tag:blogger.com,1999:blog-3870822781824769268.post8296758651412777171..comments2024-03-15T15:27:42.725+05:30Comments on ഉപഭോക്താവ് / Consumer: എന്താണ് ഉപഭോക്തൃ തര്ക്കംഅങ്കിള്.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger47125tag:blogger.com,1999:blog-3870822781824769268.post-34765610377574944362008-01-04T12:27:00.000+05:302008-01-04T12:27:00.000+05:30ഉപഭോക്തൃ പ്രശ്നം: 32- ഫോണ്‍ മോഷണം: കടയുടമ കുറ്റക്ക...ഉപഭോക്തൃ പ്രശ്നം: 32- ഫോണ്‍ മോഷണം: കടയുടമ കുറ്റക്കാരനല്ല

തിരുവനന്തപുരം: റിപ്പയറിങ്ങിനു നല്കിയ മൊബെയില്‍ ഫോണ്‍ മോഷണംപോയതില്‍ കടയുടമ കുറ്റക്കാരനല്ലെന്നു സംസ്ഥാനഉപഭോക്തൃ കമ്മിഷന്. കോട്ടയം ഉപഭോക്തൃ ജില്ലാ ഫോറത്തിന്റെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണു കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് കെ.ആര്. ഉദയഭാനുവിന്റെ ഉത്തരവ്. കോട്ടയം ജില്ലയിലെ ഒരു ഉപഭോക്താവ് കേടു തീര്‍ക്കാന്‍ നല്കിയ മൊബെയില്‍ ഫോണ്‍, കടയില്‍ നിന്നു മോഷണംപോയതിനെ തുടര്‍ന്നു തിരിച്ചുനല്‍കാന്‍ സാധിച്ചില്ല. കട ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണു തുക നല്‍കേണ്ടത് എന്ന വാദം കമ്മിഷന് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കേസ് വീണ്ടും കോട്ടയം ഉപഭോക്തൃ ഫോറത്തില്‍ വിട്ടു.(മനോരമ: 4-01-2008)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-57316036900642121932008-01-01T11:00:00.000+05:302008-01-01T11:00:00.000+05:30അങ്കിള്‍ , ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം എന്ന...അങ്കിള്‍ , ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം എന്ന വാര്‍ത്ത ഇവിടെ ഒരു കമന്റ് ആയി എഴുതുന്നതിന് പകരം ഒരു പോസ്റ്റാക്കിയിരുന്നുവെങ്കില് ഒരു ചര്‍ച്ചക്കുള്ള അവസരമാകുമായിരുന്നു എന്നെനിക്ക് തോന്നുന്നു . വളരെ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ചികിത്സ . തല്ക്കാലം ഒന്നും നടക്കുകയില്ലെങ്കിലും ഒന്ന് രണ്ടാളുകള്‍ക്ക് പറഞ്ഞുവെക്കുകയെങ്കിലും ചെയ്യാമല്ലോ !

താങ്കള്‍ക്കും സഹധര്‍മ്മിണിക്കും പുതുവത്സരാശംസകള്‍ നേരുന്നു !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-1892944570537328902008-01-01T09:28:00.000+05:302008-01-01T09:28:00.000+05:30ഉപഭോക്തൃപ്രശ്നം -32: ചികിത്സാനിരക്ക് പ്രദര്‍ശിപ്പി...ഉപഭോക്തൃപ്രശ്നം -32: ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം

ന്യൂഡല്‍ഹി: തലസ്ഥാനത്തെ ആശുപത്രികളില്‍ ചികില്‍സാ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി ഉപഭോക്തൃ കമ്മിഷന് വിധിച്ചു. ചികില്‍സാ ചെലവ് താങ്ങാനാവുന്നതാണോയെന്നു രോഗികള്‍ക്ക് മുന്‍കൂട്ടി ധാരണ ലഭിക്കാന്‍ വേണ്ടിയാണിത്. ചികില്‍സാ ചെലവിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അവ്യക്തത നിലനിര്‍ത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ആസ്തമ രോഗചികില്സയ്ക്കിടെ ചെലവു വ്യക്തമാക്കിയിരുന്നില്ലെന്ന പരാതിയില്‍ രോഗിയായ നാഥുറാം ബന്‍സലിനു ശാന്തി മുകുന്ദ് ആശുപത്രി കാല്‍ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കമ്മിഷന് ഉത്തരവിട്ടു. ചികില്‍സയ്ക്ക് ശേഷം ഒരു ലക്ഷത്തിലേറെ രൂപയുടെ ബില്ലാണ് ശാഹ്ദ്ര നിവാസിയായ ബന്‍സലിനു കിട്ടിയത്.(മ.മ:1-1-08)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-46025626253739698042007-12-27T14:51:00.000+05:302007-12-27T14:51:00.000+05:30ഉപഭോക്തൃപ്രശ്നം -31: വസ്തു വില്‍പ്പന.വസ്തു വിലകൊടു...ഉപഭോക്തൃപ്രശ്നം -31: വസ്തു വില്‍പ്പന.

