Monday, March 26, 2007

കൈപ്പള്ളി ടൈപ്പക്ഷരം മാറ്റണം.

ഇല്ലെങ്കില്‍ മുതിര്‍ന്ന പൗരന്‍ മാരെയെങ്കിലും ഞാന്‍ സംഘടിപ്പിക്കും, അല്ല സംഘടിപ്പിക്കാന്‍ ശ്രമിക്കും. എത്രപേര്‍ കൂടെയുണ്ടാകുമെന്നറിയില്ല. ബൂലോഗരല്ലെ പാര്‍ട്ടികള്‍.
ഇന്ന്‌ ബ്ലോഗ്‌ തുറന്നപ്പോള്‍ ശ്രീമതിയും കൂടെയെത്തി, പതിവില്ലാതെ. ഇതിയാന്‍ ദിവസവും 3, 4 മണിക്കുറുകള്‍ കംപ്യുട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്നതെന്തിനെന്നറിയാനായിരിക്കും.
'വന്നോളു, വന്നോളു, ഇരിക്ക്‌. ഒരു കസേര ഇങ്ങോട്ട്‌ നീക്കിയിട്‌. എന്താ നിനക്ക്‌ കാണേണ്ടത്‌. എന്റെ ബൂലോഗ കൂട്ടുകാരെയാണോ?. യഹൂവിന്റെ 'മാരണചോരണ' കഥയെല്ലാം പറഞ്ഞുതന്നതല്ലെ?. അതിലെ പ്രധാന കഥാപാത്രമായ സു സൂര്യഗായത്രി യെ കാണണോ?. ഒരു വീട്ടമ്മയാണ്‌. ഇപ്പോ ഞങ്ങടെയെല്ലാം heroine -ം. നാക്കും ഉപനാക്കുമെല്ലാമുണ്ടെങ്കിലും പുള്ളിക്കരത്തിയുടെ പ്രധാനലക്ഷണം 'നിശ്ശ്ബ്ദത' യാണ്‌. വളരെക്കുറച്ചേ മിണ്ടൂള്ളു.'
'സൂ സൂര്യഗായത്രിയാണെങ്കില്‍ നമുക്ക്‌ ഈമെയില്‍ ചെയ്യുന്ന സു ആരാ?'
'അത്‌ -സു- സുനില്‍. സു വിന്റെ അപ്രത്തും ഇപ്രത്തും പൊടിമീശ കണ്ടില്ലേ? ഒന്ന്‌ സു സൂര്യഗായത്രി മറ്റേത്‌ -സു- സുനില്‍.'
'ഇതാ, ഇതാരെന്നറിയണ്ടേ? വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിച്ച്‌ ഉരുളക്കുപ്പേരി പോലെ മിണ്ടിക്കൊണ്ടിരിക്കുന്ന ഒരു മിടുക്കി കുട്ടിഃ ഇഞ്ചിപ്പെണ്ണ്‌. അസൂയ മൂത്ത്‌ ഒരാള്‍ ഈ കുട്ടിക്ക്‌ 47 വയസ്സായെന്നും അമ്മുമ്മയാണെന്നും മറ്റും പറഞ്ഞുകളഞ്ഞു. നീ നോക്കിക്കോ പകരം വീട്ടാതിരിക്കില്ലഃ അതാണ്‌ ഇഞ്ചിപ്പെണ്ണ്‌.'
'നിങ്ങള്‍ക്ക്‌ സമപ്രായക്കരെയൊന്നും കാണിക്കാനില്ലേ?'
ആത്മഗതംഃ എന്തോ പന്തികേടില്ലേ ആ സ്വരത്തില്‍?
'ഉണ്ടല്ലോ.' ഞാന്‍ പറഞ്ഞു, 'ഉമേഷ്‌. അദ്ദേഹം പറഞ്ഞിട്ടുള്ളതെല്ലാം വായിച്ചാല്‍ എന്റെ മൂത്ത ചേട്ടനാണെന്ന്‌ തോന്നും. പക്ഷേ നമ്മുടെ മോന്റെ പ്രായമേ ഉള്ളൂ. പലരും അറിയാതെ 'ജി' ചേര്‍ത്ത്‌ വിളിച്ച്‌ പോകും.'
'എന്താ നിനക്കൊരു തൃപ്തിയില്ലായ്മ.'
'ഒന്നുമില്ല. ഞാനാലോചിക്കുകയായിരുന്നു.'
പെട്ടെന്ന്‌ എനിക്കൊന്നു മിന്നി. 'ഇതാ വരുന്നു ഞാന്‍' എന്നു പറഞ്ഞ്‌ താഴെ അടുക്കളയിലോട്ട്‌ ചെന്നു. ഇന്നലെ പഴം വാങ്ങിയപ്പോള്‍ അത്‌ പൊതിഞ്ഞ്‌ തന്ന പഴയ ദിനപത്രത്തിന്റെ തുണ്ട്‌ സൂക്ഷിച്ച്‌ മടക്കി വെച്ചിരിക്കുന്നു. എടുത്ത്‌ നോക്കി.
'മലപ്പുറത്ത്‌ 83 തികഞ്ഞ ഒരാള്‍ക്ക്‌ ഇരട്ടക്കുഞ്ഞുങ്ങള്‍' വെണ്ടക്ക നിരത്തിയിരിക്കുന്നു.
ഈശ്വൊരാ, ഇതും മനസ്സില്‍ വെച്ചോണ്ടാണോ പതിവില്ലാതെ കംപ്യുട്ടറിനടുത്തോട്ട്‌ വന്നത്‌.
ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ വീണ്ടും മുകളില്‍ കംപ്യുട്ടറിനടുത്തെത്തി.
'നേരത്തേ മോള്‌ ഡല്‍ഹിയില്‍ നിന്ന്‌ വിളിച്ചിരുന്നു.'
'ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചല്ലോ? എന്താ പ്രധാനകാര്യം.'
'അവര്‍ നിശ്ശ്ബ്ദ്‌ സിനിമാ കാണാന്‍ പോയിരുന്നെന്ന്‌. കഷ്ടം! ഈ പ്രായമായവര്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ തുടങ്ങിയാലെന്തു ചെയ്യും.'
ആത്മഗതംഃ ഇപ്പോ മനസ്സിലായി. പതിവില്ലാത്ത ഈ കമ്പുട്ടര്‍ സന്ദര്‍ശനം. ഞാന്‍ 'മറ്റേ' പടം വല്ലതും കാണുന്നുണ്ടോന്നറിയാന്‍.
'പ്രായമായതവരുടെ കുറ്റം കൊണ്ടാണോ?.' എന്നുമാത്രം പറഞ്ഞുനിര്‍ത്തി. ഓരോ പോസ്റ്റ്‌കളായിട്ട്‌ കാണിച്ച്‌ കൊടുക്കുകയായിരുന്നു.
പെട്ടെന്നാണ്‌ ശ്രീമതി പറഞ്ഞത്‌ഃ'നിര്‍ത്തു,നിര്‍ത്തൂ ആ പേജ്‌ കൊള്ളാം. ഏതോ കൊച്ചു കുട്ടി എഴുതിയിരിക്കുന്നു.'
'ഹാ ഹാ ഹാ, ഹൊ ഹൊ ഹൊ'
'എന്താ പറ്റിയത്‌ നിങ്ങള്‍ക്ക്‌ ഇത്രമാത്രം ആഹ്ലാദിക്കാന്‍?'
'എടീ ഇതാരെന്നോ.... കൈപ്പള്ളി.പുള്ളിക്കാരന്‍ ആലപ്പുഴയിലെ house boat കണ്ട്‌ മതിമയങ്ങി ഇപ്പോള്‍ tourist guide ആകാനൂള്ള Training ലാണ്‌. അടുത്ത കാലത്ത്‌ പുള്ളിക്കാരന്റെ ഒരു പോസ്റ്റിന്‌ ഞാനൊന്ന്‌ കമന്റി. ടിയാന്‍ അതിനു മറുപടിയായിട്ട്‌ എന്നെമാത്രമല്ല മലയാളികളെ മൊത്തം കുറ്റപ്പെടുത്തിക്കളഞ്ഞു. അപ്പോഴേ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുഃ 'ബൂലോഗഭഗവതീ എനിക്കും തരണേ ഒരു ദിവസം' ന്ന്‌.
'വേണ്ടാത്തിടത്ത്‌ ചെന്നു തലയിട്ടിട്ട്‌ ദൈവത്തെ വിളിക്കുന്നോ?'
'എടീ ഇത്‌ നിന്റെ ദൈവമല്ല. ഞങ്ങളുടെ ബൂലോഗ ഭഗവതി.ശക്തിയുള്ളതാണ്‌. ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹിക്കാതിരിക്കില്ല.'
'വയോജന വിദ്യാഭ്യാസത്തിന്‌ പോകുന്നുണ്ടായിരിക്കും. എല്ലാം നല്ല ഉരുട്ടി വലുതായിട്ടെഴുതിയിരിക്കുന്നു.'
'നീ പോ... ആളറിയാതെ വല്ലതും പറയാതെ'
ഭാഗ്യത്തിന്‌ താഴെ calling bell മുഴങ്ങി.ശ്രീമതി താഴോട്ടൊരോട്ടം.
ഇനി കാര്യത്തിലേക്ക്‌ കടക്കാം. ശ്രീമതി പറഞ്ഞിട്ട്‌ പോയതില്‍ ഒരു ചെറിയ കാര്യമില്ലേ? കൈപ്പള്ളിയുടെ ടൈപ്പക്ഷരം നന്നായിട്ട്‌ വായിക്കാന്‍ പറ്റുന്നുണ്ട്‌. വലുതാണ്‌. വരികള്‍ക്കിടയിലെ അകലം കുറവാണെന്ന്‌ മാത്രം. കണ്ടാല്‍ കുട്ടികളുടേതെന്ന്‌ ധരിച്ചതില്‍ കുറ്റം പറയാന്‍ പറ്റൂല്ല. പക്ഷേ കൈപ്പള്ളി ഇപ്പോള്‍ കുട്ടിയല്ല. മുതിര്‍ന്ന പുലിയോ, പുപ്പുലിയോ ആണ്‌. എന്നാപ്പിന്നെ അഞ്ജലിയെ കൂട്ടികൊണ്ട്‌ വന്നൂടെ. എന്താ അവള്‍ക്കൊരു കുറവ്‌. സുന്ദരിയല്ലേ? വടിവൊത്തതല്ലേ? പിന്നെ, ധാരാളം പേര്‍ അതിനെ ഉപയോഗിക്കുന്നു. ബൂലോഗത്തില്‍ അതൊരു കുറവാണോ? അതുകൊണ്ട്‌ അഞ്ജലിയെ കൂട്ടികൊണ്ടു വരുവാന്‍ ഞാനാഹ്വാനം ചെയ്യുന്നു. (AnjaliOldLipi.ttg).

