗസ്ത്‌ മാസങ്ങളിലായി അന്ന്‌ എസ്ബിഐ ആലപ്പുഴ കൃഷിവികസനവിഭാഗത്തില്‍ മാനേജരും ഡെപ്യൂട്ടി മാനേജരുമായ പ്രതികള്‍ക്ക്‌ കൈമാറി. ഭൂമി വിറ്റവരെയും ബാങ്ക്‌മുമ്പാകെ ഹാജരാക്കി. അവരുടെ പേരില്‍ അക്കൗണ്ട്‌ തുറക്കുന്നതായി കാണിച്ച്‌ ഭൂമി പണയപ്പെടുത്തിയ രേഖകള്‍ അവരില്‍നിന്ന്‌ അവരെ അറിയിക്കാതെ മാനേജരും ഡെപ്യൂട്ടിയും ഒപ്പിട്ട്‌ വാങ്ങി.

  ബന്ധപ്പെട്ട ആധാരങ്ങളും രേഖകളും ബാങ്‌ക്‍ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ തിട്ടപ്പെടുത്തിയില്ലെന്നും പ്രതികളായ രാജേഷും ജോബി മാത്യുവും പ്രീതി മാത്യുവും മധുസൂദനനും ചേര്‍ന്ന്‌ ബാങ്കിനെ വഞ്ചിച്ച്‌ നാലുകോടി 33 ലക്ഷം രൂപ വായ്പ ഇനത്തില്‍ പലപേരുകളില്‍ നേടിയെടുത്തുവെന്നും സിബിഐ ആരോപിച്ചു. അതിന്‌ ബാങ്‌ക്‍ഉദ്യോഗസ്ഥരായ പ്രതികള്‍ ഒത്താശയും പ്രേരണയും നല്‍കി.

  ആധാരങ്ങള്‍ പരിശോധിച്ച്‌ തിട്ടപ്പെടുത്തിയതായ വ്യാജ സര്‍ട്ടിഫിക്കറ്റാണ്‌ ബാങ്കിന്റെ വക്കീല്‍ ജിജി നല്‍കിയതെന്ന്‌ സിബിഐ ആരോപിച്ചു.

  വായ്പലഭിക്കുന്നതിന്‌ നിയമവിരുദ്ധമായ റിപ്പോര്‍ട്ടാണ്‌ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയത്‌. വായ്പയെടുക്കുന്നവരെ സഹായിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്‌. ഒരേ വസ്തുതന്നെ അടിസ്ഥാനമാക്കി പല വായ്പകളും നല്‍കിയിട്ടുണ്ട്‌. മൊത്തം 43 പേരുകളിലാണ്‌ വായ്പ നല്‍കിയത്‌. വായ്പ തിരിച്ചടക്കുന്നത്‌ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും സിബിഐ ആരോപിച്ചു. ഏതാണ്ട്‌ മൂന്നുകോടിരൂപ ബാങ്കിനെ പ്രതികള്‍ വഞ്ചിച്ചിട്ടുണ്ടെന്ന്‌ കോടതിയില്‍ ഫയല്‍ചെയ്ത പ്രഥമവിവരറിപ്പോര്‍ട്ടില്‍ സിബിഐ ആരോപിച്ചു
  . (മാതൃഭൂമി: 28-09-2007)

  ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക

 28. അങ്കിള്‍. said...

  കോഴികടത്ത്‌: 73 ലക്ഷത്തിന്റെ നികുതിവെട്ടിപ്പ്‌: വെട്ടിപ്പ്‌ ട്രഷറി രശീതികളില്‍ കൃത്രിമംകാട്ടി

  പാലക്കാട്‌: നടുപ്പുണി ചെക്‌പോസ്റ്റ്‌ വഴി ഇറച്ചിക്കോഴികടത്തില്‍ 73 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്‌ വാണിജ്യനികുതി വകുപ്പ്‌ കണ്ടെത്തി. പാലക്കാട്ടെ മലബാര്‍ ട്രേഡേഴ്‌സ്‌ ട്രഷറി രശീതിയില്‍ കൃത്രിമം നടത്തിയാണ്‌ കഴിഞ്ഞ ഒരുമാസത്തിനിടെ ഭീമമായ തുകയുടെ നികുതി വെട്ടിപ്പ്‌ നടത്തിയത്‌.

  ട്രഷറിയില്‍ മുന്‍കൂര്‍ നികുതിയടച്ച്‌ കിട്ടുന്ന ഒറിജനല്‍ ചലാന്‍ രശീതിയില്‍ കൂടുതല്‍ തുക പിന്നീട്‌ എഴുതിച്ചേര്‍ത്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ചെറിയ തുക അടച്ച്‌ വന്‍തുക അടച്ചതായി രശീതിയില്‍ കൃത്രിമം നടത്തുകയാണുണ്ടായത്‌. ഈ രശീതി കാണിച്ചാണ്‌ നടുപ്പുണി ചെക്‌പോസ്റ്റിലൂടെ കോഴികടത്തിയത്‌.

  സപ്തംബര്‍ ഏഴുമുതല്‍ ഈ സ്ഥാപനം ഏതാണ്ട്‌ 600 ഓളം ലോഡ്‌ ഇറച്ചിക്കോഴി നടുപ്പുണി വഴി കൊണ്ടുപോയിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ചെക്‌പോസ്റ്റിലെ കണക്കുപ്രകാരം 109.33 ലക്ഷം നികുതി അടച്ചിട്ടുണ്ട്‌. എന്നാല്‍ ട്രഷറിയില്‍ 36.53. ലക്ഷം മാത്രമെ അടച്ചിട്ടുള്ളു.

  കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴി വരുന്ന നടുപ്പുണി ചെക്‌പോസ്റ്റില്‍ ലഭിക്കുന്ന നികുതിപ്പണത്തില്‍ കള്ളനോട്ടിന്റെ എണ്ണം കൂട്ടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കോഴികടത്തുകാരില്‍ നിന്ന്‌ ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന്‌ നികുതിവകുപ്പ്‌ പ്രത്യേക സര്‍ക്കുലറിലൂടെ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ മലബാര്‍ ട്രേഡേഴ്‌സ്‌ ഉള്‍പ്പെടെ നാലുസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ മലബാര്‍ ട്രേഡേഴ്‌സ്‌ എന്ന സ്ഥാപനം വിശ്വാസയോഗ്യമല്ലെന്നും രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നും കാണിച്ച്‌ നികുതി വകുപ്പ്‌ നോട്ടീസയച്ചു. ഇതിനെതിരെയും മലബാര്‍ ട്രേഡേഴ്‌സ്‌ കോടതിയെ സമീപിച്ചു. നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെങ്കില്‍ നടപടിയെടുക്കാമെന്ന്‌ നികുതിവകുപ്പിന്‌ നിര്‍ദേശം നല്‍കിയ കോടതി സ്ഥാപനത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ ട്രഷറി വഴി മുന്‍കൂര്‍ നികുതി അടയ്ക്കാനുള്ള അനുവാദം നല്‍കി. സപ്തംബര്‍ ആറിന്‌ ലഭിച്ച ഈ ഉത്തരവിനുശേഷം മലബാര്‍ ട്രേഡേഴ്‌സ്‌ ട്രഷറി വഴിയാണ്‌ നികുതി അടച്ചത്‌.