വസ്തു വിലകൊടുത്ത് പ്രമാണം എഴുതിയ ആള്‍ക്ക് ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടാന്‍ അവകാശമുണ്ടോ? ഇല്ല. പ്രതിഫലം നല്കി വസ്തു വാങ്ങിയ ആളായാല്‍ തന്നെയും സ്ഥാവര വസ്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തീര്‍ച്ച ചെയ്യാന്‍ ഫോറത്തിനവകാശമില്ല.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-66167271341475316652007-12-27T14:47:00.000+05:302007-12-27T14:47:00.000+05:30ഉപഭോക്തൃ പ്രശ്നം - 30: അഗ്മാര്‍ക്ക്.കാര്ഷികോല്പന...ഉപഭോക്തൃ പ്രശ്നം - 30: അഗ്മാര്‍ക്ക്.

കാര്ഷികോല്പന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ച് തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇരിഞ്ഞാലക്കുട, പാലക്കാട്, കോഴികോട് എന്നിവിടങ്ങളിലെ അഗ്മാര്‍ക്ക് ഗ്രേഡിങ് ലബോറട്ടറികള്‍ ലെബല്‍ നല്‍കും.ഇവിടെ വെളിച്ചെണ്ണ, നല്ലെണ്ണ, തേന്‍, നെയ്യ്, കറിമസാല പൊടികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ഗുണനിര്‍ണ്ണയം ചെയ്യും.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-58872842628526858932007-12-18T19:46:00.000+05:302007-12-18T19:46:00.000+05:30ഉപഭോക്തൃ പ്രശ്നം -29: നോമിനി.ഇന്‍ഷുറന്‍സ് പോളിസിയ...ഉപഭോക്തൃ പ്രശ്നം -29: നോമിനി.

ഇന്‍ഷുറന്‍സ് പോളിസിയിലെ നോമിനേഷന് ചൂണ്ടിക്കാണിക്കുന്നത് ഏതു കൈകളാണോ സംഖ്യ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതാണ്. അപ്രകാരമുള്ള സംഖ്യ നല്കുന്നതോടുകൂടി പോല്ലിസി പ്രകാരമുള്ള സംഖ്യ നല്‍കുന്നതിനുള്ള ബാധ്യത തീരുന്നതാണ്. പക്ഷേ പിന്തുടര്ച്ചാവകാശം വഴി തുക കിട്ടേണ്ടവര്‍ക്കു നോമിനേഷനും പേമെന്റും ഒരു തടസ്സമല്ല. (എ.ഐ.ആര് 1994 സു-കോടതി346). പിന്തുടര്ച്ചാ സര്‍ട്ടിഫിക്കറ്റ് ഹാജരാകിയാലേ നോമിനിക്ക് സംഖ്യ കൊടുക്കുകയുള്ളൂ എന്നു പറയുന്നത് സേവനത്തിലെ പോരായ്മ യാണ്. ഫോറത്തില്‍ പരാതി നല്‍കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-29995826897424243852007-12-17T10:10:00.000+05:302007-12-17T10:10:00.000+05:30ഉപഭോക്തൃ പ്രശ്നം -28: സിമന്റ് പയ്ക്കറ്റിലെ കുറവ്...ഉപഭോക്തൃ പ്രശ്നം -28: സിമന്റ് പയ്ക്കറ്റിലെ കുറവ്.

ഒരു സിമെന്റ് വില്പ്പനക്കരനോട് പരാതിക്കാരന് സിമെന്റ് വാങ്ങി. ചില പായ്ക്കറ്റില്‍ സിമന്റിന്റെ അളവ് കുറവുണ്ടായിരുന്നതായി കണ്ടു. നിശ്ചിത അളവ് സിമന്റ് ഉള്ള പായ്കറ്റ് നല്‍കുക എന്നുള്ളത് പല്പനക്കാരന്റെ ചുമതലയാണ്.സിമന്റിന്റെ നിര്‍മ്മാതാവുമായി പരാതിക്കരന് ഒരു ഇടപാടുമില്ല. വില്‍പ്പനക്കാരനെതിരെ ഫോറത്തില്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-35880191128509507532007-12-16T15:53:00.000+05:302007-12-16T15:53:00.000+05:30ഉപഭോക്തൃ പ്രശ്നം -27: ബുക്ക് ചെയ്തിട്ടും സീറ്റില്‍...ഉപഭോക്തൃ പ്രശ്നം -27: ബുക്ക് ചെയ്തിട്ടും സീറ്റില്ല.