'Post Scriptഃ
താഴെ വന്ന അതിഥിയുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ രാജു മുകളിലോട്ട്‌ വന്നു.
'അപ്പുപ്പനെന്തു ചെയ്യുന്നു ഇവിടെ?'
'മോനേ ഇതു നോക്ക്‌.കംപ്യുട്ടര്‍, ഇത്‌ മോണിട്ടര്‍' ഞാന്‍ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി.
'അക്ഷരങ്ങള്‍ ഇത്രയും വലുതാക്കിയിരിക്കുന്നതെന്തപ്പുപ്പാ?'
'അതിനെപ്പറ്റിത്തന്നെയാണ്‌ ഞാനീ എഴുതിക്കൊണ്ടിരിക്കുന്നത്‌. ഒരു കൈപ്പള്ളി ചേട്ടന്റെ വേലയാണിത്‌'.'
'അതാണ്‌ മൗസ്സ്‌ എന്ന്‌ പറയുന്ന സാധനം' എന്ന്‌ പറഞ്ഞ്‌ തീര്‍ത്തില്ല അവനതെടുത്തെന്തോ ചെയ്തിട്ട്‌ പറഞ്ഞുഃ
'അപ്പുപ്പാ ഇപ്പൊ ശരിയായി'.
മോണിറ്ററില്‍ നോക്കിയ എന്റെ കണ്ണ്‌ തള്ളിപ്പോയി. സുന്ദരിയായ അഞ്ജലി എന്നെനോക്കി പുഞ്ചിരിക്കുന്നു.
'നീ എന്താടാ ഇവിടെ ചെയ്തത്‌. ശരിക്ക്‌ തന്നെയാണോ ചെയ്തത്‌.അപ്പുപ്പന്‍ നോക്കട്ടെ ഒന്നുകൂടെ ചെയ്യ്‌.'
'അപ്പുപ്പനറിഞ്ഞൂടേ, ഞാന്‍ കാണിച്ച്‌ തരാം' എന്നു പറഞ്ഞ്‌ Font - size, large ല്‍ നിന്നും medium ത്തിലേക്ക്‌ മാറ്റുന്നത്‌ കണ്ടു.
അപ്പോ, അഞ്ജലിയെയാണോ കൈപ്പള്ളിയും ഉപയോഗിക്കുന്നത്‌.
കണ്ണില്‍ ഇരുട്ട്‌ കയറുന്നു.
'എന്താ അണ്ടികളഞ്ഞ അണ്ണാനെ പോലിരിക്കുന്നേ' എന്നവന്‍ ചോദിച്ചില്ല. ശ്രീമതി സ്ഥലത്തില്ലാതെ പോയതെത്ര ഭാഗ്യം.

പ്രശ്നം അപ്പോള്‍ തുടങ്ങുതേയുള്ളൂ. ഇത്രയും നേരം പാടുപെട്ട്‌ ഞാനുണ്ടാക്കിയ ഈ പോസ്റ്റിന്റെ ഭാവി?
ഈ കുഞ്ഞുചെക്കനോട്‌ തന്നെ ചോദിക്കട്ടോ പരിഹാരം.
ശ്ശേ ശ്ശേ വേണ്ടാ, മോശം.
'അപ്പുപ്പാ ഞാന്‍ പോകുന്നു' ചെക്കന്‍ സ്ഥലം വിടാന്‍ നോക്കുന്നു.
'എടാ, കൈപ്പള്ളിക്കെതിരെ ഇനി ഞനെന്ത്‌ ചെയ്യണമെന്ന്‌ പറഞ്ഞിട്ട്‌ പോടാ', ആത്മഗതമായതുകൊണ്ട്‌ അവന്‍ കേട്ടില്ല.
ചെക്കന്‍ അവന്റെ പാട്ടിനു പോയി.എന്തും വരട്ടെ ഞാനിത്‌ പോസ്റ്റും, ഇതുപോലെ തന്നെ.
(എന്റെ ആരോഗ്യം കുറേശ്ശെ പൂര്‍വ്വസ്ഥിതിയിലായിക്കൊണ്ടിരിക്കുന്നു. എപ്പോള്‍ സാധാരണഗതിയിലാകുമോ, അപ്പോള്‍ ഞാനിത്‌ പോസ്റ്റും.)

N.Bഃ ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരുമായി സാമ്യമില്ലെങ്കില്‍, ഞാനുത്തരവാദിയല്ല.

ഉമേഷേ, സുനിലേ, കൈപ്പള്ളിയേ... എന്നെ കല്ലെറിയല്ലേ.
ഇഞ്ചിയേ, സൂ വേ ചൂലെടുക്കരുതേ.
ബുലോഗ ഭഗവതിയേ കാത്തോളണേ, പ്രായം മറന്നുള്ള ആദ്യത്തെ പോസ്റ്റാണേ.

Buzz ല്‍‌ പിന്തുടരുക

47 comments:

 1. അങ്കിള്‍. said...

  ഉമേഷേ, സുനിലേ, കൈപ്പള്ളിയേ... എന്നെ കല്ലെറിയല്ലേ.
  ഇഞ്ചിയേ, സൂ വേ ചൂലെടുക്കരുതേ.
  ബുലോഗ ഭഗവതിയേ കാത്തോളണേ, പ്രായം മറന്നുള്ള ആദ്യത്തെ പോസ്റ്റാണേ.

 2. Kaippally said...

  സുഹൃത്തെ
  ആദ്യം നലതുപോലെ browser ഉപയോഗിച്ച പഠിക്ക്.

  ഞാന്‍ ഏത് font ഉപയോഗിച്ചാലും താങ്കള്‍ക്കിഷ്ടമുള്ള് fontല്‍ തന്നെ ബ്ലോഗുകള്‍ എല്ലാം കാണാന്‍ കഴിയും.

  അരോടിങ്കിലും ചോദിച്ച് മനസിലാക്കു browserല്‍ എങ്ങനെ default font set ചെയ്യണമെന്ന്.

  ഈ ഭാഷ (മലയാളം) ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി മാത്രം ഉപയോഗിക്കുന്ന ഭാഷയാണു്. എന്റെ വീട്ടിലോ, തൊഴിലിലോ ഞാന്‍ മലയാളം ഉപയോഗിക്കുന്നില്ല.

  എന്തുകൊണ്ടെന്നാല്‍ ഞാന്‍ മലയാളം പഠിച്ചിട്ടില്ല. ഇതു വായിക്കാന്‍ സമയമുണ്ടെങ്കില്‍ വായിക്കു
  എന്തിനു മലയാളം പഠിച്ചു എന്നും ഇവിടെയുണ്ട്

  എന്റെ മലയാളം നിങ്ങള്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണു് എന്ന് എനിക്കറിയാം. പലരുടേയും സഹായത്തോടെ നന്നാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മനസിലാക്കാന്‍ ബുദ്ധിമുട്ടണ്ടോ? ഇല്ലല്ലോ? ഉണ്ടെങ്കില്‍ ബുദ്ധിമുട്ടി വായിക്കരുത്.