  നടുപ്പുണി ചെക്‌പോസ്റ്റില്‍ ഏകാംഗ ട്രഷറി തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടി പുരോഗമിക്കവെ, അതിനെതിരെയുള്ള മലബാര്‍ ട്രേഡേഴ്‌സിന്റെ നീക്കമാണ്‌ നികുതിവകുപ്പ്‌ അധികൃതരില്‍ ആദ്യം സംശയമുണ്ടാക്കിയത്‌.

  ശനിയാഴ്ച രാവിലെതന്നെ ഇതുസംബന്ധിച്ച പരിശോധന നടുപ്പുണി ചെക്‌പോസ്റ്റില്‍ തുടങ്ങി. ചിറ്റൂര്‍ ട്രഷറിയില്‍ നികുതി അടച്ചതിന്റെ രശീതിയാണ്‌ ആദ്യം പരിശോധിച്ചത്‌. അത്‌ കൃത്യമായിരുന്നു. എന്നാല്‍ പിന്നീട്‌ പാലക്കാട്‌ ട്രഷറിയില്‍നിന്നുള്ള രശീതികളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. നികുതിവകുപ്പ്‌ ഓഫീസില്‍ ഒപ്പിട്ടശേഷം ട്രഷറിയില്‍ മുദ്രവെച്ച്‌ പിന്നീട്‌ ബാങ്കില്‍ പണമടച്ചാണ്‌ ഒറിജിനല്‍ ചലാന്‍ രശീതി കൈപ്പറ്റുന്നത്‌. ചലാന്‍ രശീതികളിലെ തുകയില്‍ മാത്രമല്ല മുദ്രകളിലും കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന്‌ അധികൃതര്‍ സംശയിക്കുന്നുണ്ട്‌.

  കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ മലബാര്‍ ട്രേഡേഴ്‌സിന്റെ നാല്‌ ലോഡ്‌ കോഴി പിടികൂടിയ അധികൃതര്‍ ലോറികളിലുണ്ടായിരുന്നവരെ പോലീസില്‍ ഏല്‍പിച്ചു.

  കൃത്രിമം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും അന്വേഷിച്ച്‌ വരുന്നതായി അധികൃതര്‍ പറഞ്ഞു.

  ഞായറാഴ്ച പിടിച്ച കോഴിവണ്ടികളിലെ കോഴികളെ ചിറ്റൂര്‍ ഒന്നാം ക്ലാസ്‌ കോടതിയുടെ നിര്‍ദേശ പ്രകാരം കൊഴിഞ്ഞാമ്പാറ പോലീസ്‌ സ്റ്റേഷനിലെത്തിച്ച്‌ ലേലം ചെയ്തു. 3.5 ലക്ഷം ലഭിച്ചു. സ്ഥാപന ഉടമ മുഹമ്മദാലി ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു
  (മാതൃഭൂമി 1-10-2007)

  ഈ വെട്ടിപ്പിനെ ഒരു അഴിമതിയുടെ ഗണത്തില്‍ കൂട്ടാമോ? വായനക്കാരെ നിങ്ങള്‍ പറയുൂ‍.

 29. കടവന്‍ said...

  നല്ല കാര്യം. ഊഹാപോഹങ്ങള്‍ ഒഴിവാക്കി തെളിവുള്ള കാര്യങ്ങളോ സ്വാനുഭവങ്ങളോ ആണ് പോസ്റ്റുകളായി വരുന്നതെങ്കില്‍ ഈ ബ്ലോഗിന് വിശ്വാസ്യതയുണ്ടാവും. പത്രങ്ങള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്നത് ആശാസ്യകരമായിരിക്കുകയില്ല. thats right i too agree.

 30. Anonymous said...

  11-ആമത്തെ കമെന്റുമായി ബന്ധപ്പെട്ട്‌ 3-10-07 ന് മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.
  കണിച്ചുകുളങ്ങര: ചെന്നിത്തല കോഴ വാങ്ങിയില്ലെന്നു വിജിലന്‍സ്

  തിരുവനന്തപുരം: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് ഒതുക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്തുകോടി കോഴ വാങ്ങിയെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്. കൊച്ചി താജ് ഹോട്ടലില്‍ വച്ച് കേസിലെ പ്രതികള്‍ക്കു വേണ്ടി 50 ലക്ഷം രൂപ രമേശ് ചെന്നിത്തല വാങ്ങിയതായി തെളിവില്ലെന്നും വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഹോട്ടലില്‍ ചെന്നിത്തല വരുകയോ താമസിക്കുകയോ ചെയ്തതിന് രേഖകള്‍ കണ്ടെത്താനായില്ല.
  ഇതോടെ പ്രതികള്‍ക്കുവേണ്ടി താന്‍ ചെന്നിത്തലയ്ക്ക് 50 ലക്ഷം നല്‍കിയതെന്ന കണിച്ചുകുളങ്ങര ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ അഡ്വ. വി.എ. ഹക്കീമിന്റെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിച്ചേര്‍ന്നു. ഹക്കിമിന്റെ മൊഴിയിലെ വൈരുദ്ധ്യവും റിപ്പോര്‍ട്ടില്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

  അഡീഷണല്‍ ഡി.ജി.പിയും സ്പെഷല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീം തലവനുമായ കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ മേല്‍നോട്ടത്തില്‍ എസ്.പി: എച്ച്. വെങ്കിടേഷാണ് അന്വേഷണം നടത്തുന്നത്. ഹക്കീം അടക്കം 16 പേരെ ചോദ്യം ചെയ്തു.