സീറ്റ് റിസര്‍വ് ചെയ്തിട്ടും ബസില്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്ന ദബതികള്‍ക്ക് ഫോറത്തില്‍ പരാതി നല്‍കാം. കണ്ടക്ടരുടെ അനാസ്ഥ മൂലം സീറ്റ് ലഭിച്ചില്ലെന്നും അതിനാല്‍ നിന്നു യാത്ര ചെയ്യേണ്ടി വന്നുവെന്നും അതിനാല്‍ ഇന്ന അസൌകര്യമുണ്ടായി എന്നുമാണ് തെളിയിക്കേണ്ടത്. ബസ്സില്‍ റിസര്‍വ് ചെയ്ത സീറ്റുകള്‍ മറ്റു യാത്രക്കാര്‍ കൈയ്യടക്കിയത് ഒഴിപ്പിച്ച് നല്‍കാത്തതിനു 500 രൂപ നഷ്ട പരിഹാരം അനുവദിച്ചു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-20914477903951780302007-12-15T14:33:00.000+05:302007-12-15T14:33:00.000+05:30ഉപഭോക്തൃ പ്രശ്നം -26: ടിവി യുടെ ഉടമസ്ഥനല്ല ഇന്ഷൂര...ഉപഭോക്തൃ പ്രശ്നം -26: ടിവി യുടെ ഉടമസ്ഥനല്ല ഇന്‍ഷൂര്‍ ചെയ്തത്.

1983-ല്‍ വാങ്ങിയ ട്.വി. ഒരു വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്തു. ടി.വി. നിലത്തു വീണു പിക്ചര്‍ ടൂബ് പൊട്ടിയതിനെതുടര്‍ന്ന് ക്ലെയിം പാസ്സാക്കുന്ന സമയത്ത് ടി.വി. വാങ്ങിയ ബില്‍ മറ്റൊരാല്ലിന്റെ പേരിലാണെന്ന് കണ്ടുപിടിച്ചു. ഇതേ തുടര്‍ന്ന് ക്ലെയിം നല്കാന് കഴിയില്ലെന്ന് ഇന്‍ഷൂറന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍ താന്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പ്രോവിഡണ്ട് ഫ്ണ്ടില്‍ നിന്നും വായ്പ എടുത്താണ് ടി.വി.വാങ്ങിയതെന്നും വാങ്ങാന്‍ പോയത് അനുജനായതുകൊണ്ട് ബില്‍ അദ്ദേഹത്തിന്റെ പേരിലെഴുതിയതാണെന്നുള്ള ഉപഭോക്താവിന്റെ വിശദീകരണം ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ക്ക് സ്വീകാര്യമായില്ല. ടി.വി. വാങ്ങിയ കാലം മുതലേ പരാതിക്കാരന്റെ വീട്ടില്‍ ഉപയോഗത്തിലിരിക്കുകയായിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി പോളിസി റദ്ദു ചെയ്യുകയും അടച്ച പ്രീമിയം തുകയായ 100 രൂപ മടക്കികൊടുക്കുകയും ചെയ്തു. ഇന്‍ഷൂര്‍ ചെയ്ത സമയത്ത് ബില്ല് ഉണ്ടായിരുന്നത് പരിശോധിച്ച് ടി.വി. മറ്റൊരാളിന്റെ പേരിലുള്ളതാണെന്ന് ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം ഉന്നയിച്ചിരുന്നില്ല. ക്ലെയിം കിട്ടാന്‍ ഉപഭോക്താവിന്( പരാതിക്കരനു) ഫോരത്തില് പരാതി നല്‍കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-12223141075610569382007-12-13T09:37:00.000+05:302007-12-13T09:37:00.000+05:30ഉപഭോക്തൃ പ്രശ്നം -26: നിക്ഷേപകന് ഉപഭോക്താവാണ്.കമ്...ഉപഭോക്തൃ പ്രശ്നം -26: നിക്ഷേപകന് ഉപഭോക്താവാണ്.

കമ്പനികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ‘സേവനം’ കമ്പനി നല്‍കുന്നില്ലെന്നും അതിനാല്‍ നിക്ഷേപകന് ഉപഭോക്താവല്ലെന്നും അതുകൊണ്ട് പ്രസ്തുത നിയമമനുസരിച്ചുള്ള സംരക്ഷണത്തിനു അര്ഹതയില്ലന്നുമുള്ള തര്‍ക്കം സ്വീകാര്യമല്ല. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാന്‍ ഉദാര വ്യാഖ്യാനം എന്ന സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടാണ് നിക്ഷേപകന് ഉപഭോക്താവാണെന്ന് ദേശീയ കമ്മീഷന് വിധിച്ചിട്ടുള്ളത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-41743454040353338872007-12-12T14:17:00.000+05:302007-12-12T14:17:00.000+05:30ഉപഭോക്തൃ പ്രശ്നം -25: 12000 രൂപയുടെ ടെലഫോണ്‍ ബില്‍...ഉപഭോക്തൃ പ്രശ്നം -25: 12000 രൂപയുടെ ടെലഫോണ്‍ ബില്‍.