  പിന്നെ ഈ പരിഹാസം. അതിന്റെ കാരണവും എനിക്കു് മനസിലായി
  താങ്കള്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനാണെന്നു profileല്‍ കണ്ടു.
  ഞാന്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ നികുതിപണം ശമ്പളമായി കൈപ്പറ്റി ജോലി ചെയ്യുന്ന ഒരു കേരളത്തിലെ ജന സേവകനായ താങ്കള്‍ക്ക്, ജന സേവനം എന്താണെന്നു മറനുപോയ നിങ്ങളുടെ സഹപാടികളെ കുറിച്ചെഴുതിയതാണു താങ്കള്‍ക്ക് ദഹിക്കത്തത്. എഴുതിയ തിക്താനുഭവങ്ങളു ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന് എനിക്ക് അറിയാം. എങ്കിലും ശ്രമിക്കു.

  മലയാളത്തിലെ അക്ഷരതെറ്റ് വലിയ തെറ്റല്ല. അതിലും വലിയ തെറ്റാണു മലയാളികളുയുടെ ആശയതെറ്റ്.

 3. അങ്കിള്‍. said...

  പ്രിയ കൈപ്പള്ളി,
  ഖേദത്തോടെയാണ്‌ ഞാനിതെഴുന്നത്‌. ഞാനൊരിക്കലും, സ്വൊപ്നത്തില്‍ കുടി വിചാരിക്കാത്ത തരത്തില്‍ വ്യാഖാനിച്ചതിന്‌.

  ഒരു കൊച്ചുകുട്ടി വന്ന്‌ എന്റെ അജ്ഞതയെ പുറത്ത്‌കാട്ടിയപ്പോള്‍ ഇളിഭ്യനായ ഞാന്‍ ആ സംഭവത്തെ ഒരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. രണ്ട്‌ മൂന്ന്‌ പ്രാവിശ്യം എന്നെ സന്ദര്‍ശിച്ച,അറിയപ്പെടുന്ന, ഞാന്‍ തീര്‍ച്ചയായും ബഹുമാനിക്കുന്ന ഒരു ബ്ലോഗര്‍ കൈപ്പള്ളിയായിരുന്നു. മറ്റുള്ളവരോട്‌ എനിക്കടുപ്പമില്ലായിരുന്നു. (എന്റെ തെറ്റിദ്ധാരണയായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു.) അതുകൊണ്ട്‌ ഞാന്‍ സ്വാതന്ത്ര്യമെടുത്തതാണ്‌. മലയാളമറിയാത്തൊരളാണെന്ന്‌ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു. നിങ്ങടെ പോസ്റ്റുകള്‍ കണ്ടാല്‍ അങ്ങനെ തോന്നുകയുമില്ലല്ലോ?. താങ്കളുടെ മലയാളത്തിലെ തെറ്റുകളൊന്നും ഞാന്‍ ചൂണ്ടിക്കാട്ടിയില്ലല്ലോ?
  താങ്കള്‍ വിചാരിക്കുന്നതു പോലത്തെ ഒരു സര്‍ക്കാരാപ്പീസ്സറായിരുന്നില്ല ഞാന്‍. നിങ്ങള്‍ക്ക്‌ തെറ്റിപ്പോയി. അതുപോട്ടെ.
  ഒരിക്കല്‍ കൂടി പറയുന്നു. നിങ്ങളുടെ feelings നെ മുറിവേല്‍പ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. നിര്‍വ്യാജം ഖേദിക്കുന്നു. മേലില്‍ ഉണ്ടാകില്ല.
  ഒന്ന്‌ രണ്ട്‌ പേരുകൂടി പറഞ്ഞുപോയിട്ടുണ്ട്‌. എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്‌?.

 4. സു | Su said...

  അങ്കിളേ, ആന്റിയോടും ഒരു ബ്ലോഗ് തുടങ്ങാന്‍ പറയൂ :)

 5. സുല്‍ |Sul said...

  കൈപള്ളീ ഫീലാവല്ലേ മച്ചു. എഴുതിയത് മുഴുവന്‍ വായിക്കാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടേ കമെന്റുന്നതിന് മുമ്പ്. ഇതു പണ്ടത്തെ കാളയും കയറും പാട്ടുപോലെ....

  ഇഞ്ചിയോട് ചൂലെടുക്കരുതെന്നു പറഞ്ഞതു കൊണ്ട് പറയുവാ. അങ്കിളിപ്പൊ ഇഞ്ചി കടിച്ച കുരങ്ങുപോലെയിരുന്നത് സൂപ്പര്‍. (ഇഞ്ചി അങ്കിളിനെ കടിച്ചൊ അങ്കിള്‍‍ ഇഞ്ചി കടിച്ചൊ എന്നുള്ളത് ദുരൂഹം)

  -സുല്‍

 6. salim | സാലിം said...

  കളി കാര്യായല്ലോ അങ്കിള്‍...
  കൈപ്പള്ളി ഇത്രയും സില്ലി യാണെന്ന് ഞാനും വിചാരിച്ചില്ല

 7. Kaithamullu said...

  അല്ലാ, ഇതെന്താ ഈ ബ്ലോഗ്ഗന്മാരെല്ലാം ഹൃദയം കൈവെള്ളയില്‍ കൊണ്ടുനടക്കുന്നോരാ?

  അങ്കിള്‍ ബ്രൌസറും കൈപ്പള്ളി മലയാളവും പഠിക്കുന്നതിനാര്‍ക്കാ കണ്ണുകടി?

 8. ശാലിനി said...

  എന്നിട്ട് ആന്റി ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയോ. ഇല്ലെങ്കില്‍ വായിപ്പിക്കണം. വെറുതെയിരുന്ന് ആവശ്യമില്ലാത്ത കാര്യണ്‍ഗള്‍ ചിന്തിച്ചുകൂട്ടുന്ന സമയം കൊണ്ട് ആന്റിക്കും എന്തെങ്കിലും എഴുതാന്‍ പറ്റും. തീര്‍ച്ചയായും ആന്റിയെകൂടി ഇവിടേയ്ക്ക് കൂട്ടികൊണ്ടുവരണം.

  ആരും എല്ലാം പഠിച്ചിട്ടല്ല ഇവിടെ വന്നത്. ഇങ്ങനെയൊക്കെ പല അബദ്ധങ്ങളിലൂടെയാണ് പല അറിവുകളും ഉണ്ടാകുന്നത്. ഇനിയും എഴുതണം.

 9. SunilKumar Elamkulam Muthukurussi said...

  അങ്കിളേ, ഇതോണ്ടൊന്നും ഞാന്‍ ചൂടാവ്‌ല്യ. ചൂടാക്കാന്‍ സാധനം വേറെ വേണം! -സു-

 10. സാജന്‍| SAJAN said...

  അങ്കിള്‍..
  റ്റേക്കിറ്റീസി..
  ഏതായാലും ആ കൊച്ചു മിടുക്കന്‍ ആളു കൊള്ളാലോ..

 11. കരീം മാഷ്‌ said...

  അങ്കിളെന്തു ഉദ്ദേശത്തോടെയാണു എഴുതിയതെന്നു കൈപ്പള്ളിക്കു മനസ്സിലായിട്ടുണ്ട്‌. വിഷമിക്കേണ്ട. കൈപ്പള്ളി ഇതു മറ്റൊരു പോസ്റ്റിലിടേണ്ടതായിരുന്നു. ഇനി അവിടെയിട്ടു അതിനു റേറ്റിംഗു കൂട്ടണ്ടാ എന്നു കരുതി മനപ്പൂര്‍വ്വം ഇവിടെയിട്ടതാണ്‌. ഇവിടെ അദ്ദേഹത്തിന്റെ പേരെങ്കിലും വ്യക്തമാക്കിയല്ലോ.അതു കൊണ്ടാവും.
  ഈ മെറ്റാ-ബ്ലോഗിംഗു നമുക്കു ഒന്നും തരുന്നില്ല വെറും ശത്രുതയല്ലാതെ!
  കൈപ്പള്ളിയെക്കുറിച്ചു പൂര്‍ണ്ണമായി അറിഞ്ഞിരുന്നങ്കില്‍ (ആ നിശ്ചയ ദാര്‍ഢ്യത്തിന്റെ പകുതിയെങ്കിലും ഉണ്ടായിരുന്നങ്കില്‍) ഇപ്പോള്‍ ഒറ്റയും തെറ്റയുമായി വിമര്‍ശിക്കുന്ന പുതുമഴയില്‍ കിളിര്‍ത്ത തകരകള്‍ ഇങ്ങനെ എഴുതില്ല.
  ഇത്ര ചെറുപ്രായത്തില്‍ തന്നെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ആളാണ്‌ കൈപ്പള്ളി ( പഴയ പോസ്റ്റുകളും കമണ്ടുകളും വായിക്കാത്ത പുതിയ ബ്ലോഗര്‍മാരാണ്‌ ഇത്തരം അബദ്ധങ്ങളില്‍ ചെന്നു ചാടുന്നത്‌)