  തിരുനെല്‍വേലി ശങ്കര്‍ തേനാവില്‍ എട്ടു കോടി രൂപ വിലവരുന്ന 45.36 ഏക്കര്‍ രമേശ് ചെന്നിത്തലയ്ക്ക് വാങ്ങിക്കൊടുത്തുവെന്നായിരുന്നു ഒരാരോപണം. ഈ ഭൂമി കണിച്ചുകുളങ്ങര കേസിലെ പ്രതികളായ ബിനീഷിന്റെയും സജിത്തിന്റെയും പേരില്‍തന്നെയാണെന്ന്

  വിജിലന്‍സ് കണ്ടെത്തി. പറവൂര്‍ സ്വദേശി മാമ്പള്ളി തോമസിന്റെ കെട്ടിടവും സ്ഥലവും രമേശിനു വേണ്ടി ഒന്നര കോടി രൂപയ്ക്ക് വിലപറഞ്ഞ് അഡ്വാന്‍സ് എഴുതിയെന്ന ആരോപണത്തിലും കഴമ്പില്ല. ഈ ഭൂമി ഇപ്പോഴും തോമസിന്റെ പേരിലാണ്. ഇക്കാര്യം രേഖകള്‍ സഹിതം പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  ജൂലൈ 16 നാണ് രമേശിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ബിനീഷ്, സജിത്ത് എന്നിവരെയും ചോദ്യം ചെയ്ത വിജിലന്‍സ് സംഘം ഈ കേസ് ആദ്യമന്വേഷിച്ച ഐ.ജി. ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചു. രമേശ് ചെന്നിത്തലയെ കേസില്‍ ചോദ്യം ചെയ്തിട്ടില്ല.

  എസ്. നാരായണന്‍
  കടപ്പാട്‌: മംഗളം ദിനപത്രം

 31. myexperimentsandme said...

  അങ്കിള്‍, ഓരോ അഴിമതിയും ഓരോ പോസ്റ്റ് ആക്കുകയാണെങ്കില്‍ അതിനെപ്പറ്റി പിന്നെ വരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍, ആദ്യം അറിഞ്ഞതില്‍ നിന്ന് കൂടുതലായി പിന്നെ കിട്ടുന്ന അറിവുകള്‍, ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍/തിരുത്തുണ്ടെങ്കില്‍ അവ എന്നിവയൊക്കെ ആ ഓരോ അഴിമതിപ്പോസ്റ്റുകളുടെ അടിയിലും കമന്റായി രേഖപ്പെടുത്തുന്നവര്‍ക്ക് രേഖപ്പെടുത്താമെന്നാണ് എന്റെയൊരു തോന്നല്‍. വേണമെങ്കില്‍ അഴിമതി ഇന്‍ഡക്സായി ഒരു മാസ്റ്റര്‍ പോസ്റ്റും ഉണ്ടാക്കാം.

  ഒരൊറ്റ പോസ്റ്റിന്റെ താഴെ കമന്റായി അഴിമതികള്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഫോളോ അപ് എളുപ്പമായിരിക്കില്ല എന്ന് തോന്നുന്നു. ഒരു അഴിമതി കമന്റായി ചേര്‍ത്തു. അതിന് താഴെ വേറേ നാല് അഴിമതികള്‍ നാല് കമന്റുകളായി ചേര്‍ത്തു. പിന്നെ അഞ്ചാമത്തെ കമന്റായിരിക്കും ആദ്യത്തെ അഴിമതിയുടെ ഫോളോ അപ് ആയി വരുന്നത്. അപ്പോള്‍ വായിക്കുന്നവര്‍ക്ക് കണ്ടിന്യുവിറ്റി കിട്ടില്ല.

  അങ്കിളിന്റെ ശ്രമം നല്ലത്. സന്തോഷും മറ്റും പറഞ്ഞതുപോലെ അങ്കിളിന് ഈ വാര്‍ത്തകള്‍ കിട്ടിയ സോഴ്സ് (പത്രവാര്‍ത്തയെങ്കില്‍ അത്, സ്വന്തം അനുഭവമെങ്കില്‍ അത്) രേഖപ്പെടുത്തുന്നതും നന്നായിരിക്കും. ഊഹാപോഹങ്ങളാണെങ്കില്‍ ആ വിവരവും പറയുന്നത് നന്നായിരിക്കും. പത്രവാര്‍ത്തകള്‍ മാറിയും മറിഞ്ഞും വരാമല്ലോ. രമേശ് ചെന്നിത്തലയെപ്പറ്റിയുള്ളത് തന്നെ ഉദാഹരണം. ഒരു സെപ്പറേറ്റ് പോസ്റ്റാക്കിയാണ് ആ അഴിമതിക്കാര്യം ഇട്ടിരുന്നതെങ്കില്‍ പുതുതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് വരുമ്പോള്‍ ആ പോസ്റ്റിന് താഴെ തന്നെ ആ വാര്‍ത്തയും കൊടുക്കാമല്ലോ. അങ്ങിനെയാകുമ്പോള്‍ ഭാവിയില്‍ അങ്കിളിന്റെ ഈ ബ്ലോഗ് അഴിമതി വാര്‍ത്തകള്‍ക്കുള്ള ഒരു സമഗ്ര റിപ്പോര്‍ട്ടായും മാറാം.

 32. അങ്കിള്‍. said...

  29 മത്തെ കമന്റ്‌ നോക്കുക.
  കോഴിക്കടത്ത്‌: 73 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്‌ നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  ചിറ്റൂര്‍: നടുപ്പുണി ചെക്ക്‌പോസ്റ്റ്‌ വഴി നടത്തിയ ഇറച്ചിക്കോഴികടത്തില്‍ ട്രഷറി ചലാനില്‍ കൃത്രിമംകാട്ടി 73 ലക്ഷം രൂപയുടെ നികുതിവെട്ടിച്ച കേസില്‍ രണ്ടുപേരെ ചിറ്റൂര്‍ പോലീസ്‌ കോഴിക്കോടുനിന്ന്‌ അറസ്റ്റ്‌ ചെയ്തു.

  കഞ്ചിക്കോട്‌ മലബാര്‍ ട്രേഡേഴ്‌സ്‌ ഉടമ മലപ്പുറം വള്ളുവമ്പ്രം മുസ്‌ലിയാര്‍പീടിക മൂലക്കോട്ടില്‍വീട്ടില്‍ മുഹമ്മദാലി (40) വള്ളുവമ്പ്രം അത്താണിക്കല്‍ കൊല്ലംതൊടി മുഹമ്മദാലി (28) എന്നിവരാണ്‌ അറസ്റ്റിലായത്‌.