പരാതിക്കാരനു 2 മാസക്കാലത്തേക്ക് 12,962 രൂപയുടെ ടെലഫോണ്‍ ബില്‍ വന്നു. ആദ്യം ടെലികോം വകുപ്പിന് പരാതി നല്കിയപ്പോള് മീറ്ററും മറ്റു ഉപകരണങ്ങളും ശരിയാണെന്നും ചാര്‍ജില്‍ തെറ്റു വന്നിട്ടില്ലെന്നുമായിരുന്നു മറുപടി. പിന്നീട് പരാതിക്കാരന് ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഹൈകോടതി മുഖേന നിയമിച്ച ആര്‍ബിട്രേറ്റര്‍ ഉപഭോക്താവിന്റെ ടെലഫോണ്‍ തകരാറുള്ളതായി കണ്ടെത്തി. ടെലിഫോണ്‍ ഉപഭോക്താവിനു ടെലിഫോണ്‍ തകരാറ് കണ്ടുപിടിക്കാന്‍ സംവിധാനമില്ല. പരാതിക്കാരന്റെ വീട്ടില്‍ ആയിടെ വിശേഷങ്ങള്‍ ഒന്നും ഇല്ലായിരുന്നു. മുമ്പുള്ള മൂന്ന് ബില്ലുകളുടെ ശരാശരി സംഖ്യയായി കുറവു ചെതു കിട്ടാനായി ഫോറത്തില്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-10649218449791375522007-12-11T09:28:00.000+05:302007-12-11T09:28:00.000+05:30ഉപഭോക്തൃപ്രശ്നം -24: വോട്ടേജ് ക്ഷാമം.പറയക്കടവ് സ...ഉപഭോക്തൃപ്രശ്നം -24: വോട്ടേജ് ക്ഷാമം.

പറയക്കടവ് സ്വദേശി ഹരി വിദ്യാര്‍ത്ഥിയാണ്. സന്ധ്യ കഴിഞ്ഞ് വൈദ്യുതി വിളക്കുകള്‍ക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമില്ല. ഉപഭോക്തൃകോടതിയില്‍ പരാതി നല്കി. കായലിലൂടെ 11 കെ.വി.ലൈന്‍ വലിച്ച് പുതിയ ട്രാന്‍സ്ഫോര്‍മര്‍ അമൃതപുരിയില്‍ സ്ഥാപിച്ചു കൊടുക്കുവാന്‍ വിധിയായി. സ്ഥാപിച്ച് കിട്ടുകയും ചെയ്തു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-64093987088003807162007-12-08T11:21:00.000+05:302007-12-08T11:21:00.000+05:30സാജന് പറഞ്ഞത് ശരിതന്നെ. പരാതി നല്കുമ്പോള് ഉണ്ട...സാജന് പറഞ്ഞത് ശരിതന്നെ. പരാതി നല്കുമ്പോള് ഉണ്ടായ നഷ്ടമേ കോടതി കണക്കിലെടുക്കൂ.

കിട്ടാനുള്ളത് ഒരു രൂപയാണെങ്കിലും ചിലര്‍ വാദിച്ച് നേടാറുണ്ട്. അവിടെ അഭിമാനത്തിന്റെ പ്ര്ശ്നവും കൂടിയുണ്ട്.

സമയവും, ധനവും, ഇച്ഛാശക്തിയുമുള്ള ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുള്ളതു കൊണ്ടാണ് ഉപഭോക്തൃകോടതിയെന്ന് പറഞ്ഞാല്‍ ചില വ്യാപാരി വ്യവസായികളെങ്കിലും ഉപഭോക്താക്കളെ മാനിക്കുന്നത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-28848483123407096912007-12-08T09:43:00.000+05:302007-12-08T09:43:00.000+05:30അങ്കിളേ ഇത്തരം കേസുകളില്‍ ഫൈന്‍ മാത്രം (5 രൂപ) തിര...അങ്കിളേ ഇത്തരം കേസുകളില്‍ ഫൈന്‍ മാത്രം (5 രൂപ) തിരിച്ചു കിട്ടിയത് കൊണ്ട് എന്തു വിശേഷം,
നമ്മുടെ നാട്ടിലെ സിസ്റ്റെം അനുസരിച്ച് ഈ കേസൊക്കെ റെഡ് ടേപ്പില്‍ നിന്നൊക്കെ കുരുക്കഴിച്ച് എടുക്കാന്‍ ചുരുങ്ങിയത് എത്ര ദിവസവും എത്ര പണവും ചെലവാകും?
അതൊക്കെ അപ്പൊ എങ്ങനെ കോമ്പന്‍സേറ്റ് ചെയ്യപ്പെടും?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-11730496432791576762007-12-08T09:38:00.000+05:302007-12-08T09:38:00.000+05:30ഉപഭോക്തൃ പ്രശ്നം -23: കറണ്ടുബില്ല് അടക്കുന്ന തീയത...ഉപഭോക്തൃ പ്രശ്നം -23: കറണ്ടുബില്ല് അടക്കുന്ന തീയതി.