  നാം ഓരോരുത്തരും ഈ കീ ബോര്‍ഡിലെഴുതുന്ന ഒരോ അക്ഷരങ്ങളും നിങ്ങള്‍ക്കു എളുപ്പത്തില്‍ സാധ്യമാക്കിതന്ന ഒരു പാടു പേരുടെ കഠിനാദ്ധ്വാനവും സന്മനസ്സും കാണാതെ അവരെ ചളിവാരിയെറിയുന്നതു ഗുരു നിന്ദയില്‍ കുറഞ്ഞൊന്നുമല്ല.
  മലയാളിയെ കുറിച്ചു കൈപ്പളി വിമര്‍ശിക്കുമ്പോള്‍ അതിനെ ആത്മഗതമായിട്ടു വായിക്കാനറിയാത്തതാണ്‌ പലരുടേയും പ്രശ്നം.താനും കൂടി ഉള്‍പെട്ട മലയാളി സമൂഹത്തെ വിമര്‍ശിക്കുമ്പോള്‍ അയാള്‍ ദൂരെ മാറി നില്‍ക്കുന്നില്ല. പറയാനുള്ളത്‌ സമൂഹത്തിന്റെ ലേബലിനെ പറയുന്നു. പക്ഷെ നമുക്കാണു കുഴപ്പം നമ്മില്‍ പലരും അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്തി മലയാളിയുടെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കുന്നു.
  കൈപ്പള്ളിയുടെ വരികളെ വായിക്കന്‍ ഒരു അഭ്യാസം ശീലിക്കേണ്ടതുണ്ട്‌. അതു സ്വായത്തമാക്കിയവര്‍ക്കു കൈപ്പള്ളിസൂകതങ്ങള്‍ ഒരു ചാട്ടുളി പോലെയോ തീവ്രമായ ലേസര്‍ രശ്മി പോലെയോ അനുഭവപ്പെടും.
  പിന്നെ അദ്ദേഹത്തിന്റെ അക്ഷരത്തെറ്റിന്റെ കാര്യം പല്ലരും പലപ്പോഴായി വിശദീകരിച്ച സ്ഥിതിക്കു കൈപ്പള്ളിയുടെ മുന്‍ പോസ്റ്റുകള്‍ വായിച്ചു നോക്കൂ എന്നു മാത്രമേ പറയാനുള്ളൂ.
  പുതിയ ബ്ലോഗര്‍മാര്‍ക്കറിയാത്ത പല പ്രതിഭകളുടേയും ശ്രമഫലമാണ്‌ നമ്മുടെ ഈ സൗകര്യങ്ങള്‍.
  വൃത്തത്തിലെഴുതാനും തെറ്റുതിരുത്താനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വേരിന്റെ കണ്ടുപിടുത്തം അക്ഷരാര്‍ത്ഥത്തില്‍ മലയാള കവിതാ രംഗത്തു ഒരു നവോഥാനം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.നമിക്കുകയാണാ മനസ്സുകളെ!
  മലയാള ഭാഷാ നിഘണ്ഡു യൂണികോഡിലാക്കുന്ന കാര്യം കൊച്ചിമീറ്റില്‍ തുടങ്ങി വെച്ചിട്ടുണ്ട്‌. അതു പൂര്‍ത്തിയായാല്‍ നമ്മുടെ പലകാര്യങ്ങളും നൊടിയിടകൊണ്ടു സാധ്യമാകും.
  ഇതിലോക്കെ ഭാഗവാക്കാവുക എന്നതായിരിക്കും ക്ഷണികമായ ഈ ജന്മത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റം ചെറിയ കാര്യം.നമ്മുടെ നാമത്തോടു ചേര്‍ത്തു മലയാള ഭാഷ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും ഒരു ഫിനിക്സ്‌ പക്ഷിയായി ചിറകുവിരിച്ചു ആകാശവിതാനത്തില്‍ ഉയരുന്നതും നമുക്കു കാണാം.

 12. ഉണ്ണിക്കുട്ടന്‍ said...

  കൈപ്പള്ളിയെക്കുറിച്ച് ഗന്ധറ്വര്‍ എഴുതിയ കൈപ്പള്ളീയം എന്ന പോസ്റ്റു വായിച്ചപ്പോള്‍ മനസിലയീ പുള്ളി അളൊരു പുലി ആണെന്നു. കമന്റുകള്‍ വായിച്ചപ്പോള്‍ മനസിലായീ പുപ്പുലി ആണെന്ന്.
  എങ്കിലും അന്നു മനസില്‍ തോന്നിയ ഒരു കാര്യം ഇപ്പോള്‍ പറഞോട്ടെ?

  അന്നു ഒരു കമന്റില്‍ കണ്ടു. ഏതൊ പുസ്തകം വില്ക്കാന്‍ വന്ന പയ്യനോട് കൈപ്പള്ളി ഇങ്ങനെ പറഞ്ഞു എന്ന്. "ഇതിന്റെ ഓണ്‍ ലൈന്‍ കോപ്പി ഉണ്ടെങ്കില്‍ പറയൂ ഞാന്‍ അതു കാശു മുടക്കി വായിച്ചോളാം .മരങ്ങള്‍ വെട്ടി അതിന്റെ പള്‍ പ്പു കൊണ്ട് ഉണ്ടാക്കിയാ ഈ കോപ്പി എനിക്കു വേണ്ടാ " എന്ന്. (ശെരിക്കുള്ള വാചകം ​ഇതല്ല).

  ഇതെനിക്കങ്ങു ദഹിക്കുന്നില്ല കൈപ്പള്ളീ. മരം കൊണ്ടുള്ള ഒരു വസ്തുവും താങ്കള്‍ ഇതു വരെ ഉപയോഗിച്ചിട്ടില്ല..? നല്ല പുസ്തകങ്ങള്‍ അമൂല്യമല്ലേ. അതിനു വേണ്ടി പാഴ്മരങ്ങള്‍ ഉപയോഗിച്ചാല്‍ അതു തെറ്റാണോ? ആദ്യമായാണ്‌ ഒരാള്‍ ഇങ്ങനെ പറയുന്നതു കേള്‍ ക്കുന്നത് .അതും കൈപ്പള്ളിയെ പോലൊരാള്‍ .

  അങ്കിളിനു കൈപ്പള്ളി കൊടുത്ത മറുപടിയിലും എന്തോ ഒരു വല്ലായ്മ.

  ഈ തോന്നല്‍ എന്റെ തെറ്റിധാരണയോ.. അറിവില്ലയ്മയോ കൊണ്ട് ഉണ്ടായതാണെങ്കില്‍ ക്ഷമിക്കുക.

 13. Anonymous said...

  അങ്കിള്‍, വിഷമിക്കാതെ.അയാള്‍ക്ക്‌ പണത്തിന്റെ അസ്ക്യതയാണ്‌. ആളെ കൊച്ചാക്കുന്ന നല്ല പുഛരസത്തിന്റെ അസുഖമുള്ള കയ്പ്പുള്ള വള്ളിയില്‍നിന്നും അപരിചിതരോട്‌ സംസാരിക്കുംബോള്‍ നാം പുലര്‍ത്തുന്ന മാന്യതയൊന്നും തിരിച്ച്‌ പ്രതീക്ഷിക്കരുത്‌ അങ്കിള്‍.വേറെ ധാരാളം നല്ല മനുഷ്യര്‍ ബൂലൊകത്തുണ്ട്‌.അങ്കിള്‍ ബൂലൊകത്തിന്റെ സീനിയര്‍ പ്രജകളുടെ കുറവു നികത്തുക.

 14. Kaippally കൈപ്പള്ളി said...

  അരാണു പറഞ്ഞതെന്നോര്മയില്ല. "മുഴിഞ്ഞ വാക്കും പതിഞ്ഞ പിന്മൊഴിയും തിരിച്ചെടുക്കാന്‍ കഴിയില്ല"

  അങ്കിള്‍ തെറ്റിദ്ധാരണകള്‍ തിരുത്തട്ടെ. ഞാന്‍ എഴുതിയ വരികള്‍ വീണ്ടും വായിക്കുക. എനിക്ക് താങ്കളെ അറിയില്ല. താങ്കളുടെ സഹപാടികളെ കുറിച്ചാണു് ഞാന്‍ പരാമര്‍ശിച്ചത്. വര്‍ഗ്ഗഭോധം നല്ലതാണു. പക്ഷെ public servantsന്റെ കര്മഭോധം നഷ്ടപ്പെട്ട തരത്തിലാണു ഇന്ന് കേരളത്തിലെ Administration. നേരിട്ടുള്ള അനുഭവങ്ങളാണു അതെഴുതാന്‍ കാരണം.

  എന്നോടു അല്പം കലിപ്പുണ്ടാവും എന്നെനിക്കറിയാം എന്നും ഞാന്‍ സൂചിപ്പിച്ചു. മറ്റൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

  ഒരു തരത്തിലും താങ്കളെ ആക്ഷേപിച്ച് ഞാന്‍ എന്റെ കമന്റില്‍ എഴുതിയിട്ടില്ല എന്നു ഞാന്‍ കരുതുന്നു. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കുക.

  ഞാന്‍ പുലിയല്ല. എന്നെ പുലിയെന്നു വിളിക്കുന്നതും എനിക്കിഷ്ടമല്ല. നിങ്ങളെപ്പോലെ തന്നെ അദ്ധ്വാനിച്ച് ജീവിക്കുന്ന മനുഷ്യനാണു. 12 മണിക്കൂര്‍ പുറത്ത് ജോലി പുറത്ത് ചെയുന്നവനാണു ഞാന്‍.

  അനോണി:
  "അസ്ക്യത" എന്നുവെച്ചാല്‍ പള്ളിയാണ മനസിലായില്ല.