  പ്രതികളെ നടുപ്പുണി ചെക്ക്‌പോസ്റ്റ്‌, കഞ്ചിക്കോട്‌ മലബാര്‍ ട്രേഡേഴ്‌സ്‌, പാലക്കാട്‌ ട്രഷറി എന്നിവിടങ്ങളില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തി. നികുതിവെട്ടിപ്പ്‌ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും സംഭവത്തില്‍ മറ്റ്‌ ചില പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ സംശയിക്കുന്നതായും പോലീസ്‌ പറഞ്ഞു.

  ചിറ്റൂര്‍ സി.ഐ. ഷറഫുദ്ദീന്‍, കൊഴിഞ്ഞാമ്പാറ എസ്‌.ഐ. വിപിന്‍ദാസ്‌, എ.എസ്‌.ഐ. കുഞ്ചു, പോലീസുകാരായ റഷീദ്‌, സുരേഷ്‌, രതീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ കോഴിക്കോട്‌ ബസ്സ്റ്റാന്‍ഡ്‌ പരിസരത്തുനിന്നും പ്രതികളെ പിടികൂടിയത്‌.
  (മാതൃഭൂമി:10-102007)

 33. അങ്കിള്‍. said...

  അഴിമതി - രാജഭരണക്കാലത്തില്‍.

  തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലം അഴിമതിക്കാരനെന്ന്‌ കുപ്രിസിദ്ധി നേടിയ ഉദ്ദ്വോഗസ്ഥനെകൊണ്ട്‌ പൊറുതിമുട്ടിയ ജനത്തിന്റെ പരാതി ദിവാന്‍ സമക്ഷത്തിലെത്തി. കൈക്കൂലിക്കാരനായ ഉദ്ദ്യോഗസ്ഥന് പല ലാവണങ്ങളും മാറിമാറി നല്‍കിയെങ്കിലും പരാതികള്‍ തീര്‍ന്നില്ല.

  അവസാനം ദിവാന്‍ പരിഹാരം കണ്ടു. ശംഖും‌മുഖം കടപ്പുറത്ത്‌ ഉദ്ദ്യോഗസ്ഥനെ തിരയെണ്ണാന്‍ നിയോഗിച്ചു. രാവിലെമുതല്‍ വൈകുംന്നേരം വരെ കടപ്പുറത്ത്‌ നിന്ന്‌ തിരയുടെ എണ്ണമെടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുക. ഇതോടെ ഇയാളെക്കൂറിച്ചുള്ള പ്രശ്നം തീര്‍ന്നു എന്നാശ്വസിച്ചിരുന്ന ദിവാനെതേടി മത്സ്യതൊഴിലാളികളുടെ പരാതിയെത്തി. മത്സ്യത്തൊഴിലാളികളുടെ വഞ്ചി കടപ്പുറത്ത്‌ അടുക്കണമെങ്കില്‍ ഇയ്യാള്‍ക്ക്‌ കൈക്കൂലി നല്‍കണം!.

 34. അങ്കിള്‍. said...

  പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ കംപ്യൂട്ടര്‍ പരിശീലനം നല്‍കിയ പദ്ധതിയില്‍ 8.18 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ്‌ കണ്ടെത്തി.

  ഇതേത്തുടര്‍ന്ന്‌ ആസൂത്രണ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറിയും മുന്‍ എസ്സി എസ്ടി ഡയറക്ടറുമായ എ.ജെ. രാജന്‍, ലാന്‍ഡ്‌ റവന്യു കമ്മിഷണറേറ്റിലെ സീനിയര്‍ ഫിനാന്‍സ്‌ ഓഫിസറും എസ്സി എസ്ടി ഡയര്‍കടറേറ്റിലെ മുന്‍ ഫിനാന്‍സ്‌ ഓഫിസറുമായ എന്‍. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. എം.എ. കുട്ടപ്പന്‍ മന്ത്രിയായിരിക്കെ 2002-03ലാണ്‌ ക്രമക്കേടു നടന്നത്‌.

  കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു തന്നെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌. വന്നപ്പോഴാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപന ഉടമകളുമായി ഗൂഢാലോചന നടത്തിയും ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയും ഈ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു 8,18,48,968 രൂപയുടെ നഷ്ടം വരുത്തിയെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തിയത്‌.

  കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രകാരം കേരള സര്‍ക്കാ?ണ്‌ പട്ടികജാതി വികസന വകുപ്പു മുഖേന ഇതു നടപ്പാക്കിയത്‌. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്‌ എന്നിവ ഒഴികെ എല്ലാ ജില്ലകളിലും ഇതു നടപ്പാക്കി. എന്നാല്‍ മൊത്തം തുകയുടെ 70 ശതമാനവും ഈ ഉദ്യോഗസ്ഥര്‍ ഒറ്റ സ്വകാര്യ സ്ഥാപനത്തിനാണ്‌ നല്‍കിയത്‌.

  പരിശീലനം തുടങ്ങും മുന്‍പേ കോഴ്സ്‌ ഫീസിന്റെ 75% മുന്‍കൂറായും നല്‍കി. തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഉത്തരവോ രേഖകളോ ഇല്ലാതെ 42.44 ലക്ഷം രൂപയാണ്‌ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിയെടുത്തത്‌. ഡിഡി നല്‍കിയതിന്റെ രേഖകള്‍ ഇല്ലാത്തതിനു പുറമെ റജിസ്റ്ററിലും നടപടിക്രമത്തിലും വിജിലന്‍സ്‌ ക്രമക്കേട്‌ കണ്ടെത്തി. 11 ജില്ലകളിലും പണം വിതരണം ചെയ്‌തതിലും പദ്ധതി നടത്തിപ്പിലും ക്രമക്കേട്‌ അരങ്ങേറിയതായി വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

  കംപ്യൂട്ടര്‍ പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ക്രമക്കേട്‌ നടന്നു. സ്ഥാപനങ്ങളുടെ ശേഷിയോ സൗകര്യമോ പ്രവൃത്തി പരിചയമോ പരിശോധിക്കാതെയാണ്‌ കോഴ്സ്‌ നടത്തിപ്പിനായി തിരഞ്ഞെടുത്തത്‌. രണ്ട്‌ ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമുള്ളവയും ഇതില്‍പെടും. തോന്നിയതു പോലെയാണ്‌ കോഴ്സുകള്‍ നടത്തിയത്‌. ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്സുകള്‍ മിക്ക സ്ഥലത്തും ആറു മാസം മുന്‍പേ അവസാനിപ്പിച്ചു.