ഇലക്ട്രിസിറ്റി ബില്‍ അടക്കേണ്ടുന്ന അവസാന ദിവസം ഒഴിവ്ദിവസ്സമായതുകൊണ്ട് തൊട്ടടുത്തദിവസം ബില്‍ത്തുക അടച്ചപ്പോള്‍ പരാതിക്കാരനില്‍ നിന്നും 5 രൂപ ഫൈന്‍ ഈടാക്കി. എന്നാല്‍ ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്ന ദിവസം അടക്കേണ്ടുന്ന തുക അടുത്ത ദിവസം അടച്ചാല്‍ മതി. ഫൈന്‍ മടക്കി നല്കാന് വിധിയായി.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-53537602075876387382007-12-08T09:32:00.000+05:302007-12-08T09:32:00.000+05:30ഉപഭോക്തൃ പ്രശ്നം -22: ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ ത...ഉപഭോക്തൃ പ്രശ്നം -22: ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലേ.

മിക്കവാറും എല്ലാ സാധനങ്ങള്‍ വാങ്ങുമ്പോഴും ബില്ലുകളില്‍ കണ്ടുവരുന്ന മുന്നറിയിപ്പാണ് ഒരിക്കല്‍ വിറ്റ സാധനം തിരിച്ചെടുക്കില്ല എന്നത്. ഉത്പാദകരും വ്യാപാരികളും ഉപഭോക്താവിന്റെ മേല്‍ ഏകപക്ഷീകമായി അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കരാറുകള്‍ക്ക് നിയമത്തിന്റെ പിന്‍ബലം എപ്പോഴും കിട്ടുകയില്ല.

‘ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന് ബില്ലില്‍ എഴുതിവക്കുന്നത് നിരോധിച്ചും കൊണ്ട് കേരളസര്‍ക്കാര്‍ ഈയിടെ ഉത്തരവിറക്കിയിട്ടുണ്ട്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-12088518474265758952007-12-07T10:08:00.000+05:302007-12-07T10:08:00.000+05:30ഉപഭോക്തൃപ്രശ്നം -21: ബസിലെ യാത്രാരേഖ കണ്ടക്ടര്‍ ആര...ഉപഭോക്തൃപ്രശ്നം -21: ബസിലെ യാത്രാരേഖ കണ്ടക്ടര്‍ ആരെ ഏല്‍പ്പിക്കണം.

പാലക്കാട ബസിലാണ് യാത്രക്കാരന് സീറ്റ് റിസര്‍വ്വ് ചെയ്തിരുന്നത്. ബസ് വരാത്തതിനാല്‍ അധികൃതര്‍ പിന്നീട് വന്ന തൃശ്ശൂര്‍ ബസില്‍ കയറ്റിവിട്ടു.തൃശൂരിലെത്തിയപ്പോള്‍ യാത്രക്കാരനെ അടുത്ത ബസില്‍ കയറ്റിവിടുന്നതിന് പകരം കണ്ടക്ടര്‍ യാത്രാരേഖയെഴുതി തയ്യാറാക്കി യാത്രക്കരനെ തന്നെ അതേല്പ്പിച്ചുവിടുകയായിരുന്നു. എന്നാല്‍ അടുത്ത ബസില്‍ കയറിയ യാത്രക്കാരന്റെ രേഖ അംഗീകരിക്കാന്‍ ആ ബസിലെ കണ്ടക്ടര്‍ വിസമ്മതിച്ചു. അങ്ങനെ യാത്രക്കരന് വീണ്ടും ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടി വന്നു. നഷ്ട പരിഹാരത്തിന് ഫോറത്തില്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-62905513516240617812007-12-07T10:01:00.000+05:302007-12-07T10:01:00.000+05:30ഉപഭോക്തൃപ്രശ്നം -20: യാത്രക്കാരനെ കയറ്റാതെ ബസ്സ് ...ഉപഭോക്തൃപ്രശ്നം -20: യാത്രക്കാരനെ കയറ്റാതെ ബസ്സ് വിട്ടു പോയി.