  പിന്നെ പണം. എങ്ങുന്നിന്നും കൊണ്ടുവന്നതല്ല. അരും Free ആയി തന്നതുമല്ല. 100% സ്വന്തം. എന്റെ നാട്ടിലുള്ള തെണ്ടി മല്ലൂസ്സിനെ കണക്ക് പെണ്ണ് കെട്ടിയപ്പോള്‍ കിട്ടിയതുമല്ല. അതെല്ലാം തന്നോടു് ഓതിയിട്ടെന്തുകാര്യം. അതെല്ലാം ആണുങ്ങള്‍ക്ക് പറഞ്ഞ കാര്യമല്ലെ? Anonymous എന്നാല്‍ നഭുംസഗം എന്നാണു് എന്റെ നിഘണ്ടുവില്‍.

  Anonymous ആയി എഴുതിയ വ്യക്തി ഒരു പ്രസിദ്ധനായ ബ്ലോഗറാണെന്നു എനിക്കറിയാം. പേരു് ഇപ്പോള്‍ പറയുന്നില്ല. എന്തിനു ഇത്രം ഭയം സുഹൃത്തെ. നേരിട്ട് നിവര്ന്ന്‍ നിന്ന് എഴുതു.

 15. ഉണ്ണിക്കുട്ടന്‍ said...

  ഞാന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കൈപ്പള്ളി പറഞ്ഞു കണ്ടില്ല.
  ഞാന്‍ ഒരു ഉത്തരം അര്‍ ഹിക്കുന്നില്ല എന്നു തോന്നിയോ..?

  എന്തേ കൈപ്പള്ളീ സ്വരത്തില്‍ എപ്പോഴും ഒരു പുഛ ഭാവം ?
  എവിടെയോ ഒരു അഹങ്കാരത്തിന്റെ ധ്വനി...അതിനുള്ള വകുപ്പുള്ള ആളാണെന്നറിയാം എന്നാലും ..

 16. അനിയന്‍കുട്ടി | aniyankutti said...

  വിട് കൈപ്പള്ളീ.... അനോണികളെ കാര്യമാക്കേണ്ടതില്ലല്ലോ...
  പിന്നെ, അങ്കിളിനോടു പറഞ്ഞതു കുറച്ചു കടുത്തു പോയില്ലേ എന്നെനിക്കും തോന്നി.. സ്വന്തം അഭിപ്രായമാണ്. എനിക്കതിനു പ്രേരണയേകിയതു അങ്കിളിന്റെ രണ്ടാമത്തെ മറുപടിയാണ്‌. അങ്കിള്‍ ഒരു വെറും വിമര്‍ശകനാണെന്നു തോന്നിയില്ല. എന്തായാലും എല്ലം അവസാനിച്ചെന്നു കരുതുന്നു. :-)

  പക്ഷേ, കരീംമാഷേ... വിമര്‍ശകരെ മുഴുവന്‍ നമുക്ക് ഒതുക്കാന്‍ കഴിയുമോ...അതിനു വേണ്ടി "പുതുമഴയില്‍ കിളിര്‍ത്ത തകരകള്‍ " എന്നൊക്കെ ഉപയോഗിക്കാമോ... മറുപടി അര്‍ഹിക്കുന്നവക്കു മാത്രം കൊടുത്തു കൊണ്ട് നിലവാരം കാത്തു വക്കുന്നതല്ലേ നല്ലത്...

 17. Kaippally said...

  ഉണ്ണിക്കുട്ട.

  ഒരു 20 minute വയിച്ച് കളയേണ്ട സാധനമാണു് ആ പീറ മാഗസീന്‍. ഗ്രന്ധമല്ല. അതു ഞാന്‍ ഓരോ മാസവും എന്തിനു വെറുതെ വാങ്ങി കുപ്പ കൂട്ടുന്നു. ഒരിക്കല്‍ വാങ്ങി പലതവണ refer ചെയ്യാനുള്ളതാണു ഗ്രന്ധം അതു ഞാന്‍ ഇല്ലാത്ത കാശ് കടം വാങ്ങി വാങ്ങിയിട്ടുണ്ട്. അങ്ങനെ നിലവാരമുള്ള ഏതു് paper മഗസീനും വാങ്ങും. Malayalam online magazine വേണം എന്നു പറഞ്ഞതിനു വേറെ ഒരു ഉദ്ദേശവുമുണ്ട്. Unicode promote ചെയ്യുന്ന ഒരു വേളയില്‍ seminar നടത്താന്‍ പോയപ്പോഴാണു് ഞാന്‍ അതു പറഞ്ഞതു്. അതു ഞാന്‍ പല തവണ ആവര്ത്തിച്ചിട്ടുള്ള കാര്യവുമാണു്. ഒരു campaignന്റെ ഭഗമായി ആണു ആ തീരുമാനവും. അതിന്റെ പശ്ചാത്തലം പറയാന്‍ ഒരുപാടുണ്ട്. അങ്കിളിന്റെ ബ്ലോഗില്‍ ഞാന്‍ അതു പറഞ്ഞ് സ്ഥലം കളയുന്നില്ല.

  അഹങ്കാരം:
  വോട്ടില്ലെങ്കിലും നികുതി പണം കൃത്ത്യമായി അടക്കുന്നുണ്ട്. അതിന്റെ അഹങ്കാരം ഇത്തിരി കാണിച്ചൂടെ അനിയ. തെറ്റാണോ?

  പിന്നെ പുച്ചം:
  വോട്ടുള്ളവര്‍ തിരഞ്ഞെടുക്കന്നവര്‍ക്ക് വിവരവും ഭോതവുമില്ല. അവന്മാരു് കാട്ടിക്കുട്ടുന്ന മിണ്ടാതെ കണ്ടു നില്ക്കുന്ന നിങ്ങളോടു പുച്ചം.

  എന്റെയും നിങ്ങളുടേയും പാവപ്പെട്ട ചുമട്ടുതൊഴിലാളിയുടേയും നികുതി പണം എങ്ങനെ ചിലവാക്കണം എന്ന് പറയാന്‍ വേറെ വഴിയൊന്നുമില്ല. നാടും കാടും മുടിഞ്ഞുകോണ്ടിരിക്കുന്നു. ആരും കേള്‍ക്കുകയുമില്ല. വേറെ ആരും ഒന്നും മിണ്ടുന്നുമില്ല. തെറ്റു ചൂണ്ടിക്കാണിക്കുന്നവന്റെ വാ മൂടിക്കെട്ടാനാണല്ലോ എല്ലാവനും ഉത്സാഹം. സാരമില്ല. അതും ഒരു വിനോദം അല്ലെ?

  പശ്ചാത്തലം മനസിലാക്കാതെ ഒരു വരി എടുത്ത് പറയ്മ്പോള്‍ തെറ്റിധാരണകള്‍ ഉണ്ടാവും. അതു് ക്ഷമിക്‍able മാത്രം. :)

 18. ഉണ്ണിക്കുട്ടന്‍ said...

  മറുപടിക്കു നന്ദി കൈപ്പള്ളീ.

  " പിന്നെ പുച്ചം:
  വോട്ടുള്ളവര്‍ തിരഞ്ഞെടുക്കന്നവര്‍ക്ക് വിവരവും ഭോതവുമില്ല. അവന്മാരു് കാട്ടിക്കുട്ടുന്ന മിണ്ടാതെ കണ്ടു നില്ക്കുന്ന നിങ്ങളോടു പുച്ചം. "

  ശരിയാണ്..ഇതു വരെ ഞാന്‍ കണ്ടു നിന്നിട്ടെ ഉള്ളൂ. പ്രതികരിച്ചിട്ടില്ല.
  ഒന്നു ചോദിച്ചോട്ടെ.. കൈപ്പള്ളി എന്തു ചെയ്തു?

  ബ്ലോഗ്ഗില്‍ വിമര്‍ ശിച്ചാല്‍ അതു എഫക്റ്റീവ് ആയ ഒരു പ്രതിഷേധമാകുമോ..? പിന്നെ എങ്ങനെ ആണ്‌ കൈപ്പള്ളി മറ്റുള്ളവരില്‍ ( ഞങ്ങളില്‍ ) നിന്ന് വ്യത്യസ്തമാകുന്നത്..?

  "നിങ്ങളോടു പുച്ചം. " എന്നു കണ്ടതിനാല്‍ പറഞ്ഞു എന്നേ ഉള്ളൂ. വാഗ്വദത്തിനു വന്നതല്ല.

 19. കരീം മാഷ്‌ said...