  പരിശോധനയ്ക്കു പോലും ആരുമില്ലായിരുന്നു. ഡയറക്ടറായിരുന്ന രാജനു പരമാവധി അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കാനുള്ള അധികാരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 13 പ്രാവശ്യം ഇദ്ദേഹം അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ തുക ചില സ്ഥാപനങ്ങള്‍ക്കു നല്‍കിയതായും വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. (മ.മ.19-10-2007)

 35. അങ്കിള്‍ said...

  അഴിമതി: ടോമിന്‍ ജെ.തച്ചങ്കരി ഐ.പി.എസ്. 94 ലക്ഷം.

  അനധികൃതമായി സമ്പാദിച്ചതാണെന്നാരോപിച്ച്‌ ഐജി ടോമിന്‍ തച്ചങ്കരിയുടെയും അമ്മ തങ്കമ്മ തച്ചങ്കരിയുടെയും പേരിലുള്ള 16 സ്ഥലങ്ങള്‍ ജപ്‌തി ചെയ്യണമെന്ന്‌ വിജിലന്‍സ്‌എസ്പി വി. മുരളീധരന്‍ നായര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഡി. പാപ്പച്ചന്‍ വാദം ചൊവ്വാഴ്ചത്തേക്കു മാറ്റി. അതേ സമയം ജപ്‌തി ഒഴിവാക്കി ജാമ്യമായി ബാങ്ക്‌ ഗാരന്റി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ടോമിന്‍ തച്ചങ്കരി മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്‌.

  അവിഹിത സമ്പാദ്യ കേസ്‌ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പായി വിജിലന്‍സ്‌ നടത്തിയ റെയ്ഡില്‍ ടോമിന്‍ തച്ചങ്കരിക്ക്‌ 11775564 രൂപയുടെ അനധികൃത സ്വത്തുള്ളതായി കണ്ടെത്തിയിരുന്നതായി എസ്പിയുടെ ഹര്‍ജിയില്‍ പറയുന്നു. 2003 ജനുവരി ഒന്നിനും 2005 മാര്‍ച്ച്‌ 31നും മധ്യേ ടോമിന്‍ തച്ചങ്കരി 9437376 രൂപയുടെ അവിഹിത സ്വത്തു സമ്പാദിച്ചതായാണ്‌ കണക്ക്‌. ഇൌ‍ കാലയളവില്‍ നിയമപരമായി നേടാവുന്നതിനേക്കാള്‍ 612% കൂടുതല്‍ സ്വത്താണ്‌ തച്ചങ്കരി സമ്പാദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേ കാലയളവില്‍ 10640500 രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ തച്ചങ്കരി തീറുവാങ്ങിയിട്ടുണ്ട്‌.

  എന്നാല്‍, ഭൂമിയുടെ മൊത്തം വില 2124000 രൂപയെന്നാണ്‌ പ്രമാണങ്ങളില്‍ കാണിച്ചിട്ടുള്ളത്‌. ഇതുവഴി മുദ്രപ്പത്ര ഫീസായി നല്‍കേണ്ട 510990 രൂപയുടെയും റജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ട 170330 രൂപയുടെയും വെട്ടിപ്പു നടന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൂണിത്തുറ വില്ലേജില്‍ തച്ചങ്കരി 13 തീറാധാരങ്ങളിലൂടെ വാങ്ങിയ 150.240 സെന്റും, തങ്കച്ചരിയും അമ്മ തങ്കമ്മയും ചേര്‍ന്ന്‌ മൂന്ന്‌ ആധാരങ്ങളിലൂടെ കൂട്ടായി വാങ്ങിയ 62.950 സെന്റും ജപ്‌തി ചെയ്യണമെന്നാണ്‌ ആവശ്യം. സ്വത്തു ജപ്‌തി ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെത്തുടര്‍ന്ന്‌, തന്റെ വാദം കൂടി കേട്ടശേഷമേ ജപ്‌തി ഉത്തരവു പുറപ്പെടുവിക്കാവൂ എന്നാവശ്യപ്പെട്ട്‌ തച്ചങ്കരി മുന്‍കൂട്ടി കേവിയറ്റ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.(മലയാള മനോരമ: 01-12-2007)

  കൂടുതല്‍ വിവരങ്ങള്‍ ഒന്നാമത്തെ കമന്റില്‍)

 36. അങ്കിള്‍. said...

  അഴിമതി: ടോമിന്‍ തച്ചങ്കരി: ബാങ്ക്‌ ഗ്യാരന്റി ഹാജരാക്കാന്‍ തച്ചങ്കരിക്കനുമതി.

  അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്നാരോപിച്ചുള്ള കേസ്സില്‍ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിന് പകരമായി ബാങ്ക്‌ ഗ്യാരന്റി ഹാജരാക്കാന്‍ എറണാകുളം ജില്ല കോടതി തച്ചങ്കരിക്ക്‌ അനുമതി നല്‍കി.95 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ഹാജരാക്കാനാണ് എറണാകുളം ജില്ലാ ജഡ്ജി പി.പാപ്പച്ചന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. (മലയാള മനോരമ: 05-12-2007)

 37. അങ്കിള്‍ said...

  പത്താമത്തെ കമന്റ്‌ നോക്കുക. സാഡിയാഗോ മാര്‍ട്ടിനില്‍ നിന്നും 2 കോടി രൂപാ ദേശാഭിമാനി വാ‍ങ്ങിയതിനെപറ്റിയുള്ള അഴിമതികേസ്സാണത്.

  ഇന്നത്തെ മംഗളം പത്രത്തില്‍ ഇതിനെ പറ്റി വന്ന വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌:-

  കൊച്ചി: ദേശാഭിമാനി ബോണ്ട് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ വിജിലന്‍സ് എസ്.പി: ടി. ശ്രീശുകന്‍ ചോദ്യംചെയ്തു.