ബസ്സ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിരുന്നപ്പോള്‍ പരാതിക്കാരന് സീറ്റില്‍ ടൌവ്വല് വിരിച്ച് അടുത്തിരുന്ന യാത്രക്കാരനോട് ശട്ടം കെട്ടിയിട്ട് പുറത്തുപോയി. എന്നാല്‍ യാത്രക്കാരന് വരുമ്മുമ്പ് തന്നെ ബസ് വിട്ടുപോയി. അടുത്തിരുന്ന യാത്രക്കാരന് വിവരം പരഞ്ഞിട്ട് കണ്ടക്ടര്‍ വഴങ്ങിയില്ല. യാത്രക്കാരന് നഷ്ടപരിഹാരംതേടി ഫോറത്തില്‍ പരാതി ഫയല്‍ ചെയ്യാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-66119828080993742442007-12-05T08:40:00.000+05:302007-12-05T08:40:00.000+05:30ഉപഭോക്തൃ പ്രശ്നം -19: ബസ് യാത്രക്കിടെ കുട്ടിയുടെ ...ഉപഭോക്തൃ പ്രശ്നം -19: ബസ് യാത്രക്കിടെ കുട്ടിയുടെ വയസ്സ്.

12 വയസ്സ് തികയാത്ത കുട്ടിക്ക് ബസില്‍ പകുതി ചാര്‍ജ്ജ് കൊടുത്താല്‍ മതി. പിതാവിനോടൊപ്പം കുട്ടി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. കുട്ടിക്ക് 12 വയസ് കഴിഞ്ഞിട്ടുണ്ടന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന കണ്ടക്ടര്‍ കുട്ടിയുറ്ടെ പിതാവിന്റേ വാക്കുകള്‍ അവിശ്വസിച്ച് ഫുള്‍ ടിക്കറ്റ് നല്കി. യാത്രക്കാരന്റെ വാക്കിനുപരി കുട്ടിയുടെ വയസ് നിര്‍ണ്ണയിക്കുന്നതിന് സഹായകരമായ വിധത്തില്‍ ചട്ടം ഒന്നും ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ കണ്ടക്ടരുടെ തെറ്റിന് ബസ്സുടമയാണുത്തരവാദി. സാധാരണ 130 സെ.മി. ഉയരമാകുമ്പോള്‍ 12 വയസ്സാകും. യാത്രക്കാരന് പരിഹാരം തേടിക്കൊണ്ട് ഫോറത്തില്‍ പരാതി നല്‍കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-50681991214392720792007-12-04T10:33:00.000+05:302007-12-04T10:33:00.000+05:30ഉപഭോക്തൃ പ്രശ്നങ്ങള്‍ -18: വിമാന യാത്രയും ലഗേജും.പ...ഉപഭോക്തൃ പ്രശ്നങ്ങള്‍ -18: വിമാന യാത്രയും ലഗേജും.

പരാതിക്കാരന് സകുടുമ്പമുള്ള വിമാരയാത്രയില് എട്ട് ലഗേജ് ഉണ്ടായിരുന്നു. വിമാനമിറങ്ങിയപ്പോള്‍ വസ്ത്രങ്ങളും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനവുമടങ്ങിയ പെട്ടി മാത്രം ഇല്ല. ഉടനെ പരാതിപ്പെട്ടു. അറ്റ്ലാന്റയിലെ ‘ലോസ്റ്റ് ബാഗേജ് ട്രേസിങ് കമ്പ്യൂട്ടര്‍‘ വരെ ദ്രുതഗതിയില്‍ കാര്യങ്ങല്‍ നീങ്ങി. ഒടുവില്‍ പെട്ടി കണ്ടെത്തി. പ്രാഗില്‍ പെട്ടി കാണാനില്ലെന്ന് ഒരാള്‍ പരാതിപ്പെട്ടതനുസരിച്ചാണ് ടാഗ് ഇല്ലതെ കിടക്കുകയായിരുന്ന പരതിക്കാരന്റെ പെട്ടി അങ്ങോട്ട് അയച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പരാതിക്കാരന് ഇത് ത്ന്റേതല്ലന്ന് പറന്ഞ് തിരിച്ചയച്ചു. നഷ്ടപരിഹാരം തേടികൊണ്ട് ഫോറത്തില്‍ പരാതി നല്‍കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-2958776229190840622007-12-03T14:31:00.000+05:302007-12-03T14:31:00.000+05:30ഉപഭോക്തൃ പ്രശ്നങ്ങള്‍-17: സംശുദ്ധമായ സാധനങ്ങള്‍.തി...ഉപഭോക്തൃ പ്രശ്നങ്ങള്‍-17: സംശുദ്ധമായ സാധനങ്ങള്‍.