  അനിയന്‍ കുട്ടി എന്റെ കമന്റു അതിന്റെ യഥാര്‍ത്ഥ ഗ്രാമറില്‍‍ വായിച്ചില്ലന്നു തോന്നുന്നു.അനിയങ്കുട്ടിക്കു വേണ്ടി അതു വീണ്ടും കട്ട്-പേസ്റ്റു ചെയ്യുന്നു.
  വാചകങ്ങള്‍ മുറിക്കരുത്, മുറിച്ചാല്‍ ഒരു പാടു അര്‍ത്ഥം മാറും


  “കൈപ്പള്ളിയെക്കുറിച്ചു പൂര്‍ണ്ണമായി അറിഞ്ഞിരുന്നങ്കില്‍ (ആ നിശ്ചയ ദാര്‍ഢ്യത്തിന്റെ പകുതിയെങ്കിലും ഉണ്ടായിരുന്നങ്കില്‍) ഇപ്പോള്‍ ഒറ്റയും തെറ്റയുമായി വിമര്‍ശിക്കുന്ന പുതുമഴയില്‍ കിളിര്‍ത്ത തകരകള്‍ ഇങ്ങനെ എഴുതില്ല.“

  (ഒറ്റയും തെറ്റയുമായി വിമര്‍ശിക്കുന്ന എന്നതു കണ്ടില്ലന്നു തോന്നുന്നു).

 20. Kaippally said...

  ഉണ്ണിക്കുട്ട:
  ഞാന്‍ എന്തു ചെയ്തു? അതെല്ലാം എന്നെകൊണ്ടു തന്നെ പറയിപ്പിക്കല്ലേടെ. അതു ഐയ്യം.

 21. വിശ്വപ്രഭ viswaprabha said...

  ഉണ്ണിക്കുട്ടാ,
  കൈപ്പള്ളിയെപ്പോലെ പത്തുപേര്‍ നമ്മുടെ ഓരോ പഞ്ചായത്തിലും ഉണ്ടായാല്‍ മതി, നമ്മുടെ നാടു നന്നാവാന്‍.

  ഹര്‍ത്താലും അടിപിടിയും നടത്തിയാലേ നമ്മുടെ നാട്ടില്‍ എന്തെങ്കിലും വിപ്ലവമായിത്തോന്നൂ.

  നേരേ നിന്നു ചുണയായി ന്യായം ചോദിക്കുന്ന ആണത്തമുണ്ടായിരുന്നു നമുക്കൊക്കെ പണ്ട്.ഇപ്പോള്‍ അങ്ങനെ ചോദിക്കുന്നവനെ (ഇരകളായിത്തന്നെ കൂടെയുള്ള ) ബാക്കിയുള്ളവന്മാരൊക്കെ കൂടി ഒന്നുകില്‍ ചിത്രവധം ചെയ്യും അല്ലെങ്കില്‍ കൂക്കിവിളിച്ച് ഓടിക്കും!

  സഹ്യാദ്രിയില്‍ തലവെച്ച് അറബിക്കടലില്‍ കാലും പൂഴ്ത്തി ഒരു പെണ്ണിരിപ്പുണ്ട്. ചുറ്റിനും കുറേ കുറേ ദുശ്ശാസനന്മാരും...

  ഇപ്പോളേക്ക് ഇതിരിക്കട്ടെ. ബാക്കി വരുന്നുണ്ട് പിന്നാലെ....

  (അങ്കിളേ, അങ്കിളിനെ ഒന്നും ഉദ്ദേശിച്ചിട്ടല്ലാട്ടോ. കുറേ ദിവസമായി പൊട്ടാനിരിക്കുന്ന ഒരു കുരു ഉണ്ട്. അതൊന്നു വിങ്ങിയതാ.)

 22. കുതിരവട്ടന്‍ | kuthiravattan said...

  അങ്കിള്‍, പോസ്റ്റ്‌ നന്നായിരുന്നു. ഇനിയും എഴുതുക. എനിക്കു വയസ്സായി എന്നു തന്നെത്താനൊന്നും പറഞ്ഞു കളയല്ലേ. നമ്മള്‍ രണ്ടു പേര്‍ക്കും ഒരേ പ്രായമാ ഇവിടെ. Born in February 2007 ;-) പിന്നെ off topic comments എല്ലാം പെറുക്കിയെടുത്തു ഒരു പോസ്റ്റാക്കിക്കൂടെ? ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാമല്ലൊ. ഇതിപ്പൊ എല്ലാരും കൂടി ഒരു തമാശപ്പോസ്റ്റിനെ വല്ലാതെ സീരിയസ്‌ ആക്കി...ഛെ... എന്നാലും ആന്റി അങ്കിളിനെ സംശയിച്ചല്ലോ? :-)

 23. വിശ്വപ്രഭ viswaprabha said...

  ഓഫ് ടോപ്പിക്ക് പറഞ്ഞ് അങ്കിളിന്റെ പോസ്റ്റിനെപ്പറ്റി പറയാന്‍ മറന്നു!

  അങ്കിളേ, നല്ല രസമായിരുന്നൂട്ടോ വായിക്കാന്‍.

  കൈപ്പള്ളിയെ നോക്കണ്ട. ആള്‍ ഒരിത്തിരി ചൂടനാണ്. തോന്നിയത് അപ്പോള്‍ തന്നെ വിളിച്ചുപറയും. എന്നാലും ഹൃദയം നല്ല കോഴിക്കോടന്‍ അലുവ പോലെയാണ്!

  അങ്ങേരു പറയുന്നതു നമുക്കൊന്നും പെട്ടെന്നു മനസ്സിലാവില്ല. ആളുടെ വിഷന്‍ ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ അല്ല, പത്തും നൂറും കൊല്ലത്തേക്കപ്പുറത്തേയ്ക്കാണ്.

  ഇതുകണ്ട് ഇനി ആരെങ്കിലും,ഞാന്‍ കൈപ്പള്ളിയുടെ പുറം ചൊറിയാന്‍ വന്നതാണെന്നു പറഞ്ഞാല്‍ നെടുമ്പുറം നോക്കി കിട്ടും!

 24. അനിയന്‍കുട്ടി | aniyankutti said...

  ക്ഷമിക്കൂ മാഷേ, ഞാന്‍ വെറുതെ പറഞ്ഞെന്നേ ഉള്ളൂ... ശരിക്കും അഭിമാനമാണുള്ളത്. ഇത്രേം വലിയ ഒരു സമാന്തരചര്‍ച്ചാവേദി ഇവിടെ ഉള്ളത്, അതും അമ്മ-മലയാളത്തില്‍.. ഇവിടെ ചെലവിടുന്ന ഒരോ നിമിഷവും മനസ്സു തുറന്ന് ആസ്വദിക്കുന്നുണ്ട് ഞാന്‍... എല്ലാം അതിന്റേതായ അര്ഥത്തില്‍ എല്ലാരും മനസ്സിലാക്കുകയാണെങ്കില്‍ നമ്മുടെ നാട് എന്നേ നന്നായേനെ...

 25. അങ്കിള്‍. said...

  എന്റെ പോസ്റ്റിനെപ്പറ്റിപ്പറഞ്ഞവര്‍ക്കും, ഇവിടെവന്ന്‌ മറ്റ്‌കാര്യങ്ങളെപ്പറ്റി സംവദിച്ചവര്‍ക്കും നന്ദി. പ്രത്യേകം പ്രത്യേകം നന്ദി പറയുന്നില്ല. എങ്കിലും വന്നവര്‍ ആരെങ്കിലും ഒന്ന്‌ പറഞ്ഞ്‌ തരാമോഃ
  എന്റെ പോസ്റ്റിലെ ഏത്‌ഭാഗമാണ്‌ കൈപ്പള്ളിയെ ചൊടിപ്പിച്ചത്‌? വീണ്ടും വീണ്ടും വായിച്ച്‌ ഞാന്‍ തല പുണ്ണാക്കുന്നു.

 26. Anonymous said...

  നാലു കാശുണ്ടാകുംബോള്‍ ചുറ്റും കാണുന്നവരൊക്കെ ടിപ്പ്‌ വാങ്ങാന്‍ നില്‍ക്കുന്നവരാണെന്ന് അല്‍പന്മാരാക്ക്‌ തോന്നും. മലയാളം പഠിച്ചിട്ടില്ലെന്ന് അഭിമാനിക്കുന്ന കൈപ്പള്ളിയുടെ മലയാള സൊഫ്റ്റ്വെയര്‍ ഭിക്ഷ ആര്‍ക്കുവേണം. വല്ല ജാലികളും ചെയ്തിട്ടുണ്ടെങ്കില്‍ കൂലിവാങ്ങെടോ കൈപ്പള്ളി.
  ദുര്‍ബലരാണെന്നു കരുതി താന്‍ നടത്തുന്ന പുഛവും പരിഹാസവും വ്യക്തിഗതമാകുന്നു. ഇതു ചൂണ്ടിക്കാണിച്ചുതന്നതിന്‌ അനോണിയോട്‌ നന്ദി പറയുകയാണ്‌ വേണ്ടത്‌.

 27. Anonymous said...

  "ഈ ഭാഷ (മലയാളം) ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി മാത്രം ഉപയോഗിക്കുന്ന ഭാഷയാണു്. എന്റെ വീട്ടിലോ, തൊഴിലിലോ ഞാന്‍ മലയാളം ഉപയോഗിക്കുന്നില്ല."

  ജര്‍മനിക്കാരന്‍ സായിപ്പ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുപോലും ഈ മല്ലു സായിപ്പിനോളം വരില്ല.

  ഞാന്‍ നിങ്ങള്‍ക്കുവേണ്ടി മലയാളം പഠിച്ചൂന്ന്. ഹഹഹഹഹ.

 28. ഉണ്ണിക്കുട്ടന്‍ said...