  ദേശാഭിമാനിയിലെ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രണ്ടുകോടി രൂപ ബോണ്ട് നിക്ഷേപമായി നല്‍കിയതെന്നു മാര്‍ട്ടിന്‍ മൊഴിനല്‍കിയതായാണു സൂചന. പാലക്കാട് ഗസ്റ്റ്ഹൌസില്‍ ഒരാഴ്ച മുമ്പ് അതീവരഹസ്യമായിട്ടായിരുന്നു ചോദ്യംചെയ്യല്‍. മുമ്പ് ആവശ്യപ്പെട്ടിട്ടും കേരളത്തിലേക്കു വരാന്‍ വൈമനസ്യം പ്രകടിപ്പിച്ച മാര്‍ട്ടിന്‍ തമിഴ്നാട്ടിലെ ഏതാനും കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിനേത്തുടര്‍ന്നാണു പാലക്കാട്ടെത്തി തെളിവെടുപ്പില്‍ സഹകരിച്ചത്.
  മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കെന്നപോലെ ദേശാഭിമാനിക്കും തന്റെ സ്ഥാപനം പരസ്യം നല്‍കുന്നുണ്ട്. പരസ്യത്തുകയായല്ല രണ്ടുകോടി രൂപ നല്‍കിയത്, പലിശസഹിതം തിരിച്ചുകിട്ടുന്ന നിക്ഷേപമായിട്ടാണ്. ദേശാഭിമാനിയില്‍നിന്നു ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ച് കോയമ്പത്തൂരിലെ ഓഫീസില്‍നിന്നു കരൂര്‍ വൈശ്യ ബാങ്ക് മുഖേന മക്കളുടെ പേരില്‍ 50 ലക്ഷത്തിന്റെ വീതം നാലു ഡ്രാഫ്റ്റ് എടുത്ത് അയച്ചുകൊടുക്കുകയായിരുന്നു.

  വിവാദമായതോടെ ആവശ്യപ്പെടാതെതന്നെ തുക ഡ്രാഫ്റ്റായി മക്കളുടെ പേരില്‍ തിരിച്ചുനല്‍കി. ഇതുസംബന്ധിച്ചു പരാതിയില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ഇതോടെ ബോണ്ട് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലെത്തി. വി.എസ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒറ്റനമ്പര്‍-അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരേ കര്‍ശനനടപടി പ്രഖ്യാപിക്കുകയും ലോട്ടറി നികുതിക്കുടിശിക 8760 കോടി പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് 2006 ഒക്ടോബര്‍ ഒമ്പതിന് രണ്ടുകോടി രൂപ മാര്‍ട്ടിനില്‍നിന്നു ദേശാഭിമാനി സ്വീകരിച്ചത്. തുക വികസനബോണ്ടായി സ്വീകരിച്ചെന്നാണു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി. ജയരാജന്‍ ആദ്യംപറഞ്ഞത്.

  പിന്നീടു സി.പി.എം. നേതൃത്വം അതു തിരുത്തി. പരസ്യത്തിനുള്ള മുന്‍കൂര്‍തുകയാണെന്നു വിശദീകരിച്ചു. പോളിറ്റ് ബ്യൂറോ ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ ജയരാജന്റെ കുറ്റകരമായ അനാസ്ഥയായി സംഭവം വിലയിരുത്തി തുക തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിനകം പാര്‍ട്ടി ഫണ്ടില്‍നിന്ന് ഈ തുക തിരിച്ചുനല്‍കിയതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

  സംഭവം നിയമസഭയിലും ഒച്ചപ്പാടായതോടെയാണ് ഒരുകോടി രൂപയുടെ ലിസ് കോഴവിവാദത്തിനൊപ്പം ബോണ്ട് പ്രശ്നവും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

 38. അങ്കിള്‍ said...

  അഴിമതി: അനധികൃത സ്വത്ത്‌:യു.സി. രാമന്‍ എം.എല്‍.എ.‌

  തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദിച്ചുവെന്നു പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കുന്നമംഗലം എംഎല്‍എ യു.സി. രാമന്‌ (മുസ്‌ലിം ലീഗ്‌) എതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുവാദം ചോദിച്ചു വിജിലന്‍സ്‌ അഡീഷനല്‍ ഡയറക്ടര്‍ സിബി മാത്യൂസ്‌, അഡീഷനല്‍ ചീഫ്‌ സെക്രട്ടറി കെ.ജെ. മാത്യുവിനു റിപ്പോര്‍ട്ട്‌ നല്‍കി.

  കുഞ്ഞിക്കണാരന്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു രാമനെതിരെ കോഴിക്കോടു വിജിലന്‍സ്‌ സ്പെഷല്‍ സെല്‍ ഡിവൈഎസ്പി അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. 1997 - 2006 കാലഘട്ടത്തെക്കാള്‍ 56.5% സ്വത്ത്‌ വരവില്‍ കവിഞ്ഞു സമ്പാദിച്ചതായിട്ടാണു വിജിലന്‍സ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌.

  സര്‍ക്കാര്‍ ഗ്രാന്റ്‌ വാങ്ങി നിര്‍മിച്ച ചെറിയ വീടുമാത്രം ഉണ്ടായിരുന്ന രാമന്‍ 2001ല്‍ എംഎല്‍എ ആയ ശേഷം ദേശീയപാതയ്ക്കു സമീപം 21 സെന്റ്‌ സ്ഥലം വാങ്ങി 25 ലക്ഷം രൂപയുടെ വീടുവച്ചുവെന്നും സ്വന്തമായി വാഹനമുണ്ടെന്നും ഇതെല്ലാം പ്രാദേശിക വികസന ഫണ്ട്‌ ബിനാമികളെ ഉപയോഗിച്ചു ചെലവഴിച്ചതിനെ തുടര്‍ന്നു സമ്പാദിച്ചതാണെന്നുമാണു പരാതിയില്‍ ആരോപിക്കുന്നത്‌.
  (മനോരമ: 4-1-2008)

 39. അങ്കിള്‍ said...

  അഴിമതി: ടി.ഒ. സൂരജ്‌ വാണിജ്യവകുപ്പ്‌ ഡയറക്ടര്‍

  തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ വ്യവസായ-വാണിജ്യവകുപ്പ്‌ ഡയറക്ടര്‍ ടി.ഒ. സൂരജിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്‌ വിജിലന്‍സ്‌ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്തു. സൂരജിനെ സസ്പെന്‍ഡ്‌ ചെയ്യണമെന്ന നിര്‍ദ്ദേശമടങ്ങിയ വിജിലന്‍സ്‌ ഡയറക്ടര്‍ സിബി മാത്യുവിന്റെ കത്ത്‌ ലഭിച്ച കാര്യം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

  2003ല്‍ കോഴിക്കോട്‌ ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വീകരിച്ച നടപടികളാണ്‌ സൂരജിനെ അഴിമതിക്കേസില്‍ കുടുക്കിയത്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ ലോകബാങ്ക്‌ സഹായത്തോടെ നടപ്പാക്കിയ പ്രജനന ശൈശവ ആരോഗ്യ പദ്ധതിക്കായി ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ സര്‍ക്കാരിന്‌ 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ്‌ അന്വേഷണത്തില്‍ തെളിഞ്ഞു.

  കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ എ.സി. ഷണ്മുഖദാസ്‌ ആരോഗ്യമന്ത്രിയായിരുന്ന വേളയിലാണ്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യകാര്യങ്ങള്‍ പരിപാലിക്കുന്നതിന്‌ വേണ്ടി ലോകബാങ്കില്‍ നിന്നുള്ള 10 കോടി ധനസഹായത്തോടെ പ്രജനന ശൈശവ ആരോഗ്യ പദ്ധതി നടപ്പാക്കിയത്‌. പ്രാരംഭഘട്ടത്തില്‍ മേയറായിരുന്നു ഇതിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പിന്നീട്‌ യു.ഡി.എഫ്‌. സര്‍ക്കാരില്‍ പി. ശങ്കരന്‍ ആരോഗ്യമന്ത്രിയായപ്പോള്‍ പദ്ധതി നിര്‍വ്വഹണ സമിതി പുനസ്സംഘടിപ്പിച്ചു. പുതിയ സമിതിയില്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്റെ പങ്കാളിത്തം നാമമാത്രമായി ചുരുക്കിയതില്‍ പ്രതിഷേധിച്ച്‌ അന്നത്തെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ചുമതല ഒഴിഞ്ഞു. ഇതോടുകൂടി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കളക്ടറെ നിയോഗിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

  സൂരജ്‌ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ കോഴിക്കോട്‌ ജനറല്‍ ആസ്‌പത്രിയിലെ നവജാത ശിശു വിഭാഗത്തിലേക്ക്‌ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ്‌ വിജിലന്‍സ്‌ കേസ്‌. ഉപകരണങ്ങള്‍ വാങ്ങാന്‍ സിഡ്‌കോയുമായി ധാരണയുണ്ടാക്കിയിരുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന്‌ 82 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ സിഡ്‌കോ വാങ്ങി നല്‍കി. ഇതില്‍ വാങ്ങിയ ഉപകരണങ്ങളുടെ വില കൂട്ടിയിട്ട്‌ ബില്‍ നല്‍കി 32 ലക്ഷം രൂപ തട്ടിച്ചുവെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.

  പ്രജനന ശൈശവ ആരോഗ്യ പദ്ധതിയുടെ പ്രോജക്ട്‌ ഓഫീസറായിരുന്ന ഡോ. വിജയനാണ്‌ കേസിലെ ഒന്നാം പ്രതി. സൂരജ്‌ രണ്ടാം പ്രതിയും സിഡ്‌കോ കോഴിക്കോട്‌ എംപോറിയം മാനേജര്‍ ശശിധരന്‍ മൂന്നാം പ്രതിയുമാണ്‌. ഇവര്‍ക്കെതിരെ നവംബര്‍ അവസാനവാരം വിജിലന്‍സ്‌ കേസെടുത്തതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ വകുപ്പുതല നടപടിക്ക്‌ ശുപാര്‍ശയുണ്ടായിരിക്കുന്നത്‌

 40. അങ്കിള്‍ said...

  25 മത്തെ കമന്റിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണീ പത്ര വാര്‍ത്ത്:

  പരിസ്ഥിതി ദുര്‍ബല പ്രദേശം: സര്‍ക്കാരിന് അധികാരം ഉറപ്പാക്കാന്‍ നിയമഭേദഗതി
  തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്സ്) സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ സര്‍ക്കാരിന് അപ്പീല്‍ അധികാരം ഉറപ്പാക്കുന്ന രീതിയില്‍ നിയമഭേദഗതി വരുന്നു. ഇപ്പോഴുള്ള നിയമപ്രകാരം ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ പരിഗണിക്കണമെന്നും വ്യവസ്ഥയില്ല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എന്നതിനാല്‍ സര്‍ക്കാരിന്റെ ഇംഗിതമറിഞ്ഞ് പെരുമാറുമെന്ന പ്രതീക്ഷ പുലര്‍ത്താന്‍മാത്രമേ സര്‍ക്കാരിനും മന്ത്രിക്കും ഇപ്പോള്‍ കഴിയുകയുള്ളൂ. ഈ വ്യവസ്ഥ മാറ്റി ഇ.എഫ്.എല്‍. കസ്റ്റോഡിയന്‍ എന്ത് തീരുമാനമെടുത്താലും അതിന്‍മേല്‍ അന്തിമതീരുമാനം സര്‍ക്കാരിന് കൈക്കൊള്ളാന്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ വനംവകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്നും നിയമവകുപ്പിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.

  അതേസമയം പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ നിയമം ഭേദഗതി ചെയ്യാനുള്ള മന്ത്രി ബിനോയ് വിശ്വത്തിന്റെ നീക്കം സി.പി.ഐ. നേതൃത്വം ഇടപെട്ട് തടഞ്ഞതായാണ് സൂചന. ചെറുതും വലുതുമായ ഒട്ടേറെ തോട്ടങ്ങള്‍ ഇങ്ങനെ ഏറ്റെടുക്കേണ്ടിവരുന്നതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ. നേതൃത്വം ഇടപെട്ടതെന്നറിയുന്നു.

  വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈമാറ്റത്തെതുടര്‍ന്നാണ് ഇത്തരമൊരു നിയമഭേദഗതിക്ക് വനം വകുപ്പ് ശ്രമം തുടങ്ങിയത്. 2001_ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഏലം,കാപ്പി എന്നീ തോട്ടങ്ങളെ മാത്രമാണ് ഇ.എഫ്.എല്‍. പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 2003_ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഏലത്തിനും കാപ്പിക്കും പുറമേ തേയില, കുരുമുളക് തുടങ്ങിയ തോട്ടങ്ങളേയും ഇ.എഫ്.എല്‍. പരിധിയില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈമാറാന്‍ സാഹചര്യം ലഭിച്ചതെന്നും അതിനാല്‍ 2001 ലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമായിരുന്നു വനം മന്ത്രിയുടെ നിലപാട്. (മാതൃഭൂമി: 11-1-2008)

 41. അങ്കിള്‍ said...