തിരുവനന്തപുരം സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ പട്ടണമാണ്. ജീവിക്കാന്‍ വേണ്ടി സര്‍ക്കാരുദ്ദ്യോഗം തേടി പട്ടണത്തില്‍ താമസമാക്കിയ ഉദ്ദ്യോഗസ്ഥന്മാര് നിത്യോപയോഗ സാധനങ്ങള്‍ക്ക് വേണ്ടി പൊതുവിപണിയെ ആശ്രയിക്കാതെ തരമില്ല. സര്‍ക്കരിന്റെ തന്നെ സിവില്‍ സപ്ലൈസ് സൂപ്പര്‍ സ്റ്റോര്‍, മാവേലി സ്റ്റോര്‍, ലാഭം മാര്‍ക്കറ്റ്, കൂടാതെ സഹകരണ വിപണന ഫെഡറേഷന് നടത്തുന്ന മാര്ജില്ഫ്രീ സ്റ്റോറുകളിലും ഭേദപ്പെട്ട സാധനങ്ങള്‍ ന്യായമായ വിലക്ക് ലഭിക്കുമെന്ന വിശ്വാസത്തോടെ അവിടെനിന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നു. അവ സംശുദ്ധവും കൃത്യവുമല്ലെങ്കില്‍ ഉപഭോക്തൃ സംരക്ഷണ ഫോറങ്ങളെ ആശ്രയിക്കാതെ തരമില്ല. പൊതുതാല്പര്യ സമിതിയുടെ ഇടപെടലിലൂടെ വില നല്കി വാങ്ങുന്നതും ഗുണനിലവാരം കുറവുള്ളതുമായ സാധനങ്ങളുടെ സാംപിള്‍ വൃത്തിയുള്ള രണ്ട് പാത്രങ്ങളിലാക്കി 40 രൂപ ടെസ്റ്റിംഗ് ഫീസും കരുതി ജില്ലാ ഫോറത്തിലെത്തി പരാതി നല്‍കുക. അളവിലും തൂക്കത്തിലും കുറവു തോന്നിയാല്‍ വാങ്ങിയ സാധനം ഇന്നതുതന്നെ എന്നതിന് വിശ്വസനീയമായ സാക്ഷിയുടെ മൊഴി നല്കാന് സാധിക്കുമെങ്കില്‍ ഫോറത്തില്‍ പരാതി നല്കി പരിഹാരം നേടാം.

ഉപഭോക്തൃ പ്രശ്നങ്ങള്‍-18: റിപ്പയറിംഗ് ചാര്‍ജ്ജ്.

ഏജന്‍സിയില്‍ നിന്നും 5 വര്‍ഷം ഗ്യരന്റിയുള്ള ഒരു ഫ്രീഡ്ജ് വാങ്ങി. കേടായ വിവരം ഡീലറെ അറിയിച്ചപ്പോള്‍ മെക്കാനിക്കിന് റിപ്പയര്‍ ചാര്‍ജ്ജ് കൊടുക്കേണ്ടി വന്നു. അനധികൃതമായി വസൂലാക്കിയ ഈ തുക തിരിച്ചുകിട്ടുവാന്‍ ഫോറത്തില്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-22931002035296252012007-12-03T08:27:00.000+05:302007-12-03T08:27:00.000+05:30ഉപഭോക്തൃ പ്രശന് -16: തെറ്റായ സ്കാനിംഗ് റിപ്പോര്...ഉപഭോക്തൃ പ്രശന് -16: തെറ്റായ സ്കാനിംഗ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജ് ഗൈനക്കോളജി പ്രൊഫസറുടെ നിര്‍ദ്ദേശപ്രകാരമാണ് ഗര്‍ഭസ്ഥ ശിശു ഇരട്ടയാണോ എന്നറിയാന്‍ പരാതിക്കാരിയെ സ്കാനിംഗിന് വിധേയമാക്കിയത്. സ്കാന്സെന്ററില് നിന്നും ഗര്‍ഭസ്ഥ ശിശു ഒറ്റയാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്കി.അത് വിശ്വസിച്ച് ഇന്ന ദിവസം വന്നു കാണാന്‍ പറഞ്ഞു. ഇതിനിടെ പ്രസവിച്ച ഇരട്ടകുട്ടികളില്‍ ഒന്ന് മരിച്ചുപോയി.മറ്റേകുട്ടിയെ രക്ഷപെടുത്തി. സ്കാനിംഗ് റിപ്പോര്‍ട്ട് തെറ്റായി നല്‍കിയതിന് ഫോറത്തില്‍ പരാതി കൊടുക്കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-38799370187632131652007-12-02T08:45:00.000+05:302007-12-02T08:45:00.000+05:30ഉപഭോക്തൃ പ്രശ്നം -15: ബല്‍ബിന്റെ ആയുസ്സ്ഒരു ഇലക്ട...ഉപഭോക്തൃ പ്രശ്നം -15: ബല്‍ബിന്റെ ആയുസ്സ്