  അനോണി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല ഒട്ടും ....
  എന്നാലും അതു വായിച്ചു ചിരിച്ചൂട്ടോ ഞാന്‍ ...

 29. Kaippally കൈപ്പള്ളി said...

  Herman Gundert എന്ന പേരല്ലാതെ അങ്ങേരെ പറ്റി വേറെ ഒന്നും അറിഞ്ഞൂടാത്ത Anony.

  Gundert എഴുതിയ ഒരു സാധനവും വായിച്ചിട്ടില്ല എന്നു മനസിലായി.

  മതിയാക്ക് ചെല്ല.

 30. deepdowne said...

  അങ്കിളേ, താങ്കളുടെ പോസ്റ്റും കൈപ്പള്ളിയുടെ ചൊടിക്കലും തമ്മില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ മൂഡ്‌ ശരിയല്ലാത്ത ഏതോ സമയത്തായിരിക്കാം ആ പോസ്റ്റ്‌ കണ്ടത്‌, അപ്പോള്‍ ദേഷ്യം മുഴുവന്‍ അതിന്മേല്‍ തീര്‍ത്തു എന്നോ മറ്റോ കരുതി സമാധാനിക്കുക. അല്ലായിരുന്നെങ്കില്‍ ഇത്രയും കമന്റിട്ടതില്‍ ഒരാളെങ്കിലും കൈപ്പള്ളിയുടെ ദേഷ്യം ന്യായീകരിക്കുമായിരുന്നില്ലേ?
  പിന്നെ, ഇന്‍സ്റ്റന്റായി ഫോണ്ടിന്റെ വലുപ്പം കുറക്കാനും കൂട്ടാനും ഒരു ലൊടുക്കുവിദ്യയുണ്ട്‌: കീബോര്‍ഡിലെ ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മൗസിന്റെ മുകളിലെ വീല്‍ (mousewheel) ചൂണ്ടുവിരല്‍ കൊണ്ട്‌ മെല്ലെ അല്‍പം തിരിക്കുക. ഉപയോഗിക്കുന്നയാളുടെ ദിശയിലേക്ക്‌ തിരിച്ചാല്‍ ഫോണ്ടിന്റെ വലുപ്പം കൂടും. എതിര്‍ദിശയിലേക്കായാല്‍ വലുപ്പം കുറയും. (അപൂര്‍വം ചില സൈറ്റുകളില്‍ ഇതു ഫലിക്കില്ല . പിന്നെ, വീല്‍ ഇല്ലാത്ത മൗസ്‌ ആണെങ്കില്‍ കാര്യമില്ല കേട്ടോ.)

 31. keralafarmer said...

  എന്റെ സീനിയോറിറ്റി നഷ്ടപ്പെടുന്നല്ലോ. ഇനിയും പെന്‍‌ഷനായവര്‍ മലയാളം നല്ലതാണെന്ന്‌ കരുതി ഇവിടെ ബൂലോഗരായാല്‍ ഈ പിള്ളേരെല്ലാം കൂടി ചന്ദ്രേട്ട വിളിമതിയാക്കി എന്നെയും അങ്കിളെന്ന്‌ വിളിക്കുമല്ലോ.

 32. അങ്കിള്‍. said...

  നമസ്കാരം ചന്ദ്രശേഖരന്‍ നായര്‍. മറ്റുള്ളവര്‍ താങ്കളെ തുടര്‍ന്നും ചന്ദ്രേട്ടാ എന്നു തന്നെ വിളിക്കുന്നതാവും ഭംഗി. അങ്ങനെയാകട്ടെ എന്നാശിക്കുന്നു. എന്നെ അങ്കിള്‍ എന്നു മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ uncle എന്നര്‍ത്ഥം വന്നുപോയാലും തെറ്റില്ല. താങ്കള്‍ എന്നെ അങ്കിള്‍ എന്നു വിളിക്കുമ്പോള്‍ അതിന്റെ spelling, 'angkil' എന്നാകാനേ തരമുള്ളൂ. ഞാന്‍ താങ്കളെ പേര്‍ വിളിച്ചുകൊള്ളാം.

  പരിചയപ്പെട്ടതില്‍ വളരെ വളരെ സന്തോഷം.

 33. ആഷ | Asha said...

  നമസ്ക്കാരം അങ്കിള്‍!(തെലുങ്കിലാണേ അങ്കൂള്‍)
  അങ്കിളിന്റെ അതിഥിയായി വന്ന കൊച്ചു മിടുക്കന്‍ കാ‍രണാ ഞാനും ഫോണ്ടു സൈസ് മാറ്റുന്നതു പഠിച്ചേട്ടോ.
  ഇനിയും പുതിയ പാഠങ്ങള്‍ പഠിക്കുമ്പോ ഞങ്ങള്‍ക്കും കൂടെയൊന്നു പറഞ്ഞു തരണേ :)

 34. Unknown said...

  തെലുങ്കിലാണേ അങ്കൂള്‍

  വാസ്തവം,

  തെലുങ്കന്‍ കൂട്ടുകാരന് അയാള്‍ടെ “അങ്കൂളിനെ” വര്‍ണ്ണിക്കുമ്പോള്‍ എനിക്കങ്ങ് ചൊറിഞ്ഞു കേറുമായിരുന്നു..

  സംയമനം പാലിക്കാതെ പറ്റില്ലല്ലോ?

  തെലുങ്കന്റെ അങ്കൂളിനു് സ്വന്തം അനന്തരവളെ കൂളായി കെട്ടാം എന്നതാവും അവര്‍ക്കങ്ങേരു് അങ്കൂളായതു്.

  അതിപ്പോ തമിഴനും അങ്ങിനെ തന്നല്ലേ? അണ്ണാ‍ച്ചി മാമന്, മണിമാരന്‍, മാനസ ചോരന്‍, കാമദേവന്‍.

  ചില കാര്യങ്ങള്‍ സഹിക്കാന്‍ സഹിഷ്ണുതയെണ്ണ കൂടുതല്‍ കത്തിക്കേണ്ടി വരുന്നു. ഹെന്തൊരു ലോകം..!

  മൊട കണ്ടാലിടപെടുമെന്നല്ല, അങ്കൂളിനെ കണ്ടിട്ട് ഇതിലിടപെട്ടു പോയി..

  ഓഫടി അങ്കിള്‍ ക്ഷമിക്കുമല്ലോ?

 35. അങ്കിള്‍. said...

  ഏവൂരാനെപോലൊരാള്‍ വെറുതേ വന്ന്‌ എന്റെ ബ്ലോഗില്‍ ഒരു ഓഫ്‌ കമന്റ് ഇട്ടേച്ച്‌ പോകില്ല. പക്ഷേ കാരണം എനിക്കിതുവരെ പിടികിട്ടിയില്ല. എന്റെ ഏത്‌ പ്രവര്‍ത്തിയാണ്‌ താങ്കളെ ഇതിനു പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കിയാല്‍ തരക്കേടില്ലായിരുന്നു. ഒരു തിരുത്തലിനതീതനൊന്നുമല്ല ഞാന്‍.

  എവിടെയാണ്‌ മൊട കണ്ടത്‌. ഏതായാലും, താങ്കളുടെ കമന്റില്‍ പറഞ്ഞിരിക്കുന്ന ഒരു അങ്കൂളല്ല ഞാന്‍. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ വേണം എന്നെപ്പറ്റിയുള്ള ധാരണ തിരുത്താന്‍. അതുകൊണ്ട്‌, ദയവുചെയ്ത്‌ അപ്പറഞ്ഞ മൊടയെന്തെന്ന്‌ വ്യക്തമാക്കിത്തരുമല്ലോ?.

  ഏവൂരാന്റെ e-mail id എനിക്കറിയില്ല. അതുകൊണ്ട്‌ ഇത്‌ എന്റെ ബ്ലോഗില്‍ തന്നെ ഒരു കമന്റായിട്ടിടുന്നു.

  qw_er_ty

 36. അങ്കിള്‍. said...

  ഇതേ പ്രശ്നം ഞാന്‍ ഏവൂരാന്റെ ബ്ലോഗിലും ഉന്നയിച്ചിരുന്നു, ഇവിടെ. മറുപടി കിട്ടിയില്ല.

  അപ്പോഴാണ്‌ ഡിങ്കന്റെ ബ്ലോഗില്‍ വര്‍മ്മമാര്‍ കുംഭസരിക്കുന്നുണ്ടെന്നറിഞ്ഞത്‌. ഡിങ്കന്റെ സഹായ്ം ചോദിച്ചു. ഡിങ്കന്റെ മറുപടി ഇവിടെ.

  qw_er_ty

 37. evuraan said...

  കൊരട്ടി കാരണം ഇവ കണ്ടില്ല, ഇതു വരെ.

  ആഷയുടെ കമന്റിനു പിന്നോടിയായി എഴുതി ചേര്‍ത്തതാണു്, തെലുങ്കന്‍ സുഹൃത്തിന്റെ “അങ്കൂള്“ വിളി, വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മ വന്നു, അത്ര മാത്രം.