  കൈക്കൂലി വാങ്ങവെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍
  മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിലമ്പൂര്‍ പനോലിന്‍ വീട്ടില്‍ പി. നവാസിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടി.
  ചുങ്കത്തറ സ്വദേശി ബേബിയുടെ വീടിന്റെ പ്ളാനിന് അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് നവാസ് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് വിലപേശലില്‍ തുക 20,000 ആക്കി.
  ഈ വിവരം ബേബി, വിജിലന്‍സ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഇയാളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു.
  [കേരളകൌമുദി:28-03-2008]

 42. Anonymous said...

  world bank sahaayamulla jalanidhi projectil oru aanakkallan !!
  prathy aarenno ?
  munpu milmayil marketing manager aayirunnu azhimathikku puthiya maanam nalkiya "prasanna(vadanan)kumaran" !!
  JALA nidhiyude anantha saadhyatha manassilaaki avidey chekkeriyirikkunnu

  koottinu mattoru fraud
  p(aa)radeep kumaranumundey !!

  appol sangathy kushaal !!

 43. അങ്കിള്‍ said...

  അനോണി,
  എന്തു ചെയ്യാം ഇത്രയും വിവരം പോരാ എനിക്ക്. വിവരാവകാശ നിയമപ്രകാരം വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ തരാമെങ്കില്‍ ഭാക്കി ഞാനേറ്റു.

  എന്റെ സര്‍ക്കാര്‍ കാര്യങ്ങള്‍ കണ്ടിട്ടില്ലേ?

 44. Praveen said...

  Motor Vehicle Department: Kerala.
  Listed few Service charges other than govt. fees (Rs)
  1) Licence Renewal - 100
  2) Registration 250 - 3000
  3) Fitness test 200 - 2000
  4) Driving Test HMV -500
  LMV -200
  3/w -150
  M/cy -150
  5) Badge/Conductor Licence - 200

  .............
  .................
  MVI post > 15 Lakhs
  ...
  How come it will stop in near future.......

 45. അങ്കിള്‍ said...

  എനിക്ക്‌ തോന്നുന്ന ചില വൈരുധ്യങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

  1.ഏത്‌ നിലയിലാണ് സേവി മനോമാത്യു ഈ മീറ്റിംഗില്‍ പങ്കേടുത്തത്‌. ഉടമസ്ഥനെന്ന നിലയിലോ, അതോ ബിര്‍ലയുടെ ഏജന്റ്‌ എന്ന നിലയിലോ? സര്‍ക്കാരില്‍ നിക്ഷിപ്ത മായിരിക്കുന്ന ഭൂമി ബിര്‍ല സേവിക്ക്‌ വിറ്റത്‌ അംഗീകരിച്ചെങ്കില്‍ മാത്രമല്ലേ സേവിക്ക്‌ ഉടമയെന്ന നിലയില്‍ പങ്കെടുക്കാന്‍ ക്ഴിയുകയുള്ളൂ?. ബിര്‍ലാ-സേവി വില്പന അംഗീകരിക്കുന്നുണ്ടോ?

  2.പരിസ്ഥിതി ദുര്‍ബല പ്രദേശമായ പശ്ചിമഘട്ടത്തെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി സംരക്ഷിക്കാനല്ലേ തേയിലതോട്ടങ്ങളെ മുഴുവന്‍ (707 ഏക്കറും) ഏറ്റെടുത്തത്‌. പിന്നെന്തിന് തോട്ടങ്ങളെ, തേയിലതോട്ടങ്ങളായിത്തന്നെ നിലനിര്‍ത്തി പരിരക്ഷിച്ചുകൊള്ളാന്‍ സ്വകാര്യ വ്യക്തിയെ അനുവദിച്ചത്‌?

  3.ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത പ്രശ്ന മെന്നനിലയിലാണെങ്കില്‍ എന്തുകൊണ്ട് ആ വിചാരം ദുര്‍ബലപ്രദേശങ്ങളേതെല്ലാമെന്ന് വിജ്ഞാപനം ചെയ്തപ്പോള്‍ ഉണ്ടായില്ല? കാപ്പി,ഏലം തോട്ടങ്ങളെ മാത്രം ഒഴിവാക്കി. ബിര്‍ലവന്ന്‌ നേരാംവണ്ണം കണ്ടാല്‍ അപ്പോള്‍ ഒഴിവാക്കമെന്ന്‌ വിചാരിച്ചു. കഷ്ടകാലത്തിന് മന്ത്രിസഭ മാറിപ്പോയി.

  3 തേയിലതോട്ടങ്ങള്‍ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുകയില്ലെങ്കില്‍, കാപ്പി-ഏലം തോട്ടങ്ങളെ പോലെ തേയിലത്തോട്ടങ്ങളേയും ഇ.എഫ്.എല്‍ നിന്നും 2001 ലെ ആക്ടില്‍ തന്നെ ഒഴിവാക്കാമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഒഴിവാകുമായിരുന്നില്ലേ?

  4.2005 വരെയും ബിര്‍ല തന്നെയാണ് തോട്ടം സംരക്ഷിച്ച്‌ പോന്നിരുന്നത്‌. എന്നിട്ടും സേവിയെ ഉടമയെന്ന നിലയില്‍ മീറ്റിംഗില്‍ പങ്കെടുപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ഒരു കൂട്ടരുണ്ടായിരുന്നു. ഉദ്ദ്യോഗസ്ഥര്‍. അവര്‍ മിണ്ടിയില്ല. കാരണം, ഒരിക്കലും വന്നും പോയും ഇരിക്കുന്ന മന്ത്രിമാര്‍ സ്ഥിരമായിരിക്കുന്ന ഉദ്ദ്യോഗസ്ഥരേ confidence ല്‍ എടുത്തിട്ടില്ല, പിരിവ്‌ മുഴുവന്‍ അവര്‍ മുഖേനയാണ് നടത്തുന്നതെങ്കിലും.

 46. bigopal said...

  വളരെ നന്നായിരിക്കുന്നു.
  എനിക്കും തോന്നുന്നത് ഓരോ അഴിമതി ഓരോ പോസ്റ്റിലാക്കുന്നതയിരിക്കും നല്ലതെന്നാണ്

  ഒരു സംശയം: കാല കാലങ്ങളായി കൃഷി ചെയ്യുന്ന ഒരു സ്ഥലം സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍, കൃഷിക്കാരന് (ഇവിടെ ബിര്‍ള) അതിന്റെ വിലയും നഷ്ടപരിഹാരവും നല്‍കുമോ? ഇല്ലെങ്കില്‍ അത് unfair അല്ലെ?

 47. R.Sajan said...

  Thank you for doing this.