ഒരു ഇലക്ട്രിക് ബല്‍ബിന്റെ ആയുസ്സ് 1000 മണിക്കൂറായിരിക്കണമെന്നാണ്` കണക്കാക്കിയിരിക്കുന്നത്. വോള്‍ട്ടേജ് പെട്ടെന്ന് കൂടുന്നത്, ബല്‍ബ് ചരിഞ്ഞ് നില്‍ക്കുന്നത്, കത്തികൊണ്ടിരിക്കുമ്പോള്‍ ആടുന്നത് ഇവ ബല്‍ബിന്റെ ആയുസ്സിനു ദോഷമാണ്. ബള്‍ബ് കുത്തനെയായി ഉറപ്പിക്കുന്നതാണ്` നല്ലത്. ട്യൂബ്ലൈറ്റ് ബള്‍ബിനേക്കാള്‍ അഞ്ചിരട്ടി പ്രകാശം തരുന്നു. അഞ്ചിരട്ടി ആയുസ്സും കൂടുതലായിരിക്കും. ഏതെങ്കിലും കമ്പനിയുടെ ബള്‍ബ് വേഗം കേടാകുന്നു എന്ന് തോന്നിയാല്‍ ഉപഭോക്താവിന് ഫോറത്തില്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-14225951210066539832007-11-30T19:44:00.000+05:302007-11-30T19:44:00.000+05:30ഉപഭോക്തൃ പ്രശ്നം -14: ബോര്‍ഡിംഗ് പോയിന്റില്‍ ബസ്...ഉപഭോക്തൃ പ്രശ്നം -14: ബോര്‍ഡിംഗ് പോയിന്റില്‍ ബസ് നിര്‍ത്തിയില്ല.

ബോര്‍ഡിംഗ് പോയിന്റില്‍ നിന്ന് വൈകുന്നേരം 7 മണിക്ക് കയറാനായി ബസില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നു. പരാതിക്കാരന് കൃത്യസമയത്ത് ബോര്‍ഡിംഗ് പോയിന്റില്‍ അത്തി ബസ് പ്രതീക്ഷിച്ചു നിന്നു. എന്നാല്‍ ബോര്‍ഡിംഗ് പോയിന്റില്‍ നിറുത്തി യാത്രകാരനെ കയറ്റാതെ ബസ് 7.22 ന് കടന്നുപോയി. മറ്റൊരു ബസ്സില്‍ യാത്രചെയ്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. സേവനം കൂലിക്കെടുക്കുകയോ പ്രയോജനപ്പെടുത്തുകയോ അതിലേക്ക് കരാറിലേര്‍പ്പെടുകയോ ചെയ്യുന്നത് സ്വകാര്യ മേഖലയില്‍ നിന്നായാലും പൊതുമേഖലയില്‍ നിന്നായാലും അത്തരം സേവനത്തിലെ കുറ്റവും കുറവും സംബന്ധിച്ച് നഷ്ടപരിഹാരം കിട്ടാന്‍ പരാതിപ്പെടാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-54714650084627588332007-11-30T09:47:00.000+05:302007-11-30T09:47:00.000+05:30ഉപഭോക്തൃ പ്രശ്നം-13: വ്യവഹാര കാരണം ഉത്ഭവിക്കുന്നത്...ഉപഭോക്തൃ പ്രശ്നം-13: വ്യവഹാര കാരണം ഉത്ഭവിക്കുന്നത് എപ്പോള്‍?.

പരാതിക്കടിസ്ഥാനമായ സംഭവം നടന്ന് രണ്ട് വര്‍ഷത്തിനകം ഫയല്‍ ചെയ്യുന്ന പരാതിക്കു മാത്രമേ ഉപഭോക്തൃഫോറം സ്വീകരിക്കുകയുള്ളൂ. എന്നാല്‍ സേവനത്തിലെ ന്യൂന്നത പെട്ടന്നറിയാന്‍ സാധിക്കാത്ത വിധത്തിലുള്ളതാണെങ്കില്‍, പ്രസ്തുത ന്യൂന്നത അറിവായ തീയതിമുതലാണ് കാലഹരണത്തിന്റെ പരിധി കണക്കാക്കേണ്ടത്.

പരാതിക്കാരിയെ രണ്ടാമത്തെ പ്രസവത്തിന് നഴ്സിങ്ഹോമില് പ്രവേശിപ്പിച്ചു. അവരുടെ ആദ്യപ്രസവവും ഇതേ നഴ്സിങ്ഹോമില് തന്നെയാണ് നടന്നത്. അന്ന് പെട്ടന്ന് സിസേറിയന് ഓപ്പറേഷന് നടത്തി. രണ്ടാമത് ഓപ്പറേഷന് നടത്തിയപ്പോഴാണ് ആദ്യ ഓപ്പറേഷന് സമയത്ത് കിഡ്നിക്കും മൂത്രക്കുഴലിനും ക്ഷതം സംഭവിച്ചിരുന്നെന്ന് പരാതിക്കാരിക്ക് അറിയാന്‍ കഴിയുന്നത്. അതിനാല്‍ വ്യവഹാരഹേതു ക്ഷതം അറിഞ്ഞ നാള് മുതല്‍ കണക്കാക്കാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com