  ഇപ്രകാരം പ്രൊഫൈല്‍ നെയിമുകള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് വിമ്മിഷ്ടമുണ്ട്.. നാളെയൊരാള്‍ “എന്റെ അച്ഛന്‍” എന്ന പേരില്‍ പ്രൊഫൈല്‍ നെയിമുണ്ടാക്കിയാല്‍, അയാളെഴുതുന്ന പോസ്റ്റില്‍ ചെന്നു് “എന്റെ അച്ഛാ, നല്ല പോസ്റ്റ്” എന്നൊക്കെ കമന്റുവാനെന്തോ ഒരു വ്യ്‌ക്തിപരമായ വൈക്ലബ്യം.

  വായില്‍ പുല്ലു് ബലമായി തിരുകിയും, ദേ ഇവന്‍ പുല്ലു തിന്നേയെന്നു് പ്രസ്താവിക്കാമല്ലോ?

 38. ആഷ | Asha said...
  This comment has been removed by the author.
 39. ആഷ | Asha said...

  അങ്കിള്‍,
  ഞാനുമിത് നേരത്തെ കണ്ടിരുന്നില്ല.
  ഏവൂരാന്‍‌ജിയുടെ ബ്ലോഗില്‍ അങ്കിളിന്റെ കമന്റ് കണ്ടിരുന്നു പക്ഷേ ആ ലിങ്ക് ക്ലിക്ക് ചെയ്തു നോക്കിയില്ല. ഇതുമായി ബന്ധപ്പെട്ടതാണെന്നു വിചാരിച്ചില്ല.
  ഇവിടെ(ഹൈദ്രാബാദ്) തെലുങ്കര്‍ അങ്കിള്‍ എന്നത് അങ്കൂള്‍ എന്നാ ഭൂരിഭാഗവും ഉച്ചരിക്കുന്നത് അതാ ഞാന്‍ ബ്രാക്കറ്റില്‍ അങ്ങനെ എഴുതിയത്.
  അതാ ഈ പ്രശ്നങ്ങള്‍ക്ക് കാരണം.
  ഏവൂരാന്‍‌ജി ആ അങ്കൂളിനെ കണ്ടു അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഓഫ് ടോപ്പിക്കായി എഴുതിയെന്നു മാത്രം.
  അത്രേ ഉള്ളു കാര്യങ്ങള്‍
  ഇനി ടെന്‍ഷനൊക്കെ മാറ്റി സന്തോഷമായൊന്നു ചിരിച്ചേ :)

 40. അങ്കിള്‍. said...

  പുഴ.കോം -ല്‍ ഏവൂരാന്റെ കമന്റ്‌ അവസരത്തിനൊത്തതല്ലെന്ന്‌ പലരും പറഞ്ഞു. എനിക്കുണ്ടായ അനുഭവം ഞാനവിടെ പറഞ്ഞു. ഏവൂരാനത്‌ ഇഷ്ടപ്പെട്ടില്ലന്ന്‌ തോന്നുന്നു. അതുകൊണ്ട്‌ ഉടന്‍ ഇവിടെ വന്ന്‌ മുകളിലുള്ള അദ്ദേഹത്തിനു മാത്രം മനസ്സിലാകുന്ന ഒരു കമന്റും ഇട്ടിരിക്കുന്നു. ഉത്തരവാദപ്പെട്ട ഒരു ബ്ലോഗ്ഗരുടെ തരംതാണ പ്രവൃത്തിയാണിത്‌. കഷ്ടം

  qw_er_ty

 41. Mr. K# said...

  അങ്കിളേ, ഏവൂരാ‍ന്‍ പണ്ട്, ആദ്യത്തെ കമന്റ് ഇട്ടപ്പോള്‍ എനിക്കു മനസ്സിലായില്ലെങ്കിലും രണ്ടാമതു വന്ന് പറഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി. ചിലര്‍ തിരഞ്ഞെടുക്കുന്ന പേരുകള്‍ കണ്ടാല്‍ അത്തരം കമന്റിടാന്‍ തോന്നും. അങ്കിള്‍ എന്ന പേരു കണ്ടാല്‍ എനിക്ക് തോന്നില്ല, പക്ഷേ മറ്റു പല പേരുകളും കണ്ടിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണമായി ഗുരുനാഥന്‍, മാഷ് എന്നിവ. ഇവരെ നമ്മള്‍ എങ്ങനെ സംബോധനചെയ്യും എന്നതാണു പ്രശ്നം. അങ്കിളിനേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു ബ്ലോഗര്‍ക്കോ അല്ലെങ്കില്‍ അങ്കിളിനെ uncle ആയി കാണാന്‍ താല്പര്യമില്ലാത്ത ഒരു ബ്ലോഗര്‍ക്കോ തോന്നുന്ന കാര്യമാണ് ഏവൂരാന്‍ പറഞ്ഞത്. അതിനെ ഒരു അഭിപ്രായം എന്ന രീതിയില്‍ കണ്ടാല്‍ മതി.

  qw_er_ty

 42. അങ്കിള്‍. said...

  ഇതെന്ത്‌ കമന്റുകളാണ്‍്.(ഇതിന് മുകളില്‍ കാണുന്ന 3-4 കമന്റുകള്‍) ഇങ്ങനെയുള്ള കമന്റുകള്‍ വന്നതിന് ശേഷം എനിക്ക്‌ ബ്ലോഗ്ഗറിലോട്ട്‌ log in ചെയ്യാന്‍ പറ്റുന്നില്ല. ഏതോ ഒരു ട്രോജന്‍ വൈറസ്സ്‌ ഉണ്ടെന്നും കാണിക്കുന്നു. AVG ഉപയോഗിച്ച്‌ heal ചെയ്യുന്നുണ്ടെങ്കിലും, വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. സിസ്റ്റം സ്ലോയും ആയി.

  ബൂലോഗരെ നിങ്ങള്‍ക്കിനെ അനുഭവം ഉണ്ടോ. എങ്ങ്നെ പരിഹരിച്ചു.

 43. അങ്കിള്‍. said...

  എനിക്കാ കമന്റുകളെ മായ്ച്‌ കളയുവാന്‍ കഴിഞു. ആദ്യം അതിനും കഴിയില്ലായിരുന്നു.

  മൂന്ന്‌ നാല് ഇംഗ്ലീഷ്‌ അക്ഷരങ്ങളും അതിന് ശേഷം ഈ ബ്ലോഗ്‌ നല്ലതാണെന്നൊരു വാചകവും. അത്ര മാത്രമായിരുന്നു ആ കമന്റുകള്‍. മറ്റൊരു വിവരവം മനസിലാക്കാന്‍ പറ്റുന്നില്ലായിരുന്നു.

  ബാക്കി പ്രയാസങ്ങള്‍ നിലനില്‍ക്കുന്നു.

 44. Mr. K# said...

  അങ്കിളേ അനോണി ഓപ്ഷന്‍ എടുത്തു കളയൂ
  അനോണി വേണമെങ്കില്‍ വേഡ് വെരി ഓണാക്കിയിടൂ. മറുമൊഴിയില്‍ ഇത്തരം കുറേ കമന്റുകള്‍ കണ്ടിരുന്നു. പലരുടെ ബ്ലോഗിലും ഉണ്ട്.

 45. Mr. K# said...

  അങ്കിളിന്റെ സിസ്റ്റത്തിലുള്ള വൈറസ് അല്ല ഈ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഈ കമന്റുകള്‍ സ്പാം ആണ്.

 46. അങ്കിള്‍. said...

  കുതിരവട്ടന് നന്ദി. ഞാന്‍ word veri on ചെയ്തു.

 47. Anonymous said...

  wow gold
  wow gold
  wow power leveling
  wow power leveling
  wow gold@@@@
  World of Warcraft Gold
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow power leveling
  wow powerleveling
  wow powerleveling
  wow powerleveling
  rolex replica
  wow powerleveling
  wow powerleveling
  wow powerleveling
  wow powerleveling
  wow powerleveling
  wow powerleveling
  wow powerleveling
  wow powerleveling
  replica rolex
  powerleveling
  powerleveling
  powerleveling
  powerleveling
  power leveling
  power leveling
  powerleveling
  powerleveling
  power leveling
  power leveling
  power leveling
  power leveling
  power leveling
  power leveling
  power leveling
  power leveling
  rolex
  wow gold
  wow gold
  Warcraft Gold
  Warcraft Gold

  中高年 転職
  アルバイト 求人情報
  ブライダル
  転職
  競馬
  FX
  ダイエット
  お見合い
  競馬 予想
  新築マンション
  新築マンション
  コンタクトレンズ
  婚約指輪
  合宿免許
  人材派遣
  東京都 墓地
  派遣会社
  人材派遣
  パチンコ 攻略
  おなら

  货架
  OCR
  OCR
  手机词典
  高速扫描
  机票
  灭蟑螂
  蜗轮减速机
  减速机
  齿轮减速机
  丝杆升降机
  租房
  租房
  北京租房
  北京租房
  搬家公司
  北京搬家
  北京搬家公司
  上海机票
  上海机票
  上海打折机票
  上海打折机票
  上海特价机票
  上海特价机票
  搬家公司
  搬家公司
  北京搬家公司
  北京搬家公司

  dgfgjghj